ഹാഷ്​ടാഗിലെ കറുപ്പ്​

ജോ​ർ​ജ്​​ ​​േഫ്ലാ​യ്​​ഡ്- അ​േ​മ​രി​ക്ക​യി​ലെ വ​ർ​ണ​വെ​റി ശ്വാ​സം മു​ട്ടി​ച്ച്​ ഞെ​രിച്ചു​ കൊന്ന  ആ ​മ​നു​ഷ്യനു​വേ​ണ്ടി, ലോ​കം തെ​രു​വി​ലാ​ണ്. േഫ്ലാ​യ്​ഡ്​ വ​രെ​യു​ള്ള ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ മ​നു​ഷ്യ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നീ​തി​യും അ​ക്ര​മ​വും ആ​ധു​നി​ക മ​നു​ഷ്യ​ സം​സ്​​കാ​ര​ത്തി​ൽ  സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.​ പ​ല മ​തം, പ​ല രാ​ഷ്​​ട്രീ​യം. ​തി​ക​ച്ചും വി​ഭി​ന്ന​മാ​യ ജീ​വി​ത​മാ​ണ്​ ഒ​ാ​രോ മ​നു​ഷ്യ​നും ഉ​ള്ള​തെന്ന വസ്​തുത ന​മ്മ​ൾ എല്ലാവരും അം​ഗീ​ക​രി​ക്കു​ന്നതാ​ണ്. 

എന്നാൽ, ഇൗ വിഷയത്തിലെ തു​ട​ക്കം മു​തലുള്ള ഐ​ക്യ​ദാ​ർഢ്യ പോ​സ്​​റ്റു​ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ൽ ചി​ല​ത്​ ചോ​ദി​ക്കാ​നും പ​റ​യാ​നുമുണ്ട്. ആ ​ഹാ​ഷ്​​ടാ​ഗു​ക​ളി​ൽ പ​റ​യു​ന്ന​ത്​ നാം ജീ​വി​ത​ത്തി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ? ​സോഷ്യൽ മീഡിയയിൽ ഹാ​ഷ്​​ടാ​ഗി​ടു​േ​മ്പാ​ഴും  അടുത്ത സു​ഹൃ​ത്തി​നെപ്പോലും എ​ടാ ക​റു​മ്പാ, നീ അടുത്തേക്ക്​ വാ, നി​​​​​െൻറ പല്ലു മാത്രമെ കാണുന്നുള്ളൂ എന്നുപറഞ്ഞ്​ ചി​രി​ക്കുന്നുണ്ടാ​കും, റി​യ​ൽ ലൈ​ഫി​ൽ ന​മ്മ​ൾ. ​ക​ല്യാ​ണ ച​ർ​ച്ച​ക​ൾ മു​ത​ൽ ത​മാ​ശ​ക്കൂ​ട്ട​ങ്ങ​ളി​ൽപോ​ലും നിറം ച​ർ​ച്ച​യാ​കാ​റു​ണ്ട്.​ അ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ​ പ​ല​പ്പോ​ഴും മൂ​കസാ​ക്ഷി​യാ​യി ഇ​രു​ന്ന ഒരാളാണു ഞാൻ. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന പെ​ണ്ണ്​ ക​റു​ത്തിട്ടായതു​കൊ​ണ്ട്​ കൂ​ടു​ത​ൽ പൊ​ന്നും പ​ണ​വും കൊ​ടു​ക്കാ​ൻ വീ​ട്ടു​കാ​രും അ​ത​നു​സ​രി​ച്ച് കൂടു​ത​ൽ ചോ​ദി​ക്കാൻ ഒ​രു ​മ​ടി​യു​മി​ല്ലാ​ത്ത മ​റുവീ​ട്ടു​കാ​രു​മു​ള്ള നാ​ടാ​ണ്​ നമ്മുടേ​ത്. ഒ​രു കു​ട്ടി ക​റു​പ്പോ​ടെ ജ​നി​ച്ചാ​ൽ ചെ​റു​പ്പം മു​ത​ൽ അതി​​​​​െൻറയുള്ളിൽ നീ ​ക​റു​ത്തി​ട്ടാ​ണ്​ എ​ന്ന അ​വ​ബോ​ധം രൂ​പ​പ്പെ​ടു​ത്തു​ന്ന നാ​ടാ​ണ്.​ കു​ട്ടി​യെ ഫെ​യ​ർ ആ​ൻ​ഡ്​ ല​വ്​​ലി പു​ര​ട്ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു.​ അ​തൊ​ക്കെ ന​ട​ക്ക​​ട്ടെ.​ 

