കോവിഡ് മഹാമാരി ആരംഭിച്ച് ഒന്നരവർഷം പിന്നിടുേമ്പാൾ വ്യക്തമാവുന്ന സുപ്രധാന കാര്യം രോഗനിർമാർജനവും രോഗാനന്തര ശാരീരിക വിഷമതകളുടെ സമ്പൂർണ പരിഹാരവും ഏതെങ്കിലുമൊരു വൈദ്യശാസ്ത്ര സമ്പ്രദായത്തിലൂടെമാത്രം സാധ്യമാവില്ല എന്നതാണ്.
കൊറോണ വൈറസിെൻറ നൂതന വകഭേദങ്ങൾ ആൻറിബോഡി ചികിത്സയെ മറികടക്കുമോയെന്ന ആശങ്കക്കിടയിൽ രോഗമുക്തരിൽ വർധിത തോതിൽ കാണപ്പെടുന്ന ജീവിതശൈലീരോഗങ്ങളും ത്വഗ്രോഗങ്ങളും ചികിത്സകരെ അന്ധാളിപ്പിക്കുകയാണ്. മഹാമാരി വരുത്തിയ ആരോഗ്യപ്രശ്നങ്ങളെ ഓരോ രാജ്യത്തിലെയും പരമ്പരാഗത ചികിത്സ സമ്പ്രദായങ്ങളും (ആൾട്ടർനേറ്റ് ആൻഡ് െട്രഡീഷനൽ മെഡിസിൻ സിസ്റ്റംസ്) ആധുനിക വൈദ്യശാസ്ത്ര ചികിത്സാമാർഗവും (മോഡേൺ മെഡിസിൻ സിസ്റ്റം) സംയോജിപ്പിച്ച് പരിഹാരം തേടണമെന്ന ചർച്ച പല രാജ്യങ്ങളിലും, വിശിഷ്യാ പാശ്ചാത്യ ലോകത്ത് നാൾക്കുനാൾ ഏറിവരുകയാണ്.
ആഗോളതലത്തിൽ സ്വീകാര്യത
സംയോജിത ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വൈവിധ്യമാർന്നതുമായ ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. രോഗിയുടെ രോഗനിലയും അവസ്ഥയും പരസ്പരം ചർച്ചചെയ്ത്, ഉചിതമായ ചികിത്സ നിശ്ചയിക്കുന്ന, സംയോജിത സമ്പ്രദായം അർബുദം, അൽൈഷമേഴ്സ്, ന്യൂറോളജിക്കൽ കുഴപ്പങ്ങൾ തുടങ്ങിയ രോഗാവസ്ഥകളിൽ ഗുണകരമായ ഫലം നൽകിയിട്ടുണ്ട്.
കോവിഡ് മഹാമാരി വ്യാപിച്ചതോടെ, പാരമ്പര്യമരുന്നുകളുടെ പ്രതിരോധശക്തിയെക്കുറിച്ചും സംയോജിത ചികിത്സയെക്കുറിച്ചുമുള്ള സംഭാഷണങ്ങളും വിലയിരുത്തലുകളും അമേരിക്കയിൽ സാധാരണക്കാർക്കിടയിൽപോലും നടക്കുന്നു. പരമ്പരാഗത ചികിത്സയും മോഡേൺ മെഡിസിനും സംയോജിപ്പിച്ചുള്ള ചികിത്സാവികസനത്തെ നൊവാറ്റോയിലെ ബക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഓൺ ഏജിങ് സ്ഥാപക പ്രസിഡൻറ് ഡോ. ഡേൽ ഇ. ബ്രഡിസൻ പരസ്യമായി അംഗീകരിച്ചു. വാർധക്യകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാൻ പരമ്പരാഗത ചികിത്സയിലൂടെ കഴിയുമെന്ന അദ്ദേഹത്തിെൻറ വിലയിരുത്തൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ഭാരതീയ മരുന്നുകളുടെ മൂല്യം സംബന്ധിച്ച് പഠിക്കാൻ മുന്നോട്ടുവന്ന ആരോഗ്യസ്ഥാപനങ്ങളിൽ അമേരിക്കൻ കാൻസർ സൊസൈറ്റിയും യു.എസ് നാഷനൽ സെൻറർ ഫോർ കോപ്ലിമെൻററി ആൻഡ് ആൾട്ടർനേറ്റ് മെഡിസിനും ഉൾപ്പെടുന്നു.
