മലയാളനാട് കമ്യൂണിസ്റ്റ്സ്വപ്നങ്ങളുടെ പറുദീസയാണെന്ന് വാഷിങ്ടൺ പോസ്റ്റ് വാഴ്ത്തിയപ്പോൾ, അത് അവർ നമ്മെ ട്രോളിയതേല്ല എന്ന് ആദ്യമായി ശങ്കിച്ചത് പിണറായി സഖാവ് തന്നെയാകണം. അതുകൊണ്ടാണേല്ലാ, ആ പത്രറിപ്പോർട്ട് കഷണങ്ങളാക്കി ഫേസ്ബുക്കിലിട്ട് സൈബർവിപ്ലവകാരികളെക്കൊണ്ട് ലൈക്കടിപ്പിച്ച െഎസക്മന്ത്രിയെ അദ്ദേഹം വിളിച്ചുവരുത്തി ശകാരിച്ചത്. ലോകത്തിന് പുതിയ സ്വപ്നങ്ങൾ സമ്മാനിച്ച ഒക്ടോബർവിപ്ലവത്തിെൻറ നൂറാംവാർഷിക സമയത്ത്, ഭൂപടത്തിലെ ഏക കമ്യൂണിസ്റ്റ് തുരുത്താണ് കേരളം എന്നേല്ല അമേരിക്കൻ പത്രം പറയാതെപറഞ്ഞിരിക്കുന്നത്? അക്കാര്യം മനസ്സിലാക്കാതെ ഇതൊക്കെ ആഘോഷിക്കുന്നവരെ പിന്നെ ചീത്ത പറയുകയല്ലാതെ എന്തുചെയ്യും. അല്ലെങ്കിൽതന്നെ, ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ശനിദശയാണ്; പോരാത്തതിന് ഇരു കമ്യൂണിസ്റ്റുകൾക്കുമിത് സമ്മേളനകാലവും. ആശയതലത്തിൽതന്നെ പാർട്ടിക്ക് പുതിയ പ്രതിേയാഗികൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കണ്ടിേല്ല, ‘കാവി സോഷ്യലിസം’ എന്ന ചിന്താപദ്ധതിയുമായി സാക്ഷാൽ യോഗി ആദിത്യനാഥ് വന്നിരിക്കുന്നത്. എങ്ങനെെയങ്കിലും പാർട്ടിയും ഭരണവുമൊക്കെയായി ഉന്തി തള്ളി പോകുേമ്പാൾ, അവശിഷ്ട കമ്യൂണിസ്റ്റുകൾക്കിടയിൽതന്നെ ആരെങ്കിലും അതിവിപ്ലവം പറഞ്ഞാൽ അവരെ എന്ത് ചെയ്യണം? ട്രോട്സ്കിയെ പുറത്താക്കിയതുപോലെ അയാൾക്കെതിരെയും നടപടി എടുക്കുകയല്ലാതെ മാർഗമില്ല. സഖാവ് കെ.ഇയുടെ കാര്യത്തിൽ ഇപ്പോൾ അത്രയേ സംഭവിച്ചിട്ടുള്ളൂ. ദുർഘടസന്ധിയിൽ പാർട്ടിലൈനിൽനിന്ന് വ്യതിചലിച്ചാൽപിന്നെ നേതൃത്വത്തിന് നോക്കിനിൽക്കാനാവില്ല.
