ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ഒറ്റ ഭരണത്തിലേക്ക്​

ഒറ്റ രാത്രികൊണ്ട് ഒരു സർക്കാറും ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ല. ക്രമേണയാണ് അവകാശങ്ങൾ എടുത്തുകളയുക. പ ്രതിരോധങ്ങളൊന്നുമില്ലെങ്കിൽ അവകാശലംഘനം വേഗത്തിലാവുകയും ചെയ്യും. ഒരർഥത്തിൽ വിവരാവകാശ നിയമം ദുർബലപ്പെടുത് തുന്നതും ‘ഒരു രാഷ്​ട്രം, ഒറ്റത്തെരഞ്ഞെടുപ്പ്’ (വൺ നാഷൻ, വൻ ഇലക്​ഷൻ) നിർദേശവും തമ്മിൽ ഏറെ ബന്ധമുണ്ട്​. രണ്ടിനുമു ള്ള പൊതുവായ അജണ്ട ഇതാണ്: പൗരസമൂഹത്തി​​െൻറ ഇടങ്ങൾ ചുരുക്കുക, അതുവഴി ബഹുകക്ഷി ജനാധിപത്യം ദുർബലപ്പെടുത്തുക. വലി യ രാഷ്​ട്രീയ കക്ഷികൾക്കു മാത്രം അധികാരം നിയന്ത്രിക്കാനാവുന്ന സ്ഥിതിയിലേക്ക്​ കാര്യങ്ങളെത്തിക്കുക. ‘വൺ നാഷൻ, വൺ ഇലക്​ഷൻ (ഒ.എൻ.ഒ.ഇ)’ എന്നതിനെ ‘ഒരു പാർട്ടി, ഒരു നേതാവ്, ഒരു ഭരണകൂടം’ എന്നും വിശേഷിപ്പിക്കാം. അഥവാ, ഇന്ത്യൻ ജനാധിപ ത്യത്തി​​െൻറ ഊടുംപാവുമായ ബഹുകക്ഷി സമ്പ്രദായത്തിന് അന്ത്യം കുറിക്കപ്പെടുകയാണ്.
യഥാർഥത്തിൽ ഒ.എൻ.ഒ.ഇ എന്താണ്? ഒരേ സമയം സംസ്ഥാന തെരഞ്ഞെടുപ്പും പാർലമ​​െൻറ് തെരഞ്ഞെടുപ്പും നടത്താനുള്ള സർക്കാർ നിർദേശമാണത്. വിവരാവകാശനിയമത ്തി​​െൻറ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനെതിരായ മറ്റൊരു ഭീകരമായ പ്രത്യക്ഷാക ്രമണം. ഇന്ത്യയുടെ വൈവിധ്യം അംഗീകരിച്ചാണ് നമ്മുടെ ഭരണഘടന കേന്ദ്രത്തിനും സംസ്ഥാനത്തിനും വ്യത്യസ്ത അധികാരങ്ങൾ നൽകുന്നതും ചില വിഷയങ്ങളിൽ ഇരുകൂട്ടർക്കും സംയുക്താധികാരം നൽകുന്നതും. ദേശീയ വിഷയങ്ങളിൽനിന്നു ഭിന്നമായി സംസ്ഥ ാന വിഷയങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കുക. ഈ വിഷയങ്ങൾ കൂട്ടിക്കുഴക്കുന്നതോടെ മുൻഗണനകൾ ഇല് ലാതാകും.

ഒ.എൻ.ഒ.ഇക്ക് അനുകൂലമായ വാദങ്ങൾ എന്തൊക്കെ? ചെലവുകുറഞ്ഞ തെരഞ്ഞെടുപ്പുകൾ, കാര്യക്ഷമമായ ഭരണവും തെരഞ്ഞെടുപ്പ് സംവിധാനവും എന്നിവയാണ് അനുകൂലിക്കുന്നവരുടെ ന്യായങ്ങൾ. ഇതിൽ ആദ്യത്തെ രണ്ടെണ്ണമാണ് കൂടുതൽ സ്വീകാര്യത നേടുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രഖ്യാപിക്കപ്പെടുന്ന പെരുമാറ്റച്ചട്ടമാണ് കാര്യക്ഷമമായ ഭരണത്തിന് ഇടങ്കോലായി അവർ ചൂണ്ടിക്കാണിക്കുന്നത്. ഒ.എൻ.ഒ.ഇ എങ്ങനെയാണ് ഭരണഘടനക്കെതിരാവുന്നത് എന്നും അതിനായി ഭരണഘടന ഭേദഗതികളുടെ പരമ്പരതന്നെ വേണ്ടിവരുമെന്നും വിമർശകർ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനുമേൽ ഏകശിലാത്മകമായ നിയന്ത്രണം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് ഇൗ നീക്കം എന്നതാണ് പ്രധാന വിമർശനം.

