സ്വയം പാഠപുസ്തകമായ ഒരാൾ

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ചു​രു​ക്കം ചി​ല മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ഓം​ചേ​രി. 1971ൽ ​കോ​ൺ​ഗ്ര​സി​നെ​യും ഇ​ന്ദി​ര ഗാ​ന്ധി​യെ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ‘ഗ​രീ​ബി ഹ​ഠാ​വോ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​ണ്ടാ​ക്കി​യ​ത് ഓം​ചേ​രി​യാ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നും ആ​ധു​നി​ക മ​ല​യാ​ള നാ​ട​ക പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ എ​ഴു​ത്തു​കാ​ര​നാ​ണ് പ്ര​ഫ. ഓം​ചേ​രി എ​ന്‍.​എ​ന്‍ പി​ള്ള. ഒ​രു പ​ക്ഷേ, പി​ൻ​ത​ല​മു​റ​ക്ക് സ്വ​യം പാ​ഠ​പു​സ്ത​ക​മാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​ട്ട​ന​വ​ധി രം​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി​യു​ടെ ഗു​രു​വാ​ണ് ഓം​ചേ​രി​യെ​ന്ന് നി​സ്സം​ശ​യം പ​റ​യാം.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യേ​റെ​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്ന് ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. എ​ങ്കി​ലും ന​ല്ല മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ മി​ടു​ക്ക​നാ​യാ​ണ് ഓം​ചേ​രി​യെ എ​ല്ലാ​വ​രും ഓ​ർ​ത്തെ​ടു​ത്തി​രു​ന്ന​ത്. പ​ഠ​ന​കാ​ല​ത്ത് ​ത​ന്നെ ദീ​പി​ക​യി​ൽ അ​ദ്ദേ​ഹം എ​ഴു​ത്ത് തു​ട​ങ്ങി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ പ​ത്ര​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തും അ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാം. പി​ന്നീ​ട്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​ന​ത്തി​നൊ​പ്പം കൊ​ല്ല​ത്തു​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ‘മ​ല​യാ​ള​രാ​ജ്യം’ എ​ന്ന ദി​ന​പ​ത്ര​ത്തി​ന്റെ തി​രു​വ​ന​ന്ത​പു​രം ലേ​ഖ​ക​നാ​യി. ഏ​റെ കൗ​തു​ക​ക​ര​മാ​യ കാ​ര്യം, ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചെ​ന്ന​പ്പോ​ൾ ആ ​വ​ർ​ഷം ആ​രം​ഭി​ച്ച ബി.​​എ ഇസ്‍ലാമിക് ഹിസ്റ്ററി കോ​ഴ്സി​നെ കു​റി​ച്ച് അ​റി​ഞ്ഞ ​അ​ദ്ദേ​ഹം ആ വിഷയം പ​ഠി​ക്കാ​ൻ തീ​രു​മാ​ന​​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി.​എ പാ​സാ​യ​തി​ന് പി​ന്നാ​ലെ, ​കേ​ര​ളം വി​ട്ട അ​ദ്ദേ​ഹം ഡ​ൽ​ഹി​യെ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന്, ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ, ഡി.​എ.​വി.​പി, സെ​ന്‍സേ​ഴ്സ് ഓ​ഫി​സ്, ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി.

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ചു​രു​ക്കം ചി​ല മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ഓം​ചേ​രി. മ​ല​യാ​ള രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത ത​യാ​റാ​ക്കി​യ​ത്. രാ​ജ്യ​ത്ത് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മെ​ടു​ത്ത ആ​ദ്യ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. അ​മേ​രി​ക്ക​യി​ൽ പോ​യി മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ വി​ദ​ഗ്ധ പ​ഠ​നം നേ​ടി​യ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 1971ൽ ​കോ​ൺ​ഗ്ര​സി​നെ​യും ഇ​ന്ദി​ര ഗാ​ന്ധി​യെ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ‘ഗ​രീ​ബി ഹ​ഠാ​വോ’ എ​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ മു​ദ്രാ​വാ​ക്യ​മു​ണ്ടാ​ക്കി​യ​ത് ഓം​ചേ​രി​യാ​ണ്.

രാ​ജ്യ​ത്തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രെ​ല്ലാ​വ​രു​മാ​യും അ​ദ്ദേ​ഹ​ത്തി​ന് ഊ​ഷ്മ​ള​മാ​യ ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ക​യ​ർ തൊ​ഴി​ലാ​ളി സ​മ​രം ​ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ, തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ എ.​കെ.​ജി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ‘ഈ ​വെ​ളി​ച്ചം നി​ങ്ങ​ൾ​ക്കു​ള്ള​താ​കു​ന്നു’ എ​ന്ന നാ​ട​കം എ​ഴു​തി ന​ൽ​കി. ഇത് ഡൽഹിയിൽ അരങ്ങേറിയപ്പോൾ അ​ന്ന​ത്തെ എം.​പി​മാ​രാ​യി​രു​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ വേ​ഷ​മി​ട്ടു. നാ​ട​ക പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​മാ​യി. ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​നി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം അ​ധി​പ​നാ​യി​രു​ന്ന പി. ​പ​ര​മേ​ശ്വ​ര​നു​മു​ണ്ടാ​യി​രു​ന്നു. ആ ​ബ​ന്ധം പി​ന്നീ​ടും ഊ​ഷ്മ​ള​മാ​യി തു​ട​ർ​ന്നു.

