കെ.എം. മാണി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുന്നു. അരനൂറ്റാണ്ടിലേറെ കാലം ഒരേ മണ്ഡ ലത്തെ പരാജയം അറിയാതെ പ്രതിനിധാനം ചെയ്യുകയും അതിൽ 24 വർഷം മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത മാണിസാറിെൻറ റെ േക്കാഡ് ഭേദിക്കുക അത്ര എളുപ്പമല്ല. എന്നാൽ, അതിലേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് അദ്ദേഹത്തിെൻറ മനുഷ്യത്വത്തി െൻറ പാഠങ്ങൾ വായിച്ചുതീർക്കുക എന്നത്. മനുഷ്യത്വത്തിലധിഷ്ഠിതമായ പ്രായോഗികരാഷ്ട്രീയത്തിെൻറ വക്താവായിരുന് നു കെ.എം. മാണി. അപ്രായോഗികമായ ഉട്ട്യോപ്യൻ ആശയങ്ങളെപ്പറ്റി പ്രചാരണം നടത്തുക എളുപ്പമാണ്. എന്നാൽ, പ്രതിനിധാനം ച െയ്യുന്ന ജനസമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങൾ ചെയ്തുതീർക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിയെന്നതാണ് കെ.എം. മാണിയുടെ മഹത്ത്വം.
കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉദയംചെയ്തപ്പോൾ അതിൽ ആകൃഷ്ടനായി കാർഷികപശ്ചാത്തലത്തിൽനിന്ന് വളർന്നുവന്ന നേതാവാണ് കെ.എം. മാണി. കേരളത്തിലെ ഭൂരിപക്ഷംവരുന്ന കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അവരെ മുഖ്യധാരയിലെത്തിക്കാനുമുള്ള മാർഗങ്ങൾ അന്വേഷിച്ച സംഘടിതശക്തിയായി കേരള കോൺഗ്രസ് വളർന്നു. നയസമീപനങ്ങളുടെ സുതാര്യതയും കർമപരിപാടികളുടെ സ്വീകാര്യതയും ഈ രാഷ്ട്രീയ പ്രസ്ഥാനത്തിെൻറ പ്രസക്തി വർധിപ്പിച്ചു. ഇക്കാരണത്താൽ കെ.എം. മാണിയുടെ പ്രസക്തിയും വർധിച്ചു. പ്രതിപക്ഷത്തായിരുന്ന കാലത്ത് സർക്കാറിെൻറ ചെയ്തികളെ വസ്തുനിഷ്ഠമായി വിലയിരുത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നല്ല നിർദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് വാദിച്ചതും അത് നിയമസഭയിൽ കൊണ്ടുവന്ന് അംഗീകരിപ്പിക്കാൻ സാധിച്ചതും കെ.എം. മാണിയുടെ നേട്ടമായിരുന്നു. ഭരണത്തിലെത്തിയപ്പോൾ അധ്വാനവർഗ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ കർമപരിപാടികൾ ആവിഷ്കരിച്ചു.
തൊഴിലാളികളും കൃഷിക്കാരും തമ്മിലുള്ള വർഗപരമായ അകലം കുറച്ച് സൗഹൃദനിലപാടുകൾ സ്വീകരിക്കുന്നത് അവർക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്ന ബോധ്യത്തിലാണ് കർഷകരും കർഷകത്തൊഴിലാളികളും ഒരേ നാണയത്തിെൻറ രണ്ടുവശങ്ങളാെണന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിെൻറ പ്രായോഗികാവിഷ്കാരമായിരുന്നു ആദ്യം കർഷകത്തൊഴിലാളികൾക്കും പിന്നീട് കർഷകർക്കും പെൻഷൻ നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം. വെറും വരവു ചെലവ് കണക്കുകളുടെ ആധികാരികരേഖ എന്നതിൽനിന്ന് സംസ്ഥാനത്തിെൻറ പുരോഗതിക്കും ജനങ്ങളുടെ സുസ്ഥിതിക്കും വേണ്ടിയുള്ള ഭരണകർത്താക്കളുടെ കാഴ്ചപ്പാടുകളുടെ ആവിഷ്കാരമായി ബജറ്റിനെ മാറ്റിയെടുത്തത് കെ.എം. മാണിയായിരുന്നു. സർക്കാറിെൻറ നയപരിപാടികളും മുൻഗണനാവിഷയങ്ങളും ബജറ്റിനെ സ്വാധീനിക്കുമെന്നതുകൊണ്ട് അപ്രകാരമൊരു പ്രായോഗികസമീപനം ഇടതു-വലത് സർക്കാറുകൾക്കുവേണ്ടി അദ്ദേഹം അവതരിപ്പിച്ച ബജറ്റുകളിലും ഉണ്ടായിരുന്നുവെന്നത് സ്വാഭാവികം മാത്രം.
