ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ ആറുദശകങ്ങളിലേറെയായി നിലനിൽക്കുന്ന ബലാബലപരീക്ഷണം എങ്ങനെ എരിഞ്ഞടങ്ങുമെന്നത് എളുപ്പം പ്രവചിക്കാനാവുന്നതല്ല. ഒരു ചതുരംഗപ്പലകയിലെ അവസാനനീക്കം ആര് നടത്തുമെന്നറിയാനായി കാണികൾ കണ്ണുംനട്ടിരിക്കുന്നതുപോലെ കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകരാഷ്ട്രങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ഡോണൾഡ് ട്രംപിെൻറയും കിം ജോങ് ഉന്നിെൻറയും നീക്കങ്ങൾ സശ്രദ്ധം വീക്ഷിക്കുകയാണ്. 2011ൽ കിം ജോങ് ഉൻ അധികാരത്തിലേറിയതോടെയാണ് ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് ആക്കം കൂടിയത്. വേണ്ടിവന്നാൽ ആണവായുധവാഹികളായ മിസൈലുകൾ ഉപയോഗിച്ച് അമേരിക്കൻ നഗരങ്ങളിൽ ആക്രമണം നടത്താനുള്ള ശക്തി സംഭരിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അമേരിക്കൻ സൈന്യത്തിെൻറ രഹസ്യാന്വേഷണവിഭാഗം തലവൻ ജനറൽ വിൻസെൻറ് സ്റ്റുവാർട്ട് ഇക്കാര്യം യു.എസ് സെനറ്റിനെ ധരിപ്പിക്കുകയുണ്ടായി. എന്നാൽ, പ്യോങ്യാങ്ങിെൻറ വാദം ഇത് അമേരിക്കയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സുരക്ഷാനടപടി മാത്രമാണെന്നാണ്. റഷ്യ, അമേരിക്ക, ചൈന തുടങ്ങിയ വൻശക്തികൾ ഹൈഡ്രജൻ ബോംബുകൾ കൈവശം വെച്ചിരിെക്ക ‘എന്തുകൊണ്ട് തങ്ങൾക്ക് അതിനായി ശ്രമിച്ചുകൂടാ?’ എന്നാണ് ഉത്തര കൊറിയ ചോദിക്കുന്നത്.
അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചത് 1954ലാണ്. ബിക്ന അറ്റോൾ എന്ന ദ്വീപസമൂഹത്തിൽ 1954 മാർച്ച് ഒന്നിന് 15 മെഗാടൺ ഭാരമുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കപ്പെട്ടപ്പോൾ ലോകരാഷ്ട്രങ്ങൾ ഒന്നാകെ നടുങ്ങുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിൽ ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടുചാമ്പലാക്കിയ ആറ്റംബോംബിനെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളതാണ് ഇൗ ഹൈഡ്രജൻബോംബെന്ന് ശാസ്ത്രജ്ഞന്മാർ അവകാശപ്പെട്ടു. വിസ്ഫോടന ശേഷം പരീക്ഷണം നടന്ന ദ്വീപുകൾ വാസയോഗ്യമല്ലാതായിത്തീർന്നു. കുടിയൊഴിഞ്ഞുപോയിരുന്ന സ്ഥലവാസികളിലൊരുവിഭാഗം കാൽ നൂറ്റാണ്ടിനുശേഷം 1978ൽ തിരിച്ചെത്തിയപ്പോൾ അവിടെ ജീവന് നിലനിൽപ്പില്ലെന്ന് ബോധ്യമായി. കരയും കടലും ഒരുപോലെ വിഷലിപ്തമായിരുന്നു. ശ്വാസവായുവും കുടിവെള്ളവും കടൽമത്സ്യങ്ങളും പക്ഷിമൃഗാദികളുമെല്ലാം ഉൗർജപ്രസരണത്താൽ നാശമടഞ്ഞിരുന്നു. 3600 വർഷത്തെ ചരിത്രം അയവിറക്കിയ ദ്വീപുകൾ നാമാവേശഷമായി!