നാനാത്വമാണ്​ ഇന്ത്യ
മുൻഗണന നിർണയമാണ് ഭരണത്തി​​െൻറ പ്രധാന ഘടകം. വ്യാപകമായി ചർച്ചചെയ്യപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി, 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിനിൽക്കുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ മാറ്റിനിർത്തി, ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം വീണ്ടും ചർച്ചകളിൽ അടിച്ചേൽപിക്കുേമ്പാൾ താഴെ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ഒന്നിനെങ്കിലും ഉത്തരം ലഭിക്കേണ്ടതുണ്ട്. പ്രബുദ്ധ തെരഞ്ഞെടുപ്പി​​െൻറ ഫലമാണോ നമ്മുടെ ജനാധിപത്യം? ശരിക്കും നാം ഒരൊറ്റ ജനതയാണോ? ഒരു ഭാഷയിൽ ഒന്നിച്ചു നിൽക്കുന്നവരാണോ നമ്മൾ? ഒരു മതവും ഒരു ജാതിയും ഒരു സംസ്കാരവും ഒരേ കാലാവസ്ഥയും ഒരേ വസ്ത്രവും ഒരേ ഭക്ഷണവുമാണോ ഇന്ത്യയൊട്ടുക്കും നമുക്കുള്ളത്? ഒരൊറ്റ കക്ഷി, ഒരൊറ്റ നേതാവ് എന്ന ലക്ഷ്യം മാറ്റിനിർത്തിയാൽ, ഒരൊറ്റ ജനത, ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യത്തിന് ഇന്ത്യയിലെവിടെയാണ് ഇടം?

നാനാത്വമാണ്, ഏകതയല്ല ഇന്ത്യയുടെ സൗന്ദര്യം. െഫഡറൽ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഒരൊറ്റ രാജ്യം എന്ന നിലക്കുള്ളതാണ് പാർലമ​​െൻറ് തെരഞ്ഞെടുപ്പ്. എന്നാൽ, ഫെഡറൽ രാജ്യം എന്ന നിലക്ക്​, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് അതേ പ്രാധാന്യമുണ്ട്. നമ്മുടെ അനന്യമായ വ്യതിരിക്തതയും നാനാത്വവും കാത്തുസൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അതാവശ്യമാണ്. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ തലവാചകമാണിപ്പോഴും. ഒ.എൻ.ഒ.ഇയെ ചുറ്റിപ്പറ്റി മറ്റുപല ആശങ്കകളും നിലനിൽക്കുന്നുണ്ട്. അത് ഇന്ത്യയുടെ രാഷ്​ട്രീയ വൈവിധ്യം ഇല്ലാതാക്കും. ചെറിയ പാർട്ടികൾക്ക് പൊതുതെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പിലും ഒരുപോലെ മത്സരിക്കാനാവാതെ വരും. ക്രമേണ എല്ലാ പ്രാദേശിക കക്ഷികളും തുടച്ചുനീക്കപ്പെടും. ഇത് വളരെ വേഗംതന്നെ, ഇന്ത്യയുടെ വൈവിധ്യത്തിന് ചേരാത്ത പ്രസിഡൻഷ്യൽ രീതിയിലേക്കു നയിക്കും.
തെരഞ്ഞെടുപ്പ് ചെലവുകൾ നിയന്ത്രിക്കാമെന്ന വാദം കണ്ണിൽപൊടിയിടലാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പുകൾക്ക് സർക്കാർ വലിയ ചെലവ് നടത്തുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് ചെലവുകൾ

വലിയഭാഗം വഹിക്കുന്നത് രാഷ്​ട്രീയകക്ഷികളാണ്. രാഷ്​ട്രീയകക്ഷികളുടെ ചെലവുകൾ നിയന്ത്രിക്കാൻ സർക്കാറിനാവുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് ചെലവുകൾ വലിയതോതിൽ കുറക്കാനാവില്ല.
ചെലവിൽ നേരിയ കുറവുണ്ടെങ്കിൽതന്നെ, ചെലവുകുറഞ്ഞ തെരഞ്ഞെടുപ്പോ, കാര്യക്ഷമമായ തെരഞ്ഞെടുപ്പോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇത് കാര്യക്ഷമമായ ഭരണസംവിധാനം കൊണ്ടുവരുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒന്നാമതായി, ഇന്ത്യയിൽ എല്ലായിടത്തും ഒരേസമയം പെരുമാറ്റച്ചട്ടം ഏർപ്പെടുത്താറില്ല. പെരുമാറ്റച്ചട്ടം മുഴുവൻ സർക്കാർ പദ്ധതികൾക്കും ബാധകവുമല്ല. ഇനി, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാത്ത പദ്ധതികളാണെങ്കിൽ കമീഷ​​​െൻറ പ്രത്യേക അനുമതി വാങ്ങാനുള്ള വകുപ്പുകളുമുണ്ട്. ഇനി അതിനെല്ലാം മാറ്റങ്ങൾ ആവശ്യമാണെങ്കിൽ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിയമങ്ങൾ തിരുത്തുകയും അതി​​െൻറ കാലാവധി ചുരുക്കുകയുമാണ് വേണ്ടത്.

