തബ്​രീസി​െൻറ രക്തത്തിൽ നിയമത്തിനും പങ്കുണ്ട്

1861-1865 കാലത്തെ ആഭ്യന്തരയുദ്ധ ശേഷം അമേരിക്കയിൽ കറുത്തവർഗക്കാരായ അടിമകൾക്ക് വിമോചനം അനുവദിച്ചു. എന്നാൽ, അതിനുശേഷ ം ആഫ്രോ-അമേരിക്കൻ ജനതക്കെതിരെ ആസുരമായ ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറി. വെളുത്തവർഗത്തി​​െൻറ അതി​േശ്രഷ്‌ഠത്വം പ്രകടിപ്പിക്കാൻ വംശീയവാദികൾ കണ്ടെത്തിയ മാർഗമായിരുന്നു ആൾക്കൂട്ടക്കൊലകൾ എന്ന ‘ലിഞ്ചിങ്’. വെള്ളവംശീയ ആധിപത് യം നിലനിർത്താൻ പാസാക്കിയിരുന്ന ‘ജിം ക്രോ’ നിയമങ്ങളും ആചാരമര്യാദകളും ലംഘിക്കുന്നുവെന്നതായിരുന്നു ഈ കൊലപാതകങ ്ങളുടെ കാരണം. ടസ്കേഗീ ഇൻസ്​റ്റിറ്റ്യൂട്ടി​​െൻറ പഠനം അനുസരിച്ച് 1882നും 1968നും ഇടയിൽ 4743 ആളുകൾ ലിഞ്ചിങ്ങിന് ഇരയായി. അതിൽ 3446 പേരും കറുത്തവർഗക്കാരായിരുന്നു.കൊന്ന്, മരത്തിൽ കെട്ടിത്തൂക്കുക എന്നതായിരുന്നു ഇതി​​െൻറ രീതി. സമാനമായ ത രത്തിൽ ഇന്ത്യയിൽ സംഘ്​പരിവാർ അധികാരം കൈയടക്കിയ ശേഷം ആൾക്കൂട്ട കൊലപാതകങ്ങൾ ഭയാനകരമാം വിധം സർവസാധാരണമായിരിക് കുന്നു. ഈ ആൾക്കൂട്ട കൊലപാതകങ്ങളുടെ ലക്ഷ്യവും രീതിയും അമ്പരപ്പിക്കുന്ന വിധം അമേരിക്കൻ ലിഞ്ചിങ്ങുകളുടേതാണ്.

ഇവിടെ മുസ്​ലിംകളും ദലിതരുമാണ് ഇരകൾ എന്നുമാത്രം. പശുമോഷണവും ഗോഹത്യയുമാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമായ ി ചൂണ്ടിക്കാണിക്കാറുള്ളത്. ഇത് യഥാർഥത്തിൽ സമൂഹത്തിൽ ബ്രാഹ്മണിസം അടിച്ചേൽപിക്കാനുള്ള ഹിംസാത്മകമായ ഒരു തന്ത് രംകൂടിയാണ്.ഝാർഖണ്ഡിലെ സേരയ്​കല ജില്ലയിലെ തബ്​രീസ് അൻസാരി എന്ന യുവാവാണ് ഈ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇര. മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ മർദിച്ചുവെന്നു മാത്രമല്ല ‘ജയ് ശ്രീറാം’,‘ജയ് ഹനുമാൻ’ എന്നൊക്കെ ചൊല്ലാൻ ആ യുവാവിനെ ജനക്കൂട്ടം നിർബന്ധിക്കുകയും ചെയ്തു. ഇത്തരം ക്രൂരതകൾക്ക് ഭരണകൂട പിന്തുണയുണ്ട് എന്നതാണ് ഏറെ ഭയാനകം. ഝാർഖണ്ഡിലെ റാംഗഢിൽ അലീമുദ്ദീൻ അൻസാരി എന്നയാളെ ആൾക്കൂട്ട കൊലക്കിരയാക്കിയ കുറ്റവാളികൾക്ക് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചപ്പോൾ അന്നത്തെ കേന്ദ്ര മന്ത്രി ജയന്ത് സിൻഹ നേരിട്ടെത്തി അവരെ അനുമോദിച്ച​ു.

