സമരത്തിനെതിരെ നടന്ന പൊലീസ് നടപടിയെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സത്യം എങ്ങനെ പുറത്തുകൊണ്ടുവരും ?
ജിഷ്ണുവിെൻറ മാതാവടക്കമുള്ള കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെയും തങ്ങൾക്കെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തിയതിനെയുംകുറിച്ച് നടത്തുന്ന ജുഡീഷ്യൽ അന്വേഷണം വഴിയേ യാഥാർഥ്യം പുറത്തുകൊണ്ടുവരാനാകൂ. ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് നടപടിയെ ന്യായീകരിക്കുന്നതായിരുന്നു. അതിനാൽ പൊലീസിലെ ഉന്നതർ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. മജിസ്ട്രേറ്റിന് മുന്നിൽ സത്യം തുറന്നുപറയാൻ തങ്ങളടക്കമുള്ള പൊതുപ്രവർത്തകർ തയാറാണ്. ജിഷ്ണുവിെൻറ മാതാവും ബന്ധുക്കളും പൊതുപ്രവർത്തകരും ഗൂഢാലോചന നടത്തിയിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. തിരക്കഥ ആവിഷ്കരിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. അതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുമുണ്ട്.
? എന്തായിരുന്നു പൊലീസ് ആസ്ഥാനത്തിനുമുന്നിൽ സംഭവിച്ചത്
പൊലീസ് തടയുമെന്ന വിചാരമൊന്നും മഹിജക്കും ബന്ധുക്കൾക്കുമൊന്നും ഉണ്ടായിരുന്നില്ല. ജിഷ്ണുവിെൻറ മരണത്തെ തുടർന്ന് നേരത്തെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ടി.വി ചർച്ചകളിൽ ജിഷ്ണുവിെൻറ അമ്മാവൻ ശ്രീജിത്തുമായും പരിചയപ്പെട്ടു. ജനുവരി ആറിനാണ് ജിഷ്ണു മരിച്ചത്. എട്ടിന് കുടുംബവുമായി ബന്ധപ്പെട്ടു. കേരളീയ സമൂഹത്തിെൻറ പിന്തുണ കുടുംബത്തിനുണ്ടെന്ന് ഞങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയപ്പോൾ ഐക്യദാർഢ്യ സമിതി സ്വീകരണവും നൽകിയിരുന്നു. സ്വീകരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്തു. മഹിജ സമരം ചെയ്യാനല്ല, മറിച്ച് ഡി.ജി.പി അവർക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിെൻറ കാരണം അന്വേഷിക്കാനാണ് എത്തിയത്. അവർ വിചാരിച്ചത് ഡി.ജി.പിയെ നേരിട്ട് കാണാൻ കഴിയുമെന്നാണ്. സമരത്തിനുള്ള തയാറെടുപ്പൊന്നും അവർ നടത്തിയിട്ടില്ല.
അതേസമയം, ഡി.ജി.പി വാക്കുപാലിച്ചില്ലെങ്കിൽ സമരംനടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിനായി സുഗതകുമാരി, സെബാസ് റ്റ്യൻപോൾ തുടങ്ങിവരെയും വിവിധ വിദ്യാർഥി സംഘടന ഭാവാഹികളെയും ക്ഷണിച്ചിരുന്നു. രാവിലെ 10.15 ഓടെ പൊലീസ് ആസ്ഥാനത്തേക്ക് നടന്നുപോകുമ്പോഴാണ് പൊലീസ് തടഞ്ഞത്. മകൻ കൊല്ലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടും നീതിലഭിച്ചില്ലെന്നായിരുന്നു മഹിജ വിളിച്ചുപറഞ്ഞത്. കേരളം മുഴുവൻ വിലാപംകേട്ട് നടുങ്ങിയെങ്കിലും പൊലീസിനെ ഇതൊന്നും ബാധിച്ചില്ല. അവർക്ക് സമരത്തെ നേരിടാൻ ഒരൊറ്റമാർഗം മാത്രമാണുള്ളത്. ദുർബരായ മനുഷ്യരെ ബലപ്രയോഗത്തിലൂടെ നേരിടുക.
