ബംഗാൾ ഉൾക്കടലിെൻറ തിരമാലയും മറീന ബീച്ചിെൻറ കാറ്റും ആർക്കോട്ട് നവാബുമാരുടെ കലസമഹലിൽ വീണ്ടും തിരയടിച്ച് ഉയർന്നു. ഒന്നര നൂറ്റാണ്ടിെൻറ ചരിത്രം പേറുന്ന കൊട്ടാരത്തിെൻറ ശീതളിമയിൽനിന്ന് അടുത്തിടെ കേട്ട ആധുനിക ജനാധിപത്യകാലത്തെ വാദപ്രതിവാദങ്ങളും വിളംബരങ്ങളും പ്രകൃതിക്കായുള്ള കരുതലുകളായിരുന്നു. പാരിസ്ഥിതിക തർക്കങ്ങൾ പരിഗണിക്കുന്ന ഹരിത ടൈബ്ര്യൂണൽ (എൻ.ജി.ടി) ദക്ഷിേണന്ത്യൻ െബഞ്ചിെൻറ പ്രവർത്തനം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇൗ പൈതൃക കെട്ടിടത്തിലേക്ക് മാറ്റിയത്. വരും തലമുറക്ക് കൂടിയുള്ളതിനാൽ ഭൂമിയും ജൈവിക വ്യവസ്ഥയും നിലനിൽക്കണമെന്ന ശക്തമായ ഉത്തരവുകൾ അധികാര കേന്ദ്രങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിെക്ക ഹരിത ട്രൈബ്യൂണലിെൻറ േമഖല ബെഞ്ചുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുന്നു. ശൂന്യമായ നീതിപീഠവും കോടതി ഹാളും നിശ്ശബ്ദമായ അന്തരീക്ഷവും പേടിപ്പെടുത്തുന്ന ഭാവിയുടെ സൂചനകളാണോ? ആവാസ വ്യവസ്ഥയെ തകിടംമറിച്ച് പോക്കറ്റ് വീർപ്പിക്കാൻ കഴുകൻകണ്ണുകളുമായി ചുറ്റിനടക്കുന്ന കോർപറേറ്റ് ഭീമന്മാർക്കെതിരെ ആശ്വാസം തേടി ജനം ഒരുകാലത്ത് ഇവിടെ ഒാടിയെത്തിയിരുന്നെന്ന് ചരിത്രം പറയുമോ? അദാനി, അംബാനിമാർ ഉൾപ്പെടെ വൻകിട വ്യവസായികൾക്ക് കുടപിടിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി.െജ.പി സർക്കാർ പ്രകൃതി^ പരിസ്ഥിതി സംരക്ഷണത്തിനായി നിലവിൽ വന്ന ദേശീയ ഹരിത ൈട്രബ്യൂണലു (എൻ.ജി.ടി) കളെ കടിഞ്ഞാണിട്ട് മൃതാവസ്ഥയിലേക്ക് വലിച്ചിഴക്കുകയാണ്.
പ്രതിപക്ഷരഹിത ഭാരതം
കോൺഗ്രസ് രഹിത ഭാരതത്തിനായി തന്ത്രങ്ങൾ മെനയുന്ന ബി.ജെ.പി സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിെൻറ ഏറ്റവും ഒടുവിലത്തെ സംസാരിക്കുന്ന തെളിവുകളാണ് എൻ.ജി.ടിയുടെ സ്തംഭനാവസ്ഥ. പരിസ്ഥിതി നിയമങ്ങൾ നിരന്തരം ലംഘിച്ച് വൻകിട പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിനെതിരെ കർക്കശ നിലപാട് എടുത്തിരുന്ന ദേശീയ ഹരിത ൈട്രബ്യൂണലിന് കടിഞ്ഞാണിടാൻ ബി.ജെ.പിക്ക് ഒരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. 2014ൽ കേന്ദ്ര ഭരണത്തിലെത്തിയ ഉടൻ എൻ.ഡി.എ സർക്കാർ എൻ.ജി.ടിയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാനുള്ളനീക്കം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അകമഴിഞ്ഞ് സഹായിച്ച വൻകിട കോർപറേറ്റുകൾക്കുള്ള പ്രത്യുപകാരമായിരുന്നു അത്. കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കും പൊതുമേഖല^ സ്വകാര്യ കമ്പനികൾക്കുമെതിരെ ആയിരക്കണക്കിന് പരാതികളാണ് എൻ.ജി.ടിയുടെ പരിഗണനയിലുള്ളത്. അനധികൃത മാർഗത്തിലൂടെ സർക്കാറുകളെ സ്വാധീനിച്ച് നേടുന്ന പാരിസ്ഥിതിക അനുമതികൾക്കെതിരെ സാധാരണക്കാരെൻറ ആവലാതികളാണിതിൽ ഭൂരിപക്ഷവും. ഗംഗ, യമുന നദികളുടെ സംരക്ഷണത്തിനും ഡീസൽ വാഹനങ്ങൾക്ക് നിരത്തുകളിൽ നിരോധമേർപ്പെടുത്തുന്നതിനും ഉണ്ടായ വിധികൾ ബി.ജെ.പി സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.