ഈ സാമൂഹികവിപത്തിനെ നേരിടാൻ ആവശ്യമായ നിയമമോ നിയമനിർവഹണ സംവിധാനമോ ഇന്ത്യയിൽ ഇന്നില്ല. ഇന്ത്യൻ പീനൽകോഡ് 302, 304 വകുപ്പുകൾ പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്​റ്റർ ചെയ്യാമെന്നു മാത്രം. ആൾക്കൂട്ട കൊലപാതകങ്ങൾ കൊലക്കുറ്റത്തേക്കാൾ എത്രയോ ഭയാനകവും സമൂഹത്തിനു മേൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുന്നതുമാണ്. പലപ്പോഴും ഇന്ത്യൻ പീനൽകോഡിലെ 153 എ വകുപ്പാണ് ചുമത്താറുള്ളത്. മൂന്നു വർഷം തടവുശിക്ഷ മാത്രം വിധിക്കുന്ന വകുപ്പാണിത്. മാത്രമല്ല, പ്രോസിക്യൂഷൻ നടത്താൻ സർക്കാറി​​െൻറ അനുമതിയും വേണം. ഭരണസംവിധാനം മുഴുവൻ ഇരകൾക്കെതിരെ കുറ്റവാളികൾക്കൊപ്പം നിൽക്കുകയാണ്​ പതിവ്. രാജസ്ഥാനിലെ ആൽവാറിൽ പശു മോഷണം ആരോപിച്ച്​ ആൾക്കൂട്ടം റക്​​ബർ ഖാൻ എന്ന യുവാവിനെ ആക്രമിച്ചപ്പോൾ സ്ഥലത്തെത്തിയ പൊലീസ് ഇരയെ സംരക്ഷിക്കാനല്ല, പശുക്കളെ ഗോശാലയിൽ എത്തിക്കാനാണ് തിടുക്കംകാട്ടിയത്!

2018 ജൂലൈയിൽ തഹ്‌സീൻ പൂനവാല x യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സമഗ്രമായ നിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങളെ പ്രത്യേക കുറ്റമായി കണ്ടും ഗുരുതരമായ ശിക്ഷ നൽകാനുള്ള നിയമം നിർമിക്കാനും സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ പൊലീസ് സൂപ്രണ്ടി​​െൻറ റാങ്കിലുള്ള ഒരു നോഡൽ ഓഫിസറെ നിയമിക്കാൻ കോടതി നിർദേശിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന വ്യാജവാർത്തകളേയും മറ്റും നേരത്തേ കണ്ടെത്തി അവയുടെ വ്യാപനം തടയാൻ ഒരു സ്പെഷൽ ഇൻറലിജൻസ് ടാസ്ക് ഫോഴ്സ് രൂപവത്​കരിക്കാനും നിർദേശിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ വലിയ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് റേഡിയോ, ടി.വി എന്നിവ വഴി ജനങ്ങളെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ആറു മാസത്തിനകം ഇത്തരം കേസുകളിൽ വിധിപറയണം എന്നും കോടതി നിർദേശിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറിയ/അരങ്ങേറാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ കോടതി മൂന്നാഴ്ച അനുവദിച്ചു.

നോഡൽ ഓഫിസർമാരും സംസ്ഥാന പൊലീസ് മേധാവികളും ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ അതീവ ജാഗ്രത കാണിക്കാനും സമയബന്ധിതമായി യോഗങ്ങൾ കൂടി ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കോടതി നിർദേശിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നാൽ ഉടനടി എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യണം. ഇരയുടെ കുടുംബത്തിനെതിരെ പീഡനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സി.ആർ.പി.സി 357 എ പ്രകാരം ഇരകൾക്ക് നഷ്​ടപരിഹാരം നൽകണം. ഈ നിർദേശങ്ങൾ അനുസരിക്കാത്ത പൊലീസ് ഓഫിസർമാർക്കെതിരെ ശിക്ഷാനടപടികൾ ആറുമാസത്തിനകം കൈക്കൊള്ളണം.

എന്നാൽ, കേന്ദ്ര ഗവൺമ​െൻറ് ഈ നിർദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സമഗ്രമായ ഒരു നിയമനിർമാണം നടത്തേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ അപര്യാപ്​തമാണ്. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് രാഷ്​ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ആൾക്കൂട്ട കൊലപാതകങ്ങൾ.

നാഷനൽ കാമ്പയിൻ എഗൻസ്​റ്റ്​ മോബ് ലിഞ്ചിങ്, ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ‘മാനവ സുരക്ഷ ഖാനൂൻ’ (മസൂക) എന്ന പേരിൽ ഒരു കരട് നിയമം അവതരിപ്പിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനുള്ള നിയമം ഭരണഘടനയുടെ അനുച്ഛേദം 21ൽ ഉൾപ്പെടുത്തണമെന്നാണ് അതിൽ ആവശ്യപ്പെട്ടത്. ഒരു പൊലീസ് സ്​റ്റേഷൻ പരിധിയിൽ ആൾക്കൂട്ട കൊലപാതകം നടന്നാൽ ബന്ധപ്പെട്ട സ്​റ്റേഷൻ ