ഇതുവരെ ഉറപ്പായിട്ടില്ല കേരളത്തിൽ ആർക്കുംതന്നെ. ആരു ജയിക്കുമെന്നു പ്രവചിക്കാൻ മാത്രമൊന്നും പ്രചാരണരംഗം എത്തിയിട്ടില്ല. മത്സരം കടുത്തതാണ്. ജീവന്മരണ പോരാട്ടം തന്നെ എന്നു പറയാം. ത്രികോണമെന്നൊക്കെ പറയാവുന്നത് വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിലായതിനാൽ മത്സരം ഇക്കുറിയും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ.
ആരു ജയിച്ചാലും എതിർപക്ഷത്തിന് വലിയ ക്ഷീണമുണ്ടാകുമെന്നതിനാൽ ഇരുപക്ഷവും വലിയ കരുതലിൽ തന്നെ. ഒാരോ പഴുതും അടച്ചുള്ള പോരാട്ടം ഇരുമുന്നണികൾക്കും ഉെണ്ടങ്കിലും അക്കാര്യത്തിൽ ഏറ്റവും കരുതൽ ഇടതുമുന്നണിക്കാണ്, സി.പി.എമ്മിനാണ്, മുന്നണിയുടെ പടനായകനായ പിണറായി വിജയനാണ്.
പിണറായി വിജയനാണ് ഏറ്റവും കരുതൽ എന്നുപറയാൻ തോന്നുന്നത് അേദ്ദഹത്തിെൻറ നടപടികൾ കാണുേമ്പാഴാണ്. യു.ഡി.എഫിെൻറ ഒാരോ ദൗർബല്യവും മുതലാക്കാൻ അദ്ദേഹം കാട്ടുന്ന കൗശലം എടുത്തുപറയേണ്ടിയിരിക്കുന്നു. എതിർപക്ഷത്തെ അത്ര പ്രാധാന്യമില്ലാത്ത നേതാക്കളെപോലും തെൻറ പാളയത്തിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം കാണിക്കുന്ന താൽപര്യം പണ്ട് കെ. കരുണാകരനിൽ മാത്രമാണ് കേരളത്തിൽ കണ്ടിട്ടുള്ളത്.
സ്ഥാനാർഥിത്വത്തിനു പരിഗണിക്കെപ്പടാതിരുന്നതിനാൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പലരെയും അവർ മറ്റൊന്നു ചിന്തിക്കുന്നതിനുമുേമ്പ സി.പി.എം ഇടതുമുന്നണിയുടെ കൂടാരത്തിേലക്ക് കൊണ്ടുവന്നുകഴിഞ്ഞു. പി.സി. ചാക്കോ മുതൽ കെ.സി. റോസക്കുട്ടി വരെ അതിൽപെടുന്നു. റോസക്കുട്ടി ടീച്ചർ ഇടയുന്നു എന്ന തോന്നൽ വന്നയുടനെ അവരെ സ്വാധീനിക്കാൻ എം.എ. ബേബിയെപോലെ ഏറ്റവും മുതിർന്ന ഒരു പോളിറ്റ് ബ്യൂറോ അംഗത്തെ നിയോഗിച്ചെങ്കിൽ അതിനുപിന്നിലുള്ള കരുതൽ കാര്യം തന്നെ.
കേരളത്തിലെ ചാനൽ സർവേ ഫലങ്ങളിലും സി.പി.എമ്മിനു വിശ്വാസമില്ലെന്ന സൂചനയാണ്, മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിച്ചത്. സർവേകൾ എന്തൊക്കെ പറഞ്ഞാലും അതിൽ വിശ്വസിക്കാതെ തെരഞ്ഞെടുപ്പുപ്രചാരണം കൊഴുപ്പിക്കാനാണ് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.
ചാനൽ സ്റ്റുഡിയോകളേക്കാൾ നിയോജക മണ്ഡലങ്ങളുടെ തുടിപ്പുകൾ നന്നായറിയാവുന്ന നേതാവായതിനാലാണ് ആ പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടായത്. പഴുതുകൾ അടച്ചില്ലേൽ അടിപറ്റും എന്ന് മറ്റാരും അറിഞ്ഞില്ലെങ്കിലും അദ്ദേഹം അറിയുന്നു. ഇപ്പുറത്ത് കോൺഗ്രസിൽ ആ വക കരുതലുകൾ കാണുന്നില്ല.
