തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കരുതേ! സ്വർണക്കടത്ത് കേസിൽ എൻ.െഎ.എ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിെൻറ കഥയല്ലിത്. നിർമിതബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളും റോബോട്ടുകളും വിഹരിക്കുന്ന നാലാം വ്യവസായ വിപ്ലവത്തിന് മലയാളനാട്ടിൽ മണ്ണൊരുക്കാൻ ഇറങ്ങിപ്പുറപ്പെട്ട്, ഒടുവിൽ നിഷ്കാസിതനായിത്തീർന്നൊരു ഉദ്യോഗസ്ഥെൻറ കഥയാണിത്. പേര് എം. ശിവശങ്കർ; െഎ.എ.എസുകാരനാണ്. സ്വപ്നസാക്ഷാത്കാരത്തിനായി ഉൗണും ഉറക്കവുമൊഴിച്ച് നാലര വർഷമായി സംസ്ഥാന മുഖ്യമന്ത്രിേയാടൊപ്പമുണ്ടായിരുന്നു. സഖാവിനും ബോധിച്ചയാൾ. അതുകൊണ്ടാണ്, കോവിഡ് കാലത്തെടുത്ത അസാധാരണമായ പല നടപടികൾക്കും പച്ചക്കൊടി കാണിച്ചത്. സ്പ്രിൻക്ലർ ഇടപാടിന് മൗനാനുവാദം നൽകിയ സാഹചര്യവും അതായിരുന്നു. പൂജപ്പുരയിൽ സ്വന്തമായി വീടുണ്ടായിട്ടും സെക്രേട്ടറിയറ്റിനടുത്തുള്ള ഫെതർ ഫ്ലാറ്റിൽ കുറച്ചുകാലമായി താമസിക്കുന്നതും അസാധാരണ നടപടിയുടെ ഭാഗമായാണ് കരുതിയത്. പക്ഷേ, മഹാമാരിക്കും മുേമ്പ മറ്റു ചില ‘അസാധാരണ നടപടികൾ’ക്കും ടിയാൻ നേതൃത്വം നൽകിയെന്നറിഞ്ഞേതാടെ, മുഖ്യെൻറ സർവ പ്രതിരോധവും നിഷ്പ്രഭമായി.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയവരൊക്കെയാണ് െഎ.ടി ഉപദേശിയുടെ ‘സ്വന്തക്കാരെ’ന്ന് അറിയുേമ്പാൾ ഏത് ഇരട്ടച്ചങ്കും ഒന്നു പിടക്കും. അങ്ങനെയാണ് ‘കടക്കൂ പുറത്ത്’ എന്ന് പറയാതെ പറയാൻ അദ്ദേഹം നിർബന്ധിതനായത്. ലീവെടുത്തോളാം എന്നായി കഥാനായകൻ. അപ്പോഴേക്കും പ്രതിപക്ഷവും സോഷ്യൽ മീഡിയയും വാളെടുത്തു. ഇനിയും നോക്കിയിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറി, െഎ.ടി സെക്രട്ടറി ജോലിക്ക് വേറെ ആളെ നോക്കിക്കൊള്ളാമെന്ന് പിണറായിക്ക് തറപ്പിച്ചു പറയേണ്ടിവന്നത്. പണി തൽക്കാലത്തേക്ക് പോയെങ്കിലും സ്വർണക്കടത്ത് കേസിൽ പ്രതിയൊന്നുമല്ല. പക്ഷേ, ഗ്രഹനിലയനുസരിച്ച് ശനിദശക്ക് കാലതാമസമില്ല; കസ്റ്റംസും എൻ.െഎ.എയും ഒത്തുപിടിക്കണെമന്നു മാത്രം.
