വേനലായതോടെ സംസ്ഥാനത്ത് പകൽ ചൂടിലും രാത്രി ചൂടിലും ഏറ്റം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തോടെ തന്നെ ചൂട് ഉയരുന്നതിെൻറ സൂചനകൾ കാണാമായിരുന്നു. മാർച്ച് ആകും മുമ്പുതന്നെ പകൽ ചൂട് 37ഡിഗ്രി സെൻറിഗ്രേഡിൽ കൂടുതൽ എത്തി. സംസ്ഥാനത്തെ അന്തരീക്ഷ താപനില വർധനയിലേക്കാണ് സൂചന നൽകുന്നത്. മലയോര ജില്ലകളും ചൂടേറുന്നതിൽനിന്ന് മുക്തമല്ല. 1987ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ടത്. കേരളം കണ്ട ഏറ്റവും കഠിനമായ വരൾച്ച അനുഭവപ്പെട്ടത് 1982^83ലായിരുന്നു. 1981^90 ഏറ്റവും ചൂടേറിയ ദശകമായി രേഖപ്പെടുത്തപ്പെട്ടു. എന്നാൽ, സമീപ വർഷങ്ങളിലെ താപനില, പ്രവണത പരിശോധിച്ചാൽ 2011^20 ഏറ്റവും ചൂടേറിയ ദശകമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏറ്റവും ചൂടേറിയ വർഷമെന്ന 1987െൻറ പദവിക്കും മാറ്റം വന്നേക്കാം. മലയോര മേഖലകൾകൂടി ഉൾപ്പെടുത്തി കണക്കാക്കിയാൽ സംസ്ഥാനത്തെ ശരാശരി വാർഷിക പകൽചൂട് 30.5 സെൻറിഗ്രേഡ് ആണ്. വേനലിൽ ഇത് 32.8 സെൻറിഗ്രേഡ് വരെ ഉയരാറുണ്ട്. ശരാശരി രാത്രി താപനില 22.1 സെൻറിഗ്രേഡ് ആണ്. ഇത് വേനൽകാലത്ത് 23.5 സെൻറിഗ്രേഡ് വരെ ഉയരാറുണ്ട്.
പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങൾ. ഭൂമിശാസ്ത്രപരമായി കാരണങ്ങൾെകാണ്ടാണിത്. പാലക്കാട് ശരാശരി 35.9 സെൻറിഗ്രേഡ് ചൂടാണ് അനുഭവപ്പെടുക. പുനലൂരിൽ 35.2 സെൻറിഗ്രേഡും. പാലക്കാട് ജില്ലയിൽ സമീപ വർഷങ്ങളിലായി പകൽ ചൂടിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഏപ്രിലിൽ പാലക്കാട് 41.9 ഡിഗ്രി സെൻറിഗ്രേഡിെൻറ റെക്കോഡ് പകൽ ചൂട് രേഖപ്പെടുത്തി. കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന പകൽചൂടും ഇതുതന്നെ. പാലക്കാട് ജില്ലയിൽ പകൽ ചൂട് 40.0 സെൻറിഗ്രേഡ് എത്തിയതായി റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില വർധിക്കാനുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ഏപ്രിൽ മാസത്തിലാണ് സംസ്ഥാനത്ത് പൊതുവെ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്താറുള്ളത് (ശരാശരി: 29.5 സെൻറിഗ്രേഡ്); മാർച്ചിൽ ശരാശരി 29.2 സെൻറിഗ്രേഡ്. എന്നാൽ, പകൽ ചൂട് മാത്രമെടുത്താൽ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടേണ്ടത് മാർച്ചിലാണ്. (34.1 സെൻറിഗ്രേഡ്). ഏപ്രിലിൽ 34.0 സെൻറിഗ്രേഡും. എന്നാൽ, രാത്രി ചൂട് കൂടുതലായി രേഖപ്പെടുത്തപ്പെട്ടത് ഏപ്രിലിലും (25.1 സെൻറിഗ്രേഡ്) മേയ് മാസത്തിലുമാണ് (24 .9 സെൻറിഗ്രേഡ്).േവനൽ മാസങ്ങളിൽ ഒരു പരിധിവിട്ട് ചൂട് വർധിക്കുന്ന സാഹചര്യങ്ങളിൽ അന്തരീക്ഷത്തിലെ സംവഹനപ്രകിയ ശക്തിപ്രാപിക്കുന്നതു വഴി മഴ മേഘങ്ങളുടെ രൂപവത്കരണം നടക്കുകയും മഴ ലഭിക്കുകയും ചെയ്യാറുണ്ട്. തൻമൂലം അസഹനീയമാം വിധം ചൂട് കൂടുന്ന സാഹചര്യം ഒഴിവാക്കപ്പെടാം. എന്നാൽ, ചില വർഷങ്ങളിൽ ഇപ്രകാരം മഴ ലഭ്യമാകണമെന്നില്ല. അത്തരം അവസരങ്ങളിൽ കേരളം അക്ഷരാർഥത്തിൽ ചുട്ടുെപാള്ളുകതെന്ന ചെയ്യും. 1983, 1987, 2004, 2016 വർഷങ്ങളിൽ ഇത് സംഭവിച്ചു.