ക​റു​ത്ത​തി​െ​ൻ​റ പേ​രി​ൽ ഒരാൾക്ക്​ നാം നൽകുന്ന ചി​രി​യിൽപോ​ലും ഒ​രു അ​നീ​തി മു​ഴ​ച്ചു​ നി​ൽ​ക്കു​ന്നു​ണ്ട് പലപ്പോഴും. ക​റു​ത്ത​വ​നോ, വെ​ളു​ത്ത​വ​നോ ആ​യി ഒ​രാ​ൾ ജ​നി​ക്കു​ന്ന​ത്​ എ​ന്തെ​ങ്കി​ലും കൂ​ടു​ത​ലോ, കു​റ​വോ ഉ​ള്ള​തു​ കൊ​ണ്ടാ​ണോ? അ​ങ്ങ​നെ​ ജ​നി​ക്കാൻ അയാളോ, കുടുംബമോ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ടോ?​ പൈ​തൃ​ക​വും ജീ​നും ത​ന്നെ​യല്ലേ ഘ​ട​കം? എ​ന്നി​ലെ​വി​ടെ​യെ​ങ്കി​ലും ഒ​രു ആ​ഫ്രി​ക്ക​ൻ ഒ​റി​ജി​ൻ ഉ​ണ്ടാ​യേ​ക്കും, ഞാ​ന​തി​ൽ വ​ള​രെ സ​ന്തോ​ഷി​ക്കു​ന്ന ആ​ളാ​ണ്.​അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​കും. അ​​ത്ര  വി​ശാ​ല​മാ​ക​ണം, അ​ത്ത​രം ജീ​നു​ക​ൾകൂ​ടി എ​ന്നി​ലേ​ക്ക്​ വ​ര​​ട്ടെ എ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന ആളാണ്​ ഞാൻ.

പ​ല​പ്പോ​ഴാ​യി നിറത്തി​​​​​െൻറ പേരിൽ പലതരം ചോദ്യങ്ങൾ അ​ഭി​മു​ഖീ​ക​രി​ച്ചിട്ടുണ്ട്​.​ഒരാൾ എന്നോട്​ ചോദിക്കുകയാണ്​: ‘‘അനിയത്തി നല്ല വെളുത്തിട്ടാണല്ലോ, നിങ്ങൾക്ക്​ എന്താണാവോ പറ്റിയത്’’? അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചു. ‘അതെന്താണെന്നോ? ആക്കാൻ വെച്ചപ്പോ, അടുപ്പത്തുനിന്ന്​ എടുക്കാൻ കുറച്ച്​ വൈകിപ്പോയി’ എന്നു ഞാൻ ചിരിച്ചുകൊണ്ട്​ മറുപടി നൽകി. ജീവിതത്തിൽ എ​​​​​െൻറ ഉള്ളു പൊള്ളിച്ച അനുഭവം സ്​കൂൾ കാലത്താണ്​. ഒ​രു പാ​ട്​ ഡാ​ൻ​സ്​ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച കു​ട്ടി​യാ​ണ്​ ഞാ​ൻ. ഒരു ഗായികയായിട്ടും ​ഇ​പ്പോ​ഴും ഞാ​ൻ ഡാൻസാണ്​ ആദ്യം പറയുക. യു​വ​​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ്​​കൂ​ളി​ൽ സെ​ല​ക്​ഷ​ൻ ന​ട​ന്ന​പ്പോൾ ഞാനാണ്​ ആദ്യം പേര്​ കൊടുത്തത്​. എ​െ​ൻ​റ ഡാ​ൻ​സ്​ ക​ണ്ടി​ട്ട്, മാ​ഷ്​ സെ​ല​ക്ട്​ ചെ​യ്​​തു. പി​​റ്റേ​ന്ന്​ ടീ​ച്ച​ർ വ​ന്ന്​ എ​ന്നോ​ടൊ​പ്പം സെ​ല​ക്​ഷനു​ വ​ന്ന മ​റ്റ്​ കു​ട്ടി​ക​ളെ വി​ളി​ച്ചോ​ണ്ടു പോ​യി.​ ഞാ​ൻ, ഡാ​ൻ​സി​െ​ൻ​റ ചുമതലയുണ്ടാ​യി​രു​ന്നയാളോട്, മാ​ഷ്​ എ​ന്നെ സെ​ല​ക്​​ട്​ ചെ​യ്​​തി​രു​ന്നു എ​ന്ന്​ പറഞ്ഞു. (ആ ​മാ​ഷ്​ എ​ന്നെ നോ​ക്കു​ന്നു​ണ്ട്, ഒ​ന്നും മി​ണ്ടു​ക​യോ,ചോ​ദി​ക്കു​ക​യോ ചെ​യ്​​തി​ല്ല.​) അപ്പോൾ, ‘സ​യ​നോ​ര ബാ​ക്കി​യു​ള്ള കു​ട്ടി​ക​ളെ നോ​ക്കൂ, അ​വ​ർ എ​ന്ത്​ വെ​ളു​ത്തി​ട്ടാ​ണ്.​ അ​തുകൊ​ണ്ടാ സ​യ​നോ​ര​യെ ഒഴിവാക്കിയത്​’​ എ​ന്ന്​ അവർ പ​റ​ഞ്ഞു.​ അ​പ്പോ​ൾ ഞാ​ൻ ആ ​മാ​ഷി​നെ ഒ​രിക്കൽകൂടി നോ​ക്കി. ആ സംഭവം ‘​സ്​​കൂ​ൾകു​ട്ടി’യെ അ​ന്ന്​ ഭീ​ക​ര​മാ​യി മു​റി​വേ​ൽപി​ച്ചു. എനിക്ക്​ ഒ​ന്നും ഉരിയാടാനായില്ല. ചെ​റി​യ കു​ട്ടി​യാ​ണ്. വീ​ട്ടി​ലെ​ത്തി ഒ​രുപാ​ട്​ ക​ര​ഞ്ഞു.​ 

