ഉപരാഷ്ട്രപതി പദവിയിൽനിന്ന് പടിയിറങ്ങിയ ഡോ. ഹാമിദ് അൻസാരിയുമായി രാജ്യസഭ ടി.വി അവതാരകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിെൻറ അവസാന ഭാഗം
രാജ്യത്തെ വ്യാപകമായ അസഹിഷ്ണുതയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രതികരണങ്ങൾ തൃപ്തികരമായിരുന്നോ?
ഇത്തരം പ്രശ്നങ്ങളിൽ അവർ ചില വിശദീകരണങ്ങൾ നൽകും. ചിലപ്പോൾ യുക്തിസഹമായ സമർഥനങ്ങളാകും. വിശദീകരണങ്ങൾ നമുക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അതോടൊപ്പം കാര്യകാരണ രീതിയിൽ വിശകലനങ്ങളും നടത്താം.
മികച്ച മറുപടിയാണ് താങ്കളുടേത്. താങ്കൾ പരാമർശിക്കുന്ന കാര്യം ബുദ്ധിമാന്മാർക്ക് അനായാസം പിടികിട്ടും. തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ സംബന്ധിച്ചും വന്ദേമാതരം ആഴ്ചയിൽ ഒരിക്കലെങ്കിലും ആലപിക്കേണ്ടതാണെന്ന മദ്രാസ് ഹൈകോടതി വിധിയെക്കുറിച്ചും എന്താണഭിപ്രായം?
സമൂഹത്തിെൻറ ഭാഗമാേയ കോടതികളെയും കാണാനാകൂ. രാജ്യത്ത് പൊതുവിൽ നിലനിൽക്കുന്ന അന്തരീക്ഷത്തിെൻറ പ്രതിഫലനം തന്നെയാകാം കോടതിവിധികളിലും പ്രതിഫലിക്കുന്നത്. ഒരുതരം അരക്ഷിതബോധമാണ് ഇപ്പോൾ സമൂഹത്തിൽ നിലനിൽക്കുന്നത്.
അപ്പോൾ അരക്ഷിതാവസ്ഥയെ സംബന്ധിച്ച് ജഡ്ജിമാർ പുലർത്തുന്ന അഭിപ്രായം എന്താണ്?
ജഡ്ജിമാരെ സംബന്ധിച്ചല്ല എനിക്ക് പറയാനുള്ളത്. പൊതുസമൂഹത്തിലെ അരക്ഷിതബോധത്തെക്കുറിച്ചാണ് എെൻറ പരാമർശം. ഒരാളുടെ ദേശീയബോധം ദിനേന ചോദ്യംചെയ്യേണ്ട ആവശ്യമില്ല. ഞാനും നിങ്ങളും ഇന്ത്യൻ പൗരന്മാരാണ്.
സർവരും ഇന്ത്യാരാജ്യത്തോട് കൂറുപുലർത്തുന്നു. ആ ദേശക്കൂറ് തെളിയിക്കേണ്ട കാര്യമില്ല?
തികച്ചും ശരിയാണത്.
സാംസ്കാരിക പ്രതിബദ്ധതക്ക് സ്ഥാനം നൽകുന്ന ദേശീയത യാഥാസ്ഥിതികവും സ്വാതന്ത്ര്യവിരുദ്ധവുമാണെന്ന് ബംഗളൂരുവിലെ പ്രഭാഷണത്തിൽ താങ്കൾ ചൂണ്ടിക്കാട്ടുകയുണ്ടായി. സമകാലിക ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ചായിരുന്നില്ലേ ആ വിലയിരുത്തൽ. ഉപരാഷ്ട്രപതിമാർ ഇൗ രീതിയിൽ സംസാരിക്കാറില്ല?
അതേ, സമകാല സംഭവങ്ങളാണ് എെൻറ വിവക്ഷ. ഉപരാഷ്ട്രപതിമാർ ഇൗ രീതിയിലെല്ലാം സംസാരിക്കും എന്നതാണ് പരാമർഥം. കഴിഞ്ഞ 10 വർഷക്കാലയളവിൽ പൊതുജന ശ്രദ്ധ പതിയേണ്ട ഇത്തരം നിരവധി വിഷയങ്ങളിൽ ഞാൻ പൊതുപ്രസ്താവനകൾ നടത്തിവരുന്നുണ്ട്. ഒാരോരുത്തരുടെയും പ്രഭാഷണശൈലി വ്യത്യസ്തമായിരിക്കും. ഞാൻ എേൻറതായ രീതിയിൽ സംസാരിക്കുന്നു എന്നുമാത്രം.
