2003ൽ ഗുജറാത്തിലെ മോദി സർക്കാർ കൊണ്ടുവന്ന നിയമം തന്നെ കഠിനമായിരുന്നുവെങ്കിൽ 2021ൽ കൊണ്ടുവന്ന ഭേദഗതികൾ അതിലേറെ കടുപ്പമുള്ളവയാണ്.
നിയമത്തിെൻറ രണ്ടാമത്തെ വകുപ്പിൽ പ്രലോഭനം എന്നതു കൊണ്ട് നിർവചിച്ചിരുന്നത് പണമോ മറ്റേതെങ്കിലും തരത്തിലെയോ സമ്മാനങ്ങൾ/പ്രതിഫലം, സാമ്പത്തികമോ അല്ലാതെയോ ഉള്ള നേട്ടങ്ങൾ എന്നിവയായിരുന്നെങ്കിൽ ഭേദഗതിയിൽ മികച്ച ജീവിതരീതി, ദിവ്യാനുഗ്രഹം അല്ലെങ്കിൽ നേരെ മറിച്ച് എന്നിവയും ഉൾപ്പെടുത്തി.
വിഷമമുള്ള ഏതെങ്കിലും വ്യക്തികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, രക്തബന്ധം, ദത്ത്, വിവാഹം എന്നിവ വഴി ബന്ധമുള്ളവർ എന്നിവർക്കെല്ലാം മതപരിവർത്തനം സംബന്ധിച്ച് പൊലീസിൽ പരാതി നൽകാമെന്നും ഭേദഗതിയിൽ ഉൾപ്പെടുത്തി.
2003ൽ പാസാക്കിയ നിയമത്തിലെയും ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലെയും നിരവധി വകുപ്പുകളും വ്യവസ്ഥകളും വിവാദപരമാണെന്നു മാത്രമല്ല തികച്ചും ഭരണഘടനവിരുദ്ധവുമാണ്. ഉദാഹരണത്തിന്, മുകളിൽ സൂചിപ്പിച്ച 'മികച്ച ജീവിതരീതി, ദൈവിക അനുഗ്രഹങ്ങൾ അല്ലെങ്കിൽ നേരെ മറിച്ച്' എന്ന നിർവചനംതന്നെ നമ്മൾ സങ്കൽപിക്കുന്നതിനപ്പുറമുള്ള വിവക്ഷകളും വ്യാഖ്യാനങ്ങളും കെട്ടിച്ചമക്കാൻ കഴിയുന്ന രീതിയിലുള്ളതാണ്.
മികച്ച ജീവിതരീതിതന്നെ എടുക്കാം: ഏതാണ് മികച്ച ജീവിതം എന്ന് ആരാണ്, എങ്ങനെയാണ് തീരുമാനിക്കുന്നത്? ഒരുപാട് വ്രതങ്ങളും തപസ്സുകളും ആവശ്യമായ ഒരു മതത്തിൽനിന്ന് ഇഷ്ടം പോലെ കഴിക്കാവുന്ന, കുറഞ്ഞ തപസ്സുകൾ മാത്രം ആവശ്യമുള്ള ഒരു മതം ആശ്ലേഷിക്കുന്നുവെന്നിരിക്കട്ടെ- അത് അദ്ദേഹത്തിന് സന്തോഷം പകരുന്നുെവങ്കിൽ മികച്ച ജീവിതമായി വ്യാഖ്യാനിക്കപ്പെട്ടേക്കുമോ?
അതേപോലെ ദൈവാനുഗ്രഹം. നൂറ്റാണ്ടുകളായി ജീവിതത്തിെൻറ എല്ലാ മേഖലകളിലുമുള്ള മനുഷ്യർ പരസ്പരം ദൈവാനുഗ്രഹം ആശംസിക്കാറുണ്ട്. ദൈവത്തിെൻറ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പറയുന്നതും ദൈവം എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് ആശ്വസിപ്പിക്കുന്നതുമെല്ലാം ഇനിമേൽ ഗുജറാത്തിൽ പാടില്ലെന്ന് വരുമോ? വിചിത്രംതന്നെ കാര്യങ്ങൾ.
