ഇക്കഴിഞ്ഞ ജൂൺ ആറ്, ഏഴ് തീയതികളിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ വേറിട്ട ഒരു ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ് ടിക്കറ്റെടുത്തിട്ടും മഹാത്മാ ഗാന്ധിയെ വെള്ളക്കാരെൻറ വംശീയവെറി അപമാനത്തിെൻറ കോച്ചുന്ന തണുപ്പിലേക്ക് ഉന്തിത്തള്ളിയിട്ടതിെൻറ 125 ാം വാർഷികാഘോഷമായിരുന്നു അത്. 1893 ജൂൺ ഏഴിന് രാത്രി. ദാദാ അബ്ദുല്ല ആൻഡ് കമ്പനിക്കുവേണ്ടി കേസ് നടത്താൻ ദക്ഷിണാഫ്രിക്കയിലെത്തിയ യുവ അഭിഭാഷകനായ ഗാന്ധിജി ഡർബനിൽനിന്ന് പ്രിേട്ടാറിയയിലേക്ക് ഒന്നാം ക്ലാസ് ടിക്കറ്റെടുത്ത് കയറിയതായിരുന്നു. രാത്രി ഒമ്പതോടെ പീറ്റർ മാരിറ്റ്സ്ബർഗ് സ്റ്റേഷനിലെത്തിയ വണ്ടിയിൽ കയറിയ വെള്ളക്കാരന് ഗാന്ധിജി എന്ന ‘കറുത്തവനെ’ സഹിച്ചില്ല. ഇത് വെള്ളക്കാർക്കു മാത്രമുള്ള കംപാർട്ടുമെൻറാണെന്നും മൂന്നാം ക്ലാസിൽ കയറി യാത്ര തുടരണമെന്നും അയാൾ ആജ്ഞാപിച്ചെങ്കിലും ഗാന്ധിജി വഴങ്ങിയില്ല. അവസാനം, ഒരു റെയിൽേവ പൊലീസുകാരെൻറ സഹായത്തോടെ അയാൾ ഗാന്ധിജിയെ ട്രെയിനിൽനിന്ന് പിടിച്ച് പുറത്തേക്കു തള്ളി. ശയ്യോപകരണങ്ങളടങ്ങുന്ന ലഗേജ് പൊലീസ് കൈവശംവെച്ചതിനാൽ കൊടും തണുപ്പിൽ ആ രാത്രി മുഴുവൻ അദ്ദേഹത്തിന് സ്റ്റേഷനിലെ വിശ്രമമുറിയിൽ കഴിയേണ്ടിവന്നു. പ്രിേട്ടാറിയയിലേക്ക് പിന്നീട് യാത്രതുടർന്ന ഗാന്ധിജി കുതിരവണ്ടിയിലും ഹോട്ടലിലും മടക്കയാത്രയിലുമൊക്കെ ‘അപരൻ അസ്പൃശ്യൻ’ എന്ന വിവേചനത്തിെൻറ രുചിയറിഞ്ഞു. വെള്ളക്കാരെൻറ നിന്ദയിലും ധിക്കാരത്തിലും വർണവിവേചനത്തിെൻറയും വംശവെറിയുടെയും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ ഗാന്ധിജിയെന്ന യുവ അഭിഭാഷകനെ സമാധാനപരമായ ചെറുത്തുനിൽപിെൻറ സത്യഗ്രഹസമര പാതയിലേക്കും അതുവഴി ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യസമരപോരാട്ടങ്ങൾക്ക് ആവേശം പകരുന്ന മഹാത്മാവിെൻറ നിലയിലേക്കും എത്തിച്ച സംഭവമായിരുന്നു അത്.
