പോയ വാരം ഡൽഹി ദീൻദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നടന്ന പ്രധാന പരിപാടികളിലൊന്ന് മലയാളി കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും സംയുക്തമായി വിളിച്ചുചേർത്ത വാർത്തസമ്മേളനമായിരുന്നു. കേരളത്തിലെ രണ്ട് ജില്ലകളിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അതിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം തേടാനും കെ. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനു പിറ്റേന്നായിരുന്നു ഇത്. രണ്ട് കേന്ദ്രമന്ത്രിമാർ സംയുക്തമായി നടത്തുന്ന വാർത്തസമ്മേളനം എന്തിനാണെന്ന ജിജ്ഞാസയോടെ വന്ന മലയാളികളല്ലാത്ത മാധ്യമപ്രവർത്തകർക്കു മുന്നിൽ എൻ.െഎ.എ അന്വേഷണം ആവശ്യപ്പെട്ട കാര്യം അറിയിച്ചശേഷം മൂവരും പൊടുന്നനെ കടന്നത് 'ഹലാൽ' വിവാദത്തിലേക്കാണ്.
എൻ.െഎ.എ അന്വേഷണം ആവശ്യെപ്പട്ടിട്ട് അമിത് ഷാ എന്തു മറുപടി നൽകി? കേസ് അന്വേഷണം എൻ.െഎ.എക്ക് കൈമാേറണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പായതിനാൽ ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണുമോ? ദേശദ്രോഹ പ്രവർത്തനം നടത്തുന്നുവെന്ന് മൂവരും ആരോപിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ അമിത് ഷായോട് ആവശ്യപ്പെേട്ടാ? എന്നുതുടങ്ങി വാർത്തസമ്മേളനം വിളിച്ച വിഷയത്തിലെ ചോദ്യങ്ങൾക്ക് നൽകാൻ മൂവർക്കും കൃത്യമായ ഉത്തരമില്ലായിരുന്നു. അതിൽനിന്നെല്ലാം വഴുതിമാറി ആരും ചോദിക്കാതെ തന്നെ 'ഹലാൽ' വിവാദത്തിലേക്ക് ചാടുന്നതാണ് കണ്ടത്. രണ്ട് കേന്ദ്രമന്ത്രിമാർ കൂടി സാക്ഷ്യെപ്പടുത്താനുള്ളതിനാൽ കേരളത്തിലെ വലിയ വിഷയമായി ദേശീയതലത്തിൽ മാധ്യമങ്ങൾ അത് കത്തിച്ചുകൊള്ളും എന്നായിരുന്നു സുരേന്ദ്രെൻറ കണക്കുകൂട്ടൽ. നിരവധി തവണ ആവർത്തിച്ചുപറഞ്ഞുനോക്കിയിട്ടും അതേക്കുറിച്ച് ഒരു ചോദ്യം പോലുമുന്നയിക്കാതെ മാധ്യമപ്രവർത്തകൾ ആ വിഷയം അവഗണിച്ചു തള്ളി.
ഡൽഹിക്ക് രുചിക്കാത്ത കേരളത്തിെല ഭക്ഷ്യവിഷം
ജമാ മസ്ജിദിെൻറ പരിസരത്തും നിസാമുദ്ദീനിലേക്കും വണ്ടിപിടിച്ച് പോയി തിരഞ്ഞുപിടിച്ച് ഹലാൽ ഭക്ഷണം കഴിക്കാറുള്ള മാധ്യമപ്രവർത്തകർക്കു മുന്നിലാണ് കേരളം മുഴുക്കെ 'ഹലാൽ' ബോർഡുകളുയരുകയാണ് എന്നത് സുരേന്ദ്രൻ കൊടിയ പാതകം കണക്കെ അവതരിപ്പിച്ചത്. ഹലാൽ(അനുവദനീയം), ഹറാം(നഷിദ്ധം) അറിയാത്ത സുരേന്ദ്രൻ കേരളത്തിൽ 'ഹലാൽ' ഭക്ഷണം കിട്ടുമെന്ന് ബോർഡ് വെക്കുന്നതൊക്കെ വലിയ കുറ്റകൃത്യമാക്കി അവതരിപ്പിക്കുന്നതുകേട്ട് ഇതെന്തു കഥയെന്ന ഭാവത്തിൽ മലയാളികളല്ലാത്ത മാധ്യമപ്രവർത്തകർ അന്തംവിട്ടിരുന്നു.