തടഞ്ഞപ്പോൾതന്നെ മഹിജ തൊട്ടാൽവീഴുന്ന അവസ്ഥയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും പൊലീസുകാരോട് പറഞ്ഞിരുന്നു. തള്ളരുതെന്ന് അവരോട് പറഞ്ഞപ്പോഴാണ് ശക്തമായി തള്ളിവീഴ്ത്തിയത്. അമ്മ പൊലീസുകാരോട് താനൊരു അമ്മയല്ലേെയന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും പൊലീസ് കേട്ടതായി കണ്ടില്ല. ഒടുവിലവർ മോഹാലസ്യപ്പെട്ട് വീണു. നിർദാക്ഷിണ്യം വാനിലേക്ക് കയറ്റുകയായിരുന്നു. വാനിൽ ലോകത്തൊരമ്മക്കും ഇത്തരത്തിെലാരു അനുഭവം ഉണ്ടായിക്കാണില്ല. അത്രക്ക് ക്രൂരമായിട്ടാണ് വനിത പൊലീസ് അവരോട് പെരുമാറിയത്.
‘എന്താടീ നിനക്ക് പ്രശ്നം. നിെൻറ അടവൊന്നും ഇവിടെ നടക്കില്ല’ എന്നായിരുന്നു ആദ്യ പ്രതികരണം. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും ആദ്യം തയാറായില്ല. പിന്നെ ‘ഉറക്കം കഴിഞ്ഞെങ്കിൽ എഴുന്നേറ്റ് വാടി’യെന്നായിരുന്നു മറ്റൊരു വനിത പൊലീസിെൻറ പ്രതികരണം.
പൊലീസ് വാനിൽ കയറ്റുമ്പോഴാണ് കെ.എം. ഷാജഹാൻ അവിടെയെത്തുന്നത്. അദ്ദേഹം പൊലീസുകാരോട് ഇവരെ പിടിച്ചുകൊണ്ടുപോകുന്നത് എന്തിനാണെന്ന് തിരക്കി. വി.എസ്. അച്യുതാനന്ദെൻറ മുൻ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നീയും കയറടാ’ എന്നായിരുന്നു പൊലീസിെൻറ പ്രതികരണം. അങ്ങനെ, ഷാജഹാനും വാനിലുള്ളിൽ അകപ്പെട്ടു.
? പൊലീസ് ജീപ്പിനുള്ളിലെ അനുഭവം
ആദ്യം കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഒരു വാനിലാണ് എ.ആർ ക്യാമ്പ് വരെ കൊണ്ടുപോയത്. പിന്നീട് തങ്ങളെയും സഹപ്രവർത്തകൻ ശ്രീകുമാർ, കെ.എം. ഷാജഹാൻ, തോക്കുസ്വാമി എന്നീ അഞ്ചുപേരെ മറ്റൊരു വാനിലേക്കു മാറ്റി. തുടർന്ന് നഗര-ഗ്രാമങ്ങൾ ചുറ്റിത്തുടങ്ങി. എന്തിനാണ് പൊലീസ് വാൻ ഇങ്ങനെ ഓടിക്കുന്നതെന്ന് ഡ്രൈവർക്ക് പോലും അറിയാമായിരുന്നില്ല. എവിടെനിന്നോ ലഭിക്കുന്ന സന്ദേശത്തിന് അനുസരിച്ചായിരുന്നു പൊലീസിെൻറ നീക്കം. വൈകീട്ട് അഞ്ചുവരെ പൊലീസ് ഭാഷ്യമനുസരിച്ച് തങ്ങൾ ‘ഉല്ലാസയാത്ര’ യിലായിരുന്നു. എ.എസ്.ഐ സത്യനാണ് വാനിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനും ഈ യാത്ര എപ്പോൾ അവസാനിക്കുമെന്നറിയുമായിരുന്നില്ല. ഡ്രൈവർക്ക് പലയിടത്തും വഴിതെറ്റി. എവിടേക്കാണ് വണ്ടിയോടിക്കേണ്ടതെന്ന് അയാൾക്കും തിട്ടമില്ല. പൊതുപ്രവർത്തകരെ ആരുംകാണാതിരിക്കാനും മറ്റെന്തോ കാര്യങ്ങൾ തീരുമാനിക്കാനുമായിരുന്നു ഈയാത്ര. നിരവധിതവണ ഭക്ഷണം ആവശ്യപ്പെെട്ടങ്കിലും ഉച്ചക്ക് മൂന്നരക്കാണ് നൽകിയത്. രാത്രി ഏഴിന് അറസ്റ്റ് രേഖപ്പെടുത്തി. 10ന് മെഡിക്കൽ ചെക്കപ്പ് നടത്തി. 12നാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അതോടെ സർക്കാർ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ജയിലിലെത്തിയപ്പോൾ പുലർച്ചെ മൂന്നു മണിയായി.
