സം​ഘ്​​പ​രി​വാ​ര്‍ ഹിം​സ: മാ​ധ്യ​മ​ങ്ങ​ള്‍ മ​റ​ക്കു​ന്ന​ത്

കേരളത്തില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളും മാധ്യമങ്ങള്‍ പ്രധാന വാർത്തയാക്കാറില്ല. പ്രധാന വാർത്തയാക്കുന്ന കൊലപാതകങ്ങള്‍ ഏതൊക്കെയാണ്? ഒന്നുകില്‍ കൊലപാതകം അറിയപ്പെടുന്ന ഒരു വ്യക്തിയുടേതാകാം. ഉദാഹരണത്തിന്,  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെപ്പറ്റി ആലോചിക്കുക. അല്ലെങ്കില്‍ ചില പൊതു സാമൂഹിക പ്രവണതകളുടെ ഭാഗമാകാം.  അധീശമാധ്യമ ഭാഷയില്‍ പറഞ്ഞാല്‍  ‘ഒരു ഇതര സംസ്ഥാന തൊഴിലാളി’ നടത്തുന്ന കൊലപാതകം മലയാളി തൊഴിലാളി നടത്തുന്ന കൊലപാതകത്തില്‍നിന്ന് വ്യത്യസ്തമായാണ് പൊതുവെ  റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.   

സാധാരണ കൊലപാതകങ്ങളുടെ സവിശേഷതകളെ കവിഞ്ഞുനിൽക്കുന്ന കാര്യങ്ങള്‍ വരുമ്പോഴാണ് മാധ്യമങ്ങള്‍ ഒരു കൊലപാതകത്തെ ചർച്ചെക്കടുക്കാറ്. ഇവിടെ മാധ്യമങ്ങള്‍ കൊലപാതകത്തിന്  രാഷ്ട്രീയമാനം ഉണ്ടാക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്. മാധ്യമങ്ങള്‍തന്നെയാണ്  രാഷ്ട്രീയ  സവിശേഷത ഒരു കൊലപാതകത്തിനുമേല്‍ ആരോപിച്ചു നിർമിച്ചെടുക്കുന്നത്. മാധ്യമങ്ങളുടെ ഈ ആരോപണ അധികാരം പലനിലക്കും ചർച്ചചെയ്യേണ്ട കാര്യമാണ്.  നേരേത്ത അപ്രധാനമായി കണ്ടിരുന്ന ഒരു കൊലപാതകത്തിന് പേക്ഷ ചില സാഹചര്യങ്ങളില്‍ സവിശേഷ അർഥം വരുന്നത് മാധ്യമങ്ങള്‍കൂടി ഉൾപ്പെടുന്ന അധികാരത്തി​െൻറ ഇടപാടിലൂടെയാണ്.  

മാധ്യമങ്ങള്‍ ചില പ്രത്യേക സമൂഹങ്ങളെക്കുറിച്ചുള്ള ഒറ്റപ്പെട്ട  ചർച്ചകൾ ഉണ്ടാക്കുന്നതിലൂടെ ആ സമൂഹങ്ങളെക്കുറിച്ചുള്ള ഒരു പൊതുധാരണ വികസിപ്പിച്ചെടുക്കുന്നുണ്ട്. അങ്ങനെ ആ വിഭാഗങ്ങള്‍ നിരന്തരം ചർച്ചക്ക് വിധേയമാവുകയും അന്വേഷണ - ഗവേഷണ പരിധികളിലേക്ക് വരുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ ഈ അർഥത്തില്‍ വളരെ അധികാരമുള്ള ഒരു ഇടപെടലാണ് നടത്തുന്നത്. കേരളത്തില്‍ ഈയടുത്തു നടന്ന രാഷ്ട്രീയസ്വഭാവമുള്ള കൊലപാതകങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് ഈ അർഥത്തില്‍ ചർച്ചചെയ്യേണ്ട ഒരു കാര്യമാണ്.  

