ഭരണത്തിന് അനുകൂലമോ പ്രതികൂലമോ ആയ വികാരങ്ങളാണ് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഫലം നിർണയിക്കാറെന്നാണ് പൊതുവായ വിശ്വാസം. ഭരണത്തിെൻറ അവസാന നാളുകളിൽ സംഭവിച്ച വീഴ്ചകൾ പലപ്പോഴും യു.ഡി.എഫിനെയാണ് അടിതെറ്റിച്ചിട്ടുള്ളത്. മുന്നണികളെ തുടർച്ചയായി ഭരിക്കാൻ സംസ്ഥാന ജനത ഇതുവരെ അനുവദിച്ചിട്ടിെല്ലന്നത് ചരിത്രവുമാണ്. ആ ചരിത്രം ഇക്കുറി തിരുത്തിയെഴുതുമെന്ന അവകാശവാദവുമായാണ് എക്കാലവും ഭരണപക്ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാറ്. ഇക്കുറിയും അതിനു മാറ്റമില്ല.
ഭരണവിരുദ്ധതാബോധം എെന്നാന്ന് ജനങ്ങളിൽ ഇക്കുറി ഇെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പലകുറി ആണയിട്ടുകഴിഞ്ഞു. ഭരണത്തിനെതിരായി വന്ന ആരോപണങ്ങളെല്ലാം 'റേഷൻകിറ്റിൽ' തട്ടി തകർന്നതായി പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലെത്ത മുൻനിർത്തി ഭരണപക്ഷം വിശ്വസിക്കുന്നു. അതിനാൽ തെരെഞ്ഞടുപ്പുവരെയുള്ള കാലയളവിലേക്ക് സർക്കാർ, റേഷൻ കിറ്റ് നിലനിർത്തിയിട്ടുമുണ്ട്. നേരേ മറിച്ചാണ് പ്രതിപക്ഷമായ യു.ഡി.എഫിെൻറ വിശ്വാസം. സർക്കാർ അഴിമതിയിൽ മുങ്ങിത്താണതായും അത് ഫലപ്രദമായി വെളിവാക്കപ്പെട്ടതിനാൽ എതിർപ്പുകൾ വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്നും അവർ കരുതുന്നു. ഇൗ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിന് നാൾ കുറിക്കപ്പെട്ടിരിക്കുന്നത്.
പഞ്ചായത്ത് തെരെഞ്ഞടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ച് അനുഭവിച്ചറിഞ്ഞ ഒരു പേക്കിനാവ് തന്നെയാണ്. ആ തെരെഞ്ഞടുപ്പിനെ നേരിടുന്നതിൽ മുഖ്യകക്ഷിയായ കോൺഗ്രസിെൻറ ഭാഗത്തുനിന്ന് ഏറിയതോതിൽ അലംഭാവമുണ്ടായിരുന്നു. തങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ജനങ്ങളെ വൻതോതിൽ സ്വാധീനിക്കും എന്നു വിശ്വസിച്ച അവർ ഒരു സ്വാഭാവിക വിജയവും കണക്കുകൂട്ടി. കേരള കോൺഗ്രസ് മാണി വിഭാഗം എതിർപക്ഷത്തുപോയതുപോലും വലിയൊരു കുറവായി അവർ കണക്കാക്കിയിരുന്നില്ല. സ്ഥാനാർഥിനിർണയം മുതൽ പ്രചാരണരംഗത്തുവരെ കാര്യമായ ശ്രദ്ധ കോൺഗ്രസിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. സഹായിക്കാൻ വന്നവരെപ്പോലും ചെറുതായി കാണാനും തള്ളിപ്പറയാനും കെ.പി.സി.