ആധുനികതയും ഗുരുവരുളും അതിജീവനവും

പുതുലോകത്തി​െൻറ ഭാഷ ലോകഭാഷയായി മാറിയ ഇംഗ്ലീഷാണെന്നും അതിനാൽ കേരളമക്കൾ ആംഗലഭാഷ പഠിക്കണമെന്നും ധർമശാസനം ചെയ്തത് ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ നാരായണഗുരുവാണ്. ത​െൻറ പരിചയവും പണവും ഉപയോഗിച്ച് ശിഷ്യരെയും പുതുതലമുറയേയും അദ്ദേഹം ആംഗലവിദ്യാഭ്യാസത്തിനു വിട്ടു. ഔപചാരികമായ, ആംഗലഭാഷയിലുള്ള ആധുനിക ഉന്നതവിദ്യാഭ്യാസത്തിലാണ് ഗുരു എന്നും ഉൗന്നിയത്. ആശാനെയും സഹോദരനെയും സി. കേശവനേയുമെല്ലാം ആംഗലവിദ്യാഭ്യാസത്തിലേക്കും ചരിത്രപഠനത്തിലേക്കും തത്ത്വചിന്താപഠനത്തിലേക്കും നിയമപഠനത്തിലേക്കും ഭാവിയെക്കരുതി വഴിനടത്തിയതും േപ്രാത്സാഹിപ്പിച്ചതും മറ്റാരുമല്ല.

തിരുവിതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിെൻറ ആരംഭത്തിൽതന്നെ ബ്രിട്ടീഷ് നയത്തിെൻറ ഭാഗമായി ഇംഗ്ലീഷ് മാധ്യമത്തിലുള്ള പള്ളിക്കൂടങ്ങൾ തുറന്നിരുന്നെങ്കിലും 1860 കളിൽ പോലും മലയാളി കുലീനരെ ആകർഷിച്ച അത്തരം ആധുനിക വിദ്യാഭ്യാസകേന്ദ്രങ്ങളിലെത്തി ആംഗലവും ശാസ്ത്രവിഷയങ്ങളും പഠിക്കാൻ നാണുവിനെ പോലുള്ള അവർണബാലർക്ക് നാട്ടുരാജ്യങ്ങളിൽ കഴിഞ്ഞിരുന്നില്ല. വരേണ്യ വിദ്യാർഥികൾ ഒഴിഞ്ഞുപോയതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന പഴയ ബൗദ്ധപാരമ്പര്യത്തിൽ ഉയർന്നു വന്നു മധ്യകാലാനന്തരം ഹൈന്ദവീകരിക്കപ്പെട്ടിരുന്ന കുടിപ്പള്ളിക്കൂടത്തിലെ പിന്നണിയിലെ തീണ്ടാപ്പാടകലത്തിലുള്ള ഓലയിലിരുന്നായിരുന്നു അദ്ദേഹത്തിെൻറ നാട്ടുഭാഷയിലും സംസ്കൃതത്തിലും തമിഴിലുമുള്ള വിദ്യാഭ്യാസം. അതിനുപോലും അക്കാലത്ത് നൂറുമൈലോളം വടക്കോട്ടു വന്നു കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളിയിലും കുമ്മൻപള്ളിയിലും അക്കാലത്ത് നിലത്തെഴുതേണ്ടി വന്നു ഗുരുവിന്. കാർത്തികപ്പളളി കരുനാഗപ്പള്ളി താലൂക്കുകളിൽ അന്ന് ആറാട്ടുപുഴയുടെ പ്രാദേശികമായ വിദ്യാഭ്യാസ മനുഷ്യാവകാശസമരങ്ങൾ മാറ്റം തുടങ്ങിയിരുന്നു. സ്മൃതികൾ നോക്കി ഭരിക്കുന്ന ഹിന്ദുക്കളുടെ വർണാശ്രമ രാമരാജ്യത്തിൽ അവർണനായ തനിക്കു ഗുരുക്കന്മാരായി ഗുരു കണ്ടത് ബ്രിട്ടീഷുകാരെയാണ്.