പ്രഭാഷണത്തിൽ താങ്കൾ സ്വാമി വിവേകാനന്ദനെ ഉദ്ധരിക്കുകയുണ്ടായി (നിലവിലെ ഭരണകർത്താക്കൾക്കും സ്വീകാര്യനാണദ്ദേഹം). സർവ മതങ്ങളുടെയും അടിത്തറ സത്യമായതിനാൽ ഇതര മതങ്ങളെ പൂർണമായി സ്വാഗതം ചെയ്യണമെന്ന വിവേകാനന്ദ വചനം ചിരപ്രസക്തമല്ലേ. അതേസമയം, ഇന്ത്യയിൽ മതവിവേചനം തുടരുന്ന സ്ഥിതിവിശേഷമുേണ്ടാ?
നാം സഹിഷ്ണുതയെക്കുറിച്ച് സദാ സംസാരിക്കുന്നു. നമ്മുടെ ചിന്താപദ്ധതിയുടെ ഭാഗമല്ലാത്തവയെ മാനിക്കുകയാണത്. ശ്രേഷ്ഠമായൊരു നന്മതന്നെയാണ് സഹിഷ്ണുത. എന്നാൽ, അപരനു നേരെയുള്ള സ്വീകരണ സന്നദ്ധതയുടെ തലത്തിലേക്ക് അത് ഉയരേണ്ടിയിരിക്കുന്നു.
അത്തരമൊരു സ്വീകാര്യത ഇന്ത്യയിൽ സംഭവിക്കുന്നില്ല?
അതേ, വളരെയൊന്നും സംഭവിക്കുന്നില്ല.
വിവേകാനന്ദെൻറ വചനം സമകാലിക ഇന്ത്യയിൽ കൂടുതൽ പ്രസക്തി അർഹിക്കുന്നു. വർഗീയ വിദ്വേഷഭരിതമായ ആക്രോശങ്ങളാണ് സംഘ്പരിവാർ നേതാക്കൾ നിത്യേന പുറത്തുവിടുന്നത്. മുസ്ലിംകളെ ഉന്നമിട്ട് പ്രത്യേക പ്രചാരണങ്ങൾ നടക്കുന്നു. ബീഫ് കഴിക്കുന്നവർക്ക് ഇന്ത്യയിൽ സ്ഥാനമില്ല. ഹറാം സാദി/ രാം സാദി എന്ന പ്രയോഗം മന്ത്രിയിൽനിന്നുതന്നെ നാം കേൾക്കാനിടയായി. ഇന്ത്യയുടെ െഎഡൻറിറ്റി ഹിന്ദുത്വമാണെന്ന് മറ്റൊരു മന്ത്രി. വ്യക്തിയെന്ന നിലയിലും മുസ്ലിം എന്ന നിലയിലും ഇവയോട് എങ്ങനെ പ്രതികരിക്കുന്നു?
ഇത്തരം പരാമർശങ്ങളോട് പൊതുവെ മൂന്നു രീതിയിലാകും എെൻറ പ്രതികരണങ്ങൾ. ഒന്ന്, പരാമർശം നടത്തിയ വ്യക്തിക്കു വേണ്ടവിധം ജ്ഞാനമില്ല. രണ്ട്, അയാളെ ഭരിക്കുന്നത് മുൻവിധിയാണ്. മൂന്ന്, സർവർക്കും ഇടംനൽകുന്ന സമൂഹമെന്നനിലയിൽ അഭിമാനം കൊള്ളുന്ന ഇന്ത്യയുടെ ചട്ടക്കൂടിന് ഇണങ്ങാത്ത വ്യക്തിയാണയാൾ.
ഇത്തരം വിവാദ പരാമർശങ്ങളെ സംബന്ധിച്ച് ഉപരാഷ്ട്രപതി എന്ന നിലയിൽ പരാതി ഉന്നയിച്ചിരുന്നോ?
ഇല്ല. അത്തരം കാര്യങ്ങൾ വ്യക്തിപരമായ തലത്തിൽ ഉന്നയിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നില്ല. ഇൗ വിഷയങ്ങൾ പൊതുജന മധ്യത്തിൽ വൻ സംവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കെ പ്രത്യേകിച്ചും.