ടാ​ല​ൻ​റ്​ കൊ​ണ്ട് സെ​ല​ക്​​ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടും ക​റു​ത്തുപോ​യ​തി​െ​ൻ​റ പേ​രി​ലാ​ണ്​ ഒ​ഴി​വാ​ക്കി​യ​തെ​ന്നു പ​റ​യു​േ​മ്പാ​ൾ, സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെന്നു​ പ​റ​ഞ്ഞ്​ ഞാൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​ത്ര ക​റു​ത്തി​ട്ടാ​ണെ​ന്ന്​ അറിഞ്ഞിട്ടും മ​മ്മി​യും ഡാ​ഡി​യും എ​ന്നെ എ​ന്തി​നാ​ണ്​ വ​ള​ർ​ത്തി​യ​തെന്നു​വരെ ഞാ​ൻ അ​ന്ന്​  ചോ​ദി​ച്ചു.​ ഇ​പ്പോൾ തിരിഞ്ഞുനോക്കു​േ​മ്പാ​ൾ, എ​ന്തി​നാ​ണ്​ അ​ങ്ങ​നെ​​ ചി​ന്തി​ച്ച​തും പ​റ​ഞ്ഞ​തും എ​ന്ന്​ ഓ​ർ​ക്കാ​റു​ണ്ട്.​ പക്ഷേ,​ അ​ങ്ങ​നെ​യ​ല്ലാ​തെ ചി​ന്തി​ക്കാ​ൻ വേ​റെ നി​ർ​വാ​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ എ​നി​ക്ക്​ ചു​റ്റി​ലും ക​റുത്തവ​ർ ആ​രും അ​ഭി​ന​ന്ദി​ക്ക​പ്പെ​ടു​ക​യോ അ​ഡ്ര​സ്​ ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല. ഇ​പ്പോ​ഴാ​ണ്​ മി​സ് യൂ​നി​വേ​ഴ്‌​സ് കി​രീ​ടം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സോ​സി​ബി​നി ടു​ന്‍സി​യി​ലേ​ക്കൊ​ക്കെ എ​ത്തു​ന്ന​ത്.​ അ​തുവ​രെ സൗ​ന്ദ​ര്യം എ​ന്നു​ പ​റ​ഞ്ഞാ​ൽ മാ​ർ​ബി​ൾ ക​ണ്ണു​ക​ളും വെ​ളു​പ്പു​മാ​യി​രു​ന്നു.​ 