മാറുന്ന മാധ്യമങ്ങളും   കൊലപാതക രാഷ്ട്രീയത്തെപ്പറ്റിയുള്ള  ചർച്ചകളും
കേരളത്തില്‍ ആര്‍.എസ്.എസ്^ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടുന്ന ധാരാളം അക്രമങ്ങളും കൊലപാതകങ്ങളും ഈ വർഷത്തി​െൻറ  തുടക്കംമുതലേ  ഉണ്ടായിക്കൊണ്ടിരിക്കുന്നു. പല കാരണങ്ങളാല്‍   സവിശേഷ മാധ്യമശ്രദ്ധ ഈ കൊലപാതകങ്ങൾക്ക്  കേരളത്തില്‍ കിട്ടുന്നില്ല. പേക്ഷ, ദേശീയ സ്വഭാവമുള്ള എന്നാല്‍  ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമങ്ങളില്‍ പൊതുവെ സംഘ്പരിവാര്‍ അനുകൂല തരംഗം ഉള്ളതുകൊണ്ടുതന്നെ സി.പി.എം^സംഘ്പരിവാര്‍ ഹിംസകള്‍ മലയാള മാധ്യമങ്ങളെക്കാള്‍ പ്രാധാന്യത്തോടെ ചർച്ചചെയ്യുന്നുണ്ട്. ഈ മാറ്റം  അന്താരാഷ്ട്ര മാധ്യമങ്ങളിലെ കേരള രാഷ്ട്രീയ റിപ്പോർട്ടിങ്ങിനെവരെ ബാധിക്കുന്നുണ്ട് എന്ന നിരീക്ഷണവും ശക്തമാണ്. മാത്രമല്ല, ഒരു വിഭാഗം മലയാള മാധ്യമങ്ങള്‍  ഈ പ്രവണതയിലേക്ക് സാവധാനം കണ്ണിചേരുന്ന കാഴ്ചയും കാണാം. ഉത്തരേന്ത്യയിലെ  അക്രമവും  കശ്മീരില്‍  നടക്കുന്ന ഹിംസകളും ഒക്കെ  ചർച്ചചെയ്യുന്ന  ആവേശം സ്വന്തം നാട്ടിലെ സംഘർഷത്തി​െൻറ കാര്യത്തില്‍  മലയാള മാധ്യമങ്ങള്‍ എടുക്കുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ ഡൽഹി കേന്ദ്രീകരിച്ചുള്ള  മാധ്യമങ്ങള്‍  നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്.   

കേരളത്തിലെ അക്രമങ്ങള്‍ ദേശീയ ചർച്ചയാക്കുക എന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഈ മാറ്റത്തി​െൻറ പ്രധാന ചാലകശക്തിയാണ്.  കേരള സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾക്ക് പേക്ഷ ഒരു അഖിലേന്ത്യ/ദേശീയ/ഡൽഹി കേന്ദ്രീകൃത സ്വഭാവം നൽകാനും അങ്ങനെ കേരളത്തില്‍ സംഘ്പരിവാര്‍ പ്രവർത്തകര്‍ അനീതിക്ക് ഇരയാകുന്നു എന്ന് വരുത്തിത്തീർക്കാനും അവർക്കാകുന്നുണ്ട്,  സാധിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴും പൂർണമായി സാധ്യമാകാത്ത മാധ്യമവിവരണങ്ങളുടെ മേലെയുള്ള അധികാരം ദേശീയമാധ്യമങ്ങളിലൂടെ കൊണ്ടുവരാനാണ് ഈ ചർച്ചകൊണ്ട്  സംഘ്പരിവാര്‍ ശ്രമിക്കുന്നത്. എന്താണ് ഒരു കൊലപാതകത്തെ  രാഷ്ട്രീയമാക്കുന്നത് എന്ന ആരോപണ അധികാരത്തി​െൻറ മേഖലയിലാണ് സംഘ്പരിവാര്‍ ബന്ധുക്കളായ മാധ്യമങ്ങള്‍ പിടിമുറുക്കാന്‍ നോക്കുന്നത്.