സംസ്ഥാനത്തെ കഴിഞ്ഞ ആറ് ദശകത്തിനുള്ളിൽ ശരാശരി 0.65 ഡിഗ്രി സെൻറിഗ്രേഡിെൻറ വർധനവാണ് ഉണ്ടായിട്ടുള്ളത്; പ്രതിവർഷ വർധനവ് 0.011ഡിഗ്രി സെൻറി ഗ്രേഡ് എന്ന തോതിൽ, പകൽ ചൂടിൽ 0.99 ഡിഗ്രി സെൻറി ഗ്രേഡിെൻറ വർധനവാണുണ്ടയത്. രാത്രി താപനിലയിലാകെട്ട 0.31ഡിഗ്രി സെൻറിഗ്രേഡിെൻറയും. വ്യത്യസ്ത ഋതുക്കൾ പരിശോധിച്ചാൽ ഏറ്റവും കൂടിയ താപനില വർധന തുലാവർഷക്കാലത്തായിരുന്നു; കഴിഞ്ഞ ആറ് ദശകത്തിനുള്ളിൽ 0.75 ഡിഗ്രി സെൻറി ഗ്രേഡിെൻറ വർധനവ്. കാലവർഷത്തിലാകെട്ട, ചൂടിലുണ്ടായ വർധനവ് 0.73ഡിഗ്രി സെൻറി ഗ്രേഡ് ആയിരുന്നു.
കേരളത്തിലെ തീരദേശ മേഖലകളിലാണ് താപനില വർധനയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്- പകൽ ചൂടിൽ കഴിഞ്ഞ 60 വർഷത്തിനുള്ളിൽ 1.29 ഡിഗ്രി സെൻറിഗ്രേഡിെൻറ വർധന.
രാത്രികാല താപനിലയിൽ ഇത്രത്തോളമില്ല - 0.34 ഡിഗ്രി സെൻറിഗ്രേഡ് മാത്രം. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ ശരാശരി താപനിലയിൽ 0.81 ഡിഗ്രി സെൻറിഗ്രേഡിെൻറ വർധനയാണ് ഇൗ മേഖലയിൽ ഉണ്ടായിട്ടുള്ളത്.കേരളത്തിലെ ഹൈറേഞ്ച് മേഖലകളിലും ചൂടേറുന്നുണ്ട്. പകൽ ചൂടിലും രാത്രി താപനിലയിലും വർധന പ്രകടമാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിൽ ശരാശരി താപനില 0.44 ഡിഗ്രി സെൻറിഗ്രേഡ് വരെ വർധിച്ചിട്ടുണ്ട്. തൽപ്രദേശങ്ങളിലെ സസ്യ ജന്തുജാലങ്ങളുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലാക്കാൻ താപനിലയിലെ വ്യതിയാനങ്ങൾക്കായേക്കാം. പുതിയ കൃമി-കീട-രോഗസാധ്യതകൾ പൊട്ടിപ്പുറപ്പെടുന്നതിനും ഇപ്പോൾ നിലവിലുള്ളവ അപ്രത്യക്ഷമാകുന്നതിനും സാധ്യതയുണ്ട്. വയനാട്ടിലെ താപനിലയിലുണ്ടായ വർധനവും ലഭിക്കുന്ന മഴയിലെ ഗണ്യമായ കുറവും ആ ഭൂപ്രദേശത്തിെൻറ തനതു കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെ പ്രകടമായി മാറിക്കൊണ്ടിരിക്കുന്നു.