ശീതസമരമായിരുന്നു റഷ്യയെയും അമേരിക്കയെയും ആണവായുധ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. ഇപ്പോൾ, ഉത്തര കൊറിയക്ക് അേമരിക്കയോട് പറയാനുള്ളതും സമാനമായ കാര്യങ്ങൾ തന്നെയാണ്. തൊട്ടുകിടക്കുന്ന ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കൻ ചേരിയിലാണ്. ശാന്തസമുദ്രത്തിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നു. ഗുവാം ദ്വീപ് അമേരിക്കയുടെ സൈനികതാവളമാണ്. ജപ്പാനിൽ ബോംബുകൾ വർഷിക്കാൻ ഇൗ താവളം അവർ ഉപയോഗപ്പെടുത്തിയിരുന്നു. ഇങ്ങനെ, ജനങ്ങളെ സൈനികതാവളങ്ങളാൽ വലയം ചെയ്ത് തളച്ചിടാൻ ശ്രമിക്കുന്ന അമേരിക്കയെ ശാന്തസമുദ്രത്തിൽനിന്ന് തിരിച്ചോടിക്കാൻ തന്നെയാണ് കിം ജോങ് ഉൻ പ്രതിജ്ഞയെടുത്തിരിക്കുന്നത്. അതുതന്നെയാണ് യഥാർഥത്തിൽ റഷ്യയുടെയും ചൈനയുടെയും ഇംഗിതവും.
കഴിഞ്ഞ ഒരുദശകമായി ഉത്തര കൊറിയ തങ്ങളുടെ യുദ്ധോപകരണങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു. ഒാരോ ആണവായുധപരീക്ഷണവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാകാൻ അവർ പരിശ്രമിച്ചു. അങ്ങനെ, 2016 ആഗസ്റ്റിൽ ഒരു രാജ്യാന്തര ആണവായുധം തൊടുത്തുവിട്ടശേഷം കിം ജോങ് ഉൻ പ്രസ്താവിച്ചു: ‘‘ഇപ്പോൾ അമേരിക്കയും അവരുടെ ശാന്തസമുദ്രത്തിലെ സൈനികതാവളങ്ങളും ഞങ്ങളുടെ ആക്രമണപരിധിയിലാണ്’’. അമേരിക്കൻ ശാസ്ത്രജ്ഞരുടെ സംഘടനയും ഇത് ശരിവെച്ചു. ശാസ്ത്രജ്ഞന്മാർ തങ്ങളുടെ ആശങ്ക അമേരിക്കൻ സെനറ്റിനെ ധരിപ്പിക്കുകയുണ്ടായി.
കൊറിയയുടെ വടക്ക്-പടിഞ്ഞാറാണ് ചൈന. വടക്ക്-കിഴക്ക് റഷ്യയും. അകലെയല്ലാതെ, ശാന്തസമുദ്രത്തിൽ ജപ്പാനും സ്ഥിതിചെയ്യുന്നു. ചൈനയിലെ ജനസംഖ്യ 139 കോടിയാണ്. ഇന്ത്യയിലേതിനെക്കാൾ അഞ്ചുകോടി കൂടുതൽ. ഒരു ആണവയുദ്ധമുണ്ടായാൽ ഇൗ ഭൂപ്രദേശം മുഴുക്കെയും ഒരു തീഗോളമായി മാറും. മനുഷ്യരും മൃഗങ്ങളും മറ്റ് ജീവജാലങ്ങളുമെല്ലാം വെള്ളവെണ്ണീരായിത്തീരും. ഉത്തര കൊറിയയെയും ഇൗ തീനാളങ്ങൾ നക്കിത്തുടക്കും. കിം ജോങ് ഉൻ കണക്കുകൂട്ടുന്നതുപോലെ ഹൈഡ്രജൻ േബാംബുതിർത്ത് തിരിച്ചടിക്കാൻ സാധിച്ചാൽ അത് അമേരിക്കയെയും തരിപ്പണമാക്കും. ഇതിെൻറയൊക്കെ അനന്തരഫലം എന്താകുമെന്നത് പ്രവചനാതീതമാണ്. ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് നാം വലിച്ചിഴക്കപ്പെടുമോ? അങ്ങനെയും നിരീക്ഷണങ്ങളുണ്ട്!