സർക്കാർ, പാരിസ്ഥിതിക അനുമതി നൽകുന്ന പദ്ധതികളിൽ എൻ.ജി.ടി തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി കേന്ദ്ര മന്ത്രിസഭയിൽ മുതിർന്ന സംഘനേതാക്കളും ഭാരതാംബയുടെ വക്താക്കളുമായവർ വിമർശനം ഉയർത്തി. സർക്കാറിെൻറ നയപരമായ തീരുമാനങ്ങൾക്കുമേലുള്ള കോടതികളുടെ കൈകടത്തലുകൾ രാജ്യത്തിെൻറ സാമ്പത്തിക കുതിപ്പിെന സാരമായി ബാധിക്കുന്നതായി ആരോപണം ഉയർത്തുന്നതിനൊപ്പം നിയന്ത്രിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടത്തി. കോടതിപോലെ ജുഡീഷ്യല്‍ സ്വഭാവമുണ്ടായിരുന്ന എൻ.ജി.ടി, അർധ ജുഡീഷ്യൽ അധികാരങ്ങളുള്ള 36 ട്രൈബ്യൂണലുകൾ, അപ്പലറ്റ് ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ കൈപ്പിടിയിലൊതുക്കാൻ നിയമം മാറ്റിമാറിക്കുകയാണ് മോദി സർക്കാർ ചെയ്തത്. അംഗങ്ങളുടെ നിയമനം, പുറത്താക്കൽ, യോഗ്യത, അനുഭവജ്ഞാനം മറ്റ് സേവന വേതന വ്യവസ്ഥകൾ എന്നിവയിൽ കഴിഞ്ഞ വർഷം ഏപ്രിൽ, ജൂൺ മാസങ്ങളിലായി കൊണ്ടുവന്ന ഭേദഗതികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് ഹരിത ട്രൈബ്യൂണിനെയാണ്. എൻ.ജി.ടിയെ സംബന്ധിച്ചിടത്തോളം പുതിയ ഭേദഗതികൾ ദുരന്തമാണെന്നാണ് 2010ൽ ഹരിത ട്രൈബ്യൂണലിന് വിത്തുപാകിയ മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിെൻറ അഭിപ്രായം. പാർലെമൻറിൽ ചർച്ചചെയ്ത് പാസാക്കിയെടുത്ത എൻ.ജി.ടി ചട്ടങ്ങൾ, നിഗൂഢമായ നീക്കങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടത് സങ്കടകരമാെണന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രസ്വഭാവം ഇല്ലാതാക്കിയ എൻ.ജി.ടിയിൽ നിന്ന് വരുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിൽ സർക്കാറിന് വെള്ളം ചേർക്കാൻ കഴിയുന്ന തരത്തിലാണ് ഭേദഗതികളും.