സി പ്രസിഡൻറും മറ്റും തുനിഞ്ഞത് വിജയം താലത്തിൽെവച്ച് പൊതുജനം നൽകുമെന്ന വ്യാമോഹത്താലാണ്. അതിെൻറ ഫലം വളരെ കടുത്തതായിരുന്നു. എത്ര അനുകൂല അവസ്ഥ ഉണ്ടായിരുന്നിട്ടും യു.ഡി.എഫിന് കയ്പുനീർ കുടിക്കേണ്ടിവന്നു. വാസ്തവത്തിൽ അവർക്ക് അെതാരു ഷോക്ക് തെന്നയായി. അവിടംമുതൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസ് നേതൃത്വം നീങ്ങുന്നത്. അതുവരെ ഒതുങ്ങിനിന്നിരുന്ന ഉമ്മൻ ചാണ്ടിയെ ശക്തനാക്കി രംഗത്തിറക്കാൻ കേന്ദ്രനേതൃത്വം തുനിഞ്ഞതും സംസ്ഥാന പ്രസിഡൻറിനെപ്പോലും അപ്രസക്തനാക്കിക്കൊണ്ട് കേരളത്തിലെ തെരെഞ്ഞടുപ്പിെൻറയും പാർട്ടിയുടെയും മുന്നണിയുടെയും ചുമതലകൾ ഉമ്മൻ ചാണ്ടിയിലേക്കും രമേശ് ചെന്നിത്തലയിലേക്കും മാറ്റിനൽകാനും എ.െഎ.സി.സി നേതൃത്വം തീരുമാനിച്ചത് മെറ്റാന്നും കൊണ്ടല്ല. സ്ഥാനാർഥിനിർണയവും ഇക്കുറി ഇവർ ഇരുവരിൽ കേന്ദ്രീകരിച്ചാകുെമന്നത് ഉറപ്പായിക്കഴിഞ്ഞു.
ഇപ്പുറത്ത് ഭരണപക്ഷം തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം അവർക്കു നൽകിയ ആത്മവിശ്വാസം വലുതാണ്. ഇതിനു മുമ്പുണ്ടായ ആരോപണങ്ങളെക്കാൾ വലുതായതൊന്നും ഇപ്പോൾ ഉണ്ടായിട്ടിെല്ലന്ന് മുഖ്യകക്ഷിയായ സി.പി.എം വിശ്വസിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ തീരുമാനങ്ങളും ഇപ്പോൾ സി.പി.എമ്മിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സി.പി.എം പിണറായി വിജയനിലും. അതിനാൽ തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്. രണ്ടാം കക്ഷി തങ്ങളാണോ എന്നുപോലും സ്വയംസംശയിക്കുന്ന അവസ്ഥയിലുള്ള സി.പി.െഎ ഇടതുപക്ഷ തീരുമാനങ്ങളിൽ നിസ്സഹായരാകുന്നു. മേഖല ജാഥകളിലും മറ്റും മാന്യമായ ഇടം കിട്ടുന്നുണ്ട് എന്നതാണ് അവർക്കുള്ള ഇടക്കാല ആശ്വാസങ്ങൾ.
മൂന്നാം മുന്നണിയെന്ന് അവകാശെപ്പടുന്ന എൻ.ഡി.എയിലാകെട്ട ബി.െജ.പിയല്ലാതെ എണ്ണം പറയാവുന്നൊരു കക്ഷിയുമില്ല. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഉണ്ടായിരുന്നു. അതുവഴി എസ്.എൻ.ഡി.പിയുടെ വോട്ട് കുറഞ്ഞ തോതിലെങ്കിലും കുറെ മണ്ഡലങ്ങളിൽ അവർ നേടി. ഇക്കുറി ബി.ഡി.ജെ.എസ് പാർട്ടിയുെട അവസ്ഥ പരമദയനീയമാണ്. അത് തുഷാർ വെള്ളാപ്പള്ളി എന്ന എസ്.എൻ.ഡി.