നമ്മുടെ ജാലിയൻ കണാരൻ ഏതോ സിനിമയിൽ പറഞ്ഞതുപോലെ, ലേശം കൗതുകം കൂടുതലാണ്. അതാണ് കെ.ഇ. ഇസ്മയിലിെൻറ പ്രശ്നം. അത് പണ്ടേ അങ്ങനെയാണ്. അല്ലെങ്കിൽ ആരെങ്കിലും കൗതുകത്തിെൻറപുറത്ത് പട്ടാളത്തിൽ ചേരാൻ പോകുമോ? കൂട്ടുകാർക്കൊപ്പം കണ്ണൂരിലേക്ക് പോകുംവഴിയാണ് അവിടെ പട്ടാള റിക്രൂട്ട്മെൻറ് നടക്കുന്നതായി അറിഞ്ഞത്. ഉടൻ അവിടെ പോയി, അധികാരികൾക്കുമുന്നിൽ ഷർട്ടൂരി നെഞ്ചുവിരിച്ച് കാണിച്ചു. വിപ്ലവം തലക്കുപിടിച്ച ആ കാലത്ത് നേരെ ലഡാക്കിലേക്ക്. അവിടെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈന്യത്തിെൻറ ട്രക്ക് ഡ്രൈവറായി. അന്ന് കെ.ഇയുടെ കൂടി പാർട്ടി സൈദ്ധാന്തികൻ ആയിരുന്ന ഇ.എം.എസ് ‘ഇന്ത്യ ഇന്ത്യയുേടതെന്നും ചൈന അവരുേടതെന്നു’മുള്ള വിഖ്യാതമായ തിയറി അവതരിപ്പിക്കുേമ്പാൾ ഇസ്മയിൽ എന്ന 20കാരൻ ആ അതിർത്തിയിൽ സൈനിക വാഹനത്തിെൻറ സ്റ്റിയറിങ് പിടിക്കുന്നുണ്ടായിരുന്നു. അധികകാലം ആ പണിയെടുക്കേണ്ടി വന്നില്ല. കെ.ഇയുടെ കമ്യൂണിസ്റ്റ് വിപ്ലവവീര്യം മനസ്സിലാക്കിയ സൈന്യം ഉടൻ അദ്ദേഹത്തെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. പറഞ്ഞുവരുന്നത്, വിശ്വസിച്ച ആശയത്തിനുവേണ്ടി ജോലി വരെ ഉപേക്ഷിക്കാൻ തയാറായ ആളാണ് കെ.ഇ എന്നാണ്. അതുകൊണ്ട്, ജീവിച്ചിരിക്കുന്ന ഒരു വിപ്ലവകാരിക്കും അദ്ദേഹത്തെ ചോദ്യംചെയ്യാനാകില്ല. കാരണം, പിണറായിയുടെ ബ്രണ്ണൻ കോളജ് പൂർവകാല വീരചരിത്രം പോലെ കെ.ഇക്കും പറയാനുണ്ട് ലഡാക്കിലെ വീരസ്യങ്ങൾ. പത്ത് വർഷം മുമ്പ്, മൂന്നാർവിഷയത്തിൽ വി.എസും അദ്ദേഹത്തിെൻറ ദൗത്യസംഘവും ഒന്ന് പേടിപ്പിക്കാൻ നോക്കിയതാണ്. അവർക്ക് ആ ദൗത്യം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. മൂന്നാർ ഒാപേറഷൻ കാലത്ത്, കൃത്രിമപട്ടയങ്ങളെ ഇസ്മയിൽപട്ടയങ്ങൾ എന്ന് വിളിക്കാമെന്ന് പഴയ സഹപ്രവർത്തകൻ എം.വി.ആർ പരിഹസിച്ചപ്പോഴും കുലുങ്ങിയിട്ടില്ല. അന്ന് നേരെ മൂന്നാറിലേക്ക് വെച്ചുപിടിച്ചു. താൻ ടാറ്റക്ക് കനിഞ്ഞുനൽകിയ ഭൂമിയിൽ വി.എസും സംഘവും കൈെവച്ചതിെൻറ പിറ്റേദിവസമായിരുന്നു ആ മൂന്നാർയാത്ര. റവന്യൂമന്ത്രിയായിരിക്കെ ഇടുക്കിയിലെ എ.െഎ.ടി.യു.സി നേതാവുമായി ചേർന്ന് നടത്തിയ ചില ‘ഇടപാടുകൾ’ പുറംലോകമറിഞ്ഞ നാളുകൾ. അപ്പോഴും ടാറ്റക്കുവേണ്ടിയല്ല, കേരളത്തിനുവേണ്ടിയാണ് താനിതെല്ലാം ചെയ്തതെന്ന് കേണുപറഞ്ഞിട്ടും പത്രക്കാർ ചെവിക്കൊണ്ടില്ല. വെറുതെ കിടക്കുന്ന റവന്യൂഭൂമിയിൽ തേയിലത്തോട്ടങ്ങൾ വന്നാൽ, ചായയുടെ കാര്യത്തിലെങ്കിലും മലയാളക്കര സ്വയംപര്യാപ്തത കൈവരിക്കുമേല്ലാ എന്ന കെ.ഇയുടെ നല്ല മനസ്സ് നാലാം എസ്റ്റേറ്റുകാർക്ക് മനസ്സിലായില്ല. മൂന്നാറിനെ ഭൂമികൈയേറ്റത്തിന് വളക്കൂറുള്ള മണ്ണാക്കിമാറ്റിയ രാഷ്ട്രീയനേതാവ് എന്ന് അദ്ദേഹത്തെ അവർ വിശേഷിപ്പിച്ച് പിറ്റേന്ന് വെണ്ടക്ക നിരത്തി. പേക്ഷ, പത്രക്കാർ ഭൂകമ്പം സൃഷ്ടിച്ചിട്ടും ഉടുമ്പൻചോലയിലെയും മറ്റും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള വി.എസിെൻറ ശ്രമത്തെ പഴയ ലഡാക്കിലെ മഞ്ഞുരാത്രികളുടെ കഥ പറഞ്ഞ് നിർവീര്യമാക്കാൻ സഖാവിന് കഴിഞ്ഞു. മൂന്ന് വർഷം കഴിഞ്ഞ് ടാറ്റക്കുനേരെ വീണ്ടും വി.എസ് പാഞ്ഞടുത്തപ്പോഴും സഖാവ് കവചമൊരുക്കി. മൂന്നാറിൽ പ്രവേശിക്കുന്നവരുടെ കൈവെട്ടുമെന്നായിരുന്നു അന്നത്തെ പഞ്ച് ഡയലോഗ്.