പരമ്പരാഗത വൈരം എന്ന രോഗം
നിരീക്ഷണങ്ങളും പരീക്ഷണങ്ങളും തെളിവുകളും ഇല്ലാത്ത വൈദ്യശാസ്ത്രമാണ് പാരമ്പര്യത്തിൽനിന്ന് വളർന്നിട്ടുള്ളതെന്ന് സംയോജിതചികിത്സയെ എതിർക്കുന്ന ആധുനിക ചികിത്സകർ ചൂണ്ടിക്കാട്ടുന്നു. ഹെർബൽ മരുന്നുകൾ ഗുണനിലവാരമില്ലാത്തവയാണെന്നും പാരമ്പര്യമരുന്നുകളിൽ ചേർക്കുന്ന ലോഹങ്ങളും ഭസ്മങ്ങളും അപകടമുണ്ടാക്കുമെന്നുമാണ് മറ്റൊരു ആക്ഷേപം. ദുർമന്ത്രവാദത്തിെൻറയും ആഭിചാരത്തിെൻറയും ഭാഗമായാണ് പാരമ്പര്യ വൈദ്യം വളർന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു.എന്നാൽ, മോഡേൺ മെഡിസിനുപോലും ഒരു പ്രാകൃതകാലം ഉണ്ടായിരുന്നുവെന്ന് നവീന ട്രഡീഷനൽ ചികിത്സകർ പറയുന്നു. കാലാകാലങ്ങളിൽ മോഡേൺ മെഡിസിനിലും പാരമ്പര്യചികിത്സകളിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മോഡേൺ മെഡിസിെൻറ തായ്വേരുകൾ അന്വേഷിച്ചാൽ നാം എത്തുന്നത് പ്രാചീനകാലത്ത് വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്ന നാട്ടുവൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന പച്ചിലകളിലേക്കാണ്. ലോകത്ത് നിലവിലുള്ള 50 ശതമാനത്തോളം മോഡേൺ മരുന്നും ഫാർമാകോഫോറസും ഇന്നത്തെ ട്രഡീഷനൽ മെഡിസിൻകാർ ഉപയോഗിക്കുന്ന സസ്യജന്തുവിഭാഗങ്ങളിൽനിന്നും മറ്റു പ്രകൃതിദത്ത ഉൽപന്നങ്ങളിൽനിന്നും കടംകൊണ്ടവയാണെന്ന് ബോധ്യമാകും. ഏകദേശം 1939 വരെയുള്ള ഒരു കാലഘട്ടം വരെ അലോപ്പതി മരുന്നുകൾക്ക് ഒരു ഹെർബൽ ഒർജിനാണുണ്ടായിരുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിെൻറ പ്രഥമ ഡയറക്ടർ ഡോ. സി.ജി. പണ്ഡിറ്റ് ചൂണ്ടിക്കാട്ടിയത് സ്മരണീയമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ഓർഗാനിക് കെമിസ്ട്രിയിൽ ഉണ്ടായ കണ്ടെത്തലുകളും ആദ്യ ആൻറിബയോട്ടിക് ഔഷധമായ പെൻസിലിെൻറ വിപണിയിലേക്കുള്ള വരവുമാണ് അലോപ്പതിയിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെടാൻ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യം
ആയുഷ് മന്ത്രാലയം രൂപവത്കരിച്ചശേഷമാണ് രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും സംയോജിത ചികിത്സസമ്പ്രദായത്തിന് പദ്ധതികളും ഗവേഷണപഠനങ്ങളും വ്യാപകമാവുന്നത്. ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരുടെ സഹകരണത്തോടെ, ആയുർവേദവും യോഗയും റോബോട്ടിക് തൊറാസിക് സർജറിയും സംയോജിപ്പിച്ച് ചികിത്സ നടത്തുന്ന ആശുപത്രികൾ വരെ ഉണ്ടായിക്കഴിഞ്ഞു.