സർക്കാറിെൻറ ക്രമക്കേടുകളും പോരായ്മകളും പുറത്തുകൊണ്ടുവരുന്നതിലും ആരോപണങ്ങൾ ഉന്നയിക്കുന്നതിലും പ്രതിപക്ഷ നേതാവ് തുടർന്നുവന്ന ശ്രദ്ധ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു ആചാരം േപാലെയായി മാറിയിട്ടുണ്ട്. ഗ്രൂപ്പുതർക്കങ്ങൾ മറന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേ ശബ്ദത്തിൽ സംസാരിക്കുന്നുവെന്നത് ഒരു പതിറ്റാണ്ടിനിടയിലെ തെരഞ്ഞെടുപ്പുകളിൽ ഇതാദ്യമായാണ് കാണുന്നത്.
യു.ഡി.എഫിനെ പിന്തുണക്കുന്ന വിഭാഗങ്ങൾ കൈവിട്ടുപോകാതിരിക്കാനും മറുഭാഗത്തേക്കു ചരിയുന്ന വിഭാഗങ്ങളെ തിരിച്ചുപിടിക്കാനും ഉമ്മൻ ചാണ്ടിയും കിണഞ്ഞുശ്രമിക്കുന്നു. എന്നാൽ, സ്ഥാനാർഥിത്വം കിട്ടാതെ വന്നതിെൻറ പേരിൽ മറുകണ്ടം ചാടുന്നവരെ ഒരു പരിധിവിട്ട് പ്രീണിപ്പിക്കാനും അവർ നോക്കുന്നില്ല. കെ. സുധാകരൻ, എ.വി. ഗോപിനാഥ്, പി.ജെ. കുര്യൻ തുടങ്ങി പ്രാദേശിക ജനസമ്മതിയുള്ള നേതാക്കളുടെ കാര്യത്തിൽ മാത്രമാണ് കോൺഗ്രസ് നേതൃത്വം കാര്യമായ താൽപര്യം കാട്ടിയത്.
എൻ.എസ്.എസിെൻറ പിന്തുണ ഇക്കുറി സി.പി.എം തേടുന്നില്ല. അതിനാലാണ് ആ വിഭാഗത്തെ കാര്യമായി പ്രകോപിപ്പിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നത്. എൻ.എസ്.എസിനെ പ്രകോപിപ്പിച്ചാൽ എസ്.എൻ.ഡി.പിയുടെ പൂർണ പിന്തുണ ഉറപ്പാക്കാമെന്ന തോന്നലാണ് ഇതിനു പിന്നിലെന്നുകരുതുന്ന നേതാക്കൾ ഇടതുമുന്നണിയിലുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കാം. അതോടൊപ്പം മാണിഗ്രൂപ്പിെൻറ പിന്തുണയോടെ ക്രൈസ്തവ േവാട്ടുകൾ സമാഹരിക്കാനായാൽ മധ്യ തിരുവിതാംകൂറിൽ കോൺഗ്രസിെൻറ ആധിപത്യം െപാളിക്കാമെന്നതാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.
കോൺഗ്രസിന് എക്കാലവും കൂടുതൽ സീറ്റുകൾ കിട്ടുന്നത് മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസ് സഖ്യത്തിൽ നിന്നാണ്. അതിൽ ഇടുക്കി ജില്ലയിൽ ജോസഫ് ഗ്രൂപ്പിനാണ് സ്വാധീനമെങ്കിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാണി ഗ്രൂപ്പിനാണ്. ഇൗ രണ്ടു ജില്ലകളിൽ മാണിഗ്രൂപ്പിെൻറ പിന്തുണയിൽ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാമെന്നതിലാണ് സി.പി.എമ്മിെൻറ പ്രതീക്ഷകൾ.
ഇടതുമുന്നണിയിൽ ഇടയുന്നവരെ ൈകയോടെ പിടിച്ച് സ്വന്തം ചേരിയിൽ നിർത്താനുള്ള മിടുക്ക് എന്നും കാട്ടിയ കോൺഗ്രസ് നേതാവ് കെ. കരുണാകരനാണ് യു.ഡി.എഫിനെ കെട്ടുറപ്പുള്ള മുന്നണിയാക്കി മാറ്റിയത്. 2000 മാണ്ടിൽ കരുണാകരൻ മൂന്നു സ്ഥാനാർഥികളെ മാറ്റുന്നതിന് വാശിപിടിച്ചത് ഉദാഹരണം.
