മാനവിക ​െഎക്യത്തി​െൻറ പ്രബോധകൻ

ശ്രീനാരായണ ഗുരുവി​​​െൻറ ജീവിതവും വചനങ്ങളും നമ്മുടെ അവബോധത്തിലേക്ക് മുമ്പെന്നത്തെക്കാളും ആഴ്ന്നിറങ്ങുന്ന കാലഘട്ടമാണിപ്പോൾ. വിവര-സാങ്കേതികവിദ്യയുടെയും വിജ്ഞാനവിസ്​ഫോടനത്തി​​​െൻറയും ഈ സൈബർയുഗത്തിൽ ഗുരു പ്രസക്​തനാകുന്നത് എന്തുകൊണ്ടാണ്? മാനവികോന്മുഖമായ പ്രപഞ്ചവീക്ഷണം എന്ന് നിസ്സംശയം പറയാം.

ഭാരതീയദർശനം സാർവലൗകികത (Universal) യെ അഭിസംബോധന ചെയ്തപ്പോൾ അതിലന്തർഗതമായ വിശേഷ(Particular)ങ്ങളെ വേണ്ടവിധം പരിഗണിക്കാതെപോയി. അതായത് സ്​ഥലം, കാലം, ചരിത്രം, വൈവിധ്യങ്ങൾ, ബന്ധങ്ങൾ, പ്രതിനിധാനമൂല്യങ്ങൾ, കർത്തൃത്വം, അവസ്​ഥ, നിലവാരഭേദങ്ങൾ എന്നിവ പ്രശ്നവത്​കരിക്കാതെ, വൈവിധ്യാത്​മകതയെയും വൈരുധ്യങ്ങളെയും വിശകലനംചെയ്യാതെ ലോകത്തിന് മൊത്തത്തിൽ സുഖം ആശംസിച്ചപ്പോൾ അതി​​​െൻറ പരിധിയിൽപെടാത്തവർ (പെടുത്താത്തവർ) ഏറെ ഉണ്ടായി. വർണാശ്രമധർമവും ജാതീയതയും പൗരോഹിത്യവും അധികാരകേന്ദ്രങ്ങളും പ്രമാണഗ്രന്​ഥങ്ങളും ഈ നിലപാടുകൾക്ക് പിൻബലമേകി. അതുകൊണ്ട് ആശംസയുടെ ഗുണഭോക്​താക്കൾ എക്കാലത്തെയുംപോലെ പശുക്കളും ബ്രാഹ്​മണരും മാത്രമായി ചുരുങ്ങി.

വിവിധ കാലയളവിലുണ്ടായ നവോത്ഥാന നായകർക്കും സാമൂഹികപരിഷ്​കർത്താക്കൾക്കും സുഖാനുഭവങ്ങളെ അടിത്തട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള സാംസ്​കാരികപ്രവർത്തനങ്ങൾക്ക് സമൂഹത്തി​​​െൻറ അകക്കാമ്പ് ദ്രവീകരിക്കുന്നതിന് പരിശ്രമിക്കേണ്ടിവന്നതും അതുകൊണ്ടാണ്. ബ്രിട്ടീഷ് ഭരണത്തി​​​െൻറ നുകക്കീഴിലമർന്ന ഇന്ത്യയിൽ 19ാം നൂറ്റാണ്ടിലാണ് അനാചാരങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കുമെതിരെ മാനവികതയുടെ അടിത്തറയിലൂന്നി പ്രവർത്തിച്ച നവോത്ഥാനപ്രസ്​ഥാനങ്ങൾ ഉടലെടുക്കുന്നത്.

ജാതിവിവേചനങ്ങൾക്കും മതവൈരങ്ങൾക്കുമെതിരെ മാനവികതയിലൂന്നി പ്രവർത്തിച്ച പ്രസ്​തുത പ്രസ്​ഥാനങ്ങൾ കാതലായ നിരവധി പ്രശ്നങ്ങളെ കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടു. ജാതിനിരാസം, ജനാധിപത്യം, മനുഷ്യാവകാശം, മതനിരപേക്ഷത, മാനവികത, സ്​ഥിതിസമത്വം, തുല്യനീതി, യുക്​തിബോധം, ശാസ്​ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങൾ അതിലുൾപ്പെടും. വ്യവസ്​ഥിതിയുടെ സമൂലമാറ്റത്തിന് ഉൗന്നലേകുന്നതിന് പകരം മേൽവിഷയങ്ങളിലെ പ്രസക്​തഭാഗങ്ങളെ ഉപരിപ്ലവവും മൃദുലവുമായിട്ടായിരുന്നു സമീപിച്ചിരുന്നത്. മതത്തി​​​െൻറ നിർദിഷ്​ട ലക്ഷ്യലക്ഷണങ്ങളിലൊന്നും ഉൾപ്പെടാത്ത സാംസ്കാരിക ജീവിതശൈലിയുടെയും മൂല്യബോധത്തി​​​െൻറയും സമുച്ചയം മാത്രമായിരുന്ന സനാതനധർമത്തെ എബ്രഹാമിക മതങ്ങളെപ്പോലെ ഒരു മതമാക്കി പരിവർത്തിക്കുന്നതിനുള്ള പരിശ്രമങ്ങളിലും അത് പങ്കാളിയായി.