ഇടനാട് മേഖലയിലാകെട്ട, അത്ര പ്രകടമായ താപവർധന ഇല്ലെന്ന് പറയാം. എന്നാൽ, കേരളത്തിലെ ഏറ്റവും ചൂടനുഭവപ്പെടുന്ന രണ്ടിടങ്ങൾ -പാലക്കാട്, പുനലൂർ- ഇടനാട്ടിലാണെന്നത് കൗതുകകരമായ വൈരുധ്യമാണ്. ഒരുപക്ഷേ, ഇൗ പ്രദേശങ്ങളെ ചുറ്റി നിൽക്കുന്ന പർവതങ്ങളും ചുരങ്ങളുടെ സാന്നിധ്യവുമാകാം ഇൗ പ്രവേഗതക്ക് കാരണം.കനത്ത കാലവർഷം ലഭിക്കുന്നയിടമാണ് കേരളം. എന്നിട്ടും, മഴയൊന്നു പിന്നാക്കം നിന്നാൽ വന്നുഭവിക്കുന്ന കെടുതികളേറെ. കാലവർഷവും തുലാവർഷവും സമീപവർഷങ്ങളിൽ പെയ്തൊഴിയുന്നത് സമൃദ്ധമായി മഴ നൽകിയിട്ടല്ല. തന്മൂലം വേനലാരംഭത്തോടെ തന്നെ സംസ്ഥാനത്തെ ജലാശയങ്ങൾ വറ്റിവരളുന്നു. കിഴക്കുനിന്ന് പടിഞ്ഞാേറക്ക് വ്യക്തമായി ചരിഞ്ഞുകിടക്കുന്ന കേരളത്തിെൻറ പ്രത്യേക ഭൂപ്രകൃതിമൂലം പൊതുവെ വെള്ളം കടലിലേക്ക് ഒഴുകിത്തീരുന്ന അവസ്ഥയാണുണ്ടാകുന്നത്. കുടിവെള്ളം പോലും ദുർലഭമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇടമഴ കിട്ടാത്ത സാഹചര്യങ്ങളിൽ സംസ്ഥാനം വറചട്ടിയിലേക്ക് എടുത്തെറിയുന്ന പ്രതീതിയോടെ ചുട്ടുപൊള്ളും. 2016ൽ ഇതനുഭവിച്ചതാണ്. ഇക്കുറി ഇടമഴ പെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്യുഷ്ണത്തിെൻറയും കൊടുംചൂടിെൻറയും ദിനങ്ങൾ മഴക്കാലം തുടങ്ങുന്നതുവരെ സഹിക്കേണ്ടിവരും.