വ​ള​രെ ​അ​പൂ​ർ​വ​മാ​യി കറുത്തവരും ഉ​ണ്ട്,​ ശ​രി​യാ​ണ്.​ ഓ​ർ​ഗാ​നി​ക്കാ​യ, ഭം​ഗി​യു​ള്ള കു​ട്ടി​ക​ൾ ക​റു​പ്പി​ലും ഉണ്ട്​. ​അ​വ​രെ വെ​ച്ചി​ട്ട്​ എ​ന്താ​ണ്​ ആ​രും ഒ​ന്നും ചെ​യ്യാ​ത്ത​ത്? ​അ​വ​ർ സു​ന്ദ​രി​ക​ളാ​ണ്, അ​വ​രു​ടെ ക​ഴി​വ്​​ നോക്കൂ. തൊ​ലിനി​റ​ത്തിലൊ​ന്നു​മ​ല്ല കാ​ര്യം.​സം​വി​ധാ​യ​ക​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യം ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​കയാ​ണ്​ വേ​ണ്ട​ത്. നി​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന ഭം​ഗി​യു​ടെ ഫീ​ച്ച​ർ ഒ​ന്ന്​ വെ​ട്ടി​ച്ചു​രു​ക്കൂ. ​കു​റ​ച്ചുകൂ​ടി ആ​ൾ​ക്കാ​ർ​ക്ക്​ സ്​​പേ​​സ്​ കൊ​ടു​ക്കൂ. ​ടാ​ല​ൻ​റി​ന്​ ഇ​ടം കൊ​ടു​ക്കൂ. അതൊന്നുമില്ലാതെ ഹാഷ്​ടാഗിട്ട്​ നമ്മൾ​ ആരെയാണ്​ വഞ്ചിക്കുന്നത്? 
 എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ള്ള, എ​ന്നാ​ൽ, നി​റ​ത്തി​െ​ൻ​റ പേ​രി​ൽ കലയിൽനി​ന്ന്, ​േ​ജാ​ലി​യി​ൽനി​ന്ന്, എ​ന്തി​ന്​ ജീ​വി​ത​ത്തി​ൽനി​ന്നു​ പോ​ലും പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ത്ര​ പേ​രു​ണ്ട്!​ ക​റു​പ്പ​ല്ലാ​ത്ത ആ​ർ​ക്കും അ​ത്​ മ​ന​സ്സി​ലാ​വി​ല്ല, അ​തുകൊ​ണ്ട്​ ഹാഷ്​ടാഗിടു​േമ്പാഴും ഒരു കൂട്ടം മനുഷ്യർ ഇ​പ്പോ​ഴും അ​നീ​തി​ക്കി​ര​യാ​യി കൊ​ണ്ടി​രി​ക്കുന്നു എന്ന്​ ഒാർക്കണം. ​ജീ​വി​താ​വ​സാ​നം വ​രെ അവർ അ​ത്​ അ​നു​ഭ​വി​​ക്കേ​ണ്ടി വ​രു​ന്നുണ്ട്.​ എന്തുകൊണ്ട്​​ സ്​​റ്റേ​ജ്​ ഷോ​ക​ളി​ലും, റി​യാ​ലി​റ്റി ഷോ​ക​ളി​ലും എ​ന്നെയും രശ്​മി സതീശനെയും പുഷ്​പാവതിയെയും​ നിങ്ങൾ കൂടുതലായി കാണുന്നില്ല? പാടാൻ കഴിവില്ലാത്തതു​ കൊണ്ടല്ലല്ലോ? 

