അഹിംസാവാദത്തിെൻറ മൂർത്തരൂപമായ മഹാത്മജിയുടെ പൈതൃകം പിൻപറ്റുന്നവരാണ് കോൺഗ്രസുകാർ എന്നാണ് വയ്പ്. ഏതാണ്ട് 33 വർഷമായി, കേരളത്തിലെങ്കിലും സ്വന്തം പാർട്ടിക്കാർക്കു നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഒഴിച്ചാൽ, മറ്റുള്ളവരോട് ഏറെക്കുറെ അഹിംസാ മനോഭാവം പുലർത്തുന്നവരായി മാറിയിരുന്നു കോൺഗ്രസുകാർ.
1987 മാര്‍ച്ച് 23ന് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ചീമേനിയിലെ സി.പി.എം ഓഫീസില്‍ പുല്ലിന്‍കെട്ടുകള്‍ കൊണ്ടുവന്നിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്നുണ്ടായ സംഭവത്തിൽ അഞ്ചു സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത് ചീമേനിയുൾപ്പെടുന്ന മണ്ഡലത്തിൽ നിന്നുതന്നെ ജയിച്ച ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരായതുകൊണ്ടും, സർക്കാർ നേതൃത്വത്തിൽ തന്നെ നടന്ന 'നേരിടലി'നെ തുടർന്ന് ഇപ്പണിയുമായി ഇനിയെത്തിയാൽ മിച്ചം കാണില്ല എന്ന് ബോധ്യം വന്നതുകൊണ്ടുമാവാം നല്ല കുട്ടികളാകാൻ കോൺഗ്രസുകാർ തീരുമാനിച്ചത്.
എങ്കിലും, ഇടക്കിടെ കൈത്തരിപ്പ് തീർക്കാൻ സ്വന്തം പാർട്ടിക്കാരുടെ തന്നെ മേക്കിട്ട് കയറി തൃപ്തിയടയുകയായിരുന്നു അവർ. അങ്ങനെയാണ് തൃശൂർ ജില്ലയിലുൾപ്പെടെ കോൺഗ്രസുകാരാൽ കോൺഗ്രസുകാർ തന്നെ കൊല്ലപ്പെടുന്നതും.
ഇത്തരത്തിൽ മറ്റുള്ളവരോട് കുറച്ചൊക്കെ മര്യാദകാട്ടി നിന്നതുെകാണ്ടാണ് ടി.പി. ചന്ദ്രശേഖരെൻറ 51വെട്ടിനെക്കുറിച്ചും പെരിയ ഇരട്ടക്കൊലയെക്കുറിച്ചും വാചാലാരാവാനും അതിലുടെ അഹിംസാവാദികളായി ജനങ്ങളുടെ മുമ്പിൽ അവതരിക്കാനും വോട്ടു നേടാനും ഒക്കെ കോൺഗ്രസുകാർക്ക് കഴിഞ്ഞത്.
എന്നാൽ, പഴയ 87 മോഡൽ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസുകാർ തീരുമാനിച്ച മട്ടിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കായംകുളത്തുണ്ടായ കൊലപാതകവും തുടർന്നുണ്ടായ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകവും. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരടക്കമുള്ള വടക്കൻ കേരളം കേന്ദ്രീകരിച്ചാണെങ്കിലും കായംകുളത്തിലൂെടയും വെഞ്ഞാറമൂട്ടിലൂെടയും കോൺഗ്രസുകാർ അത് തെക്കൻ കേരളത്തിലേക്കും എത്തിക്കുകയാണെന്നു വേണം കരുതാൻ.