നിലവിലിരുന്ന ജാതിവിവേചനമെന്നപോലെ മതസ്​പർധക്കും അത് ആക്കംകൂട്ടി. പരിഷ്​കരണ പ്രസ്​ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽനിന്ന് നാരായണഗുരു വ്യതിരിക്​തനാകുന്നത് ഇവിടെയാണ്. അനേകം ശാഖോപശാഖകളായി പടർന്നുകിടക്കുന്ന ബഹുസ്വരമായൊരു സാംസ്​കാരികബോധത്തെ മതത്തി​​​െൻറ േശ്രണിയിൽ വരിഞ്ഞുമുറുക്കി ഉച്ചനീചഭേദങ്ങളാർന്ന ജാതീയതയുടെ യാഥാർഥ്യങ്ങളെ സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്താതെ ഒരു രാഷ്​ട്രം പടുത്തുയർത്തുന്നതിന് കോളനിവത്​കരണത്തെ പ്രതിരോധിക്കുന്നതിലെ വിപത്ത് അദ്ദേഹം നേര​േത്ത തിരിച്ചറിഞ്ഞു.

ജാതീയവും ഭൗതികവുമായ വിവേചനങ്ങൾ നിലനിർത്തി മതത്തി​​​െൻറ അടിസ്​ഥാനത്തിൽ കൃത്രിമവും യാന്ത്രികവുമായി ഏകോപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളൊന്നും സമൂഹത്തിന് ഹിതകരമല്ലെന്ന് മുൻകൂട്ടിക്കണ്ടറിഞ്ഞ അദ്ദേഹം മാനവികൈക്യത്തിനാണ് ഉൗന്നലേകിയത്.

ഗുരുവിനെ ഹൈന്ദവസന്യാസിയെന്ന് ചിലർ അഭിസംബോധന ചെയ്യുന്നതിലെ വ്യർഥതകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരവധി ക്ഷേത്രങ്ങൾ ഗുരു പ്രതിഷ്ഠിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഒരാലംബനം, കൂട്ടായ്മയുടെ പൊതുവിടം, മനുഷ്യബന്ധങ്ങളുടെ മാതൃകാസ്​ഥാനം എന്നതിൽക്കവിഞ്ഞ് അവ​ക്കൊന്നും ആത്യന്തികമായ പ്രാധാന്യമില്ല. ഒരുഘട്ടത്തിൽ ഇത്തരം പ്രതിഷ്ഠകൾക്ക് പകരം പ്രണവചിഹ്നം വരച്ച കണ്ണാടി, കെടാവിളക്ക്, വചനങ്ങൾ എന്നിവയും ഗുരു പ്രതിഷ്ഠിച്ചു.

ക്രമേണ പ്രതിഷ്ഠാകർമങ്ങൾ നിർത്തി വിദ്യാലയങ്ങളും വായനശാലകളും വ്യവസായസ്​ഥാപനങ്ങളുമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതര മതവിഭാഗത്തിൽപെട്ടവർ ആവശ്യപ്പെടുന്നപക്ഷം അവരുടെ ആരാധനാലയങ്ങളും പ്രതിഷ്ഠിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. ‘‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’’ എന്നദ്ദേഹം ഒരിക്കൽ തുറന്നു ചോദിക്കുകയുണ്ടായി. 1916ൽ നടത്തിയ വിളംബരത്തിൽ ജാതിക്കും മതത്തിനും അതീതനാണ് താനെന്ന് സംശയലേശമെന്യേ ഗുരു പ്രഖ്യാപിച്ചു. ഉൾസാരം ഒന്നായതുകൊണ്ടും പരംപൊരുളി​​​െൻറ പ്രകടനസാധ്യതകൾ അനന്തമായതുകൊണ്ടും ഒരു മതം മറ്റൊരു മതത്തോട് യുദ്ധം ചെയ്ത് വിജയം നേടാമെന്നും മതങ്ങളെ പോരാട്ടത്തിലൂടെ നശിപ്പിക്കാമെന്നും കരുതുന്നത് പ്രായോഗികമല്ല. ഒരു മതവും പൊരുതിയാൽ അവസാനിക്കാത്തതാണ്. മോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തമാണെന്ന് ഗാന്ധിജിയുമായുള്ള അഭിമുഖത്തിനിടെ ആ യോഗീവര്യൻ ഉൗന്നിപ്പറഞ്ഞതും ഈ യാഥാർഥ്യം സ്വാംശീകരിച്ചാണ്.

Tags:    
News Summary - Sreenarayana Guru Death Anniversary - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.