ജോ​ർ​ജ്​ ​േഫ്ലാ​യ്​ഡി​ന്​ ഹാ​ഷ്​​ടാ​ഗ്​ ​ഐ​ക്യ​ദാ​ർഢ്യം പ്ര​ഖ്യാ​പി​ക്കു​േ​മ്പാ​ൾ, ന​മ്മു​ടെ നാ​ട്ടി​ലും ഇ​ത്ത​രം വ​ലി​യ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്​ എ​ന്ന്​ മ​റ​ക്ക​രു​ത്.​ ജീവ​ിതം കൊ​ണ്ട്​ ന​ട​ത്തി​യ പോ​രാ​ട്ടം ത​ന്നെ​യാ​ണ്​ എ​ന്നെ ഇ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.​ പ​ല സ്​​റ്റേ​ജി​ലും എ​ന്നെ നി​ർ​ബ​ന്ധി​പ്പി​ച്ച്​ മേ​ക്​അ​പ്​ ഇ​ടീ​ച്ചു നി​ർ​ത്തി​യി​ട്ടു​ണ്ട്.​ കൂ​ടെ​യു​ള്ള കു​ട്ടി കു​റ​ച്ച്​ വെ​ളു​ത്തി​ട്ട​ല്ലേ എ​ന്നാണ്​ ചോ​ദി​ക്കു​ക. ​എ​നി​ക്ക്​ അ​ത്ത​രം പ്ര​ശ്​​ന​മൊ​ന്നു​മി​ല്ല, എ​ന്നെ ബ്ലാ​ക്കാ​യി​ട്ട്​ ക​ണ്ടാ​ൽ മ​തി​യെ​ന്ന്​ പ​റ​യും. ക​ല്യാ​ണ ച​ർ​ച്ച​ക​ളി​ൽ പെ​ൺ​കു​ട്ടി ക​റു​ത്ത​താ​ണെ​ന്ന​ത് വ​ലി​യ കു​റ്റ​മാ​യി ഇ​പ്പോ​ഴും ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന നാ​ടാ​ണ്​ ന​മ്മു​ടേ​ത്.​ 

സ്​​കൂ​ളി​ൽ ക​റു​ത്ത കു​ട്ടി​ക​ൾ ഡാ​ൻ​സിൽ ഇ​ടം പി​ടി​ക്കാ​ത്ത​ത്, ഒ​പ്പ​ന​യി​ൽ മ​ണ​വാ​ട്ടി ആ​കാ​ത്ത​ത്​ എ​ന്തുകൊ​ണ്ടാ​ണ്? ​ഭം​ഗി​യി​ല്ലാ​ത്ത​തുകൊ​ണ്ട​ല്ല, ക​റു​പ്പാ​യ​തു​കൊ​ണ്ടു​ മാ​ത്ര​മാ​ണ്.​ കു​ട്ടി​ക​ൾ​ക്ക്​ ഇ​ത്ത​രം ഫീ​ലി​ങ്ങു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ കഴിയാത്ത ഒരു  സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കുക വെ​ല്ലു​വി​ളിത​ന്നെ​യാ​ണ്.​ ക​റു​പ്പു മാ​ത്ര​മ​ല്ല, ത​ടി​ച്ച​വ​രും മെ​ലി​ഞ്ഞ​വ​രും പ​ല്ലു​ന്തി​യ​വ​രു​ം ഇ​ത്ത​രം ​മാ​ന​സി​ക​മാ​യ അ​വ​ഹേ​ള​നം നേ​രി​ടു​ന്നു​ണ്ട്. ആ​ൾ​ക്കാ​രു​ടെ അ​പ്പി​യ​റ​ൻ​സ്​ നോ​ക്കി​ മ​നു​ഷ്യ​ന്​ മാ​ർ​ക്കി​ടു​ന്ന​ത്​ എ​ന്തി​നാ​ണ്? ​ക​ളി​യാ​ക്കു​ന്ന​ത്​ എ​ന്തി​നാ​ണ്? എ​ല്ലാ​വ​രും മ​നു​ഷ്യ​രാ​ണ്. ​അ​താ​ണ്​ അ​ടി​സ്ഥാ​നം.​ അ​തുത​ന്നെയാണ്​ കറുത്തവരുടെ  പോ​രാ​ട്ടം ന​മ്മ​ളോ​ട്​ പ​റ​യു​ന്ന​തും. ​ നി​റ​ത്തി​െ​ൻ​റ പേ​രി​ൽ ആരെയെങ്കിലും ആ​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ, അ​ത്ത​രം കൂ​ട്ട​ത്തി​ൽ പ​ങ്കു ​ചേ​ർ​ന്നി​ട്ടു​​ണ്ടോ എന്ന്​ ന​മ്മ​ൾ സ്വയം ചോദിക്കുക.  തിരുത്തൽ നമ്മളിൽനിന്നുതന്നെ തുടങ്ങാം.

Tags:    
News Summary - Sayanora philip on black issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.