‘ഉഷ്ണത്തുരുത്തുകൾ’ കൂടുന്നു
സംസ്ഥാനത്ത് നാട്ടിൻപുറങ്ങൾ നഗരങ്ങളായി ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണല്ലോ? കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യം, ടാറിട്ട റോഡുകൾ, വാഹനപ്പെരുപ്പം, വ്യവസായങ്ങൾ, സുഗമ വായുസമ്പർക്കം തടയുന്ന നിർമാണ പ്രക്രിയകൾ എന്നിവ മൂലം സാധാരണഗതിയിൽ സമീപസ്ഥങ്ങളായ ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗരത്തിനുള്ളിൽ ചൂട് കൂടുതലാണ്; പ്രത്യേകിച്ച് രാത്രി. വ്യവസായവത്കരണം വർധിക്കുന്നതോടെ ഇൗയവസ്ഥ വ്യാപകമാകുന്നു. ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് ഉഷ്ണം അനുഭവപ്പെടുന്ന നഗരങ്ങൾ ‘ഉഷ്ണത്തുരുത്തുകൾ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്ത് ഉഷ്ണത്തുരുത്തുകൾ വ്യാപകമാകുന്നത് പൊതുവെ താപവർധനവിന് ഒരു കാരണമാണ്.ഒരു കാലത്ത് മഴക്കാലത്ത് പെയ്ത വെള്ളം സംഭരിച്ച് സൂക്ഷിച്ചിരുന്ന പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും നാം ഉന്മൂലനം ചെയ്തു. വേനലിൽ ജലസ്രോതസ്സുകളായി വർത്തിച്ചിരുന്ന തണ്ണീർത്തടങ്ങളുടെ നശീകരണം സംസ്ഥാനത്തെ പ്രാദേശിക കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹൈറേഞ്ചുകളിലെയും മറ്റിടങ്ങളിലെയും വ്യാപകമായ വനനശീകരണം, ഭൂവിനിയോഗ ക്രമത്തിലുണ്ടായ മാറ്റം, ജലാശയങ്ങളുടെയും തണ്ണീർതടങ്ങളുടെയും ശോഷണം തുടങ്ങിയ കാരണങ്ങളും പ്രാദേശിക തലത്തിൽ താപനില നിയന്ത്രണ ഘടകങ്ങളാണ്.
ഉഷ്ണത്തിനൊപ്പം ഇൗർപ്പവും; ചൂടിന് കാഠിന്യമേറും
കേരളം ആർദ്രോഷ്ണ മേഖലയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഉയർന്ന ചൂടിനൊപ്പം ഇൗർപ്പവും പൂരിതമായ വായുവും കൂടി ചേരുേമ്പാൾ അത് ദുസ്സഹമായ അവസ്ഥ സൃഷ്ടിക്കും. അന്തരീക്ഷ താപനിലയിൽ ഇൗർപ്പത്തിെൻറ സാന്നിധ്യം ഉളവാക്കുന്ന അവസ്ഥ കണക്കാക്കാൻ ‘ഇൗർപ്പ^താപമന്യ സൂചികമൂല്യം’ ഉപയോഗപ്പെടുത്താവുന്നതാണ്. യഥാർഥത്തിലുള്ള അന്തരീക്ഷ താപനിലയിൽ ഇൗർപ്പത്തിെൻറ സാന്നിധ്യം മൂലം അനുഭവവേദ്യമാകുന്ന താപനില യഥാർഥത്തിൽഉള്ള താപനിലയേക്കാൾ അധികമായിരിക്കും. ഉദാഹരണത്തിന് അന്തരീക്ഷ താപനില 35 ഡിഗ്രി സെൻറിഗ്രേഡും ഇൗർപ്പമാനം 70 ശതമാനവുമാണെന്നിരിക്കെട്ട. തത് പരിസ്ഥിതിയിൽ അനുഭവവേദ്യമാകുന്ന താപനില 50 ഡിഗ്രി സെൻറിഗ്രേഡ് ആയിരിക്കും. യഥാർഥ അന്തരീക്ഷ താപനില കുറവ് ആണെങ്കിൽപോലും അന്തരീക്ഷ ഇൗർപ്പമാനം കൂടുതലാണെങ്കിൽ ചൂട് കൂടുതൽ കടുക്കും. യഥാർഥ താപനില 32 ഡിഗ്രി സെൻറിേഗ്രഡ് മാത്രവും. എന്നാൽ, ഇൗർപ്പമാനം 95 ശതമാനവുമാണെങ്കിൽ അനുഭവവേദ്യമാകുന്ന ചൂട് 51 ഡിഗ്രി സെൻറിഗ്രേഡ് ആയിരിക്കും. ‘പുഴുക്ക്’ എന്ന് നാം പൊതുവെ പറയാറുള്ള ഇൗ അവസ്ഥാവിശേഷം കേരളത്തിലെ തീരദേശ ജില്ലകളിൽ അനുഭവപ്പെടാറുണ്ട്. ഇടനാട്^മലനാട് പ്രദേശങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാകാനിടയില്ല.