ഉത്തരവാദിത്തബോധം
കുറക്കും

തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാർഥികൾ മണ്ഡലങ്ങൾ സന്ദർശിക്കാൻ നിർബന്ധിതരാവുന്നതിനാൽ, നിരന്തരം തെരഞ്ഞെടുപ്പുണ്ടാവുന്നത് ജനപ്രതിനിധികളുടെയും പാർട്ടികളുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ഒറ്റത്തെരഞ്ഞെടുപ്പ്​ നിർദേശം ഈ ഉത്തരവാദിത്തബോധം പിന്നെയും ചെറുതാക്കും. സർക്കാറിനെ ഉത്തരവാദിയായി നിർത്താനുള്ള ജനങ്ങളുടെ നിർണയത്തെയും അധികാരത്തെയും ഗണ്യമായി കുറക്കുകയാണ് അക്ഷരാർഥത്തിൽ ഇതുവ​ഴി സംഭവിക്കുന്നത്. ഇതിന് സാങ്കേതികമായ തടസ്സങ്ങളുമുണ്ട്. ഒറ്റത്തെരഞ്ഞടുപ്പിന്​ മേൽനോട്ടം വഹിക്കാനുള്ള ശേഷി തെരഞ്ഞെടുപ്പ് കമീഷനുണ്ടോ?
മു​ന്നൊരുക്കമടക്കം, 2019ലെ പൊതു തെരഞ്ഞെടുപ്പ് മൂന്നു മാസമെടുത്ത് ഏഴു ഘട്ടങ്ങളിലായാണ് നടത്തിയത്. അതിനാൽ, സാേങ്കതികമായി ആലോചിച്ചാൽതന്നെ ഒറ്റത്തെരഞ്ഞെടുപ്പ്​ ഒരു ഉട്ടോപ്യൻ ആശയമാണ്. അതോടൊപ്പം, അർധസൈനികരെയും മറ്റു സേനകളെയും ഇതിനായി വിന്യസിക്കുന്നത് രാജ്യത്തി​​െൻറ എല്ലാ പ്രവൃത്തികളും മാസങ്ങളോളം തടസ്സപ്പെടുത്തും. സാങ്കേതിക തടസ്സങ്ങളോടൊപ്പം വിമർശകർ ഉന്നയിക്കുന്ന മറ്റു ചോദ്യങ്ങളുണ്ട്: ഒരു ജനപ്രതിനിധി മരിക്കുകയോ രാജിവെക്കുകയോ ചെയ്താൽ എന്താണുണ്ടാവുക? ഒരു മണ്ഡലത്തിലെ വോട്ടർമാർ മുഴുവനും നിയമനിർമാണസഭയിൽ തങ്ങൾക്ക് പ്രതിനിധി ഇല്ലാത്തവരായിത്തീരും! പൗര​​​െൻറ ഭരണഘടനാവകാശങ്ങൾ അവഗണിക്കുകയും ലംഘിക്കുകയുമല്ലേ ഇതുവഴി സംഭവിക്കുന്നത്?

വിമർശനം വകവെക്കാതെ
അവസാനമായി, ഒരൊറ്റ തെരഞ്ഞെടുപ്പ് നടന്നാൽ, വിശാലമായ വിഷയങ്ങളാണ് ജനങ്ങളെ കൂടുതൽ സ്വാധീനിക്കുകയെന്നും കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടിക്കായിരിക്കും അവർ വോട്ടുനൽകുക എന്നും വോട്ടർമാരുടെ രീതികൾ പരിശോധിച്ച പല സർവേകളും പറയുന്നു. 1989നും 2016നുമിടയിൽ 31 തവണ സമാന്തര തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. ഇവയിൽ 24 തവണയും വോട്ടർമാർ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടിക്കാണ് വോട്ട് ചെയ്തത്. അതേസമയം, വേറിട്ട തെരഞ്ഞെടുപ്പുകൾ കൃത്യമായ അജണ്ട നിർണയിക്കാൻ വോട്ടർമാരെയും രാഷ്​ട്രീയ കക്ഷികളെയും സഹായിക്കുന്നു.