ഇപ്പോള്‍ കേരളത്തില്‍  മുസ്ലിം ന്യൂനപക്ഷത്തിനുനേരെ തീവ്രമായിക്കൊണ്ടിരിക്കുന്ന  സംഘ്പരിവാര്‍ അക്രമങ്ങളെ, ചില ദേശീയ മാധ്യമങ്ങള്‍ നേരേത്ത ഉണ്ടാക്കിവെച്ച സി.പി.എം^ബി.ജെ.പി സംഘര്‍ഷത്തി​െൻറ പൊതുയുക്തിയിലേക്ക് കൊണ്ടുവരാനും  അങ്ങനെ സവിശേഷമായ ഒരു  രാഷ്ട്രീയ പ്രശ്നം എന്ന നിലയില്‍ നിന്നുമാറി,  കേരളത്തില്‍ പൊതുവെ  രൂപപ്പെട്ട ഒരു അക്രമരാഷ്ട്രീയ  സംസ്കാരത്തി​െൻറ  പ്രതിഫലനമായി ചുരുക്കിയെടുക്കാനും ശ്രമിക്കുന്നു എന്നത്  ചില്ലറ കാര്യമല്ല.  പലതരം  പ്രത്യയശാസ്ത്ര മൗലികവാദങ്ങള്‍ ഉണ്ടായിവരുന്നതി​െൻറ ‘സ്വാഭാവിക പ്രതികരണമായി’ മുസ്ലിം ന്യൂനപക്ഷത്തിനുനേരെയുള്ള സംഘ്പരിവാര്‍ കൊലവെറിയെ വ്യാഖ്യാനിച്ച് ഒതുക്കാനും ദേശീയ മാധ്യമങ്ങൾക്ക് സാധിക്കുന്നു. അങ്ങനെ കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തെയും കാസർകോട്ടെ റിയാസ് മൗലവി വധത്തെയും അതി​െൻറ സാഹചര്യത്തില്‍നിന്ന് അടർത്തിമാറ്റി കൊലപാതകത്തെപ്പറ്റിയുള്ള  ചർച്ചകളെ അടച്ചുകളയാനും  ദേശീയ മാധ്യമങ്ങളില്‍ വലിയ സ്വാധീനമുള്ള ഈ സംഘ്പരിവാർ യുക്തിക്ക് സാധിച്ചിരിക്കുന്നു. അങ്ങനെ ന്യൂനപക്ഷ ഹിംസയെക്കുറിച്ചുള്ള വ്യത്യസ്തമായ  ആഖ്യാനങ്ങളെ തടഞ്ഞുനിർത്താന്‍ സംഘ്പരിവാറിനു ഫലപ്രദമായി  സാധിക്കുകയും ചെയ്യുന്നു.

ബി.ജെ.പിയും ഹിംസയുടെ രാഷ്ട്രീയവും    
ഹിംസയുടെ രാഷ്ട്രീയ കാലാവസ്ഥ നിലനിർത്തുന്നത് ഇന്ത്യയിലെ മറ്റു ഏതു  രാഷ്ട്രീയ മുന്നണികളെക്കാളും  സംഘ്പരിവാര്‍  രാഷ്ട്രീയത്തി​െൻറ വളർച്ചക്ക് അത്യാവശ്യമാണ് എന്ന തെളിയിക്കപ്പെട്ട വസ്തുത പേക്ഷ നമ്മുടെ മാധ്യമവിശകലനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. സ്വയം ആഗ്രഹിച്ചാല്‍പോലും ഹിംസയിലൂടെ  സമാനമായ  രാഷ്ട്രീയ വളർച്ച മറ്റു  രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ലഭ്യമല്ലെന്നിരിക്കെതന്നെ  മാധ്യമങ്ങള്‍ ഇപ്പോഴും സമീകരണ യുക്തികളില്‍ അഭിരമിക്കുകയാണ്.