ക്രൈസ്തവ പ്രഭാഷകരാവട്ടെ, മറ്റ് ഉപദേശികളാവട്ടെ സ്വർഗം, പാരത്രിക ജീവിതം, ൈദവത്തിൽ സമാധാനം കണ്ടെത്തൽ എന്നിവയെക്കുറിച്ചെല്ലാം തങ്ങളുടെ പ്രഭാഷണങ്ങളിലും സംസാരങ്ങളിലും പതിവായി പരാമർശിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട് -അതും പുതിയ ഭേദഗതിപ്രകാരം നിയമലംഘനമായി മാറില്ലേ?
ദൈവകൽപനകൾ അനുസരിച്ച് ജീവിച്ചില്ലെങ്കിൽ നരകത്തിലെത്തിപ്പെടുമെന്ന് പറയുന്നതുപോലും ഈ ഭേദഗതികൾ പ്രകാരം കുരുക്കായി ഉപയോഗിക്കപ്പെടും.
ബലപ്രയോഗം, വഞ്ചന, കൈക്കൂലി, അഴിമതി, ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലും തുടങ്ങിയ സകല അരുതായ്മകളെയും നേരിടാനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാനുമുള്ള വ്യവസ്ഥകൾ നമ്മുടെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആർ.പി.സി) പ്രകാരം ഉണ്ടെന്ന കാര്യം വിവരവും ബോധവുമുള്ള സകലർക്കും അറിയാം. ഈ പറയപ്പെടുന്ന 'ലവ് ജിഹാദ്' ഉണ്ടെങ്കിൽ അതിനെ നേരിടാൻ ശക്തമായ ആ വ്യവസ്ഥകൾ ഉപയോഗിക്കുകയല്ലേ വേണ്ടത്? പാവങ്ങളും പാർശ്വവത്കൃതരുമായ ജനങ്ങൾക്ക് വാഗ്ദാനം നൽകി പ്രലോഭിപ്പിക്കുകയും വഞ്ചിക്കുകയും അവർക്ക് അവകാശപ്പെട്ടത് തട്ടിയെടുത്ത് രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന അതിശക്തരായ രാഷ്ട്രീയക്കാർക്കും സ്ഥാപിതതാൽപര്യക്കാർക്കുമെതിരെ ഇത്തരം ശക്തമായ നിയമങ്ങൾ പ്രയോഗിക്കാത്തതും പുതിയ നിയമങ്ങൾ ഉണ്ടാക്കാത്തതും എന്തുകൊണ്ടാണ്? ശരിയാംവിധം ആ നിയമപ്രയോഗം നടന്നാൽ പലരും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവന്നേനെ. ഗുജറാത്തിലെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് ഉൾപ്പെടെ നിയമഭേദഗതിയിലെ പല വ്യവസ്ഥകളും ജനവിരുദ്ധമായ യു.എ.പി.എ പോലുള്ള നിഷ്ഠുര നിയമങ്ങളിൽനിന്ന് കടംെകാണ്ടവയാണ്. രാജ്യത്തിെൻറ ജനാധിപത്യ മൂല്യങ്ങൾക്കും മൗലികാവകാശങ്ങൾക്കും മതേതര അന്തരീക്ഷത്തിനും വിഘാതം സൃഷ്ടിക്കുന്ന ഈ നിയമങ്ങൾ ചിന്തിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്ന ജനങ്ങളെ ഫാഷിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നു എന്നതിെൻറ ദൃഷ്ടാന്തങ്ങളാണ്.
ലവ് ജിഹാദ് എന്ന പേരിൽ പടച്ചുവിടുന്ന ആരോപണങ്ങൾ അകാരണമായ ഭീതി മാത്രമാണ്. ബിഷപ് യേശുവിെൻറ സുവിശേഷത്തിലേക്ക് ഉണർന്നെണീക്കുകയാണ് വേണ്ടത്. ഒപ്പം ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കാനും സംരക്ഷിക്കാനും നമുക്ക് ഒരു ഭരണഘടനയുണ്ടെന്ന് തിരിച്ചറിയുകയും വേണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.