എരഞ്ഞോളി മൂസ, വി.എം. കുട്ടി... ഇതാ ഇപ്പോൾ പീർ മുഹമ്മദും. 2005 ൽ ഞാൻ കോഴിക്കോട്ടെത്തിയ ശേഷം സജീവമായി മലബാറിലും വിദേശങ്ങളിലുമായി നിരവധി ഗാനമേളകളിൽ ഒപ്പം പാടിയിരുന്ന മൂന്നു പേരും പീറിെൻറ വേർപാടോടെ പോയ്മറഞ്ഞു. ഇനി എന്നെപ്പോലുള്ളവരാണ് ഭൂമിയിൽ ബാക്കി.
ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടെത്തിയപ്പോൾ എെൻറ സ്വന്തം ഗായകസംഘം ഇല്ലാതായതോടെ മൂസക്കായുടെയും കുട്ടിമാഷുടെയും പീറിെൻറയും സംഘത്തിൽ മാത്രമാണ് പാടിയിരുന്നത്. അദ്ദേഹത്തിെൻറ അഴകേറുന്നോളേവാ, കാഫ്മല കണ്ട പൂങ്കറ്റേ എന്നീ പാട്ടുകൾ തന്നെയായിരുന്നു എനിക്കും ഏറെയിഷ്ടം. മറ്റാർക്കുമില്ലാത്ത ശബ്ദത്തിൽ പാടുന്നതു കേൾക്കാൻ പ്രത്യേക ഇമ്പമാണ്. അദ്ദേഹത്തിെൻറ റേഞ്ചുള്ളവർ അധികമില്ല. എല്ലായിനം പാട്ടുകളും പാടും. പാട്ടുപാടാൻ തുടങ്ങിയ കാലം മുതലേ അദ്ദേഹത്തെ അറിയാം.
ഏറ്റവുമവസാനം തലശ്ശേരിയിൽ ഒരു സ്േറ്റജ് പരിപാടിയിലാണ് പീറിനൊടൊപ്പം പാടിയത്. അദ്ദേഹത്തിെൻറ മകനും ഒപ്പം പാടാനെത്തി. പീർമുഹമ്മദിെൻറ ഹിറ്റുകൾക്കൊപ്പം എെൻറ ബിസ്മില്ലാഹീ, വമ്പുറ്റ ഹംസ, ഇരുലോകം ജയമണിനബിയുല്ലാ തുടങ്ങിയവയും ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചിരുന്ന ഓർമകളിലാണ് ഞാൻ. മാപ്പിളപ്പാട്ട് ലോകത്തിന് വലിയ നഷ്ടമായി മറ്റൊരു വിയോഗം കൂടി. ശബ്ദംപോലെതന്നെ സൗമ്യമായിരുന്നു പെരുമാറ്റവും. അതിരസികനുമായിരുന്നു. ഗൾഫിലും മറ്റും പോവുേമ്പാൾ ഒഴിവുേനരങ്ങളിൽ ചിരിക്ക് തിരികൊളുത്തിയിരുന്നയാൾ.
എെൻറ അതേ പ്രായമായിരുന്നു അദ്ദേഹത്തിനും. ഞാനും വിളയിൽ ഫസീലയും സിബല്ലയുമെല്ലാം അദ്ദേഹത്തിനൊപ്പം വിദേശ പരിപാടികളിൽ പാടിയിട്ടുണ്ട്. പല മുറികളിൽ കഴിയുേമ്പാഴും പീറിനൊപ്പം ഭക്ഷണം കഴിക്കണമെന്നത് അക്കാലത്ത് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അദ്ദേഹത്തിെൻറ തമാശകൾ കേൾക്കാനായി മാത്രം. പി.ടി. അബ്ദുറഹിമാെൻറ രചനകൾക്കൊപ്പം അദ്ദേഹവും പാട്ടുണ്ടാക്കി ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ടിെൻറ സുവർണകാല പ്രതിനിധികളിൽ ഒരാൾ കൂടിയാണ് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.