ഗ്രാമത്തിെൻറ നട്ടെല്ല് കർഷകരാണെന്നും അവരുടെ ശാക്തീകരണവും സാമ്പത്തികസ്വയംപര്യാപ്തതയും രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നുമുള്ള ഗാന്ധിയൻ കാഴ്ചപ്പാടിെൻറ പ്രയോക്താവായിരുന്നു അദ്ദേഹം. രാഷ്ട്രീയപാർട്ടികളുടെ ദർശനങ്ങളും ഭരണകർത്താക്കളുടെ നയപരിപാടികളും ഏറ്റവും ദരിദ്രനായവെൻറ മുഖംകണ്ടുകൊണ്ടായിരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തോട് നീതിപുലർത്തിക്കൊണ്ടായിരുന്നു കെ.എം. മാണിയുടെ രാഷ്ട്രീയ നിലപാടുകളും ഭരണപരിഷ്കാരങ്ങളും എന്നുപറയാൻ കഴിയും. കൃഷി ആധുനികവത്കരിക്കാതെ കർഷകനും കേരളവും രക്ഷപ്പെടില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളായിമാറ്റിയാൽ മാത്രമേ കർഷകന് ന്യായമായലാഭം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
സമന്വയത്തിെൻറ ഭാഷയും സഹിഷ്ണുതയുടെ സ്വരവും എന്നും കെ.എം. മാണിസാറിനുണ്ടായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം അദ്ദേഹത്തിെൻറ പ്രത്യേകതയായിരുന്നു. പ്രതിപക്ഷ ബഹുമാനം എന്നും കാത്തുസൂക്ഷിച്ചു. വിയോജിപ്പുകൾ ഒരിക്കലും വിദ്വേഷത്തിനു കാരണമാകരുതെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നതുകൊണ്ട് വ്യക്തിഹത്യക്ക് ഒരിക്കലും അദ്ദേഹം തയാറായിട്ടില്ല. ആശയപരമായ യോജിപ്പിലെത്താനുള്ള സൗഹൃദാന്തരീക്ഷം ബോധപൂർവം സൃഷ്ടിക്കാൻ ശ്രദ്ധിച്ചിരുന്നു. മാനസികമായ അകലം ഉണ്ടാകാതിരിക്കാൻ എല്ലാകാര്യങ്ങളും ആലോചിക്കുകയും ആശയരൂപവത്കരണത്തിൽ സമചിത്തതയോടെയുള്ള സമീപനം സ്വീകരിക്കുകയുമായിരുന്നു അദ്ദേഹത്തിെൻറ ശീലം.
ഇണങ്ങിയും പിണങ്ങിയുമായി നീണ്ട വർഷങ്ങൾ രാഷ്ട്രീയരംഗത്ത് നിലയുറപ്പിച്ചിരുന്ന ഞങ്ങൾ തമ്മിലെ വ്യക്തിബന്ധങ്ങൾ ഊഷ്മളമായി സൂക്ഷിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യത്യസ്ത പാതകളിൽ സഞ്ചരിച്ചപ്പോഴും ലക്ഷ്യമൊന്നായിരുന്നതുകൊണ്ട് ഐക്യത്തിെൻറ സ്വരം കേൾക്കാതിരിക്കാൻ ഒരിക്കലും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പരസ്പരവിശ്വാസത്തിെൻറയും സ്നേഹത്തിെൻറയും ചരടിൽ ബന്ധിതമായ ആ ദീപ്തസ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
(കേരള കോൺഗ്രസ് (എം) വർക്കിങ്
ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.