ലോകം പോയിട്ട് രാജ്യമെന്തെന്നു പോലുമറിയാത്തവരാണ് കേരളത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ എന്ന ധാരണ ബി.ജെ.പി ബീറ്റ് ചെയ്യുന്ന മാധ്യമപ്രവർത്തകരിലുണ്ടായത് മിച്ചം. സുരേന്ദ്രെൻറ ഹലാൽ പ്രസ്താവന കേരളത്തിലെ മാധ്യമങ്ങളെപോലെ ദേശീയ തലത്തിൽ ഒരു വിഷയമായി ആരും ഏറ്റെടുത്തില്ല. ഉത്തരേന്ത്യയിലെ വർഗീയ ധ്രുവീകരണത്തിനും മുസ്ലിം വിദ്വേഷത്തിനും 'ലവ് ജിഹാദി'നുശേഷമുള്ള കേരളത്തിലെ സംഭാവനയാകും ഹലാൽ വിരുദ്ധ കാമ്പയിൻ എന്ന കണക്കുകൂട്ടലാണ് ഇതോടെ തെറ്റിയത്. മുസ്ലിംകളുടെ വ്രതകാലമായ റമദാൻ മുഴുവൻ പുരാനി ദില്ലിയിലെ രാവുകൾ മുസ്ലിംകളല്ലാത്തവർക്കുള്ള ഹലാൽ ഭക്ഷ്യമേളകൾ കൂടിയാണ് എന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കറിയില്ലല്ലോ. സന്ധ്യ മയങ്ങുേമ്പാൾ ജമാ മസ്ജിദിെൻറ ഗലികളിലേക്ക് വരുന്ന ഇതര മതസ്ഥരായ മനുഷ്യർ വയർ നിറയെ ഹലാൽ മാത്രം തിന്നും കുടിച്ചും പുലർകാലങ്ങളിലാണ് തിരിച്ചുപോകാറുള്ളത്.
ഹലാൽ ബോർഡുകൾ നിർബന്ധമാക്കി ബി.ജെ.പി
വാക്കും പ്രവൃത്തിയും തമ്മിലും സ്വന്തം വാക്കുകൾ തമ്മിലും ഒരു പൊരുത്തവുമില്ലെന്ന ജനിതക ഗുണം ബി.ജെ.പിയിൽ തെളിഞ്ഞുകാണുന്നതിെൻറ മെറ്റാരുദാഹരണം മാത്രമായി ബി.ജെ.പി ആസ്ഥാനത്തെ വാർത്തസമ്മേളനം മാറി. കേരളത്തിൽ ഹലാൽ ബോർഡുകൾ വെക്കരുതെന്നും ഉള്ളവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന ബി.ജെ.പി തന്നെയാണ്, മാംസാഹാരം വിളമ്പുന്ന ഡൽഹിയിലെ റസ്റ്റാറൻറുകൾക്കു മുന്നിൽ ഹലാൽ ബോർഡുകൾ നിർബന്ധമായും വെക്കണമെന്ന് ആവശ്യപ്പെട്ടത്. സാക്ഷര കേരളത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കളുടെ ഹലാൽ വിേദ്വഷ പ്രസ്താവന രാജ്യതലസ്ഥാനത്ത് ബി.ജെ.പിയോടും ആർ.എസ്.എസിനോടും അനുഭാവമുള്ള മാധ്യമങ്ങൾ പോലും അവഗണിച്ച് ഒഴിവാക്കിയതിനു പിന്നിലുള്ള കാരണവും അതുതന്നെയാണ്.