ഒന്നേ കാൽ നൂറ്റാണ്ടു മുമ്പു നടന്ന ആ സംഭവത്തെ അനുസ്മരിക്കാൻ കേന്ദ്രസർക്കാർ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരുന്നത്. അന്നേ ദിവസം ഗാന്ധിജി പോയ വഴി പിന്തുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കൻ നേതാക്കൾക്കൊപ്പം പെൻട്രിച്ച് മുതൽ പീറ്റർമാരിറ്റ്സ്ബർഗ് വരെ യാത്ര ചെയ്തു. അന്ന് ഗാന്ധിജിയെ പുറന്തള്ളിയ ട്രെയിനിെൻറ രൂപമുണ്ടാക്കി വിവാദ കംപാർട്ടുമെൻറും പ്ലാറ്റ്േഫാമിെൻറ ചില ഭാഗങ്ങളും ഖാദിത്തുണി കൊണ്ടു പൊതിഞ്ഞു. അതിനായി ഖാദി ആൻഡ് വില്ലേജ് കമീഷനിൽനിന്ന് 36 ഇഞ്ച് വീതിയിൽ 400 മീറ്റർ പുടവ കൊണ്ടുപോയിരുന്നു. വർണവിവേചനത്തിനെതിരെ ഉജ്ജ്വലപ്രഭാഷണം നടത്തിയ സുഷമ സ്വരാജ്, 1946ൽ അപ്പാർത്തീഡിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയുമായി ആദ്യം ബന്ധം വിച്ഛേദിച്ചതും വർണവിവേചനത്തിെൻറ അന്ത്യം പ്രഖ്യാപിച്ച 1993ൽ തന്നെ ആ രാജ്യവുമായി എല്ലാ ബന്ധം പുനഃസ്ഥാപിച്ചതും ചൂണ്ടിക്കാട്ടി മാനവികതയുടെ പ്രചാരകരായി എന്നും മുന്നിൽ നടന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് എടുത്തുപറഞ്ഞു. നരേന്ദ്ര മോദി സർക്കാർ കൊണ്ടാടാനിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തിെൻറ സമുദ്ഘാടനമാണ് ദക്ഷിണാഫ്രിക്കയിലെ പരിപാടിയെന്നും അവർ അറിയിച്ചു.
വെള്ളക്കാരെൻറ വംശവിവേചനത്തിെൻറ കെട്ട കാഴ്ച മറക്കാനുള്ള സംഘ്പരിവാർ സർക്കാറിെൻറ ദൗത്യമേറ്റെടുത്ത് സുഷമ സ്വരാജ് ഖാദിത്തുണിയുമായി ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറി വംശവെറിക്കെതിരായി മാനവികമൂല്യങ്ങളുടെ ഗാന്ധിപാരമ്പര്യം ഉദ്ഘോഷിച്ച് തിരിച്ചെത്തുേമ്പാൾ ഇന്ത്യ ഇൗയാഴ്ച സൃഷ്ടിച്ച രണ്ടു വാർത്തകൾ നോക്കൂ..
ഒന്ന്: ‘വഹാ അജീബ് ലോഗ് രഹ്തേ ഹൈ’
ഡൽഹിയിലെ പുതുനിര മാധ്യമപ്രവർത്തകരിലൊരാളും നിരവധി ഇംഗ്ലീഷ് ആനുകാലികങ്ങളിലെ കോളമിസ്റ്റുമാണ് അസദ് അശ്റഫ്. ജൂൺ 17ന് പെരുന്നാൾ പിറ്റേന്ന് മധ്യ ഡൽഹിയിലെ ജോർബാഗിലെ ഇൗദ് മിലൻ പരിപാടിയിൽ പെങ്കടുത്ത അദ്ദേഹം ദക്ഷിണ ഡൽഹിയിലെ ജാമിഅ നഗറിലേക്ക് പോകാൻ ഒാൺലൈൻ ഗതാഗത കമ്പനി ‘ഒാല’യുടെ ടാക്സികാർ ബുക്ക് ചെയ്തു. ‘ഒാല’യുടെ സ്ഥിരം ഉപഭോക്താവായ അദ്ദേഹത്തോട് ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോൾ വിശ്രുതമായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ പേരാണ് പറഞ്ഞത്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ കമ്പനിയുടെ പതിവിനുവിരുദ്ധമായി അയാൾ ഇറങ്ങേണ്ട സ്ഥലം ചോദിച്ചു. കാറെത്തിയപ്പോൾ കയറിയിരുന്ന് ഒ.ടി.പി നമ്പർ നൽകി. ഒന്നും പറയാതെ വണ്ടി ആഞ്ഞു മുന്നോെട്ടടുത്ത ഡ്രൈവർ അഞ്ചു മിനിറ്റ് ഒാടിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെെട്ടന്ന് ചവിട്ടി നിർത്തി. എന്താണെന്ന് അസദ് അന്തംവിടുേമ്പാഴേക്ക് ഡ്രൈവറുടെ ഇറങ്ങാനുള്ള ആജ്ഞ. അന്വേഷിച്ചപ്പോൾ വണ്ടി ജാമിഅ നഗറിലേക്ക് പോകുന്നില്ലെന്നായി. കാരണം തിരക്കിയപ്പോൾ ഉടൻ വന്നു മറുപടി: ‘‘വഹാം അജീബ് ലോഗ് രഹ്തേ ഹൈ’’ (വിചിത്രമനുഷ്യരാണ് അവിടെ താമസിക്കുന്നത്).