ശിവശങ്കറിനെ കേരളത്തിെൻറ സാം പിത്രോഡയെന്ന് വിശേഷിപ്പിച്ചാൽ തെറ്റാവില്ല. രാജീവ് ഗാന്ധിക്ക് ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിെൻറ സൂക്തങ്ങൾ െചാല്ലിക്കൊടുത്തുവെന്നതാണല്ലോ പിത്രോഡയുടെ ഖ്യാതി. ശിവശങ്കറും മോശമല്ല. കേരളത്തെ ഇൻഫർമേഷൻ ടെക്നോളജിയുടെ സൂപ്പർ ഹൈവേയാക്കാനുള്ള ഇടതുസർക്കാർ നീക്കത്തിെൻറ ചുക്കാൻ ശിവശങ്കറിെൻറ കൈകളിലായിരുന്നു. അന്ന് നായനാരാണ് കേരള മുഖ്യമന്ത്രി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അക്കാലത്ത് പ്രത്യക്ഷപ്പെട്ട ‘ഫ്രണ്ട്സ് ജനസേവ’ കേന്ദ്രങ്ങൾ ഒാർമയില്ലേ? ശിവശങ്കറിെൻറ തലയിലുദിച്ച ആശയമായിരുന്നു ‘ഫ്രണ്ട്സ്’. െഎഡിയ വികസിപ്പിക്കാൻ ഫ്രണ്ട്സുമൊത്ത് ആന്ധ്രയിൽപോയി എന്നാണ് കഥ. മടങ്ങിവരുേമ്പാൾ വേറെയും ആശയങ്ങളുണ്ടായിരുന്നു കൈ നിറയെ. ഇരട്ട നഗരം പദ്ധതി, ട്രഷറി കമ്പ്യൂട്ടറൈസേഷൻ, സ്മാർട് റേഷൻ കാർഡ് തുടങ്ങി അക്കാലംവരെ മലയാളിക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഒേട്ടറെ കാര്യങ്ങൾ ശിവശങ്കർ നിരത്തിയപ്പോൾ മുഖ്യമന്ത്രി ശരിക്കും ഞെട്ടി; കമ്പ്യൂട്ടർവത്കരണത്തിനെതിരെ ചെയ്തുപോയ സമരങ്ങളോർത്ത് കയ്യൂരിെൻറ നായകൻ ഒരുനിമിഷം വിതുമ്പി! െഎ.ടി മിഷൻ ഗ്രൂപ് ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിേഫാം കമ്മിറ്റിയിൽ അംഗം മാത്രമായിരുന്ന ശിവശങ്കറിനെ അന്നേ പിണറായി നോട്ടമിട്ടതാണ്. അദ്ദേഹം അന്ന് പാർട്ടി സെക്രട്ടറിയാണല്ലോ. ആ പ്രതിഭാവിലാസത്തിൽ ഒരുനാൾ താൻ ഭരണം കൈയാളുമെന്ന് പിണറായി സ്വപ്നം കണ്ടിരിക്കണം.
അതിനുമുേമ്പ ആൻറണിയും ഉമ്മൻ ചാണ്ടിയും വി.എസുമൊക്കെ ആ കഴിവ് തിരിച്ചറിഞ്ഞിരുന്നു. സുതാര്യമായൊരു ഇ-ഗവേണൻസ് സിസ്റ്റം ഒരുക്കണമെന്ന് സർക്കാർ ആഗ്രഹിച്ച ഇടങ്ങളിെലല്ലാം അവർ ശിവശങ്കറിനെ നിയമിച്ചു. െപാതുവിതരണം, റവന്യൂ, ടൂറിസം, പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, കായികം, സാമൂഹിക നീതി തുടങ്ങിയ വകുപ്പുകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് കെ.എസ്.ഇ.ബിയുടെ ചെയർമാനായിരുന്നു. ഇതിനിടയിൽ പലതവണ ഭരണമാറ്റം സംഭവിച്ചിട്ടും പിണറായിയുമായുള്ള ബന്ധം നിലനിർത്തി. കെ.എസ്.ഇ.ബിയിലായിരുന്ന കാലത്ത് ലാവ്ലിൻ കേസ് സംബന്ധിച്ച് ശിവശങ്കർ ചില്ലറ സഹായങ്ങൾകൂടി ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി എന്നും തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ അടക്കം പറയുന്നുണ്ട്. ഏതായാലും ലാവ്ലിൻ ബാധയിൽനിന്നുള്ള പിണറായിയുടെ മോചനം നേെര മുഖ്യമന്ത്രി കസേരയിലേക്കായിരുന്നുവല്ലോ. നോർത്ത് ബ്ലോക്കിലെ ആ നീണ്ട ഇടനാഴിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ശിവശങ്കറിനെേപ്പാലൊരാൾ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ്, ചീഫ് സെക്രട്ടറിയും െഎ.ടി സെക്രട്ടറിയുമായത്. എം.വി. ജയരാജനെപ്പോലുള്ള പ്രൈവറ്റ് സെക്രട്ടറിമാരും വലിയൊരു ഉപദേശിപ്പടയുമുണ്ടായിട്ടും മുഖ്യന് വിശ്വാസം ശിവശങ്കറിനെ. ആ വിശ്വാസത്തിെൻറ പുറത്ത് അൽപം സ്വാതന്ത്ര്യം കൊടുത്തു. പക്ഷേ, തൊട്ടതെല്ലാം പൊള്ളി. അവസാനം പൊന്നിൽ തൊട്ടപ്പോൾ കളിയാകെ മാറുകയും ചെയ്തു.