2016ൽ പാലക്കാട്ടും കോഴിക്കോട്ടും ഉഷ്ണതരംഗം അനുഭവപ്പെട്ടു. കൊടുംവേനലിൽ ഉഷ്ണതരംഗ സാധ്യത തള്ളിക്കളയാനാവില്ല. ഇടമഴ ചതിച്ചാൽ വേനൽ കനക്കും. ഇത്തരം സാഹചര്യങ്ങളിൽ വീണ്ടും ചൂട് കൂടാം. കാലാവസ്ഥ വകുപ്പാണ് ഉഷ്ണതരംഗ സാധ്യത അറിയിക്കുന്നതും സ്ഥിരീകരിക്കുന്നതും.സൂര്യാതപം, സൂര്യാഘാതം എന്നിവയോടൊപ്പം ഉൗഷരപ്രദേശങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന അന്തരീക്ഷ പ്രതിഭാസങ്ങളായ പൊടിച്ചുഴലികളുടെ വർധിച്ച സാന്നിധ്യം സംസ്ഥാനത്ത് ഏറിവരുന്നത് കേരളത്തിെൻറ പ്രകൃതി ജലദൗർലഭ്യത്തിലേക്ക് നീങ്ങുന്നതിെൻറ സൂചനയാണ് നൽകുന്നത്. ആർദ്രോഷ്ണ മേഖല വിഭാഗത്തിൽപെടുന്ന താരതമ്യേന കൂടുതൽ ഇൗർപ്പാംശമുള്ള (B4) പ്രകൃതിയിൽനിന്ന് ഇൗർപ്പമാനം താരതമ്യേന കുറഞ്ഞ വിഭാഗത്തിലേക്ക് (B3) നീങ്ങുന്ന പ്രവണത കാണപ്പെടുന്നു. ഉൗഷരപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന സസ്യജാലങ്ങളും ജന്തുവർഗങ്ങളും സംസ്ഥാനത്ത് കാണപ്പെടുന്ന സാഹചര്യം ഇക്കാര്യം ശരിവെക്കുന്നു.
ചില മുൻകരുതലുകൾ
മാരകമായ അൾട്രാവയലറ്റ് ബി വികിരണൾ കൂടുതലായി അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന രാവിലെ 11 മണി മുതൽ വൈകീട്ട് 3.30 വരെയുള്ള സമയത്ത് സൂര്യാതപം, സൂര്യാഘാതം എന്നിവക്ക് സാധ്യതയേറുന്നു. അതിനാൽ മേൽസമയത്ത് പുറംപണികൾ എടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പുറത്തുപോകുന്നവർ കുടചൂടി നടക്കുന്നത് നന്നായിരിക്കും. മാർച്ച് 21ന് സൂര്യൻ ഭൂമധ്യരേഖക്ക് നേരെ വരുന്ന സമയമാണല്ലോ. ഏറ്റവുമധികം സൗരവികിരണങ്ങൾ ഭൂമിയിലെത്തുന്നതും ആ സമയത്താണ്. ആകാശം തെളിഞ്ഞ്, മേഘമില്ലാത്ത അവസ്ഥാവിശേഷം ചൂടിെൻറ കാഠിന്യമേറ്റുകയും ചെയ്യും. മാർച്ചിലും ഏപ്രിലിലുമാണ് സൂര്യാതപം, സൂര്യാഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ജില്ലാഭരണകൂടങ്ങൾ േജാലിസമയത്തിൽ ക്രമീകരണം നടത്തി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, ധാരാളം ശുദ്ധജലം ഇടവിട്ട് കുടിക്കുക, ആവശ്യത്തിന് വിശ്രമിക്കുക, പുറത്തുപോകുന്നവർ കുട ചൂടുക, ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക എന്നീ മുൻകരുതലുകളെടുക്കേണ്ടതാണ്.
കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.