ചില സാമുദായിക സംഘടനകളെ കൂടെ നിർത്താനുള്ള അടവായിരുന്നു അത്. കരുണാകരെൻറ കാലശേഷവും അദ്ദേഹത്തിെൻറ അവശേഷിക്കുന്ന ജനസ്വാധീനം പ്രയോജനപ്പെടുത്താൻ മുരളീധരെൻറയും പത്മജയുടെയും സ്ഥാനാർഥിത്വം കൊണ്ട് കഴിയുമെന്ന് ഇപ്പോൾ കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. അതേസമയം, എല്ലാകാലവും യു.ഡി.എഫിന് പിന്തുണ നൽകിയിരുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പൂർണപിന്തുണ ഇത്തവണ കിട്ടുമെന്നുറപ്പിക്കാനുമാകില്ല.
മാണിഗ്രൂപ്പിന് കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഉണ്ടായിരുന്ന പിന്തുണ ഇക്കുറി യു.ഡി.എഫിനില്ല. എന്നാൽ, മുന്നണിക്ക് മുതൽക്കൂട്ടാക്കാവുന്ന എല്ലാ പിന്തുണകളും സമാഹരിക്കുന്നതിൽ കെ.പി.സി.സി പ്രസിഡൻറിെൻറ ഭാഗത്തുനിന്ന് വീഴ്ചവന്നതായും മുതിർന്ന നേതാക്കൾ കണക്കാക്കുന്നു. ഇൗ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിനെ ഇരുപക്ഷവും ആശങ്കകളോടെ സമീപിക്കുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം നോക്കിയാൽ അമ്പേതാളം സീറ്റുകൾ പ്രവചനാതീതമാണെന്നു കാണാം. അവയിലാണ് അവിശുദ്ധ സഖ്യങ്ങൾക്കുള്ള സാധ്യത തെളിയുന്നത്. അവിടങ്ങളിലാണ്, അടിയൊഴുക്കുകൾ നിർണായകമാകുന്നത്. ഒരാഴ്ചകൂടി കഴിഞ്ഞാൽ അടിയൊഴുക്കുകൾ ഏകേദശം വ്യക്തമാകും.
അതിെൻറ അടിസ്ഥാനത്തിലാകും മുന്നണികളുടെ വിജയം നിർണയിക്കപ്പെടുക. എൻ.ഡി.എ ഇക്കുറി പരക്കെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ശക്തമായ മത്സരം അവർ കാഴ്ചെവക്കുന്നത് നേമം, മഞ്ചേശ്വരം, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ എന്നിവിടങ്ങളിലാണ്. തിരുവനന്തപുരം െസൻട്രലിൽ അവർ ശ്രദ്ധിക്കാൻ തുടങ്ങിയത്, ചില ചാനൽ സർവേകളുടെ ഫലപ്രഖ്യാപന ശേഷം മാത്രമാണ്. എന്നാൽ നേതൃത്വത്തിെൻറ വിജയപ്രതീക്ഷ, നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഒതുങ്ങുന്നു. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തിനു പുറമെ കോന്നിയിലും മത്സരിക്കുന്നുണ്ടെങ്കിലും കോന്നിയിലെ മത്സരം ശബരിമലയെ വിഷയമാക്കി നിർത്താൻവേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.
മഞ്ചേശ്വരത്താണ് ബി.ജെ.പിയുടെ ശ്രദ്ധ. അതിനിടെ പാർട്ടിയിൽ ബി.ജെ.പി നേതൃത്വവും ആർ.എസ്.എസും തമ്മിലുള്ള വടംവലി പ്രകടമാണ്. ബാലശങ്കറിെൻറ രംഗപ്രവേശം അതിന് ഉദാഹരണമാണ്. അവസാനം പത്തു സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പോലും അവർക്ക് ഏറെ താമസിക്കേണ്ടിവന്നത് ഇക്കാരണത്താലാണ്.
