2014ലെ െപാതുതെരഞ്ഞെടുപ്പുകാലം ഒരു നിമിഷം മനസ്സിലെത്തി. മാച്ചിനു മുേമ്പ തോൽക്കുമെ ന്ന് ഉറപ്പിച്ച ടീമിെൻറ ക്യാപ്റ്റൻ പദവി കെട്ടിയേൽപ്പിക്കപ്പെട്ട കളിക്കാരനെപ്പേ ാലെ 50 വർഷത്തിലേറെ ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ പത നം ഏറ്റുവാങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിൽ ദയനീയമായി നയിച്ച രാഹുൽഗാന്ധി. പൊതുയോ ഗങ്ങളിൽ പ്രവർത്തകരെ എത്തിക്കാൻ ആ ചെറുപ്പക്കാരെൻറ വാക്കുകൾ പര്യാപ്തമായിരുന് നില്ല. എത്രയേറെ ദുരനുഭവങ്ങളും തിരിച്ചടികളുമുണ്ടായിട്ടും ഗാന്ധി കുടുംബത്തോടും ക ോൺഗ്രസിനോടും ഒാരംചേർന്നുനിന്ന ചില പിന്നാക്ക-മുസ്ലിം മേഖലകളിെലാഴികെ അദ്ദേഹത്തിെൻറ റോഡ് ഷോ കാണാൻേപാലും ജനങ്ങൾക്ക് താൽപര്യവുമുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും പരിഹസിച്ചു ചിരിക്കാൻ ഏറ്റവുമേറെ വകനൽകിയ രാഷ്ട്രീയ ശിശു. പാർട്ടിയുടെ ബുദ്ധിജീവി ജയറാം രമേശും സഹോദരി പ്രിയങ്ക ഗാന്ധിയും പഠിപ്പിച്ചുവിട്ട ഉത്തരങ്ങൾ പോലും ശരിയാംവണ്ണം പറയാനാവാതെ, അഭിമുഖ കർത്താവിനു മുന്നിൽ വിക്കിപ്പോയ നേതാവ്... ഇൗ ഒാർമകളെയെല്ലാം മായ്ച്ചുകളയാൻ പര്യാപ്തമായിരുന്നു ഇന്ത്യയുടെ പരിച്ഛേദമെന്നു വിശേഷിപ്പിക്കാവുന്ന ദുബൈ നഗരിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അമ്പതിനായിരത്തിലേറെ മനുഷ്യരെ കളിക്ക് നാൾ കുറിക്കും മുേമ്പ വിജയം ഉറപ്പിച്ച നായകെൻറ ആത്മവീര്യത്തോടെ അഭിസംബോധനചെയ്ത രാഹുൽ ഗാന്ധി.
ഒരു നേതാവിൽനിന്ന് രാഷ്ട്രം ആഗ്രഹിക്കുന്ന പക്വതയോടെയുള്ള വാക്കുകൾ മാത്രമായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. 25 മിനിറ്റ് പ്രസംഗം വാർത്തയാക്കി നൽകുേമ്പാൾ ഏതാണ്ടെല്ലാ മാധ്യമപ്രവർത്തകരും കഷ്ടപ്പെട്ടു. വെട്ടിക്കളയത്തക്ക ഒരു വരി പോലുമില്ലാത്ത, വൈരം പരത്താത്ത, വാക്കുകളിൽ സൂക്ഷ്മതയുടെയും വിനയത്തിെൻറയും വൈരക്കല്ലു പതിപ്പിച്ച കൃത്യതയാർന്ന സംഭാഷണം. നാളെയുടെ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന് വൃത്തിയായി വരച്ചിട്ട് അതിനെ നിറം ചാർത്തി മനോഹരമാക്കാൻ ബഹുജനങ്ങളെ ക്ഷണിക്കുന്ന രാഹുൽ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ശ്രവിച്ച ജനസഹസ്രങ്ങളെ വിസ്മയിപ്പിച്ചു.
പണ്ട് ഭരണകക്ഷിയുടെ അരുതായ്മകളെ എതിർക്കാൻ കെൽപ്പുകാണിക്കാത്ത കോൺഗ്രസിെൻറ ദയനീയാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യവെ, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പ്രഫഷനൽ കോഴ്സിനു ചേർന്ന ഒന്നും പഠിക്കാത്ത വിദ്യാർഥികളുമായി ഉപമിക്കാറുണ്ടായിരുന്നു രാഹുലിനെ. ഇത്ര അത്ഭുതകരമാം വിധം മാറ്റിമറിച്ചത് ആെരന്ന് സംശയിക്കുന്നവർക്കായി പറഞ്ഞുതരാം-നാലര വർഷം പിന്നിടുന്ന, രാഷ്ട്രത്തെ നൂറ്റാണ്ടുകൾ പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്ന നിലവിലെ കേന്ദ്ര ഭരണകൂടമല്ലാതെ മറ്റൊന്നുമല്ല. ഒരു ഭരണകക്ഷി അഥവാ പ്രധാനമന്ത്രി എപ്രകാരം ആയിരിക്കരുത് എന്നതിന് ഇതിന്മേൽ ഉചിതമായൊരു പാഠപുസ്തകം രാഹുലിനെന്നല്ല, രാഷ്ട്രത്തിനുതന്നെ ലഭിക്കാനില്ല. പ്രധാനമന്ത്രിയായശേഷം നടത്തിയ ദുബൈ സന്ദർശനത്തിൽ നരേന്ദ്ര മോദി ജനങ്ങളുമായി സംസാരിച്ച അതേ വേദിയിൽ അതിലിരട്ടി ആളുകളെ ആകർഷിക്കാൻ രാഹുലിന് കഴിഞ്ഞിരിക്കുന്നു. കുറിക്കുകൊള്ളുന്ന ഉപമകളോടെ, ജനസാഗരം ആർത്തിരമ്പുേമ്പാഴും തരിമ്പ് പ്രതിപക്ഷ ബഹുമാനം ൈകവിടാതെ അദ്ദേഹത്തിന് സംസാരിക്കാനുമായിരിക്കുന്നു.
