‘‘അടിയന്തരാവസ്ഥക്കാലവും മോദിയുടെ ഭരണകാലവും തമ്മിൽ കാതലായ രണ്ടു വ്യത്യാസങ്ങളുണ്ട്. പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്ത് മാധ്യമങ്ങൾ ഒന്നടങ്കം ഭരണകൂടത്തിനെതിരായിരുന്നുവെങ്കിൽ ഇപ്പോൾ മാധ്യമങ്ങളെല്ലാം ഭരണകൂടത്തിെനാപ്പമാണ്’’. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം തുടരുന്ന ഏകാധിപത്യരീതിയെ വിമർശിക്കുേമ്പാൾ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ കാണിച്ച് ബി.ജെ.പി നേതാക്കൾ മറുപടി പറയുന്നതിനെ കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ കഴിഞ്ഞദിവസം രാജ്യസഭയിൽ ഖണ്ഡിച്ചതിങ്ങനെയായിരുന്നു. നരേന്ദ്ര മോദി അധികാരമേറ്റതിൽ പിന്നെ പ്രതിപക്ഷ സ്വരമുപേക്ഷിച്ച രാജ്യത്തെ മാധ്യമങ്ങൾ ബി.ജെ.പിയുടെ അജണ്ട നിർവഹിക്കുന്ന
വരായി മാറിയതിനെക്കുറിച്ചാണ് കപിൽ സിബൽ സഭയെ ഒാർമിപ്പിച്ചത്.
കപിൽ സിബൽ ഇക്കാര്യം പറയുന്നതിന് ഏതാനും നാളുകൾക്ക് മുമ്പാണ് അദ്ദേഹത്തിെൻറ എതിർഭാഗത്തിരിക്കുന്ന ബി.ജെ.പി നേതാവും കേരളത്തിലെ ബി.ജെ.പി മുന്നണിയെ നയിക്കുന്ന കർണാടകക്കാരനുമായ രാജീവ് ചന്ദ്രശേഖരൻ കേട്ടുകേൾവിയില്ലാത്ത നടപടിയിലൂടെ മോദി സർക്കാറിനെതിരായ രണ്ട് വാർത്തകൾ കോടതിയിൽ പോയി നീക്കം ചെയ്തത്. പ്രഗല്ഭ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ എഡിറ്ററായ ‘വയർ’ എന്ന ഒാൺലൈൻ മാധ്യമ സ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാനുള്ള ഉത്തരവ് നേടിയെടുക്കുകയായിരുന്നു ഇൗ ബി.ജെ.പി നേതാവ്.
വ്യക്തിപരമായി അപകീർത്തിയുണ്ടാക്കുന്ന വാർത്തകൾക്കെതിരെ സാധാരണഗതിയിൽ അപകീർത്തികേസുകൾ കൊടുക്കാറുണ്ട്. അതിൽനിന്ന് ഭിന്നമായി തങ്ങൾക്കെതിരായ കുറിപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ നേതാവ് കോടതിയെ സമീപിക്കുന്നതും മാധ്യമസ്ഥാപനത്തിന് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം പോലും നൽകാതെ അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തത് അപൂർവ സംഭവമായിരുന്നു. രാജീവ് ചന്ദ്രശേഖരെൻറ അഭിഭാഷകൻ അയച്ചുകൊടുത്ത ഉത്തരവിെൻറ പകർപ്പ് കൈപ്പറ്റിയപ്പോഴാണ് സിദ്ധാർഥ് വരദരാജൻ കോടതി ഇടപെട്ട വിവരം പോലുമറിയുന്നത്. ദേശീയതക്കുവേണ്ടി ഗർജിച്ച് സ്വന്തമായി പേരുണ്ടാക്കിയ അർണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖരനും വ്യവസായ പങ്കാളിയായ ബഹുരാഷ്ട്ര കുത്തക