2016ലേതുപോലുള്ള താൽപര്യം ബി.ജെ.പി േകന്ദ്രനേതൃത്വം ഇക്കുറി കേരളത്തിൽ കാട്ടുന്നില്ല. 2016ൽ സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പു പ്രചാരണം വരെ അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും നേതൃത്വത്തിലാണ് നടന്നത്. എസ്.എൻ.ഡി.പിയുെട പിന്തുണക്കായിനിന്ന് ബി.ഡി.െജ.എസിനെ ചേർത്ത് മുന്നണിയുണ്ടാക്കിയതും കേന്ദ്രനേതാക്കളുടെ ശ്രമഫലമായിട്ടായിരുന്നു. ഇക്കുറി അവർ ബി.ഡി.ജെ.എസിനെ വലിയ കാര്യത്തിലെടുത്തിട്ടില്ല.
ആ വോട്ടുകൾ ഇടതുമുന്നണിക്കു പോയാലും വിരോധമില്ലെന്ന മട്ടിലാണ് എൻ.ഡി.എയുടെ പോക്ക്. അമിത് ഷായും മോദിയുമൊക്കെ ഇക്കുറി കേരളത്തിൽ വന്നുപോകുന്നു എന്നതിൽ കവിഞ്ഞ താൽപര്യം നേതൃത്വത്തിൽ പ്രകടമായിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥികളുടെ തോൽവിയെ അവർ ലക്ഷ്യംെവക്കുന്നതിൽ കവിഞ്ഞ് ശക്തമായ ജയപ്രതീക്ഷയോടെ കൂടുതൽ മണ്ഡലങ്ങളിൽ അവർ കേന്ദ്രീകരിക്കുന്നുമില്ല. അതുസംബന്ധമായ അടിയൊഴുക്കുകളുടെ വ്യക്തമായ ചിത്രവും ഇനി വരാനിരിക്കുന്നതേയുള്ളു. എന്തായാലും സംസ്ഥാന വ്യാപകമായ ത്രികോണ മത്സരം എന്നനിലയിൽ നിന്നും ചിത്രം മാറിക്കഴിഞ്ഞു.
ഈ തെരഞ്ഞെടുപ്പിെൻറ ഹൈലൈറ്റ്, ഇടതുപക്ഷവും ബി.ജെ.പിയും ഒരുപോലെ യു.ഡി.എഫിനെ എതിർക്കുന്നു എന്നതാണ്. യു.ഡി.എഫിെൻറ നാശം തങ്ങളുടെ വളർച്ചക്കു ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു. തുടർഭരണത്തിന്, യു.ഡി.എഫിനെ തകർക്കാൻ കഴിയണമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതിനാൽ ബി.ജെ.പി വരാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം വോട്ട് ചെയ്യുന്ന അവസ്ഥ ഇക്കുറി ഉണ്ടാകില്ല. മാത്രമല്ല, യു.ഡി.എഫിലെ മിടുക്കരും അതിനാൽ തന്നെ പിണറായിയുടെ കണ്ണിലെ കരടുമായി എണ്ണപ്പെടുന്ന യുവതുർക്കികളെ തിരഞ്ഞുപിടിച്ച് തോൽപിക്കാനുള്ള ശ്രമവും നടക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ആഴക്കടൽ മത്സ്യബന്ധനക്കരാറിെൻറ പേരിൽ തീരദേശവാസികൾ ഇടഞ്ഞു എന്നതും പി.എസ്.സി റാങ്ക്ലിസ്റ്റിെൻറയും പിൻവാതിൽ നിയമനത്തിെൻറയും പേരിൽ യുവാക്കളുടെ ഇടയിലുണ്ടായ അസംതൃപ്തിയും അഴിമതി ആരോപണങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നതും ഉമ്മൻ ചാണ്ടി അവസാന നിമിഷം ആരോപണ വിമുക്തനായതും യു.ഡി.എഫിെൻറ പ്രതീക്ഷകളാണ്. എന്നാൽ, യു.ഡി.എഫിെൻറ ശക്തി ക്ഷയിച്ചതായി കരുതുന്ന ഇടതുമുന്നണിയെ, കിറ്റും പെൻഷനും കിട്ടിയ ജനം കൈവിടില്ലെന്ന് സി.പി.എം നേതൃത്വം പ്രതീക്ഷിക്കുകയാണ്. എങ്കിലും ഇൗ നിമിഷം വരെ മൂന്നു മുന്നണിക്കും ഒരുറപ്പും ഒരു കാര്യത്തിലും ഇല്ലെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.