ഇസ്ലാമിക വിധിപ്രകാരം അറുത്തു തയാറാക്കുന്ന മാംസാഹാരം വിളമ്പുന്ന ഭക്ഷണശാലകൾക്കു മുന്നിൽ ഹലാൽ ബോർഡ് വെക്കണമെന്ന് ആദ്യമായി ഡൽഹിയിൽ നിർദേശം നൽകിയത് ബി.ജെ.പിയാണ്. ഇൗസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനാണ് 2018ൽ അതിന് തുടക്കമിട്ടത്. റസ്റ്റാറൻറുകളും ഇറച്ചിക്കടകളും തങ്ങൾ വിൽക്കുന്ന മാംസം 'ഹലാൽ' ആണോ 'ജഡ്ക'യാണോ എന്ന് എഴുതിത്തൂക്കണമെന്ന് അവർ ഉത്തരവിറക്കി. സിഖുകാർക്കു പുറെമ ഹിന്ദുക്കളും ജഡ്ക വാങ്ങുകയും മുസ്ലിംകൾ മാത്രം ഹലാൽ വാങ്ങുകയും ചെയ്യുന്നതിനാണ് ഇത്തരമൊരു തീരുമാനം അന്ന് ബി.ജെ.പി എടുത്തതെന്ന് ചില കോണുകളിൽ നിന്ന് വിമർശനമുയർന്നെങ്കിലും തീരുമാനവുമായി അവർ മുന്നോട്ടുപോയി.
മാംസ ഭക്ഷണം സിഖ് രീതിയിലുള്ള 'ജഡ്ക'യാണോ ഇസ്ലാമിക രീതിയിലുള്ള 'ഹലാൽ' ആണോ എന്ന് നിർബന്ധമായും വടക്കൻ ഡൽഹിയിലും എഴുതിവെക്കണമെന്ന് ഏതാനും മാസം മുമ്പ് നിർദേശം നൽകിയത് ബി.ജെ.പി നേതാവായ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ചെയർമാൻ ജയ് പ്രകാശ് ആണ്. കോർപറേഷൻ സ്ഥിരസമിതി പാസാക്കിയ ശേഷമായിരുന്നു ഇത്. കഴിഞ്ഞ വർഷം ജനുവരിയിൽ, ബി.ജെ.പി ഭരിക്കുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഹലാൽ, ജഡ്ക ബോർഡുകർ നിർബന്ധമാക്കിയതിെൻറ ചുവടു പിടിച്ചായിരുന്നു ഇത്. തങ്ങൾ ഭക്ഷിക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ഉപഭോക്താവിനുള്ളതുെകാണ്ടാണ് ഹലാൽ, ജഡ്ക ബോർഡുകൾ നിർബന്ധമാക്കിയത് എന്നാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷെൻറ സഭാ നേതാവ് നരേന്ദ്ര ചൗള പറഞ്ഞത്.
ഹലാൽ ഭക്ഷണം വിളമ്പുന്ന ബി.ജെ.പിയും ആർ.എസ്.എസും
ബി.ജെ.പി മുന്നിട്ടിറങ്ങി ജഡ്ക, ഹലാൽ ബോർഡുകൾ വേർതിരിച്ച് വെച്ചശേഷവും ആർ.എസ്.എസും ബി.ജെ.പിയും ഡൽഹിയിൽ ഹലാൽ മാംസം വിളമ്പിക്കൊണ്ടിരിക്കുന്നുണ്ട്. മുെമ്പാക്കെ ബി.ജെ.പി ദേശീയ നിർവാഹക സമിതികളിലും നേതാക്കളുടെ വാർത്തസമ്മേളനങ്ങളിലും വരെ പുരാനി ദില്ലിയിലെ ഹലാൽ ഭക്ഷണം വിളമ്പിയിരുന്ന ബി.ജെ.പി ഇപ്പോഴും ന്യൂനപക്ഷ മോർച്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഹലാൽ തന്നെയാണ് വിളമ്പാറുള്ളത്.