റൂപർട്ട് മർഡോക്കുമൊത്ത് റിപ്പബ്ലിക് എന്ന പേരിൽ പുതുതായി ചാനൽ തുടങ്ങുന്നത് സംബന്ധിച്ച വാർത്തയായിരുന്നു അതിലൊന്ന്. ‘അർണാബിെൻറ റിപ്പബ്ലിക്, മോദിയുടെ ആദർശം’ എന്നായിരുന്നു ജനുവരി 25ന് സന്ദീപ് ഭൂഷൺ തയാറാക്കിയ വാർത്തയുടെ തലക്കെട്ട്. പ്രതിരോധത്തിനും പ്രതിരോധ കമ്പനികളിലെ നിക്ഷേപത്തിനുമുള്ള പാർലമെൻററികാര്യ സ്ഥിരംസമിതി അംഗമായിരിക്കെ വ്യവസായി കൂടിയായ രാജീവ് ചന്ദ്രശേഖരനിൽ താൽപര്യങ്ങളുടെ സംഘർഷമുണ്ടാകുമെന്ന് കാണിക്കുന്ന ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച സചിൻ റാവുവിെൻറ കുറിപ്പായിരുന്നു രണ്ടാമത്തേത്. ഇവ രണ്ടും പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ട് ബംഗളൂരു സിറ്റി സിവിൽ കോടതി മാർച്ച് രണ്ടിന് പുറപ്പെടുവിച്ച വിധി മൂന്നിനാണ് ‘ദ വയറി’ന് ലഭിക്കുന്നത്.
കോൺഗ്രസും മാധ്യമ സ്ഥാപനവും തമ്മിലെ ബന്ധമാണ് ഇവ രണ്ടിനും പിന്നിലെന്ന് രാജീവ് ചന്ദ്രശേഖരൻ ആരോപിച്ചിരുന്നതായി പിന്നീട് ‘സ്ക്രോൾ. ഇൻ’ റിപ്പോർട്ട് ചെയ്തിരുന്നു. താൽക്കാലികമായി അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻപോലും തങ്ങളുടെ ഭാഗം കേൾേക്കണ്ടതുണ്ടെന്നും ഒരിക്കലും പതിവില്ലാത്ത നടപടിയാണിതെന്നുമാണ് എഡിറ്ററായ സിദ്ധാർഥ് വരദരാജൻ ഉത്തരവിനോട് പ്രതികരിച്ചത്. ഇൗ ഉത്തരവ് താൽക്കാലികമാണെങ്കിൽപോലും ചോദ്യം ചെയ്യുമെന്നും അതെല്ലങ്കിൽ രാഷ്ട്രീയക്കാർക്കും കൈയൂക്കുള്ളവർക്കും സമാനമായ ശ്രമങ്ങൾ നടത്താനും മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും ഇത് ഇടവരുത്തുമെന്നും സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
തങ്ങളെക്കുറിെച്ചഴുതുന്ന മാധ്യമങ്ങളെ നിലക്കുനിർത്താൻ ഭരണകൂടെത്ത മാത്രമല്ല കോടതിയെയും ഉപയോഗപ്പെടുത്താമെന്നാണ് ബി.ജെ.പി ഇതിലൂടെ രാജ്യത്തിന് നൽകുന്ന സന്ദേശം. രാജ്യത്തെ സാമൂഹികാന്തരീക്ഷം വഷളാക്കുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുകയും ചെയ്യുന്ന വാസ്തവവിരുദ്ധവും അേങ്ങയറ്റം പക്ഷപാതപരവുമായ വാർത്തകൾ ബി.ജെ.പി ദേശീയ നേതാക്കളുടെ മാധ്യമസ്ഥാപനങ്ങൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുേമ്പാഴാണ് അതേയാളുകൾ രാജ്യത്തെ വിശ്വസ്തരായ ഒന്നാംനിര മാധ്യമ പ്രവർത്തകർ നടത്തുന്ന സ്ഥാപനം തങ്ങൾക്കെതിരെ വാർത്തകൾ നൽകാതിരിക്കാൻ കീഴ്കോടതിയിൽ പോയി ഇടക്കാല ഉത്തരവ് സമ്പാദിക്കുന്നത്.
