ദുരന്തത്തിൽ മണ്ണെടുത്ത, കൂട്ടുകാരില്ലാതെ കണ്ണീരുറഞ്ഞ വിദ്യാലയങ്ങളിലേക്കും വീടുകളിലേക്കുമാണ് ഇക്കുറി ഓണം വി രുന്നെത്തുന്നത്. പോത്തുകൽ കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ, ഭൂദാനം ജി.എൽ.പി സ്കൂൾ, ഞെട്ടിക്കുളം എ.യു.പി സ്കൂ ൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികെളല്ലാം മണ്ണെടുത്തവരിലുണ്ട്. മുണ്ടേരി ഗവ. ട്രൈബൽ ഹൈസ്കൂൾ, വെളിമ്പിയംപാ ടം എൽ.പി സ്കൂൾ എന്നിവിടങ്ങളിലും സമാനദുഃഖിതർ ഏറെയുണ്ട്.
ജീവിതത്തിലേക്ക് മണ്ണടർന്ന നാൾ പോത്തുക ൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറു പേരെയാണ് കവളപ്പാറ മുത്തപ്പൻകുന്നിൽനിന്ന് അടർന്നുവീണ മണ്ണ് മരണത ്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്കൂൾ മുറ്റത്തും പരിസരത്തുമുള്ള മരങ്ങളിൽനിന്ന് ദുരന്തമെത്തുന്നതിെൻറ അപാ യ സൂചന നൽകി പറന്നുപോയ കിളികൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. ആയിരത്തിലധികം പേർക്ക് ദുരിതാശ്വാസ ക്യാമ്പായിരുന ്ന കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ നീണ്ടനാളത്തെ വിറങ്ങലിപ്പിനു ശേഷം ആഗസ്റ്റ് 19നാണ് തുറന്നത്. പോത്തുകൽ അങ്ങാടിയിൽനിന്ന് മൗനജാഥയായി നീങ്ങിയ കുട്ടികൾ കണ്ണീരിൽ നനഞ്ഞാണ് സ്കൂൾ മുറ്റത്തെത്തിയത്. കൂടെ കളിച്ചുചിരിച്ചു നടന്നവരിൽ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മരണത്തിലേക്ക് വലിച്ചിട്ടതിെൻറ നടുക്കം സ്കൂൾ വരാന്തകളിലും ക്ലാസ്മുറികളിലും തങ്ങിനിന്നു. മുറ്റത്ത് കൂടിനിന്ന് സഹപാഠികളുടെ ഓർമയിൽ കണ്ണീർ പൊഴിച്ചും മൗനമായി പ്രാർഥിച്ചുമാണ് അവർ ക്ലാസുകളിലേക്ക് നടന്നത്. അനുശോചന യോഗം നടക്കുേമ്പാഴും അവിടവിടെ ഉയർന്നുകേട്ടു കൂട്ടുകാരികളുടെ തേങ്ങൽ.
ഏങ്ങലാണ് ക്ലാസ് മുറികളുടെ പൊതുവികാരം സ്കൂൾ തുറന്ന ദിവസം ദുഃഖം കനത്തുനിന്ന സ്കൂൾ ഇടനാഴികൾ പിന്നിട്ട് പത്ത് ഇ ക്ലാസിെൻറ മുന്നിലെത്തുേമ്പാൾ വരവേറ്റത് കൂട്ടക്കരച്ചിലായിരുന്നു. ധന്യയും ഹർഷയും സാന്ദ്രയുമൊക്കെ കലങ്ങിയ കണ്ണുകളുമായി ഡെസ്കിൽ തലവെച്ചു കിടന്നു. ഇടക്കിടെ ഏങ്ങലടിച്ചു. അവരുടെ കൂടെ രണ്ടാം ബെഞ്ചിലിരുന്ന കൂട്ടുകാരി ശ്രീലക്ഷ്മി സ്കൂളിലെത്തിയിട്ടില്ല. കളി ചിരിയുമായി ഇനി അവൾ വരുകയുമില്ല. മുത്തപ്പൻകുന്ന് മറിഞ്ഞു വീണ് 63 പേർ മണ്ണിനടിയിലായ ദുരന്തത്തിൽ മരിച്ചവരിൽ പള്ളത്ത് രാമകൃഷ്ണെൻറ മകൾ ശ്രീലക്ഷ്മിയുമുണ്ട്. ശ്രീലക്ഷ്മിയോടൊപ്പം ഒരു ബെഞ്ചിലിരുന്ന സാന്ദ്രയും പവിത്രയും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. നിർത്താതെ കരഞ്ഞ കുട്ടികളെ കണ്ടതോടെ ഒപ്പം വന്ന ക്ലാസ് അധ്യാപകനും വല്ലാതായി. എന്തുചെയ്യണമെന്നറിയാതെ കരച്ചിൽ മുട്ടിയ ചങ്കുമായി അയാൾ കുട്ടികൾക്ക് മുന്നിൽ നിന്നു. ഒരു പ്രദേശത്തെയാകെ മണ്ണ് വിഴുങ്ങിയ രാത്രിയിൽ കുടുംബാംഗങ്ങളോടൊപ്പം ആറു കൂട്ടുകാരെ കൂടി നഷ്ടമായതിെൻറ കണ്ണീർ ഓർമകളാണ് എല്ലാ ക്ലാസ് മുറികളിലും. ഒമ്പത് ഇ ക്ലാസിൽ നാലാം ബെഞ്ചിലിരുന്ന കവളപ്പാറ ഗോപിയുടെ മകൾ പ്രജിഷ, പള്ളത്ത് പാലെൻറ മകൾ ശ്രീലക്ഷ്മി എന്നിവർ ഇരുന്ന സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. കൂട്ടുകാരികളായ ദേവികയും ഷിഫാനയും ബെഞ്ചിെൻറ മൂലയിൽ തലകുനിച്ചിരുന്ന് കണ്ണീരൊഴുക്കി. 10 സി യിലെ പൂളക്കൽ ബാലെൻറ മകൻ കാർത്തിക്, സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ കമൽ, പാലെൻറ മകൾ ശ്രീലക്ഷ്മി, പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായ സഹോദരി സുമതി എന്നിവരെയും മണ്ണ് വിഴുങ്ങി.
കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് എട്ടിന് പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ എല്ലാവരും വീട്ടിലായിരുന്നു. അന്നായിരുന്നു മുത്തപ്പൻകുന്ന് വീടുകൾക്കുമേൽ ഉരുളായി പാഞ്ഞൊഴുകിയത്.
നാടാകെ സങ്കടക്കടലിൽ കൂട്ടുകാരെ മാത്രമല്ല, ഒരു നാടിനെ അപ്പാടെയാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സങ്കടക്കടലിലേക്ക് താഴ്ത്തിക്കളഞ്ഞത്. മണ്ണ് കൂട്ടിക്കൊണ്ടുപോയ 48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ജീവനോടെ മണ്ണിനടിയിലേക്ക് ആണ്ടുപോയത് 11 പേരാണ്. മുത്തപ്പൻ കുന്നിന് താഴെയും കവളപ്പാറ റോഡിനുമിടയിൽ ഒരു വലിയ മൺ കൂമ്പാരം പുതുതായി ഉയർന്നിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ചെറിയ കുളങ്ങളുണ്ട്.
മലവെള്ളവും കൂറ്റൻപാറകളും വമ്പൻ കാട്ടുമരങ്ങളും ഇരച്ചെത്തി തുടച്ചു നീക്കിയ പാതാർ അങ്ങാടി ദുരന്തത്തിെൻറ വ്യാപ്തി കടുംവർണത്തിൽ അടയാളപ്പെടുത്തുന്നു. 20 ലധികം കടകളും 25 ഓളം വീടുകളുമുണ്ടായിരുന്ന പ്രദേശം വലിയ കല്ലുകളുള്ള പുഴയായി മാറി. യുദ്ധഭൂമിയിലെ ഭീകരദൃശ്യംപോലെ അസ്ഥികൂടങ്ങളായി നിൽക്കുന്ന ഏതാനും കെട്ടിടങ്ങളും വീടുകളുമാണ് ഇവിടെ ശേഷിക്കുന്നത്.