ഒറ്റത്തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചുകൂട്ടി. ഇടതുപാർട്ടികളും എൻ.ഡി.എ കക്ഷികളും ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ പാർട്ടികളും യോഗം ബഹിഷ്കരിച്ചു. യോഗത്തിൽ പങ്കെടുത്ത ഇടതു പാർട്ടികളാകട്ടെ, ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. വിമർശനം വകവെക്കാതെ, ഗുണദോഷങ്ങൾ പഠിക്കാൻ രാജ്നാഥ് സിങ്ങി​​െൻറ നേതൃത്വത്തിൽ പാർലമ​​െൻററി കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. അനുകൂലറിപ്പോർട്ടാണ് കമ്മിറ്റി നൽകുന്നതെങ്കിൽ, അത് നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തും. അതുവഴി നമ്മുടെ ജനാധിപത്യസംവിധാനം അപ്പാടെ മാറുകയും ചെയ്യും. വിയോജിപ്പി​​െൻറ സ്വരം ജനാധിപത്യത്തിൽ സുപ്രധാനമാണ്. അത് മാനിക്കപ്പെടണം. വിവരാവകാശനിയമത്തിലെ ഭേദഗതിയും ഒറ്റത്തെരഞ്ഞെടുപ്പ്​ ചർച്ചകളും കാണിക്കുന്നത്, ഒാരോ ദിവസവും പൊതുജനങ്ങളുടെ ജനാധിപത്യ ഇടങ്ങൾ ചുരുങ്ങുന്നുവെന്നാണ്. ജനങ്ങളുമായി കൂടിയാലോചിക്കാതെ സർക്കാർ സ്വന്തം അജണ്ട നടപ്പാക്കും. ശക്തമായ പ്രതിപക്ഷത്തി​​െൻറ അഭാവത്തിൽ ഇന്ത്യൻ ജനാധിപത്യം കൂടുതൽ ക്ഷീണിക്കും.

ഇലക്​​ട്രോണിക്​ വോട്ടിങ്​ യന്ത്രവും പല ജനപ്രതിനിധികളുടെയും നേരിയ മുൻതൂക്കത്തോടെയുള്ള വിജയങ്ങളും സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ നമ്മെ നയിക്കേണ്ടത്, നിശ്ചിതവോട്ടുകൾ നേടുന്നയാൾക്ക് പ്രാതിനിധ്യം നൽകേണ്ടതി​​െൻറയും ആനുപാതിക പ്രാതിനിധ്യത്തി​​െൻറയും ആവശ്യകതയിലേക്കാണ്. വിവരാവകാശ നിയമ ഭേദഗതി കോടതിയിൽ വെല്ലുവിളിക്കപ്പെട്ടേക്കാം. ഒറ്റത്തെരഞ്ഞെടുപ്പ്​ അൽപം വൈകിയേക്കാം. എെന്താക്കെയായാലും, ഇതെല്ലാം ജനങ്ങളുടെ പ്രതികരണശേഷിയെ പരീക്ഷിക്കുന്നതാണ്. ജനങ്ങൾക്കിടയിൽ ചർച്ചകളില്ലെങ്കിൽ, ഗുരുതരമായ ഇത്തരം മാറ്റങ്ങൾക്കെതി​െര അവർക്കിടയിൽനിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നില്ലെങ്കിൽ, അധികാരത്തിലിരിക്കുന്ന വലതുപക്ഷ കക്ഷി, രാജ്യത്തി​​െൻറ ബഹുസ്വര സംവിധാനത്തിനുമേൽ ഏകശില സംവിധാനം അടിച്ചേൽപിക്കും -വലതുപക്ഷത്തി​​െൻറ സ്വാഭാവിക ശത്രുവാണല്ലോ ബഹുസ്വരത. ജനാധിപത്യം ദുർബലമാവും. അതിനാൽ, ഇന്ത്യൻ ജനതയാണ് ഈ രാജ്യത്തെ പ്രതിരോധിക്കേണ്ടതും ജനാധിപത്യത്തെ തകർക്കുന്ന എല്ലാ വിഭാഗീയ രാഷ്​ട്രീയത്തെയും തള്ളിക്കളയേണ്ടതും.
(​പ്രമുഖ ആക്​ടിവിസ്​റ്റും
എഴുത്തുകാരിയുമാണ്​ ലേഖിക)

Tags:    
News Summary - Single election in india-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.