കടിഞ്ഞാണിട്ട് കേന്ദ്രം
അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതിചെയ്താണ് ൈട്രബ്യൂണലിെൻറ ചിറകരിഞ്ഞത്. കേസ്കേട്ട് വിധി പറയണമെങ്കിൽ എൻ.ജി.ടി ബെഞ്ചിൽ ഒാരോ ജുഡീഷ്യൽ ^വിദഗ്ധ അംഗങ്ങൾ വേണമെന്നായിരുന്നു നിയമം. അംഗങ്ങൾ വിരമിക്കുന്ന മുറക്ക് നിയമനം നടത്താതെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ഇക്കാലത്തിനിടെയാണ് ഏറാൻ മൂളികളായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലേക്ക് മാറ്റുന്ന ചട്ടങ്ങളിലൂടെ കടിഞ്ഞാൺ കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിേലക്കെത്തിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാേലാചിച്ച് അദ്ദേഹത്തിെൻറ ശിപാർശ പ്രകാരം കേന്ദ്ര സർക്കാർ ചെയർപേഴ്സനെ നിയമിക്കുന്ന നിലവിലെ രീതി മാറ്റി. പകരം സർക്കാർ നിയന്ത്രണത്തിലുള്ള വനം, പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ട്രൈബ്യൂണൽ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ കീഴിലായിരുന്ന ഹരിത ട്രൈബ്യൂണൽ അധ്യക്ഷനെ വനം- പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലാക്കി. റിട്ട. സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സനാകണമെന്ന വ്യവസ്ഥ മാറ്റിയ കേന്ദ്ര സർക്കാർ, അവരല്ലാത്തവരെയും ൈട്രബ്യൂണലിെൻറ തലപ്പത്തെത്തിക്കാവുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.
നിയമ, പരിസ്ഥിതി രംഗത്ത് 25 വർഷം പ്രവര്‍ത്തന പരിചയം തെളിയിച്ചാൽ ജഡ്ജിമാരല്ലാത്തവരെയും ചെയർപേഴ്സനായി നിയമിക്കാൻ സർക്കാറിന് സാധിക്കും. ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗവും റിട്ട. ഹൈകോടതി ജഡ്ജിയാകണമെന്നില്ല. 10 വർഷം നിയമ ഉദ്യോഗസ്ഥനായിരുന്നാൽ മതി. അധ്യക്ഷെൻറ കാലാവധി അഞ്ചു വര്‍ഷത്തിൽനിന്ന് മൂന്ന് വര്‍ഷമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. അധ്യക്ഷനും അംഗങ്ങൾക്കും സുപ്രീംകോടതി, -ഹൈകോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യങ്ങൾക്ക് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമിതി നടത്തുന്ന അന്വേഷണത്തിെൻറ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം അടക്കമുള്ളവരെ മാറ്റാനും കേന്ദ്ര സർക്കാറിന് അധികാരമുണ്ടാകും. ജുഡീഷ്യൽ ^ വിദഗ്ധ സമിതി അംഗങ്ങളുടെ നിയമനം വൈകിപ്പിച്ച് ഏകാംഗ ബെഞ്ചിനും കേസുകൾ തീർപ്പാക്കാമെന്ന ഇടക്കാലത്ത് കൊണ്ടുവന്ന നിയമം അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അടിയന്തര പ്രാധാന്യത്തോടെയുള്ള നിയമനം കേന്ദ്രം വൈകിപ്പിക്കുന്നത് തിരിച്ചറിഞ്ഞ ആക്ടിങ് ചെയർപേഴ്സൻ യു.ഡി സാൽവിക്ക് മേഖല ബെഞ്ചുകളിലുണ്ടായിരുന്ന ഏകാംഗ ജഡ്ജിമാരെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റേണ്ടി വന്നിരിക്കുകയാണ്.
