ഇങ്ങനെ പോയാൽ പോരാ ഉന്നത വിദ്യാഭ്യാസ മേഖല

യു.​ജി.​സി മാ​ർ​ഗ​രേ​ഖ​ക​ൾ അ​നു​സ​രി​ച്ച്, അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ​ക്കു​ള്ള സെ​ല​ക്ഷ​ൻ പ്രോ​സ​സി​ൽ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ മി​ക​വും പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള റി​സ​ർ​ച് സ്കോ​റി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ വി​ധി​യി​ൽ ഡോ. ​പ്രി​യ വ​ർ​ഗീ​സി​ന് അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് തീ​ർ​പ്പു​ക​ൽപി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കി​ലും നി​യ​മ​ന​പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത​ക്കു​റ​വ് ഒ​രു പ്ര​ധാ​ന ചോ​ദ്യ​മാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് അ​നേ​കം മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ളി​ലും കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്നു​ണ്ട്. മി​ക​ച്ച പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ള്ള സം​സ്ഥാ​ന​ത്ത് എ​ന്തു​കൊ​ണ്ട് മി​ക​ച്ച ക​ലാ​ല​യ​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന് കൂ​ടു​ത​ൽ കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ളി​ന്ന്.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ റാ​ങ്കി​ങ് ഏ​ജ​ൻ​സി​യാ​യ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ റാ​ങ്കി​ങ് ഫ്രെ​യിം​വ​ർ​ക്ക് (എ​ൻ.​ഐ.​ആ​ർ.​എ​ഫ്) പു​റ​ത്തു​വി​ട്ട ഈ ​വ​ർ​ഷ​ത്തെ റാ​ങ്കി​ങ്ങി​ൽ, കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും അ​വ​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വ​താ​യി ഒ​ന്നു​മി​ല്ല. എ​ൻ.​ഐ.​ആ​ർ.​എ​ഫ് റാ​ങ്കി​ങ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​രി​മി​തി​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ റാ​ങ്കി​ങ്ങി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ വി​ശ്വാ​സ​യോ​ഗ്യ​മാ​ണ്.

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം, അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത, റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം എ​ന്നി​ങ്ങ​നെ അ​നേ​കം മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ.​ഐ.​ആ​ർ.​എ​ഫ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ റാ​ങ്കി​ങ് ത​യാ​റാ​ക്കു​ന്ന​ത്. റാ​ങ്കി​ങ്ങി​ന്റെ പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും അ​ധ്യാ​പ​ന​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും സ്വാ​ധീ​നി​ക്കു​ന്ന​ത് കാ​ണാ​ൻ ക​ഴി​യും. നി​യ​മ​ന​ങ്ങ​ളി​ലെ കാ​ല​താ​മ​സം, സു​താ​ര്യ​ത​ക്കു​റ​വ്, മി​ക​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​ത്ത നി​യ​മ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ അ​ധ്യാ​പ​ന ഗു​ണ​നി​ല​വാ​ര​ത്തി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​തി​നോ​ടൊ​പ്പം അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​നാ​കു​ന്നു​വെ​ന്ന​തും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം.

ഏ​ക​ദേ​ശം 50ൽ ​അ​ധി​കം സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും അ​തി​ന്റെ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം സ​ർ​ക്കാ​ർ എ​യ്ഡ​ഡ് കോ​ള​ജു​ക​ളും അ​ൺ​എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​മു​ള്ള കേ​ര​ള​ത്തി​ൽ, ഒ​ന്നു​പോ​ലും മി​ക​ച്ച 25 കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​യെ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​ത​ന്നെ കാ​ണ​ണം. മി​ക​ച്ച കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി​യി​ലെ 14 കോ​ള​ജു​ക​ളും ത​മി​ഴ്നാ​ട്ടി​ലെ ഏ​ഴ് കോ​ള​ജു​ക​ളും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച 25 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 24 സ്ഥാ​ന​ത്ത് നി​ൽ​ക്കു​മ്പോ​ൾ ഡ​ൽ​ഹി​യി​ലെ മൂ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളും ത​മി​ഴ് നാ​ട്ടി​ലെ ആ​റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും മി​ക​ച്ച സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല-​കോ​ള​ജ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് ഉ​യ​രു​ന്നി​ല്ല​യെ​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​നേ​കം വ​ർ​ഷ​ങ്ങ​ളാ​യി കേ​ൾ​ക്കു​ന്ന പ​രാ​തി​യാ​ണ്. നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​യ​മ​ന​ങ്ങ​ളി​ൽ ഗു​ണ​പ​ര​മാ​യ ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യെ​ങ്കി​ലും, രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രെ​യും ഗ​വേ​ഷ​ക​രെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​ന് നി​ല​വി​ലെ പ്ര​ക്രി​യ കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സ​ർ​ക്കാ​ർ എ​യ്ഡ​ഡ് കോ​ള​ജി​ലെ ന​ല്ലൊ​രു ശ​ത​മാ​നം നി​യ​മ​ന​ങ്ങ​ളി​ലും മി​ക​വ് പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മേ​യാ​കു​ന്നി​ല്ലെ​ന്ന​ത് മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം.

രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ പൊ​തു​വി​ൽ യു.​ജി.​സി​യു​ടെ മാ​ർ​ഗ​രേ​ഖ​ക​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. 2018ൽ ​ഇ​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​ക​ൾ അ​നു​സ​രി​ച്ച്, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന പ്ര​ക്രി​യ​യി​ൽ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കു​ക​ളും ഗ​വേ​ഷ​ണ മി​ക​വും പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഉ​ണ്ടാ​ക്കു​ന്ന അ​ക്കാ​ദ​മി​ക് റെ​ക്കോ​ഡി​നെ, കേ​വ​ലം ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ മാ​ത്ര​മാ​യാ​ണ് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​ന​ങ്ങ​ൾ മു​ഴു​വ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ൾ ന​ൽ​കു​ന്ന മാ​ർ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി മാ​റി. ഇ​ത് നി​യ​മ​ന​ങ്ങ​ളി​ൽ മി​ക​വ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന വി​മ​ർ​ശ​നം പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാ​യ ജെ.​എ​ൻ.​യു​വി​ൽ, ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ മി​ക​വ് പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​യി​ല്ലെ​ന്നും മി​ക​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി​ന്ത​ള്ള​പ്പെ​ട്ടു​വെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ​മാ​ർ ഈ ​വി​ഷ​യ​ത്തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ ഇ​ട​പെ​ട​ൽ അ​ഭ്യ​ർ​ഥി​ച്ച് ക​ത്തു​ക​ൾ അ​യ​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​ന പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത ഇ​ല്ലാ​യ്മ​യും ഈ ​വി​ഷ​യ​ത്തോ​ട് ചേ​ർ​ത്തു​കാ​ണേ​ണ്ട​താ​ണ്. യു.​ജി.​സി മാ​ർ​ഗ​രേ​ഖ​ക​ൾ അ​നു​സ​രി​ച്ച്, അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ​ക്കു​ള്ള സെ​ല​ക്ഷ​ൻ പ്രോ​സ​സി​ൽ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ മി​ക​വും പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള റി​സ​ർ​ച് സ്കോ​റി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ വി​ധി​യി​ൽ ഡോ. ​പ്രി​യ വ​ർ​ഗീ​സി​ന് അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് തീ​ർ​പ്പു​ക​ല്പി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കി​ലും നി​യ​മ​ന​പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത​ക്കു​റ​വ് ഒ​രു പ്ര​ധാ​ന ചോ​ദ്യ​മാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച്, ഡോ. ​പ്രി​യ മി​ക​ച്ച റി​സ​ർ​ച് സ്കോ​ർ ഉ​ള്ള ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി​യാ​ണെ​ങ്കി​ലും, അ​തി​ലേ​റെ മി​ക​ച്ച റി​സ​ർ​ച് സ്കോ​ർ ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

മി​ക​ച്ച റി​സ​ർ​ച് സ്കോ​റും അ​ധ്യാ​പ​ന പ​രി​ച​യ​വു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി എ​ങ്ങ​നെ ഇ​ന്റ​ർ​വ്യൂ​വി​ൽ പി​ന്ത​ള്ള​പ്പെ​ട്ടു​വെ​ന്ന ചോ​ദ്യം സു​താ​ര്യ​ത​യി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യൂ. കേ​ര​ള​ത്തി​ൽ നി​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും പ​ല​പ്പോ​ഴും ന​മ്മ​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​യ​മ​ന​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക് മെ​റി​റ്റ് പ്ര​ധാ​ന ഘ​ട​കം ആ​കു​ന്നി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടാ​റു​ണ്ട്.

അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റാ​നും മി​ക​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി​ന്ത​ള്ള​പ്പെ​ടാ​നു​മെ​ല്ലാം മേ​ൽ​പ​റ​ഞ്ഞ നി​യ​മ​ങ്ങ​ൾ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ആ​രോ​പ​ണം രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നേ​രി​ടു​മ്പോ​ൾ, ബ​ദ​ൽ ഭ​ര​ണം എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ മി​ക​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​യ​മ​ന​ങ്ങ​ളി​ൽ പി​ന്ത​ള്ള​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കാ​ട്ടേ​ണ്ട​താ​ണ്.

മി​ക​ച്ച വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, ജെ.​എ​ൻ.​യു തു​ട​ങ്ങി​യ രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും, നി​ല​വാ​ര​മി​ല്ലാ​ത്ത വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ലും ചേ​ർ​ന്ന് വ​ഞ്ചി​ത​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്.

ര​ണ്ട് പ​തി​റ്റാ​ണ്ടു​മു​മ്പ് ഫി​സി​ക്സ്, ര​സ​ത​ന്ത്രം പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വാ​ര​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ​ത്തി​ന് ചേ​ർ​ന്നി​രു​ന്ന സാ​ഹ​ച​ര്യം മാ​റി പ്ല​സ്ടു​വി​ന് കു​റ​ഞ്ഞ മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ഴ്സു​ക​ളാ​യി പ​ല കോ​ള​ജു​ക​ളി​ലെ​യും ഈ ​ബി​രു​ദ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം തി​ക​ക്കാ​ൻ ചി​ല എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ തേ​ടി​പ്പി​ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ട​ത്രേ.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് കോ​ഴ്സു​ക​ളേ​ക്കാ​ൾ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ഴ്സു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ​ഠ​ന നി​ല​വാ​ര​വും സാ​മ്പ​ത്തി​ക സ്ഥി​തി​യു​മു​ള്ള കു​ട്ടി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്യ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​വു​ക​യും സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠ​ന-​സാ​മ്പ​ത്തി​ക മി​ക​വി​ല്ലാ​ത്ത കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​ത്ര​മാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ട്. ഉ​പ​രി​പ​ഠ​ന​ത്തി​ന് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ് പ​തി​വ്. സം​സ്ഥാ​ന​ത്തെ മി​ക​ച്ച മാ​ന​വ​ശേ​ഷി​യാ​ണ് ഈ ​രീ​തി​യി​ൽ ന​ഷ്ട​മാ​കു​ന്ന​ത്.

വിദ്യാർഥിരാഷ്ട്രീയമാണ് കലാലയങ്ങളുടെ മികവ് ഇല്ലാതാക്കുന്നതെന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും, റാങ്കിങ് പട്ടികയിൽ മുന്നിലുള്ള ജെ.എൻ.യുവിലും ഡൽഹി സർവ്വകലാശാലയിലുമെല്ലാം വിദ്യാർഥികൾ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നത് കാണാൻ കഴിയും. പഠനത്തിനൊപ്പം ജീവിക്കുന്ന കാലത്തോട് നീതിപൂർവം പ്രതികരിക്കുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന കലാലയങ്ങൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മികവിന്റേതായിരിക്കുമെന്ന് മാത്രമല്ല നിലവിൽ കാമ്പസുകളെ ബാധിച്ചിരിക്കുന്ന പല ജീർണതകൾക്കും പരിഹാരവുമേകും.

മികച്ച 50 കോളജുകളുടെയും സർവ്വകലാശാലകളുടെയും പട്ടികയിൽ കേരളത്തിലെ അഞ്ച് കോളജുകളും മൂന്ന് സർവകലാശാലകളും ഉൾപ്പെടുന്നുവെന്നത് പ്രത്യാശക്ക് വക നൽകുന്നതാണ്. മറ്റൊരു റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല രാജ്യത്തെ നാലാമത്തെയും ഏഷ്യയിലെ തൊണ്ണൂറ്റഞ്ചാമത്തേയും മികച്ച സർവകലാശാലയായി ഇടംപിടിച്ചത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ജോലിയെടുക്കുന്നവർക്ക് വലിയ പ്രചോദനം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ, മികച്ച മാനവശേഷിക്ക് വലിയ മൂല്യങ്ങളുള്ള ഈ കാലഘട്ടത്തിൽ മികച്ച വിദ്യാർത്ഥികളെയും അധ്യാപകരേയും ഗവേഷകരെയും വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാനത്തെ സർവകലാശാലകൾ മാറണമെങ്കിൽ നമ്മൾ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

Tags:    
News Summary - It is not enough to go like this Higher Education Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.