മുൻ വിദേശകാര്യമന്ത്രി മുതൽ റിക്ഷാവാല വരെ ജീവിക്കുന്ന ജാമിഅ നഗറിനെക്കുറിച്ച ഒാല ഡ്രൈവറുടെ പ്രസ്താവനയിൽ ഞെട്ടിപ്പോയെന്ന് അസദ്. ലക്ഷ്യസ്ഥാനത്തെത്താതെ ഇറങ്ങില്ലെന്നു വാശിപിടിച്ചപ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സുഹൃത്തുക്കളെ വിളിച്ചുകൂട്ടാൻ തുടങ്ങി. ഇതുകണ്ട് പരിഭ്രാന്തനായ യാത്രികൻ കമ്പനിയുടെ അലാറം ഒാൺ ചെയ്തപ്പോൾ ഡ്രൈവറുടെ ഭീഷണി: ഇറങ്ങിപ്പോയില്ലെങ്കിൽ നല്ല േപാലെ അനുഭവിക്കേണ്ടിവരും. ഇതുകേട്ട് അസദ് ഇറങ്ങിയതും അയാൾ വണ്ടി ഒാടിച്ചുപോയി. വിജനമായ സ്ഥലത്തുനിന്ന് കാർ കമ്പനിയിലേക്കും ഡൽഹി പൊലീസിലേക്കും സഹായത്തിനു വിളിച്ചു. ഫലമുണ്ടായില്ല. ഒടുവിൽ ഫേസ്ബുക്കിൽ സംഭവമെഴുതുകയും ‘ദൈനിക് ഭാസ്കർ’ ഒാൺലൈൻ എഡിഷൻ വാർത്തയാക്കുകയും ചെയ്ത് സംഭവം വിവാദമായേതാടെ ഡ്രൈവറെ പിരിച്ചുവിട്ടതായി ‘ഒാല’ അസദിനെ അറിയിച്ചു.
അസദ് സംഭവത്തോട് പ്രതികരിച്ച യൂനിസെഫ് കൺസൽട്ടൻറും ‘ടൈംസ് ഒാഫ് ഇന്ത്യ’യുടെ മുൻ ലേഖികയുമായ ഹിനാ ജാഫരിയും ബട്ല ഹൗസ്, ജാമിഅ നഗർ, സേലംപൂർ, ദിൽഷാദ് ഗാർഡൻ തുടങ്ങി മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെയെല്ലാം വൃത്തികേടിെൻറ ഗെറ്റോകളായി കാണുന്ന ഡൽഹിയുടെ പൊതുബോധം തുറന്നുപറഞ്ഞു. ഉബറും ഒാലയും മാത്രമല്ല, ഒാേട്ടാറിക്ഷക്കാർ പോലും ഇൗ പൊതുബോധത്തിനിരയാണ്. ഇൗ പ്രദേശങ്ങളിലുള്ള മുസ്ലിംകളെയും ഇതു കീഴടക്കിയതിനാൽ പലരും ടാക്സിക്കാരോട് ശബ്ദം താഴ്ത്തിയാണ് ഇൗ സ്ഥലങ്ങളുടെയൊക്കെ പേരു പറയാറുള്ളത്. ഒരു ജോലിക്കാരനെ പറഞ്ഞുവിട്ടാൽ തീരുന്നതാണോ ഇന്ത്യയിലെ മനുഷ്യമനസ്സുകളെ ആഴത്തിൽ ബാധിച്ച ഇൗ രോഗം എന്ന് അവർ ചോദിക്കുന്നു.