ദേശീയ നിർവാഹക സമിതിക്ക് ഹലാൽ മാംസാഹാരങ്ങൾ വിളമ്പിേയടത്തുനിന്ന് സസ്യാഹാരം മാത്രം വിളമ്പുന്നിടത്തേക്ക് ബി.ജെ.പി മാറിയെങ്കിലും മുസ്ലിംകളെ ആർ.എസ്.എസിൽ ചേർക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ചുണ്ടാക്കിയ ഇന്ദ്രേഷ് കുമാർ നടത്തുന്ന പരിപാടികളിലും പഥ്യം ഹലാൽ മാംസാഹാരം തന്നെ.
സുരേന്ദ്രൻ തുപ്പുന്നതും ഗോയൽ വിളമ്പുന്നതും
വായിൽ വരുന്നതെന്തും വിദ്വേഷ പ്രചാരണത്തിനായി തുപ്പുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കേന്ദ്ര മന്ത്രിമാരെ കൂട്ടി വാർത്തസമ്മേളനം നടത്തിയ ബി.ജെ.പി ആസ്ഥാനത്തിന് വിളിപ്പാടകലെ ചാന്ദ്നി ചൗക്കിലാണ് ഡൽഹിയിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിജയ് ഗോയലിെൻറ പ്രശസ്തമായ 'ധരംപുര ഹവേലി'. പാപ്ഡി ഛാട്ട് മുതൽ കബാബ് വരെ ചാന്ദ്നി ചൗക്കിെല രുചികരമായ ഹലാൽ ഭക്ഷണം ഹവേലിയിലെ തീന്മേശയിൽ വിളമ്പുമെന്നതാണ് വിജയ് ഗോയലിെൻറ വാഗ്ദാനം തന്നെ.
റൂഫ് ടോപ് റസ്റ്റാറൻറിലിരുന്ന് ജമാ മസ്ജിദിെൻറ മിനാരങ്ങൾ കണ്ട് മുഗൾ ഭക്ഷണം കഴിക്കാമെന്നതാണ് എടുത്തുപറയുന്ന സവിശേഷത. എയർ ഇന്ത്യയിൽ പോലും സസ്യാഹാരം അടിച്ചേൽപിച്ചിട്ടും വിജയ് ഗോയലിെൻറ ഹവേലിയിൽ ഇന്നും സമ്പന്നമായ ഹലാൽ മുഗൾ ഭക്ഷണം കൊണ്ടാണ് സന്ദർശകരെയും സഞ്ചാരികളെയും വിരുന്നൂട്ടുന്നത്. 'തുപ്പുന്ന ഭക്ഷണമാണ് ഹലാൽ' എന്ന് സുരേന്ദ്രനും മുരളീധരനും കേരളത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളം ഡൽഹി വാർത്തസമ്മേളനത്തിൽ കൂടി ആവർത്തിച്ചിരുന്നുവെങ്കിൽ ഗോയലിെൻറ പ്രതികരണം എന്താകുമായിരുന്നുവെന്ന് വെറുതെ ഒാർത്തുപോയി. ഇന്ത്യയുടെ ഭക്ഷ്യ തലസ്ഥാനമെന്നുപോലും വിളിക്കുന്ന ചാന്ദ്നി ചൗക്കിലെ സ്വന്തം നേതാവിെൻറ ഹവേലിയിൽ വിളമ്പുന്ന ഹലാൽ മുഗളായ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ എങ്ങനെ വിലക്കും? അതല്ലെങ്കിൽ ഇൗ തുപ്പിയ വിഷമത്രയും അവർക്കുതന്നെ വിഴുങ്ങേണ്ടിവരില്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.