ദൗത്യനിർവഹണവുമായി
ഡൽഹിയിൽ
ജെ.എൻ.യു വിവാദത്തിൽ കെട്ടിച്ചമച്ച വിഡിയോ കാണിച്ച് കുപ്രസിദ്ധി നേടിയ സീ ന്യൂസിെൻറ ചെയർമാൻ സുഭാഷ് ചന്ദ്രക്കും ഉത്തർപ്രദേശിൽ സ്വന്തം മാധ്യമ പ്രവർത്തകരെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയെന്ന ആക്ഷേപത്തിനിരയായ ഇന്ത്യ ടി.വിയുടെ മേധാവി രജത് ശർമക്കും നൽകിയതിനെക്കാൾ വലിയ പാർട്ടി ഉത്തരവാദിത്തമാണ് കേരളത്തിലെ ബി.ജെ.പി മുന്നണിയുടെ ഉപാധ്യക്ഷനാക്കി ഏഷ്യാനെറ്റ് ടി.വി ചാനൽ ചെയർമാനും കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയുമായ രാജീവ് ചന്ദ്രശേഖരന് അമിത് ഷാ നൽകിയത്. കേരളത്തിലെ ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് വ്യവസായത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ഒരു കർണാടകക്കാരനെ പുതിയ നിയോഗവുമായി കേരളത്തിലേക്ക് അയക്കുന്നത്. 2006 മുതൽ കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയാണ് രാജീവ് ചന്ദ്രശേഖരൻ. രാജ്യസഭയിൽ ഒരു എം.പി പ്രതിനിധീകരിക്കുന്നത് അദ്ദേഹം ജയിച്ചുവന്ന സംസ്ഥാനത്തെയാണ്. അദ്ദേഹത്തിനുള്ള എം.പി ഫണ്ട് ചെലവഴിക്കേണ്ടതും അവിടെയാണ്. മലയാളികളെ സ്വാധീനിക്കാവുന്ന ഒരു വാർത്താ ചാനൽ നടത്തുന്നു എന്നതുതന്നെയായിരുന്നു ഇൗ രാജ്യസഭാംഗത്തെ കേരളത്തിലെ ബി.ജെ.പി മുന്നണിയുടെ സാരഥിയാക്കുന്നതിന് പിന്നിലുള്ള കണ്ണ്.
ദേശീയ ജനാധിപത്യ സഖ്യത്തിെൻറ കേരളത്തിലെ ഉപാധ്യക്ഷനായി പാർട്ടി അധ്യക്ഷൻ അമിത് ഷാ നിയമിച്ച സമയത്ത് രാജീവ് പറഞ്ഞത് കേരളത്തിലെ ബദൽ രാഷ്്ട്രീയ മുന്നണിക്കുള്ള അനുകൂല സാഹചര്യത്തെയായിരുന്നു. വർധിച്ചുവരുന്ന വോട്ടുവിഹിതവും ജനപ്രിയതയും ബി.ജെ.പി മുന്നണിയെ കേരളത്തിലെ ബദൽ മുന്നണിയാക്കുമെന്ന് അന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു.