ചർച്ചയാവുന്ന ഒാരോ രാഷ്ട്രീയ കൊലപാതകത്തിനു ശേഷവും ഇതവസാനത്തെ രാഷ്ട്രീയ കൊലപാതകമാവണം എന്ന അഭിപ്രായങ്ങൾ ഉയരുമെങ്കിലും ഒരിക്കലും അവസാനിക്കാത്ത, ഒഴിച്ചുകൂട്ടാനാവാത്ത ഒരു രാഷ്ട്രീയ പ്രക്രിയയായി അത് അനസ്യൂതം തുടരുകയാണ്. സമീപകാല സംഘർഷങ്ങളിലെയും കൊലപാതകങ്ങളിലെയും പ്രതിസ്ഥാനത്ത് സി.പി.എം അല്ലെങ്കിൽ ആർ.എസ്.എസ്, ബി.ജെ.പി എന്നതിൽ നിന്ന് കോൺഗ്രസ് എന്നതിലേക്കുകൂടിയുള്ള വളർച്ചയായിട്ടാണോ അവർ ഇതിനെ കാണുന്നത് എന്ന് പറേയേണ്ടത് കോൺഗ്രസുകാർ തന്നെയാണ്.
വെഞ്ഞാറമൂടിനു ശേഷമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ ഒഞ്ചിയത്തും പെരിയയിലും കാട്ടിയ അതിവൈകാരിക പ്രകടനങ്ങളൊന്നും കാണുന്നുമില്ല.
കോൺഗ്രസുകാരല്ല കൊന്നത്, ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല, പഴയ ഏതോ കുടിപ്പകയുടെ ബാക്കിയായിട്ടാണ് കൊല തുടങ്ങിയ വാദങ്ങളും അവർ ഉയർത്തുന്നുണ്ട്. ഒഞ്ചിയത്തും പെരിയയിലും സി.പി.എമ്മുകാർ ആദ്യം പറഞ്ഞിരുന്നതും ഇത് തന്നെയാണ്. അതുമാത്രമല്ല, ആശയ-ആദർശാധിഷ്ഠിത കൊല്ലലല്ല, ഒരു രാഷ്ട്രീയ കൊലയും. സി.പി.എം ആയാലും ആർ.എസ്.എസോ ബി.ജെ.പിയോ ആയാലും കോൺഗ്രസ് ആയാലും മറ്റുള്ളവർക്ക് അഹിംസാ സിദ്ധാന്തവും സാരോപദേശവും പകർന്നു കൊടുക്കുന്നതിൽ കാട്ടുന്ന ആവേശമൊന്നും സ്വന്തം കാര്യം വരുേമ്പാൾ ഇല്ലതാനും. ഇനി അഹിംസാത്മകമായ കൊലയാണ് തങ്ങളുടെ പ്രവർത്തകർ നടത്തിയത് എന്ന വാദം കോൺഗ്രസ് നേതാക്കൾ നടത്തുമോയെന്നേ അറിയാനുള്ളൂ.
കൊല്ലപ്പെടുന്നത് ആരായാലും അവർ മനുഷ്യരാണ്. നഷ്ടമായ അവരെയോർത്തുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വികാരങ്ങളും ഒന്നു തന്നെ. അതിന് ഏറ്റക്കുറച്ചിലുകൾ ഒന്നുമില്ല താനും. അതുമാത്രമല്ല, കൊല്ലപ്പെട്ടവരെ 'ചത്തവർ' എന്ന് പറയാനും, അതിനെ ഇല്ലാത്ത നാട്ടുമൊഴി വഴക്കത്തിെൻറ പേരിൽ ന്യായീകരിക്കാനുമാണ് കോൺഗ്രസിെൻറ ഒരു പാർലെമൻറംഗം മുതിർന്നത്. 'അയാം എ മെമ്പർ ഒാഫ് പാർലമെൻറ്' എന്ന് മേനി പറഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന ഇൗ എം.പി 'ചത്തവർ' ,'ചത്തവർ' എന്ന് ഇൗ കൊല്ലപ്പെട്ട രണ്ട് യുവാക്കളെ ചാനൽ ചർച്ചയിലിരുന്ന് വിശേഷിപ്പിച്ചത്.
പെരിയ ഇരട്ടക്കൊലയിലുണ്ടായ ജനരോഷത്തിെൻറ വോട്ടുകൂടി നേടിയാണ് ചരിത്രത്തിൽ ആദ്യമായി താൻ ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത് എന്നത് അദ്ദേഹം മറന്നുപോയിട്ടുണ്ടാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.