വിദ്യയിലൂടെ സ്വതന്ത്രരാകണമെന്നും പ്രബുദ്ധരാകണമെന്നും ഉപദേശിച്ച ഗുരുവി​െൻറയും സമുദായത്തിൽനിന്നും പത്തു സർവകലാശാലാ ബിരുദധാരികളെ കണ്ടു കണ്ണടക്കണമെന്ന് ആശിച്ച അയ്യ​േൻറയും പേരിൽ കലാശാലകൾ ഇന്നും കേരളത്തിലപൂർവമാണ്. വൈകിയെങ്കിലും ഗുരുവിെൻറ പേരിൽ ഒരു സർവകലാശാല കേരളത്തിൽ സ്ഥാപിതമായി വരുന്നത് സ്വാഗതാർഹമാണ്. അത് ഒരു ഓപൺ സർവകലാശാലയാണല്ലോ. അനൗപചാരിക വിദ്യയുടെ വക്താവായി ഗുരുവിനെ ചുരുക്കുന്ന പ്രവണത ചരിത്രപരമായും വസ്തുതാപരമായും ശരിയല്ല. ബഹുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമനിർമാണത്തിലൂടെ ഭരണഘടനാപരമായി സ്ഥാപിക്കപ്പെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസവിമോചനത്തിനായുള്ള സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസനവോത്ഥാനം കേരളത്തിൽ സാധ്യമാക്കിയ മഹാത്മാക്കളായ ഗുരുവി​െൻറയും അയ്യ​​െൻറയും അപ്പച്ച​േൻറയും പേരുകളാണിടേണ്ടത്. എന്നാൽ, ഇതിനു കടകവിരുദ്ധമായി അധീശമായ വർണാശ്രമധർമത്തെയും വരേണ്യതയേയും ദേശീയത വാദത്തേയും പ്രതിനിധാനം ചെയ്യുന്ന കുലീന വ്യക്തിത്വങ്ങളുടെ പേരുകളാണ് നമ്മുടെ പൊതുസർവകലാശാലകൾക്ക് ജനങ്ങളുടെ ചെലവിൽതന്നെ ദശകങ്ങളായി അധീശ മുഖ്യധാര സമവായം നൽകിപ്പോരുന്നത്.

ഈ ജനവഞ്ചനയും ജനായത്തവിരുദ്ധതയും ഭരണഘടന സ്ഥാപനങ്ങളുടെ അധീശനാമകരണത്തിലൂടെയുള്ള സത്യനീതികളുടെ അട്ടിമറിയും തിരുത്തേണ്ടതാണ്. സനാതന വൈദിക ഗുരുകുലവിദ്യാഭ്യാസത്തെ സ്ഥാപിക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തെ ജനായത്തപരമായി കേരളത്തിൽനിന്നു പ്രതിരോധിച്ചു തിരുത്താനുള്ള ആദ്യപടി ഇതാകട്ടെ. കേന്ദ്രീകരണത്തെയും സ്വകാര്യവത്​കരണത്തെയും വർഗീയവത്​കരണത്തേയും ചെറുക്കാൻ ഗുരു പ്രതിനിധാനം ചെയ്യുന്ന കേരളത്തി​െൻറ ജനായത്തസംസ്കാരവും ബഹുസ്വരമായ അപകേന്ദ്രീകരണ മതേതര സംസ്കാരവും അടിയന്തരമായി നമ്മുടെ പാഠ്യപദ്ധതികളിലൂടെ വിദ്യാഭ്യാസരംഗത്തു തിരിച്ചു പിടിക്കാനുള്ള നടപടികൾ ജനകീയസർക്കാർ മുന്നോട്ടുവെക്കേണ്ടതാണ്. അപരവത്​കരണത്തെയും ഹിംസയേയും പരോക്ഷമായും ഗൂഢമായും ആവർത്തിച്ചുറപ്പിക്കുന്ന സാഹിത്യസൗന്ദര്യ ഗീർവാണങ്ങളായ പുരാണപട്ടത്താനങ്ങളും ഗീതാശിബിരങ്ങളും ജനങ്ങളുടെ ചെലവിൽ അരങ്ങേറുന്നത് തടഞ്ഞേ തീരൂ.

തെന്നിന്ത്യയുടെയും കേരളത്തിേൻറയും സാംസ്കാരിക ആധാരമായ സമതയെയും കരുണയെയും മൈത്രിയേയും ആധാരമാക്കുന്ന പ്രബുദ്ധതയുടെ ചരിത്രവും സംഘസാഹിത്യപാഠങ്ങളും ചർച്ചയിലേക്കു വരട്ടെ. പാഠപുസ്തകങ്ങളിൽ നിന്നു മാറ്റിനിർത്തിയിരിക്കുന്ന ഗുരുവിെൻറ സത്യനീതിബദ്ധവും ആധുനികവും യുക്തിയുക്തവും മാനവികവുമായ ചരിത്രവിമർശം നിറഞ്ഞ സംഭാഷണങ്ങളും സന്ദേശങ്ങളും ദാർശനിക മതേതര ബഹുസ്വര രചനകളും അദ്ദേഹത്തിെൻറ ആത്മസാഹോദര്യത്തെ സാമൂഹികപ്രയോഗമാക്കിയ സഹോദര​െൻറ പദ്യകൃതികളും ഗദ്യരചനകളും നമ്മുടെ പുതുതലമുറയും യുവതയും പഠിക്ക​െട്ട.

(കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് അസി. പ്രഫസറാണ്​ ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.