? കോടതിയിൽ പൊലീസ് നടത്തിയത് നാടകമായിരുന്നോ
കോടതിയിൽ പൊലീസ് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു. അതിനാലാണ് ആദ്യം ജാമ്യം ലഭിക്കാതെപോയത്. അതിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. കഴിഞ്ഞദിവസം മഹിജ നിരാഹാരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പനുസരിച്ച് തങ്ങളെ വിട്ടയക്കേണ്ടതാണ്. എന്നാൽ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ കോടതി ഇടപെട്ടാണ് കസ്റ്റഡി നാലുമണിക്കൂറായി ചുരുക്കിയത്. ഇൗ നാലുമണിക്കൂറും ഗൂഡാലോചനയെക്കുറിച്ച് മാത്രമായിരുന്നു പൊലീസിെൻറ ചോദ്യം. സർക്കാറിന് ഈ കേസിൽ വലിയ ഡാമേജ് സംഭവിച്ചിട്ടുണ്ട്. ജിഷ്ണുവിെൻറ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അത് മഹിജക്കും കേരളീയസമൂഹത്തിനും മനസ്സിലായി. നെഹ്റു കോളജ് ഡയറക്ടർ കൃഷ്ണദാസിനൊപ്പമായിരുന്നു പൊലീസ്. ഇപ്പോഴും അവരെ സഹായിക്കുകയാണ്. ആ ഗൂഢാലോചന സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. അത് മറച്ചുവെക്കാൻ സർക്കാർ നടത്തിയ ശ്രമമാണ് അറസ്റ്റ് നാടകവും ഗൂഢാലോചന സിദ്ധാന്തവും.
? എസ്.യു.സി.ഐ പ്രവർത്തകരെ പിടിച്ചതിനുപിന്നിൽ എന്താണ്
എസ്.യു.സി.ഐ ആൾബലം കുറവുള്ള പാർട്ടിയാണെങ്കിലും വിദ്യാഭ്യാസവിഷയത്തിൽ പ്രത്യേകിച്ച് സ്വാശ്രയ കോളജുകൾക്കെതിരെ ശക്തമായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോ അക്കാദമി സമരത്തിൽ ഇടപെടൽ നടത്തി. സമരസംഘടനകളെ സർക്കാർ എപ്പോഴും ഭയപ്പെടും. ആ ഭയത്തിൽനിന്നാണ് എസ്.യു.സി.ഐ പ്രവർത്തകരെ പ്രതികളാക്കിയത്. വിദ്യാഭ്യാസവിഷയത്തിൽ സി.പി.എമ്മിെൻറ നയത്തിനെതിരെ ശക്തമായ വിമർശനം ഉയർത്തിയിട്ടുണ്ട്. സ്വാശ്രയ മാഫിയക്കെതിരെ സന്ധിയില്ലാസമരത്തിലാണ്. സർക്കാറിന് അത് വലിയവെല്ലുവിളി ഉയർത്തിയിട്ടുണ്ട്. അതിനാണ് ജനാധിപത്യകശാപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചത്.
? സർക്കാർ ഉണ്ടാക്കിയ കരാറിൽ പ്രതീക്ഷയുണ്ടോ
ജിഷ്ണു പ്രണോയിയുടെ കുടുംബം അതിൽ പ്രതീക്ഷയർപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ മറ്റൊരു തട്ടിപ്പാണ് കരാർ. കേസിലെ പ്രതിയായ ശക്തിവേലിന് ജാമ്യം ലഭിക്കുന്നതിന് സഹായംനൽകിയത് സർക്കാറാണ്. അറസ്റ്റ് ചെയ്യേണ്ട സമയത്ത് പൊലീസ് അത് ചെയ്തില്ല. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ കൃഷ്ണദാസ് 10 കോടി സംഭാവനനൽകിയെന്ന് ആരോപണമുണ്ട്. ഇതെല്ലാം മാനേജ്മെൻറിനെ സംരക്ഷിക്കാൻ പ്രേരിപ്പിച്ച ഘടകമാകാം.
? മുഖ്യമന്ത്രി പറയുന്നത് ചെയ്യേണ്ടതെല്ലാം ചെയ്ത സർക്കാറാണ് തേൻറതെന്നാണ്
സർക്കാർ ഇക്കാര്യത്തിൽ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. ചെയ്തതെല്ലാം ചരിത്രപരമായ വിഡ്ഢിത്തവും. പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിസ്സഹായരാണ്. ഉന്നതകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. പൊതുപ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്തിൽ മുഖ്യമന്ത്രി മാപ്പുപറയണം. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് ഊർജംപകരാൻ ഈ അറസ്റ്റിനും സർക്കാർ നടപടികൾക്കും കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.