അമിത് ഷാ ഏൽപിച്ച ദൗത്യം കേവലം പ്രവചനത്തിലൊതുക്കിയിെല്ലന്ന് രാജീവ് ചന്ദ്രശേഖരൻ അവിടന്നിങ്ങോട്ട് നടത്തിയ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു. കേരളത്തിലെ ബി.ജെ.പി മുന്നണിയുടെ ഡൽഹിയിലെ പ്രതിനിധാനമായി രാജീവ് മാറി. അതുവരെ കുമ്മനം നയിച്ചുവന്നിരുന്ന കേരളത്തിൽനിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘങ്ങളിലെല്ലാം ഇപ്പോൾ രാജീവ് ചന്ദ്രശേഖരനാണ് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. കുമ്മനം മുന്നണിയുടെ അധ്യക്ഷപദവിയിലുണ്ടെങ്കിലും സംഘങ്ങളെ നയിക്കുന്നതും ചർച്ചകളെ നിയന്ത്രിക്കുന്നതും രാജീവ് തന്നെ. ഭരണഘടനയുടെ ഫെഡറൽ ഘടനക്ക് വിരുദ്ധമായതരത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമായും സംസാരിക്കാൻ കേന്ദ്ര സർക്കാറും മന്ത്രിമാരും വിമുഖത കാണിക്കുേമ്പാഴാണ് ഉത്തരവാദപ്പെട്ട സർക്കാറിനെ മറികടന്ന് കേരളത്തിെൻറ പ്രശ്നങ്ങൾ ബി.ജെ.പിയുടെ അജണ്ടക്ക് അനുസൃതമായി രാജീവ് ചന്ദ്രശേഖരൻ രൂപപ്പെടുത്തുന്നത്. അതിെൻറ ഒന്നാന്തരം ദൃഷ്ടാന്തമായിരുന്നു കേരളത്തിെൻറ വരൾച്ചാക്കെടുതി നേരിടുന്ന വിഷയത്തിൽ തെരഞ്ഞെടുത്ത സർക്കാറിനോട് കൂടിയാലോചിക്കും മുമ്പ് കേന്ദ്രസംഘം കേരളത്തിലെത്തുമെന്ന് മോദി സർക്കാറിനെ കണ്ട് ചർച്ച നടത്തി രാജീവിെൻറ നേതൃത്വത്തിലെ കേരള എൻ.ഡി.എ ഡൽഹിയിൽ പ്രഖ്യാപിച്ചത്.
രാജീവിെൻറ സംഘത്തിെൻറ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടശേഷമാണ് കേന്ദ്രസംഘം എത്തുന്ന വിവരം കേരള സർക്കാർ ഡൽഹിയിൽ നിന്നറിയുന്നതും ഒൗദ്യോഗികമായി അറിയിക്കുന്നതും. കേരളത്തിെൻറ ഉത്തരവാദപ്പെട്ട മന്ത്രിമാരെ കാണാൻ സമയമില്ലെന്ന് പല കേന്ദ്രമന്ത്രിമാരും പറെഞ്ഞങ്കിലും രാജീവിെൻറ മുന്നണി സംഘത്തിന് അത്തരമൊരു പ്രയാസവും നേരിട്ടില്ല. വരൾച്ച നേരിടാനുള്ള നടപടികൾക്ക് ബി.ജെ.പി മുന്നണിയുടെ റിപ്പോർട്ടാണോ കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ടാണോ ആധാരമാക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇത്രയൊക്കെയായിട്ടും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ മറികടന്ന് രാജീവും സംഘവും കേരളത്തെ പ്രതിനിധീകരിച്ച് ഒൗദ്യോഗിക ചർച്ച നടത്തി കേന്ദ്ര സംഘത്തിെൻറ സന്ദർശനം നിശ്ചയിച്ചതിനെക്കുറിച്ച് കേരളത്തിലെ ഭരണപക്ഷമോ പ്രതിപക്ഷമോ ഒരു വാക്കുരിയാടിയില്ല എന്നതാണ് ഏറെ അദ്ഭുതകരം.