പി നേതാവിെൻറ ഒരു രാഷ്ട്രീയ വാഹനം മാത്രം എന്നനിലയിലേക്ക് പതിച്ചിരിക്കുന്നു. ഇടതുപക്ഷവുമായി നല്ല ധാരണയിൽ പോകാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എങ്ങനെയും വീണ്ടും അധികാരത്തിൽ എത്തണമെന്ന് സി.പി.എമ്മിെൻറ ആഗ്രഹംമൂലം തങ്ങളും രക്ഷപ്പെടാനിടയുണ്ടെന്ന വിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കൾ. എന്നാൽ, അതൊക്കെ എത്രത്തോളം ഫലപ്രദമാകുമെന്ന് കരുതാനാവില്ല. അതിനാൽ ബി.ജെ.പിയുടെ നിയമസഭ സ്വപ്നങ്ങൾ അവരുടെ പ്രതീക്ഷക്കൊത്ത് എത്തുമെന്ന് ഇപ്പോൾ തോന്നുന്നില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി യു.ഡി.എഫിൽ കുറച്ചൊരു കെട്ടുറപ്പുണ്ടാക്കിയിട്ടുണ്ട്. സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ടുമാത്രം ജയിക്കാമെന്ന ധാരണ അവരിൽ ഇല്ലാതായി. ശ്രദ്ധിച്ചിെല്ലങ്കിൽ നിലനിൽപുതന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവും അവർക്കിപ്പോഴുണ്ട്. പാർട്ടിയിൽ ഒെത്താരുമയുണ്ടാക്കാതെ പാരെവച്ചുനടന്നാൽ അടിപറ്റും എന്ന വീണ്ടുവിചാരം ആ ഫലത്തിലൂെട അവർക്ക് ഒരു പരിധിവരെ ഉണ്ടായി. പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ അൽപമൊരു മുൻതൂക്കം നേടിയിരുന്നെങ്കിൽ ഇപ്പോൾ തൊഴുത്തിൽക്കുത്ത് അതിരൂക്ഷമാകുമായിരുന്നു എന്ന് പ്രമുഖ നേതാക്കൾ കരുതുന്നുണ്ട്. മുന്നണിയിൽ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും സജീവമാണിപ്പോൾ. രമേശ് ചെന്നിത്തലയുെട െഎശ്വര്യയാത്ര അണികളിലും ആത്മവിശ്വാസം പകരുന്നുണ്ട്. പക്ഷേ, യു.ഡി.എഫിനെ പ്രത്യേകിച്ചും കോൺഗ്രസിനെ കാത്തിരിക്കുന്ന ഭീഷണി വലുതാണ്. അത് സ്ഥാനാർഥിനിർണയം എന്ന കീറാമുട്ടിയാണ്. എക്കാലവും സ്ഥാനാർഥിനിർണയം അവർക്ക് വോെട്ടടുപ്പിെൻറ തലേന്നുവരെ തലവേദനയുണ്ടാക്കുന്ന ഒന്നാണ്. ഇപ്പോൾ എം.എൽ.എമാരായിരിക്കുന്നവരും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തോറ്റവരും അടക്കം 70 വയസ്സു കഴിഞ്ഞ നാൽപതിൽപരം പ്രമുഖർ സ്ഥാനാർഥിത്വത്തിനായി േകാൺഗ്രസിനുള്ളിൽ ചരടുവലി തുടങ്ങിയിട്ടുണ്ട്്. അവരെ നേതൃത്വത്തിന് എങ്ങനെ കൈകാര്യംചെയ്യാനാകും എന്നിടത്താണ് കോൺഗ്രസിെൻറ ഭാവി നിർണയിക്കെപ്പടുക. പാർട്ടിയെ നിലനിർത്താൻ തെരഞ്ഞെടുപ്പുവിജയമല്ലാതെ മറ്റൊന്നും മുന്നിലിെല്ലന്ന അവസ്ഥയിലിരിെക്ക ഇക്കാര്യം ആ പാർട്ടിക്ക് വലിയൊരു വെല്ലുവിളിതന്നെയായിരിക്കും.