അസഹിഷ്ണുതയുടെ നാലര വർഷം
യു.എ.ഇ സഹിഷ്ണുതാ വർഷം ആചരിക്കുേമ്പാൾ സഹിഷ്ണുതക്ക് പേരുകേട്ട നമ്മുടെ രാഷ്ട്രം നാലരവർഷമായി കടുത്ത അസഹിഷ്ണുതയിലാണ്ടുപോയിരിക്കയാണെന്ന് ഒരു നേതാവ് വിളിച്ചുപറയുേമ്പാൾ, വൈരംകൊണ്ട് വിഘടിച്ചുപോയ ഇന്ത്യയെ സ്നേഹംകൊണ്ട് ചേർത്തുപിടിക്കാൻ ആഹ്വാനം ചെയ്യുേമ്പാൾ ജനാധിപത്യ രാഷ്ട്രത്തിെൻറ വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന മനുഷ്യരെല്ലാം അത് തങ്ങളുടെ കൂടി ശബ്ദമായി കരുതുന്നു. പതിറ്റാണ്ടുകളായി നിയമനിർമാണ സഭകളിൽ പ്രാതിനിധ്യമില്ലാത്ത പ്രവാസി സമൂഹത്തിെൻറ പ്രാധാന്യം എടുത്തു പറഞ്ഞ് സംസാരിക്കവെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് നേതൃത്വംനൽകിയത് മഹാത്മാ ഗാന്ധി എന്ന പ്രവാസിയായ ഇന്ത്യക്കാരനായിരുന്നുവെന്നും ഇന്ത്യ കൈവരിച്ച വലിയ നേട്ടങ്ങൾ പലതിനും പിന്നിൽ വിദേശ ഇന്ത്യക്കാരാണെന്നും പറയുേമ്പാൾ ലോകത്തിെൻറ പല കോണിൽ ചിതറിക്കിടക്കുന്ന ഒാരോ ഇന്ത്യക്കാരനും അഭിമാനവും അംഗീകരിക്കപ്പെട്ടതായും തോന്നിയിരിക്കണം.
ചോദ്യങ്ങളെ നേരിടാൻ കാണിച്ച സന്നദ്ധതയും അവക്ക് ചടുലമായി നൽകുന്ന മറുപടികളുമാണ് രാഹുലിൽ ദൃശ്യമായ മറ്റൊരു പരിവർത്തനം. ദുബൈയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികളുമായും വിദ്യാർഥികളുമായും വ്യവസായ പ്രമുഖരോടും മാധ്യമങ്ങൾക്കു മുന്നിലും മുഷിയാതെ നിന്ന് ഉത്തരം നൽകാൻ സന്നദ്ധനായി അദ്ദേഹം. അഭിപ്രായപ്രകടനങ്ങളിൽ പുലർത്തിയ ഉത്തരവാദിത്വബോധവും സത്യസന്ധതയുമാണ് ദൃശ്യമായ മറ്റൊരു നേതൃഗുണം. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ചോദ്യത്തിനാവും ഇൗ പര്യടനവേളയിൽ ഉത്തരം പറയാൻ അൽപം സമയമെടുത്തിട്ടുണ്ടാവുക- പുരോഗമനാത്മകം എന്ന് ഒരുവേള പ്രശംസ നേടിയ തെൻറ നിലപാടിൽനിന്ന് മാറിയതായി സമ്മതിച്ചതുപോലും തികഞ്ഞ സത്യസന്ധതയോടെയാണ്. താൻ മുെമ്പടുത്തിരുന്ന നിലപാട് ഇങ്ങനെയല്ലായിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചുകൊണ്ട്.
തെരുവിലെ തൈലം കച്ചവടക്കാരനെപ്പോലെ തെൻറ മരുന്ന് സർവേരാഗ സംഹാരിയാണെന്ന വാഗ്ദാനം വാരിക്കോരി നൽകാതിരിക്കാനുള്ള പക്വതയും അദ്ദേഹം പ്രകടിപ്പിക്കുന്നു. പൊള്ളവാഗ്ദാനങ്ങൾ നൽകാൻ തെൻറ പേർ നരേന്ദ്ര മോദി എന്നല്ല എന്നാണ് വാർത്തസമ്മേളനത്തിനിടെ രാഹുൽ പ്രഖ്യാപിച്ചത്.
നിങ്ങൾ ഏതു രാഷ്ട്രീയ ചിന്താഗതിക്കാരും ഭാഷക്കാരും വിശ്വാസക്കാരുമാവെട്ട, ഹൃദയം തുറന്ന് കേൾക്കുവാൻ താൻ സന്നദ്ധനാണെന്നും തെൻറ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നുമുള്ള പ്രഖ്യാപനത്തിന് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ മാനങ്ങളുണ്ട്. പരിഹസിച്ചു തള്ളിക്കളയേണ്ടവനല്ല താനെന്ന് രാഹുൽ ആഗോള ഇന്ത്യൻ സമൂഹത്തിനു മുന്നിൽ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.