സം​ഗീ​ത​ജ്ഞ​ന്‍ ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്റെ സ​ഹോ​ദ​രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ പ​രേ​ത​യാ​യ ലീ​ലാ ഓം​ചേ​രി​യെ ആ​കാ​ശ​വാ​ണി​യി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹം ക​ണ്ടു​മു​ട്ടു​ന്ന​ത്. തു​ട​ർ​ന്ന്, അ​വ​ർ വി​വാ​ഹി​ത​രാ​യി. പി​ന്നീ​ട് ലീ​ല ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ സം​ഗീ​ത​വി​ഭാ​ഗ​ത്തി​ന്റെ മേ​ധാ​വി​യാ​യി.

ഡ​ൽ​ഹി​യു​ടെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ​ല്ലാം അ​തു​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ഏ​ക​ദേ​ശം 60 ഓ​ളം നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്, അ​വ​യെ​ല്ലാം ത​ന്നെ ക​ലാ​ത​ൽ​പ​ര​ർ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഓം​ചേ​രി​യു​ടെ നാ​ട​ക​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി 2013ൽ ​തി​രു​വ​ന​ന്ത​പു​രം വി.​ജെ.​ടി ഹാ​ളി​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന ‘ഓം​ചേ​രി അ​ര​ങ്ങ്’ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ന്ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ഗ​വേ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് അ​​ദ്ദേ​ഹ​ത്തി​ന്റെ ഒ​രു​നാ​ട​കം ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ​തും അ​ന്ന​ത്തെ സ​ജീ​വ​മാ​യ സ​ദ​സ്സും ഓ​ർ​മ​യി​ൽ വ​രു​ന്നു.

ഡ​ൽ​ഹി​യി​ൽ കേ​ര​ള സ്കൂ​ളു​ക​ൾ, അ​യ്യ​പ്പ​ക്ഷേ​ത്രം, ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹ​​ത്തി​ന്റെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​യി. ‘മാ​ന​വ​സേ​വ, മാ​ധ​വ​സേ​വ’ എ​ന്ന കാ​ഴ്ച​പ്പാ​ടി​ലൂ​ന്നി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്റെ പ്ര​വ​ർ​ത്ത​നം. ഡ​ൽ​ഹി ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​മ​ട​ക്കം ആ​രം​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. 1939ൽ ​സ്ഥാ​പി​ച്ച കേ​ര​ള ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ​ക്കാ​ലം അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളി​ൽ പ്ര​വ​ർ​ത്ത​നം നി​ന്നു​പോ​കു​മോ എ​ന്ന് ഭ​യ​ന്ന സ​മ​യ​ത്ത് ആ ​കു​ടി​ശ്ശി​ക ​തീ​ർ​ത്ത് പ്ര​വ​ർ​ത്ത​നം പ​ഴ​യ പ​ടി​യാ​ക്കാ​നും ഓം​ചേ​രി മു​ന്നി​ട്ടി​റ​ങ്ങി. മ​രി​ക്കു​മ്പോ​ഴും അ​ദ്ദേ​ഹം ക്ല​ബ്ബി​ന്റെ എ​മ​രി​റ്റ​സ് പ്ര​സി​ഡ​ന്റ് ആ​യി​രു​ന്നു.

മ​ല​യാ​ള ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും വ​ള​ർ​ച്ച​ക്കു​മാ​യി എ​ക്കാ​ല​വും പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ളം മി​ഷ​ന്റെ ഉ​പ​ജ്ഞാ​താ​വ് അ​ദ്ദേ​ഹ​മാ​ണെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. മ​ത​ജാ​തി ചി​ന്ത​ക​ൾ​ക്കും വം​ശ, വ​ർ​ണ​വെ​റി​ക​ൾ​ക്കു​മെ​ല്ലാം അ​പ്പു​റ​മാ​യി​രു​ന്നു എ​ക്കാ​ല​വും ഓം​ചേ​രി​യു​ടെ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ലം. ഗ​വ​ൺ​മെ​ന്റ് ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്റെ നേ​തൃ ത​ല​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മ​ക​ഥ ‘ആ​ക​സ്മി​കം’ കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. ഈ ​പു​സ്ത​കം ഇം​ഗ്ലീ​ഷി​ലേ​ക്ക് 'It so happened' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​രി​ഭാ​ഷ ന​ട​ത്താ​നു​ള്ള അ​വ​സ​രം എ​നി​ക്ക് ല​ഭി​ച്ചു. ന​ല്ല വാ​ഗ്മി​യും ചി​ന്ത​ക​നും സാ​മൂ​ഹി​ക പ​രി​ഷ്‍ക​ർ​ത്താ​വും ഇ​തി​നെ​ല്ലാ​മ​പ്പു​റം ഒ​രു ന​ല്ല ഹൃ​ദ​യ​ത്തി​നു​ട​മ​യു​മാ​യി​രു​ന്നു ഞാ​ൻ ക​ണ്ട ഓം​ചേ​രി.

(ഡ​ൽ​ഹി​യി​ലെ മു​തി​ർ​ന്ന ദേ​ശീ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ലേ​ഖ​ക​ൻ) കേ​ട്ടെ​ഴു​ത്ത്: ബി​നോ​യ്​ തോ​മ​സ്

Tags:    
News Summary - Omchery N.N. Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.