സി.പി.എമ്മിന് ഇക്കാര്യം ഒരു പ്രശ്നമേ ആകാറില്ല. മുന്നണിക്കുള്ളിലെ ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനമാണ് അവർക്ക് അൽപമെങ്കിലും അലോസരങ്ങൾ ഉണ്ടാക്കാറുള്ളത്. ഘടകകക്ഷികളുടെ കൈയിലുള്ള സീറ്റ് പിടിച്ചുപറിക്കുേമ്പാൾ മാത്രമാണ് ഇടതുപക്ഷത്ത് അലോസരങ്ങൾ ഉടലെടുത്തിട്ടുള്ളത്. ജനതാദളും ആർ.എസ്.പിയും സി.പി.െഎയും മുൻകാലങ്ങളിൽ സി.പി.എമ്മുമായി ഇടഞ്ഞിട്ടുണ്ട്. ആർ.എസ്.പിയും ജനതാദളും മുന്നണി വിട്ടതുപോലും ഇതുമൂലമായിരുന്നു. സി.പി.െഎ പരസ്യമായിതന്നെ പലകുറി പിണങ്ങിയും എതിർത്തും സ്വന്തം സീറ്റ് നിലനിർത്തിയ ചരിത്രമുണ്ട്. ഇത്തവണ ആ പാർട്ടിയടക്കമുള്ള ഘടകകക്ഷികളുടെ നേതൃത്വങ്ങൾക്കൊന്നും അത്രമേൽ ആർജവമിെല്ലങ്കിലും സി.പി.എം ഇപ്പോൾ ഘടകകക്ഷികെള പിണക്കുന്ന മൂഡിലല്ല. യുവാക്കളെ കൂടുതൽ അണിനിരത്തി വിജയസാധ്യത വർധിപ്പിക്കുക എന്ന പിണറായിയുടെ നയം ഘടകകക്ഷികളും അംഗീകരിച്ചു എന്നതിെൻറ ലക്ഷണമായാണ്, ഇക്കാര്യത്തിൽ സി.പി.െഎയിലുണ്ടായ തീരുമാനമെന്ന് കരുതപ്പെടുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം ജനതാദളിനെ തിരിച്ച് മുന്നണിയിൽ എത്തിച്ചു. പിന്നീട് യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള അസ്പൃശ്യത ഇല്ലാതാക്കുകയും മാണിഗ്രൂപ്പിനുപോലും തഞ്ചംേനാക്കി മുന്നണിപ്രവേശം ഒരുക്കിെക്കാടുക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ താൻ എന്തിനും തയാറാെണന്ന സന്ദേശം മുന്നണിയിലെ ഘടകകക്ഷികൾക്ക് നൽകാനും അതുവഴി അദ്ദേഹത്തിനു കഴിഞ്ഞു.
മുസ്ലിം ന്യൂനപക്ഷങ്ങൾ യു.ഡി.എഫിനൊപ്പം നിന്നതും ശബരിമലപ്രശ്നവുമാണ് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷെത്ത കാര്യമായി ബാധിച്ചത്. അതിനാലാണ് സി.എ.എ സമരത്തിലെയും ശബരിമല സമരത്തിെലയും കേസുകൾ പാടേ പിൻവലിക്കാൻ സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീരുമാനിച്ചത്. എന്നാൽ, ശബരിമലപ്രശ്നത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം മാറ്റിനൽകാത്തിടത്തോളം അതിൽ നഷ്ടെപ്പട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ ഇടതുപക്ഷത്തിനാവില്ലെന്നാണ് യു.ഡി.എഫ് കരുതുന്നത്.