മഹാപ്രളയത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കാനായി നടപ്പാക്കിയ ‘റീ ബിൽഡ് കേരള ഇനീഷ്യേറ്റിവി’െൻറ കൺസൾട്ടൻസി കെ.പി.എം.ജിയെ ഏൽപിക്കാനൊരുങ്ങിയതുമുതൽ ശിവശങ്കറിന് കഷ്ടകാലമാണ്. അവിടുന്നങ്ങോട്ട്, െഎ.ടി വകുപ്പ് വിവാദച്ചുഴിയിൽനിന്ന് രക്ഷപ്പെട്ടിട്ടില്ല. ടെക്നോ പാർക്കിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നതിന് തത്ത്വത്തിൽ തീരുമാനമായപ്പോഴേക്കും തസ്തികയിലേക്ക് ആളെ നിയമിക്കാനൊരുങ്ങൽ, നിയമ-ധനകാര്യ വകുപ്പുകളെ നോക്കുകുത്തിയാക്കി സ്വന്തം നിലയിൽ സ്പ്രിൻക്ലറുമായി കരാർ, സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളുടെ ശാപമേറ്റുവാങ്ങിയ ബെവ്കോ ആപ് നിർമാണം തുടങ്ങി സ്വപ്ന സുരേഷിെൻറ നിയമനം വരെയുള്ള കലാപരിപാടികൾകൂടിയായപ്പോൾ രംഗം കൊഴുത്തു. ഉറങ്ങിക്കിടന്നിരുന്ന പ്രതിപക്ഷത്തിന് പിടിപ്പതു പണിയായി ഇപ്പോൾ. അല്ലറചില്ലറ പാകപ്പിഴകളൊഴിച്ചാൽ, ഭരണം തരക്കേടില്ലാതെ മുേന്നാട്ടുപോകുന്നതു കണ്ട് തുടർഭരണത്തെക്കുറിച്ചുവരെ സംസാരിച്ചു തുടങ്ങിയതാണ് പാർട്ടി സെക്രട്ടറി. ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ 30 കിലോ സ്വർണത്തിൽ എല്ലാം പോയി. നോർത്ത് ബ്ലോക്കിൽ ശിവശങ്കർ തീർത്ത സമാന്തര ഇടനാഴിയിലെ ഇടപാടുകാരിലൊരാളായിരുന്നുവേത്ര സ്വർണക്കടത്തിൽ പങ്കാളിയായ സ്വപ്ന സുരേഷ്. സോളാർ കേസ് ഫെയിം സരിത നായരെപ്പോലെ കേവലം പവർ ബ്രോക്കറല്ല അവർ. െഎ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിെൻറ ഒാപറേഷൻ മാനേജറുടെ സീറ്റിലിരുന്നായിരുന്നു കളി. സാധാരണഗതിയിൽ ഇൗ പോസ്റ്റിലേക്ക് ഒരാളെ നിയമിക്കേണ്ടത് കേരള െഎ.ടി ഇൻഫ്രാസ്ട്രക്ചർ ആണ്. അവർക്ക് സമയമില്ലാത്തതുകൊണ്ടോ എന്തോ, സ്വപ്നയെ അവിടെകൊണ്ടിരുത്തിയത് പ്രൈസ്വാട്ടർഹൗസ് കൂേപ്പഴ്സ് എന്ന കൺസൾട്ടൻസി കമ്പനിയാണ്. യു.എ.ഇ കോൺസുലേറ്റിൽനിന്ന് പുറത്താക്കപ്പെട്ട, വ്യാജ സർട്ടിഫിക്കറ്റുമായി വന്ന സ്വപ്നക്ക് ഇരിപ്പിടമൊരുക്കുന്നതിൽ പങ്കുവഹിച്ചുവെന്നാണ് ശിവശങ്കറിനെതിരായ ‘കുറ്റപത്രം’.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്വദേശി. 1963 ഏപ്രിൽ 24ന് ജനനം. ബി.ടെക്, എം.ബി.എ ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായി. പിന്നീട് ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സർവിസിൽ പ്രവേശിച്ചു. മസൂറി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പരിശീലനം നേടിയല്ല െഎ.എ.എസ് പദവിയിലെത്തിയത്. ’95ൽ കൺഫേഡ് ആവുകയായിരുന്നു. അതിനുേശഷമാണ് െഎ.ടി വിപ്ലവമെന്ന സ്വപ്നത്തിനായി സംഭവബഹുലമായ ജീവിതം ആരംഭിച്ചത്. അതിപ്പോൾ ഒരു ദുഃസ്വപ്നത്തിൽ കലാശിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.