അന്ന് ടാറ്റയെ സേവിച്ചതുപോലെ തോമസ് ചാണ്ടി എന്ന പാവം മുതലാളിക്ക് ചെറിയ സഹായം ചെയ്തതാണ് ഇപ്പോൾ വിനയായത്. സംഗതിവശാൽ, മുതലാളി മന്ത്രിയായത് െക.ഇയുടെ കുറ്റമാണോ? മന്ത്രിയും കമ്പനിയും കായൽ കൈയേറി റിസോർട്ടിനുവേണ്ടി റോഡ് നിർമിച്ചതും അദ്ദേഹം അറിഞ്ഞില്ല. പാർട്ടി പ്രാദേശികനേതൃത്വം ശിപാർശ ചെയ്തതിൻപ്രകാരം ചെറിയൊരു സംഖ്യ എം.പിഫണ്ടിൽ നിന്ന് നൽകി. അതിത്ര കാര്യമാക്കേണ്ടതുണ്ടോ? എന്നിട്ടും സ്വന്തം പാർട്ടിക്കാർ തന്നെ തെറിവിളിച്ചത് ശരിയായില്ല. മന്ത്രിയുടെ രാജിക്കായി പാർട്ടി മുദ്രാവാക്യം വിളിച്ചപ്പോൾ ഏറ്റുവിളിച്ചില്ല എന്നത് ശരിയാണ്. അത് തോമസ് ചാണ്ടിക്ക് കുറച്ച് സാവകാശം നൽകണമെന്ന വിശാലചിന്തയുടെ ഭാഗമായിട്ട് മാത്രമാണ്. അക്കാര്യം മനസ്സിലാക്കാെത പാർട്ടിയിലെ മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്കരിച്ചാൽ, പിന്നെ ബൂർഷ്വപത്രമാണോ ചാനലാണോ എെന്നാന്നും നോക്കിയിരിക്കാനാവില്ല. അവിടെ കെ.ഇ സ്വന്തം തത്ത്വം പറയും. അതിനെ തോമസ് ചാണ്ടിയെ പിന്തുണച്ചു, പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായി സംസാരിച്ചു എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഏതായാലും അച്ചടക്കനടപടി അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ല.
രാഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ചയുമൊക്കെ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. പട്ടാമ്പിയായിരുന്നു എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് ഗോദ. 82ൽ പി.കെ. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. 87ൽ ലീല ദാമോദരമേനോനോട് പരാജയപ്പെട്ടു. പേക്ഷ, 91ൽ അവരെത്തന്നെ തോൽപിച്ച് പകരംവീട്ടി. 96ൽ നായനാർ മന്ത്രിസഭയിൽ റവന്യൂമന്ത്രി. അച്യുതമേനോെൻറയും പി.െക.വിയുടെയും പിൻഗാമിയെന്ന് അന്ന് മാധ്യമങ്ങൾ കുേറ വാഴ്ത്തിയതാണ്. പിന്നീട് നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. പിന്നെ, രാജ്യസഭയിൽ ആറ് വർഷം. അതിനിടെ, പാർട്ടിയുടെ അസിസ്റ്റൻറ് സെക്രട്ടറിപദത്തിൽ വരെയെത്തി. ഇനിമുതൽ എൽ.ഡി.എഫ് യോഗത്തിലേക്ക് വരേെണ്ടന്നാണ് പാർട്ടി തിട്ടൂരം. ശിഷ്ടകാലം എം.എൻ സ്മാരകത്തിൽതന്നെ ഇരിക്കണമെന്നർഥം. 1942ൽ കിഴക്കുഞ്ചേരിയിലെ കുണ്ടുകാട് തറവാട്ടിൽ ഇബ്രാഹിമിെൻറയും ചെല്ലമ്മാൾ ഉമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനനം. എ.െഎ.ടി.യു.സി നേതാവായിരുന്ന ജ്യേഷ്ഠൻ ഹനീഫയാണ് രാഷ്ട്രീയഗുരുനാഥൻ. പണ്ട് കുേറ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സാബി. മൂന്ന് മക്കൾ: ബൈജു, സീമ, ലാലു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.