ഭരണത്തിെൻറ അവസാന വർഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ഒന്നും െചറുതായിരുന്നില്ല. അതിനിെട സ്വർണക്കള്ളക്കടത്തും മയക്കുമരുന്നുകടത്തും ഉണ്ടാക്കിയ പുകിലുകൾ സർക്കാറിനെ ത്രിശങ്കുവിൽ നിർത്തുന്നതുമായിരുന്നു. പക്ഷേ, എത്ര ഗുരുതരമാണെങ്കിലും ശരി സ്പ്രിൻക്ലർ പോലുള്ള അഴിമതി ആരോപണങ്ങൾ സാധാരണക്കാർക്കിടയിൽ ഏശിയില്ല. അത്തരം ആരോപണങ്ങളെ അതിജീവിക്കാൻ കിറ്റുകൾക്കും പെൻഷൻപോലുള്ള ആനുകൂല്യങ്ങൾക്കും കഴിയുമെന്ന് പ്രതിപക്ഷമൊട്ട് കരുതിയതുമില്ല. എന്നാൽ, ഇപ്പോൾ സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ സാധാരണക്കാെര നേരിട്ട് ബാധിക്കുന്നവയാണ്. നിയമനത്തട്ടിപ്പുകളും പി.എസ്.സി റാങ്കുകാെര അവഗണിക്കലും യുവാക്കളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം കരുതുന്നത്. തീരദേശം എന്നും ഇടതുപക്ഷേത്താടൊപ്പമാണ് എന്നാണ് പൊതുവിശ്വാസം. പക്ഷേ, മത്സ്യബന്ധന ധാരണപത്രവും അതുസംബന്ധിച്ച പ്രശ്നങ്ങളും തീരദേശത്ത് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. അത് ഇടതുപക്ഷത്തിെൻറ ആത്മവീര്യത്തെ ബാധിക്കുന്നില്ലെങ്കിലും വോട്ടുബാങ്കിൽ ഉലച്ചിലുണ്ടാക്കാൻ പോന്നതാണ്. റോമൻ കത്തോലിക്കാ വിഭാഗെത്ത ജോസ് കെ. മാണിയിലൂടെ കൂടെ നിർത്താൻ കഴിയുമെന്ന് ഇടതുപക്ഷം കരുതിയിരിെക്ക, ലത്തീൻ കത്തോലിക്ക വിഭാഗം കൈവിട്ടുപോകുമോ എന്ന സംശയം വളർത്താൻ മത്സ്യബന്ധനപ്രശ്നത്തിനു കഴിഞ്ഞിട്ടുണ്ട്. അതിലുപരി, ഇൗ വിഷയം പ്രതിപക്ഷത്തിെൻറ കൈകളിൽ എത്തിച്ചതിനു പിന്നിൽ സി.പി.എമ്മിലെ ചിലരുടെ വിരുതും ഉണ്ടെന്നകാര്യം പ്രതിപക്ഷത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.
2009 മുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ കൂെട നിർത്താനുള്ള വഴികൾ ആലോചിച്ചിരുന്നയാളാണ് പിണറായി വിജയൻ. അതിെൻറ ഭാഗമായാണ് സിനിമാനടൻ ഇന്നസെൻറിനെ പോലുള്ളവർ പാർലമെൻറിലേക്കു മത്സരിച്ചത്. എന്നാൽ, ഒരു ചാകര കിട്ടിയത് ഇപ്പോൾ ജോസ് കെ. മാണിയിലൂടെയാണ്. അത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെട്ടു. എങ്കിലും നിയമസഭ മണ്ഡലങ്ങെള സ്വാധീനിക്കാൻ പോന്ന സഖ്യമാണോ എന്നകാര്യം പരീക്ഷിച്ച് അറിയേണ്ടിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും സാഹസികതകളും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളും ക്രിസ്തീയ വോട്ടുകളെ സ്വാധീനിക്കാൻ പോന്നതാണോ എന്നതും പരീക്ഷിച്ച് അറിയേണ്ട കാര്യംതന്നെ.
ചുരുക്കത്തിൽ, ഇടതുപക്ഷഭരണനേട്ടങ്ങളാണോ കോട്ടങ്ങളാണോ എന്നതിനു പുറമേ സ്ഥാനാർഥിനിർണയത്തിെൻറ മികവ് ആർക്കാണെന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നതിൽ സംശയം വേണ്ട. സി.പി.എമ്മിൽ സ്ഥാനാർഥിനിർണയത്തിന് പിണറായി വിജയെൻറ തീരുമാനം മതിയെന്നിരിെക്ക കോൺഗ്രസിലുണ്ടാകാവുന്ന തള്ളിക്കയറ്റത്തെ ആ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളിടത്താണ് യു.ഡി.എഫിെൻറ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാകുന്നത്. എങ്ങനെയായാലും ഇരുപക്ഷത്തിനും തെരെഞ്ഞടുപ്പ് അത്രതന്നെ ലളിതമാകിെല്ലന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.