മലപ്പുറത്തെ
ഉത്തരേന്ത്യയാക്കുേമ്പാൾ
രാജീവ് ചന്ദ്രശേഖരെൻറ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയൽ തലവന്മാർക്ക് ഭരണവും ദേശീയതയും സംബന്ധിച്ച നിലപാടുകൾ ചെയർമാെൻറ ആദർശത്തോട് യോജിച്ചുപോകുന്ന തരത്തിലാകണമെന്ന് ജൂപ്പിറ്റർ കാപ്പിറ്റൽ ചീഫ് ഒാപറേറ്റിങ് ഒാഫിസർ അമിത് ഗുപ്ത ഇ-മെയിൽ അയച്ചുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ പറയുന്ന ദിവസത്തോട് അടുത്താണ് കേരളത്തിലെ ബി.ജെ.പി മുന്നണിയുടെ ഉപാധ്യക്ഷനാരെന്ന തീരുമാനമുണ്ടാകുന്നത്. എന്നാൽ, ഗുപ്ത തന്നെ ആ മെയിൽ അവഗണിക്കാൻ പറഞ്ഞതായും ‘ഇന്ത്യൻ എക്സ്പ്രസ്’ അറിയിച്ചു. അമിത് ഗുപ്ത ഇ -മെയിൽ അയച്ചാലുമിെല്ലങ്കിലും ഇൗ ചാനലിെൻറ സമീപനം പരിശോധിച്ചാൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പ്രേക്ഷകർക്കെല്ലാം ബോധ്യമാകും. ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയെ കേരളത്തിെൻറ ബദലാക്കി ഉയർത്തിക്കാണിക്കാൻ രാജീവ് ചന്ദ്രശേഖരൻ ചെയർമാനായ ഏഷ്യാനെറ്റ് നടത്തുന്ന നീക്കങ്ങൾ അക്ഷരാർഥത്തിൽ രജത് ശർമയുടെ ഇന്ത്യാ ടി.വിയെയും സുഭാഷ് ചന്ദ്രയുടെ സീ ന്യൂസിനെയും ഒാർമിപ്പിക്കുന്നതാണ്.
ഏറ്റവുമൊടുവിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ഇൗ ചാനൽ സമീപിച്ച രീതി ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പുകളെ ബി.ജെ.പിക്ക് അനുകൂലമാക്കാൻ ചാനലുകൾ നടത്തുന്ന ശ്രമങ്ങളുടേതിന് തുല്യമാണെന്ന് കാണാൻ കഴിയും. എല്ലാ വോെട്ടടുപ്പ് നാളിലും രാവിലെ ന്യൂനപക്ഷ സമുദായങ്ങളുള്ള പ്രദേശങ്ങളിൽ കാമറയുമായി പോയി വോട്ടിനായി പർദയണിഞ്ഞും തൊപ്പിയിട്ടുമുള്ള മുസ്ലിംകൾ ക്യൂവിൽ നിൽക്കുന്നത് കാണിച്ച് ശക്തമായ പോളിങ്ങിനെക്കുറിച്ച് നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കും. ഒരുതരം വിഭാഗീയതയുടെ മനസ്സുണ്ടാക്കി ഉച്ചക്കുശേഷം ഭൂരിപക്ഷ സമുദായങ്ങെള പരമാവധി പോളിങ് ബൂത്തിലെത്തിക്കുകയാണ് തന്ത്രം.
പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമില്ലാത്തതാണെന്ന് വിലയിരുത്തി ഉപതെരഞ്ഞെടുപ്പിൽ ചില പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതാണിപ്പോൾ മലപ്പുറത്ത് വലിയ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. ചർച്ച കൊഴുപ്പിക്കാൻ മത്സരിക്കാത്ത സംഘടനകളുടെ നേതാക്കളുടെ പിറകെ കൂടി പിന്തുണ ആർക്കാണെന്ന് പറയിപ്പിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നിട്ടും ഇവർ സ്ഥാനാർഥികളെ നിർത്താത്തത് ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനാണെന്നതരത്തിൽ പ്രചാരണം വന്നു. ഭൂരിപക്ഷ വോട്ടുകൾ കൈവിട്ടുപോകുമല്ലോയെന്ന് പേടിച്ച ഇടതുപക്ഷം ബി.ജെ.പിയുടെ ഇൗ ആസൂത്രിത നീക്കത്തിൽ വീണ് പ്രചാരണമേറ്റെടുത്തതോടെ കാര്യങ്ങൾ അമിത് ഷാ വിചാരിച്ചപോലെ തന്നെയായി. ഇത്തരം പ്രചാരണമുഖങ്ങൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് മലപ്പുറം തെരഞ്ഞെടുപ്പിലെ വോട്ട് മാത്രമല്ലെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഭൂരിപക്ഷ ധ്രുവീകരണം കൂടിയാണെന്നും ഇടതുപക്ഷം തിരിച്ചറിയുേമ്പാഴേക്കും സമയമേറെ വൈകിയിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.