മേൽപറഞ്ഞ വിദ്വേഷ പരാമർശങ്ങൾ മുസ്ലിംകളിൽ അരക്ഷിതാവസ്ഥ വളർത്തുന്നതായി വിലയിരുത്തപ്പെടുന്നു. എന്താണ് അഭിപ്രായം?
ശരിയായ വിലയിരുത്തലാണത്. രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് എനിക്കത് കേൾക്കാൻ സാധിക്കുന്നു. വടക്കേ ഇന്ത്യയിലാണ് ഇൗ പ്രവണത കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നത്.
സംവരണത്തെ സംബന്ധിച്ച താങ്കളുടെ നിലപാട് വിശദീകരിക്കാേമാ?
ഇന്ത്യൻ പദാവലിയിൽ ‘സംവരണം’ എന്നാൽ നിഷേധ ധ്വനി സൃഷ്ടിക്കുന്ന പ്രയോഗമാണ്. പിന്നാക്കം നിൽക്കുന്നവരെ ഉയർത്താൻ ക്രിയാത്മക നടപടി അഥവാ മൂർത്തമായ പ്രക്രിയകൾ ആരംഭിക്കണം. മുസ്ലിംകൾക്ക് മാത്രമല്ല സംവരണം വേണ്ടത്. സമൂഹത്തിലെ അടിത്തട്ടിൽ നിൽക്കുന്ന സർവ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് രാഷ്ട്രം സാക്ഷാത്കരിക്കേണ്ട ലക്ഷ്യം.
മുത്തലാഖിനെ സംബന്ധിച്ച നിലപാട്?
ഒരു സാമൂഹിക വ്യതിചലനമാണ് മുത്തലാഖ്. അതിന് മതവുമായി ബന്ധമില്ല. വിവാഹം സംബന്ധിച്ച മത നിയമങ്ങൾ സുവ്യക്തമാണ്. സാമൂഹിക ആചാരങ്ങൾ കടന്നുകൂടി യഥാർഥ നിയമങ്ങളെ വക്രീകരിച്ചതിെൻറ പ്രത്യാഘാതങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ.
രാജ്യസഭയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മാതൃക സ്വീകരിക്കണമെന്നും സാലിസ്ബറി കൺവെൻഷനിലെ വ്യവസ്ഥകൾ പരീക്ഷിക്കാമെന്നും നിർദേശങ്ങൾ ഉയർന്നുവല്ലോ?
ബ്രിട്ടീഷ് മോഡൽ ഇന്ത്യക്ക് കരണീയമല്ല എന്നാണ് ഇതിന് ഒറ്റ വാചകത്തിൽ നൽകാവുന്ന ഉത്തരം. ഇന്ത്യൻ ഭരണഘടനയിൽ ലോക്സഭയെ പരാമർശിക്കുന്നതിന് മുമ്പായാണ് രാജ്യസഭ പരാമർശിക്കപ്പെടാറുള്ളത് എന്നോർക്കുക.
ആസ്ട്രേലിയയിലും അമേരിക്കയിലും രണ്ട് സഭകൾ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളുടെ പ്രതിനിധാനം എന്ന നിലയിൽകൂടിയാണ് രാജ്യസഭക്ക് നാം രൂപംനൽകിയത്.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾ സഭയിൽ ഹാജരാകാൻ തയാറാകുന്നില്ല. ഉദാഹരണമായി സചിൻ ടെണ്ടുൽകർ, ചലച്ചിത്രതാരം രേഖ. അഞ്ചും ഏഴും ശതമാനം മാത്രമാണ് ഇവരുടെ ഹാജർ നില. ഇൗ പശ്ചാത്തലത്തിൽ ഇൗ സംവിധാനം നിലനിർത്തേണ്ടതുണ്ടോ?
അവർ ആബ്സെൻറ് ആണെന്ന് പറയാൻ വയ്യ. രേഖാമൂലം ലീവ് അപേക്ഷ നൽകി സഭയും സഭാധ്യക്ഷനും അംഗീകരിച്ച ശേഷമാണ് അവർ സഭയിൽനിന്ന് വിട്ടു നിൽക്കാറുള്ളത്. പല തുറകളിലെ വ്യക്തികളിൽനിന്ന് നിയമനിർമാണത്തിന് ഉചിതമായ ഉപദേശം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നാമനിർദേശരീതിക്ക് പിന്നിലുള്ളത്.