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ സംവിധാനത്തിൽ കേന്ദ്ര സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തിയത് ശുഭസൂചനയാണ്. ചൈനീസ് ചികിത്സയായ അക്യുപങ്ചറിനെയും തിബത്തൻ വൈദ്യമായ സോവാറിഗ്പായെയും ആയുഷിെൻറ ഭാഗമാക്കി. പാരമ്പര്യ മെഡിക്കൽ പാഠ്യപദ്ധതികൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
അലോപ്പതിയും പാരമ്പര്യ വൈദ്യശാസ്ത്രവും സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ തരണംചെയ്യേണ്ടതായിട്ടുണ്ട്. ചൈനീസ് നാഷനൽ ഹെൽത്ത് പോളിസിയിൽ ട്രഡീഷനൽ ചൈനീസ് മെഡിസിന് (ടി.സി.എം) നൽകുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിന് (ഐ.എസ്.എം) രാജ്യത്ത് ഉയർന്ന പദവി നൽകണമെന്ന വാദത്തിന് ന്യായീകരണമുണ്ട്. കോവിഡ് മഹാമാരി നേരിടാൻ ടി.സി.എം ഡോക്ടർമാർക്കും അലോപ്പതിചികിത്സകൾക്കും തുല്യ അവകാശമാണ് ചൈനയിൽ ലഭിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യയിൽ കോവിഡ് മാനേജിങ് തന്ത്രങ്ങളിൽനിന്ന് ഐ.എസ്.എം വിഭാഗം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ആഗോള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുന്നോട്ടുവെക്കുന്ന സംയോജിത ചികിത്സമാർഗത്തിലൂടെ സാധ്യമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ട്രഡീഷനൽ മെഡിസിൻ വിഭാഗം ഓഫിസറും സംയോജിതചികിത്സ ഗവേഷകനുമായ ഡോ. ഗീതാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
കേരള പശ്ചാത്തലം
സംസ്ഥാന ആയുഷ് വകുപ്പും ആയുഷ് മിഷനും സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടിെല്ലന്ന് ആയുഷ് വകുപ്പിലെ ഡോക്ടർമാർ തന്നെ പരാതി പറയുന്നുണ്ട്. 2015ലെ ആയുഷ് ഡ്രാഫ്റ്റ് പോളിസിയിൽ നിർദേശിച്ച പല കർമപദ്ധതികളും ഇതുവരെ നടപ്പാക്കാനായിട്ടില്ല. സംയോജിത ചികിത്സയുടെ വികസനത്തെ ഇവിടെ ഒരു വിഭാഗം അലോപ്പതിചികിത്സകർ ശക്തമായി എതിർക്കുന്നു. കോവിഡ് പ്രതിരോധത്തിനായി ഹോമിയോപ്പതി മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അലോപ്പതി ഡോക്ടർമാർ ഉണ്ടാക്കിയ കോലാഹലങ്ങൾ ഇപ്പോഴും കെട്ടിടങ്ങിയിട്ടില്ല.
വൈരങ്ങളും തർക്കങ്ങളുംകൊണ്ട് ഒന്നും പരിഹരിക്കാനോ വിജയിക്കാനോ കഴിയില്ല എന്ന് കോവിഡ് ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഈ ഘട്ടത്തിലെങ്കിലും പരമ്പരാഗത കലഹങ്ങൾക്ക് അവധി നൽകി ജനങ്ങളുടെ ആരോഗ്യസമസ്യകൾക്ക് സുഗമമായ പരിഹാരം കാണാൻ വിവിധ ശാഖകളിലെ ചികിത്സകർ ഒരുമിച്ചു ചേരേണ്ടതുണ്ട്.
(സയൻസ് ഡെവലപ്മെൻറ് ന്യൂസ് ഏജൻസി സീനിയർ കറസ്പോണ്ടൻറാണ് ലേഖകൻ)
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.