സംഘ്പരിവാര്‍ രാഷ്ട്രീയം നിലനിൽക്കുന്നതുതന്നെ ഹിംസയുടെ വ്യാപനത്തിലൂടെയും അതി​െൻറ സുസ്ഥിരമായ വളർച്ചയിലൂടെയുമാണ് എന്ന് അമൃത ബസു ത​െൻറ Violent Conjectures in Democratic India (Cambridge University Press 2015) എന്ന പഠനത്തില്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിയുടെ ഇലക്ഷന്‍ വിജയവും അവര്‍ നടത്തുന്ന അക്രമങ്ങളുടെ വൈവിധ്യമാർന്ന ആവിഷ്കാരവും തമ്മില്‍  രേഖീയമായ  ബന്ധമുണ്ട്.  അമൃത ബസു ത​െൻറ പഠനത്തില്‍ പറയുന്ന പോലെ ഇന്ത്യയൊട്ടുക്കും  ബി.ജെ.പിയുടെ അധികാരരാഷ്ട്രീയത്തിലേക്കുള്ള വളർച്ച സംഘടിതമായ ഹിംസയുടെകൂടി പിൻബലത്തിലൂടെയാണ്. മറ്റൊരു  രാഷ്ട്രീയമുന്നേറ്റത്തിനും സംഘടിത ഹിംസയുമായി ഈ അർഥത്തിൽ ഒരു ജൈവികബന്ധം സാധ്യമായിട്ടില്ല.  ബി.ജെ.പിക്ക്  അധികാരത്തിലെത്താന്‍വേണ്ടിയാണ്  ആര്‍.എസ്.എസ്  അടക്കമുള്ള സംഘ്പരിവാര്‍  സംഘടനകള്‍  പ്രത്യക്ഷ ഹിംസയിലൂന്നിയ ഈ  രാഷ്ട്രീയ പരിപാടി നടപ്പാക്കുന്നത്.

യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന ആസൂത്രിതമായ അക്രമ സംഭവങ്ങളും സംഘടിത കലാപങ്ങളും  സംഘ്പരിവാറി​െൻറ പാർലമ​െൻററി അധികാര  രാഷ്ട്രീയ മുഖമായ ബി.ജെ.പിയുടെ വളർച്ച യില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അമൃത ബസുവി​െൻറ പഠനം  കാണിക്കുന്നത്. സാധാരണ  രാഷ്ട്രീയ പാർട്ടികള്‍ പലപ്പോഴും അക്രമരാഷ്ട്രീയത്തിലൂടെ ഇല്ലാതാവുമ്പോള്‍ ബി.ജെ.പി അതിലൂടെ തഴച്ചു വളരുകയാണ് എന്നാണ്  ബസുവി​െൻറ പഠനം പറയുന്നത്. ബി.ജെ.പി യുടെ അധികാര ആരോഹണവും അവര്‍ നടത്തുന്ന  സംഘടിതവും ആസൂത്രിതവുമായ  ഹിംസകളും തമ്മില്‍ നേരിട്ടുള്ള ബന്ധമാണുള്ളത്. കേരളത്തില്‍ 10 ശതമാനത്തിലേറെ  വോട്ടുനേടിയ ബി.ജെ.പി അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് പിന്തുണയോടെ കൂടുതല്‍ സംഘർഷങ്ങൾ നിർമിച്ചെടുക്കാനുള്ള സാധ്യത ഈ അർഥത്തില്‍ വളരെ വലുതാണ്‌. അത് ചില ദേശീയ മാധ്യമങ്ങള്‍ പറയുന്നപോലെ കേരളത്തിലെ പൊതുവായ സാമൂഹികമാറ്റംകൊണ്ടല്ല. അമൃത ബസു ഒക്കെ നിരീക്ഷിക്കുന്നപോലെയുള്ള ഹിംസയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്ന, അതിലൂടെ അധികാരരാഷ്ട്രീയത്തി​െൻറ കേന്ദ്രത്തിലേക്ക് ചിട്ടയോടെയും ക്ഷമയോടെയും  ചുവടുവെക്കുന്ന,   വ്യതിരിക്തമായ സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാണ്.