പക്ഷേ, സഭയിൽ ഹാജരാകാതെ വിലപ്പെട്ട ഉപദേശം എങ്ങനെ നൽകാൻ സാധിക്കും?
ശരിയാണ്. അതു സാധ്യമല്ല. അംഗങ്ങളെ നാമനിർദേശം ചെയ്യുക എന്നത് സർക്കാറിെൻറ കർത്തവ്യമാണ്. മാറിമാറി വന്ന ഭരണകൂടങ്ങൾ നിരവധി മികച്ച വ്യക്തികളെ സഭയിലേക്ക് നോമിനേറ്റ് ചെയ്യുകയുണ്ടായി. പലരും സജീവമായി ചർച്ചകളിൽ സംബന്ധിക്കുന്നു. ഉപദേശങ്ങൾ നൽകുന്നു.
ബംഗളൂരു പ്രഭാഷണത്തിൽ താങ്കൾ കശ്മീർ വിഷയത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. കശ്മീരിലെ രാഷ്ട്രീയ നിശ്ചലാവസ്ഥ ദുഃഖകരമാണെന്ന് താങ്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രശ്ന പരിഹാരത്തിൽ പരാജയപ്പെട്ടു എന്നാണോ ഇതിെൻറ അർഥം?
കശ്മീരിലേത് രാഷ്ട്രീയ പ്രശ്നമാണ്. അതിന് രാഷ്ട്രീയ പരിഹാര മാർഗങ്ങളാണ് നാം ആരായേണ്ടത്. എന്നാൽ, താങ്കൾ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയക്കാരുടെ നീക്കങ്ങൾ അവിടെ ഒന്നും ആരിലും മതിപ്പുളവാക്കുന്നില്ല. ഇത് എെൻറ മാത്രം തോന്നലല്ല. പലരും ഇതേകാര്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞവർഷം ബുർഹാൻ വാനി സൈനിക വെടിവെപ്പിൽ കൊല്ലപ്പെട്ടശേഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ നിയന്ത്രണാതീതമാവുകയാണോ?
ചെറുപ്രായത്തിലുള്ള ബാലികാ ബാലന്മാരും യുവജനങ്ങളും തെരുവിലിറങ്ങുകയും നിയമപാലകർക്ക് നേരെ കല്ലേറു തുടരുകയും ചെയ്യുേമ്പാൾ അവിടെ എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്നുതന്നെയല്ലേ മനസ്സിലാക്കേണ്ടത്. ആഴ്ചകളും മാസങ്ങളുമായി അവർ തെരുവിലിറങ്ങുന്നത് തുടരുന്നു. നമ്മുടെ മക്കളാണവർ. നമ്മുടെ പൗരന്മാരാണവർ. ഇത് സംബന്ധമായി എേൻറത് അവസാന വാക്കല്ല. നിരവധി പ്രഗല്ഭവ്യക്തികൾ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ശിഷ്ട ജീവിതം എങ്ങനെ ചെലവിടും. വല്ല പ്ലാനും മനസ്സിലുണ്ടോ?
നിരവധി കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിക്കുന്നു. അഥവാ ഒൗദ്യോഗിക തിരക്കുകൾമൂലം വേണ്ടവിധം നിർവഹിക്കാൻ സാധിക്കാതെപോയ, ആഗ്രഹിക്കുന്ന സർവകാര്യങ്ങളും ചെയ്തുതീർക്കണം.
ഒാർമക്കുറിപ്പുകൾ എഴുതുമോ?
ഇല്ല.
അപ്പോൾ താങ്കൾക്കറിയാവുന്ന പല കഥകളും താങ്കൾ രഹസ്യമായി സൂക്ഷിക്കുമെന്നാണോ?
ഒൗദ്യോഗിക രഹസ്യനിയമം എനിക്കും ബാധകമാണ്. അതോടൊപ്പം, അത്രയേറെ കഥകളൊന്നും എനിക്ക് പറയാനുമില്ല.
വിസ്മയകരമായ ഇൗ അഭിമുഖ സംഭാഷണം അനുവദിച്ചതിൽ സന്തോഷം. അത്യധികം നന്ദി.
താങ്കൾക്കും ഏറെ നന്ദി. താങ്കളുമായി സംസാരിക്കാൻ സാധിച്ചത് വലിയൊരനുഭവമായി കരുതുന്നു. താങ്കൾക്ക് സർവവിധ ആശംസകളും.
അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.