കൈയും കണക്കുമില്ലാത്ത നഷ്ടം കവളപ്പാറക്ക് സമീപത്തെ അമ്പുട്ടാൻപൊട്ടിയിൽ കാട്ടുമരങ്ങളുമായി ചാലിയാർ ഇരച്ചെത്തി 15 ഒാളം വീടുകളുടെ തറ തുരന്ന് മണ്ണു നിറച്ചാണ് പിൻവാങ്ങിയത്. മൂന്ന് വീടുകൾ പൂർണമായി തകർന്നു. 15 വീടുകളുടെ ചുമരും തറയുമൊക്കെ വലിയ കുഴികളായി ബാക്കിയായി. ചാലിയാറിെൻറ തീരത്ത് മുണ്ടേരിയിൽ വനത്തിനുള്ളിലെ ആദിവാസി കോളനികളിലെ നിരവധി വീടുകൾ ഒലിച്ചുപോയി. മുണ്ടേരി വിത്തു ഫാമിൽ മാത്രം മൂന്നു കോടിയുടെ നഷ്ടമുണ്ടായി. അമ്പുട്ടാൻപൊട്ടി, മുണ്ടേരി, പാതാർ, കൈപ്പിനി, അതിരു വീട്ടി തുടങ്ങിയ ഭാഗങ്ങളിൽ ചാലിയാറിന് കുറുകെയുള്ള ചെറുതും വലുതുമായ പാലങ്ങൾ ഒലിച്ചുപോയി. എങ്കിലും ചാലിയാറിെൻറ ഇരു കരകളിലുമുള്ളവർ ജീവിതത്തിലേക്ക് പതിയെ തിരിച്ചു തുഴയുകയാണ്. ഒറ്റ രാത്രികൊണ്ട് എല്ലാം ഒലിച്ചുപോയി പെരുവഴിയിലായവർ, സ്വന്തമെന്ന് കരുതി സമാധാനിച്ചിരുന്ന സമ്പാദ്യമെല്ലാം കൺമുന്നിൽ ഇല്ലാതായവർ, അപരെൻറ സഹായത്തിനായി ദുരിതാശ്വാസ ക്യാമ്പുകളിൽ കാത്തുനിൽക്കേണ്ടി വന്നവർ, കൂടെയുണ്ടായിരുന്നവരെല്ലാം മരണത്തിെൻറ തണുപ്പിലേക്ക് താണുപോയ കവളപ്പാറയിലെ മൺകൂമ്പാരത്തിന് മുന്നിൽ തനിച്ചു നിൽക്കുന്നവർ... േപാത്തുകല്ലിലും പരിസരങ്ങളിലും ഇങ്ങനെ എത്രയോ പേരുണ്ട്. അവർക്കിടയിലേക്ക് വരുന്ന ഓണത്തിന് പതിവ് ആഘോഷങ്ങളുണ്ടാവില്ല. എന്നാലും അവരെ ചേർത്തുപിടിച്ച് ഒരുനാട് അവർക്കൊപ്പമുണ്ട്. സങ്കടമകറ്റാൻ ആവുന്നത് ചെയ്യാൻ സുമനസ്സുകളെമ്പാടുമുണ്ട്. നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സഹായ പ്രവാഹം സ്നേഹ മഴയായി അവർക്കുമേൽ വർഷിക്കുകയാണ്.
മാനുഷരെല്ലാരും ഒന്നുപോലെ ജാതിയും മതവുമൊന്നുമില്ലാതെ മനുഷ്യർ മാത്രം ജീവിക്കുന്ന പ്രദേശമാണിപ്പോൾ പോത്തുകല്ലും പരിസരവും. കവളപ്പാറയിൽ മരിച്ച മുഹമ്മദിെൻറയും വിഷ്ണുവിെൻറയുമൊക്കെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത് പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദീനിലാണ്. സമൃദ്ധിയുടെ ഐശ്വര്യമായി നമ്മുടെ മുന്നിലെത്തുന്ന മഹാബലി ഭരിച്ചിരുന്നുവെന്ന് സങ്കൽപിക്കുന്ന, എല്ലാരും ഒന്നായി കഴിഞ്ഞിരുന്ന നന്മ രാജ്യത്തെ തോൽപിക്കുകയാണ് ഈ മലയോര നാട്. അവിെട മനസ്സുകളിൽ മഴവില്ലഴകു വിരിയുന്ന പൂക്കളങ്ങൾ ഒരുങ്ങും. അതുകൊണ്ടുതന്നെ ഈ പൊന്നോണം നാടേറ്റെടുക്കും. വിയോഗങ്ങളിൽ തളർന്നിരിക്കുന്നവർക്ക്, ഒന്നുമില്ലായ്മയിലേക്ക് എടുത്തെറിയപ്പെട്ടവർക്ക്, തീരാദുരിതങ്ങൾ താണ്ടാൻ മനസ്സുകൊണ്ടൊരുങ്ങിയവർക്ക് അതിജീവനത്തിെൻറ ഓണമാകട്ടെ ഇക്കുറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.