രണ്ട്: നീ മുസ്ലിം, വർക്കിങ് എത്തിക്സ് ഇല്ലാത്തവൻ
അസദിെൻറ തിക്താനുഭവത്തിെൻറ പിറ്റേന്നാൾ ജൂൺ 18ന് തിങ്കളാഴ്ച. എയർടെൽ ഡി.ടി.എച്ച് ഉപഭോക്താവായ പൂജ സിങ് എന്ന യുവതി കമ്പനിയോട് സേവനത്തിന് ആവശ്യപ്പെടുന്നു. പ്രതികരണത്തിന് വൈകിയപ്പോൾ അവർ ട്വിറ്ററിൽ തെൻറ അക്ഷമ കുറിച്ചു. ഉടനെ തങ്ങൾ വിഷയം പരിശോധിച്ച് ഉടനെ ബന്ധപ്പെടുന്നതാണെന്ന് കമ്പനി എക്സിക്യൂട്ടിവ് ശുെഎബ് മറുപടി നൽകി. അതു കിേട്ടണ്ട താമസം പൂജയുടെ മറു ട്വീറ്റ്: ‘‘പ്രിയ ശുെഎബ്, ഒരു മുസ്ലിമായതിനാൽ ഇയാളുടെ വർക്കിങ് എത്തിക്സിൽ എനിക്ക് വിശ്വാസമില്ല. കാരണം, കസ്റ്റമർ സർവീസിെൻറ കാര്യത്തിൽ ഖുർആന് വ്യത്യസ്തമായ അഭിപ്രായമുണ്ടാകാം. അതിനാൽ ഒരു ഹിന്ദു െറപ്രസേൻററ്റിവിനെ എനിക്ക് അയച്ചുതരുക’’.
മണിക്കൂറുകൾ കഴിഞ്ഞ് ഗഗൻജോത് എന്നു പേരായ മറ്റൊരു എക്സിക്യൂട്ടിവ് സേവനസന്നദ്ധനാണെന്ന വിവരം പൂജക്കു ലഭിച്ചു. അഥവാ, ഉപഭോക്താവിെൻറ വംശീയാധിക്ഷേപത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല, അതിനെ സാധൂകരിക്കുന്ന രീതിയിൽ ആളെ മാറ്റി നൽകുകയാണ് ചെയ്തത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ വിവാദമായതോടെ എയർടെൽ വിശദീകരണവുമായി രംഗത്തെത്തി. ‘എയർടെലിൽ ഉപഭോക്താക്കൾ, ജീവനക്കാർ, പാർട്ണർമാർ എന്നിവർക്കിടയിൽ ജാതിയുടെയോ മതത്തിെൻറയോ അടിസ്ഥാനത്തിൽ ഒരു ഭേദവും കൽപിക്കുന്നില്ല. ശുെഎബും ഗഗൻജോതും ഞങ്ങളുടെ ഉപഭോക്തൃ പ്രശ്നപരിഹാര ടീമിെൻറ ഭാഗമാണ്. സേവനവിഷയങ്ങളിൽ അെതത്തുന്ന മുറക്ക് ആദ്യം ലഭ്യമായ ആളായിരിക്കും പ്രശ്നം കൈകാര്യംചെയ്യുക’’ എന്ന് അവർ പൂജയെ അറിയിച്ചു. ഇതിനകം വിഷയം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ട്വിറ്ററാറ്റികളുടെ രോഷമടക്കാൻ ഇൗ വൈകിയ പരിഹാരക്രിയ മതിയായിരുന്നില്ല. ഇക്കാര്യം എന്തേ രണ്ടാംവട്ടം വിഷയം ഏറ്റെടുത്ത ഗഗൻജോത് കമ്പനിയുടെ നയതീരുമാനമായി ഉപഭോക്താവിനെ അറിയിച്ചില്ലെന്നായി അവരുടെ ചോദ്യം. പ്രമുഖ ചരിത്രപണ്ഡിതൻ ഇർഫാൻ ഹബീബ് അടക്കമുള്ള പ്രമുഖർ സംഭവത്തിൽ അപലപിക്കുന്ന ട്വീറ്റുകൾ കുറിച്ചു. പലരും തങ്ങൾ മറ്റു കമ്പനികളിലേക്ക് മാറുകയാണെന്ന് അറിയിക്കുകയും അതൊരു കാമ്പയിനായിത്തീരുകയും ചെയ്തതോടെയായിരുന്നു എയർടെലിെൻറ മണിക്കൂറുകൾക്കുശേഷമുള്ള വിശദീകരണം എന്നത് ശ്രദ്ധേയമാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ ഭരണം അവസാനവർഷത്തേക്ക് പ്രവേശിക്കുേമ്പാൾ ഇന്ത്യ എവിടെയെത്തി നിൽക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇൗ രണ്ടു സംഭവങ്ങൾ. ഭരണത്തിൽ തികഞ്ഞ പരാജയമാകുേമ്പാഴും അപരനിർമിതിയിലൂടെ ആർ.