അതുകൊണ്ടുതന്നെ ആര്‍.എസ്.എസുകാര്‍ പ്രതികളായ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള കൊലപാതകക്കേസുകള്‍ ഒറ്റപ്പെട്ട പ്രവണതയല്ല. അത് സാമൂഹികഹിംസയുടെ സ്വാഭാവിക വളർച്ച മാത്രമല്ല. സംഘ്പരിവാറി​െൻറ പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയ തന്ത്രത്തി​െൻറ ഭാഗമാണ് പുതിയ  ഹിംസകളുടെ ഈ തുടർച്ചകൾ. മതപരിവർത്തനം ചെയ്തയാളെയും പള്ളിയിലെ ഇമാമിനെയും കൊല്ലുമ്പോള്‍ സംഭവിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സൂക്ഷ്മത അത്ര നിഷ്കളങ്കമല്ല. ഈ കൊലപാതകങ്ങളുടെ  തിരഞ്ഞെടുപ്പുകൾക്ക്  ബി.ജെ.പിയുടെ കേരള അജണ്ടയുമായുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. ആർ.എസ്.എസി​െൻറ  സോഷ്യല്‍ എൻജിനീയറിങ് വൈഭവം എത്രത്തോളം ഈ സീരിയല്‍  കൊലപാതകങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചുവെന്ന ചർച്ച  വളരെ അത്യാവശ്യമാണ്.  

മാധ്യമങ്ങളും കൊലപാതകത്തി​െൻറ ന്യൂനീകരണവും  
ആർ.എസ്.എസുകാർ പ്രതികളായാല്‍ അതവരുടെ വ്യക്തിപരമായ വീഴ്ചയായി മാറ്റാനും സംഘ്പരിവാറി​െൻറ‍  രാഷ്ട്രീയസ്വാധീനത്തെ  സമർഥമായി മൂടിവെക്കാനും  മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍  തന്നെ  ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറി​െൻറ സംഘടിത സ്വഭാവമുള്ള  ഹിംസയെ മറച്ചുവെച്ചുകൊണ്ട് കൊലപാതകത്തി​െൻറ രാഷ്ട്രീയമാനത്തെ ചോർത്തിക്കളയാന്‍ മാധ്യമങ്ങൾക്ക്  സാധിക്കുന്നു. ചുരുക്കം ചില മലയാള മാധ്യമങ്ങള്‍ മാത്രമാണ് സംഘ്പരിവാറി​െൻറ സ്വാധീനം യാസിര്‍  മൗലവി വധക്കേസിലും ഫൈസല്‍ വധക്കേസിലും ഉണ്ടെന്നു തുറന്നുപറയാന്‍ തയാറായത്. ഏതെങ്കിലും അർഥത്തിൽ ആർ.എസ്.എസ് പങ്കാളിത്തം ഉച്ചരിക്കാന്‍ നിർബന്ധിതമായ മാധ്യമങ്ങളാവട്ടെ ആര്‍.എസ്.എസിനെതിരായ ആരോപണം മാത്രമാണ് ഇതെന്ന പ്രതീതി നിലനിർത്താനും ശ്രമിച്ചിരിക്കുന്നു.  

ഒരു കൊലപാതകത്തെ മാധ്യമങ്ങളില്‍ പൊതുചര്‍ച്ചയാക്കുന്ന ഘടകം എന്താണ് എന്ന പട്ടികയില്‍നിന്ന് അമൃത ബസു ഒക്കെ ചൂണ്ടിക്കാണിക്കുന്ന സംഘ്പരിവാര്‍ ഹിംസയുടെ  രാഷ്ട്രീയം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാറിയ കാലത്ത് മാധ്യമങ്ങളുടെ ആരോപണ അധികാരം ഇങ്ങനെ ചില ഒഴിവാക്കലുകള്‍കൂടി ഉൾപ്പെട്ടതാണ് എന്ന തിരിച്ചറിവ് ബി.ജെ.പിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ കടന്നുവരവി​െൻറ പശ്ചാത്തലത്തില്‍ വളരെ നിർണായകമാണ്.

Tags:    
News Summary - sangh parivar violence: meadia forgets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.