ഉത്തര കൊറിയയോടുള്ള വൈരം തീർക്കാൻ റഷ്യയെയും ചൈനയെയും കൂടെ കൂട്ടാനാണ് ഡോണൾഡ് ട്രംപ് തന്ത്രങ്ങൾ മെനഞ്ഞത്. തെരഞ്ഞെടുപ്പുവേളയിൽ വ്ലാദിമിർ പുടിനുമേൽ പ്രശംസകൾ ചൊരിഞ്ഞപ്പോൾ അമേരിക്കയും റഷ്യയും ഒരു പുതുയുഗപ്പിറവിക്ക് നാന്ദികുറിക്കുകയാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, പൂർവേഷ്യയിൽ തങ്ങളുടെ സ്വാധീനം തകർത്തുകൊണ്ട് അമേരിക്കയെ കുടിയിരുത്താൻ റഷ്യയോ ചൈനയോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഉത്തര കൊറിയയിൽ സൈനികമായി ഇടപെടുന്നത് ‘പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ’വെന്ന് െഎക്യരാഷ്ട്രസഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെദൻഷ്യാ വാദിച്ചത്. മാത്രമല്ല, ദക്ഷിണ കൊറിയൻ ജനതയും അമേരിക്കയുടെ സൈനികനടപടിക്ക് അനുകൂലമല്ല. വിഭജനേത്താടെ, ഇരുരാഷ്ട്രങ്ങളിലായി ചിതറിക്കിടക്കേണ്ടി വന്നുവെങ്കിലും ‘കണ്ണിയറ്റ് പോകാത്ത’ കുടുംബങ്ങളെ യുദ്ധം വ്യാകുലപ്പെടുത്തുന്നു.
ഒരു യുദ്ധത്തിന്-ഉത്തര കൊറിയയുടെ വശം ഹൈഡ്രജൻ ബോംബുണ്ടായിരിെക്ക-േഡാണൾഡ് ട്രംപ് ഒരുെമ്പടുകയില്ലെന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൻ വിലയിരുത്തുന്നത്. വീമ്പിളക്കുന്നതുപോലെ, കിം ജോങ് ഉന്നിന് തിരിച്ചടിക്കാനാകുമെന്നും അവർ കരുതുന്നില്ല. പക്ഷേ, രക്തപ്പുഴയൊഴുകുന്ന-കരയും കടലും ഒരുപോലെ ഭസ്മീകരിക്കപ്പെടുന്ന-യുദ്ധം അമേരിക്കക്ക് ആത്മഹത്യപരമായിരിക്കും. ദീർഘകാലം നീളാനും ഒരു ലോകയുദ്ധമായി മാറാനും സാധ്യതയുള്ളതിനാൽ തുടക്കംകുറിച്ചാൽ ഇതിൽനിന്ന് പിന്മാറാൻ അമേരിക്കക്ക് സാധ്യമാവില്ല.
വൻശക്തികൾ മനുഷ്യരാശിയെ നാശത്തിെൻറ വക്കിലേക്കാണാനയിക്കുന്നത്. ആണവായുധങ്ങൾ കൈവശം വെക്കുന്ന രാഷ്ട്രങ്ങൾക്ക് ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണ്. േഡാണൾഡ് ട്രംപും കിം ജോങ് ഉന്നും ഭീഷണിക്കുപകരം പരസ്പരസൗഹൃദത്തിെൻറ സന്ദേശമാണ് കൈമാറേണ്ടത്. പരമാണു മുതൽ മഹാപ്രപഞ്ചം വരെ പരസ്പര സഹകരണത്തിലാണ് നിലകൊള്ളുന്നതെന്നവർ മനസ്സിലാക്കണം. ‘ദി ഗാർഡിയൻ’ പത്രം അഭിപ്രായപ്പെടുന്നതുപോലെ റഷ്യയും ചൈനയും സമർഥമായി ഇടപെട്ടാൽ യുദ്ധം ഒഴിവായെന്നുവരാം.
എന്നാൽ, മാധ്യസ്ഥം വിജയിക്കണമെങ്കിൽ ഇരുപക്ഷവും സംയമനം പാലിക്കേണ്ടതുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ശാന്തസമുദ്രത്തിൽ നടത്തിവരുന്ന സൈനികാഭ്യാസങ്ങൾ നിർത്തിവെക്കണം. അതേപോലെ ഉത്തര കൊറിയ രാജ്യാന്തര മിസൈലുകളുടെ വിക്ഷേപണവും നിർത്തണം. ഉപരോധങ്ങൾ പിൻവലിക്കപ്പെടണം. കൊറിയൻഅതിർത്തിയിൽ അമേരിക്ക ‘താഡ്’ മിസൈലുകൾ സ്ഥാപിക്കുന്നത് ഉത്തര കൊറിയ മാത്രമല്ല, ചൈനയും റഷ്യയും ഭീഷണിയായാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.