എസ്.എസ് ആചാര്യന്മാർ പഠിപ്പിച്ച ‘വിചാരധാര’യുടെ വഴിയിലേക്ക് ഇന്ത്യയിലെ ഹിന്ദു പൊതുബോധത്തെ നയിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നുവെന്നാണ് ടാക്സി ഡ്രൈവറും കമ്പനി പ്രഫഷനലും വൻകിട കമ്പനിയുടമകളുമടങ്ങുന്നവർ പങ്കിടുന്ന ഇൗ പൊതുവികാരം സൂചിപ്പിക്കുന്നത്. അഭിമാനിയായ ഇന്ത്യൻ, അഭിമാനിയായ ഹിന്ദു, ആദ്യം രാജ്യം എന്നൊക്കെയാണ് ലഖ്നോക്കാരി മാനേജ്മെൻറ് പ്രഫഷനലായ പൂജ ട്വിറ്റർ ഹാൻഡിലിൽ സ്വയം വിശേഷിപ്പിക്കുന്നത്. ട്വിറ്ററിൽ ഡൽഹി ബി.ജെ.പി വക്താവ് അടക്കം 10,500ലേറെ പേർ ഇവരെ പിന്തുടരുന്നുണ്ട്. ഇൗ വികാരം ജനതയെ ആവേശിച്ചാൽ എന്തുസംഭവിക്കുമെന്ന് ആവർത്തിക്കുന്ന ദാദ്രി, ബംഗളൂരു, കഠ്വ മോഡൽ ആൾക്കൂട്ട ഭീകരാക്രമണങ്ങൾ പറഞ്ഞുതരുന്നുണ്ട്. ഡ്രൈവറെ പിരിച്ചുവിട്ട വിവരമറിയിച്ചതിന് അസദ് പ്രതികരിച്ചത് അർഥവത്താണ്. ‘‘ഇൗ സമൂഹത്തിൽ നമ്മൾ വളർത്തിക്കൊണ്ടുവന്ന പകയുടെ സന്തതിയാണ് ആ ഡ്രൈവർ. അയാെള പിരിച്ചുവിടുന്നത് താൽക്കാലിക പരിഹാരമാകാം. എന്നാൽ ഇൗ സമൂഹത്തെ വർഗീയതയുടെ മാലിന്യത്തിൽനിന്ന് മുക്തമാക്കുകയാണ് ദീർഘകാലാടിസ്ഥാനത്തിലെങ്കിലും ചെയ്യേണ്ടത്’’.
എന്നാൽ ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയും രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹികഘടനക്കു അപരിഹാര്യമായ പരിക്കേൽപിക്കുകയും ചെയ്യുന്ന ഹിന്ദുത്വ വംശവെറിയുടെ വിപത്തിനെ ഇല്ലായ്മ ചെയ്യുകയല്ല, അതിനു ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നൽകുകയാണ് ഭരണതലം മുതൽ താഴേതട്ടിൽ വരെ സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഗാന്ധിവധമടക്കം വംശവെറിയുടെ കൊയ്ത്തെടുത്തവർ തന്നെയാണ് ദക്ഷിണാഫ്രിക്കയിൽ ഒന്നേ കാൽ നൂറ്റാണ്ടു മുന്നം നടന്ന വംശീയവിദ്വേഷത്തിനെതിരായ ഗാന്ധി പ്രതിഷേധത്തിന് ഖാദി പുതപ്പിക്കാനും ആ മഹാത്മാവിെൻറ ജയന്തി ആഘോഷം ഹൈജാക് ചെയ്യാനും തത്രപ്പെടുന്നത്. സ്വന്തം ഭരണത്തിനു കീഴിൽ കൊഴുക്കുന്ന ഭ്രാന്തൻദേശീയതയിലൂന്നിയ വംശവെറിയുടെ നാണക്കേട് മറയ്ക്കാൻ സംഘ്പരിവാറിെൻറ ഖാദിത്തുണി മതിയാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.