പ്രവർത്തനം സ്തംഭിച്ചു, ആവലാതിയും കുറഞ്ഞു
ചെന്നൈയിലെ ദക്ഷിണ മേഖല ബെഞ്ചിെൻറ പ്രവർത്തനംനിലച്ച് ഒരുമാസം കഴിയവെ പുണെ, കൊൽക്കത്ത, ഭോപാൽ ബെഞ്ചുകളുടെ പ്രവർത്തനവും സ്തംഭിക്കുന്നത് പ്രകൃതി സ്നേഹികളുടെ സജീവമായ ഇടപെടൽ വേണ്ട വിഷയമാണ്. പ്രകൃതിയെ കൊള്ളയടിച്ച് ലാഭംകൊയ്യുന്ന കോർപറേറ്റ് ഭീമന്മാർ രാജ്യത്തെ മുച്ചൂടും വിഴുങ്ങാൻ തയാറെടുത്തുനിൽക്കുന്ന സാഹചര്യത്തിലാണ് പ്രകൃതി^ പരിസ്ഥിതി വിഷയങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഹരിത ട്രൈബ്യൂണലുകൾ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നത്. ഹരിത ട്രൈബ്യൂണൽ അധ്യക്ഷസ്ഥാനത്തുനിന്ന് ജസ്റ്റിസ് സ്വതന്ത്രകുമാർ ഒഴിഞ്ഞ സ്ഥാനത്ത് കഴിഞ്ഞ ഡിസംബർ 19 മുതൽ ആക്ടിങ് ചെയർപേഴ്സനായി ജസ്റ്റിസ് യു.ഡി സാൽവിയാണ് തുടരുന്നത്. ഇദ്ദേഹം െഫബ്രുവരി 13ന് വിരമിക്കവെ സീനിയോറിറ്റി പ്രകാരം പുണെ ബെഞ്ചിലെ ജസ്റ്റിസ് ജവാദ് റഹീമിനാണ് സാധ്യത. ചെന്നൈയിൽ ജസ്റ്റിസ് പി. ജ്യോതിമണി വിരമിച്ചതിനുശേഷം മാസങ്ങളോളം ഇരു ബെഞ്ചുകളിലെയും കേസുകൾ ജസ്റ്റിസ് ശശിധരൻ നമ്പ്യാരാണ് തീർപ്പുകൽപിച്ചിരുന്നത്. കഴിഞ്ഞമാസം ആദ്യത്തോടെ അദ്ദേഹവും വിരമിച്ചു. വിദഗ്ധ അംഗങ്ങൾ ഇതിനും മാസങ്ങൾക്ക് മുമ്പ് വിരമിച്ചിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിൽ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചുൾപ്പെടെ അഞ്ചു ശാഖകളിലായി ബാക്കിയുള്ളത് നാലു ജുഡീഷ്യൽ അംഗങ്ങളും രണ്ടു വിദഗ്ധസമിതി അംഗങ്ങളും മാത്രമാണ്. പത്തു പേർ വീതം വേണ്ടിടത്താണ് ഈ ദയനീയ സ്ഥിതി. പുതിയ സാഹചര്യത്തിൽ നിലവിലുള്ള അംഗങ്ങൾ അഞ്ചിടത്തും മാറിമാറി സിറ്റിങ് നടത്തുന്നതുൾപ്പെടെയുള്ള പരിഹാരങ്ങൾ പരിഗണിച്ചേക്കാം. എന്നാൽ, ഇതു പ്രായോഗികമാണോയെന്ന് ആശങ്കയുണ്ട്. ജുഡീഷ്യൽ, വിദഗ്ധ അംഗങ്ങൾക്കു പുറമെ, നാൽപതോളം ജീവനക്കാരാണ് ദക്ഷിണേന്ത്യൻ ബെഞ്ചിലുള്ളത്. ഇതിൽ 15 പേർ സ്ഥിരം ജീവനക്കാരാണ്. 10 പേർ കൺസൾട്ടൻറുമാരാണ്. ബാക്കിയുള്ളവർ കരാർ ജീവനക്കാർ. ഇവരുടെ കരാർ ജൂൺവരെ നീട്ടിയിട്ടുണ്ട്. എന്നാൽ, ജുഡീഷ്യൽ, വിദഗ്ധ സമിതി അംഗങ്ങളുടെ അഭാവത്തിൽ ഇത് എന്താകുമെന്നു ആശങ്ക ജീവനക്കാർക്കുണ്ട്. അഞ്ഞൂറോളം കേസുകളാണ് തീരുമാനം കാത്തുകിടക്കുന്നത്. മാസത്തിൽ നൂറോളം ഹരജികൾ വന്നിരുന്ന സ്ഥാനത്ത് ഒരുമാസത്തിനിടെ ഫയൽചെയ്യപ്പെട്ടത് പതിനഞ്ചെണ്ണം മാത്രമാണ്. ഇതേ അവസ്ഥ തന്നെയാണ് മറ്റു ബെഞ്ചുകളിലും. എൻ.ജി.ടി സൈലൻറ് ഡെത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കകൾ അസ്ഥാനത്തല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.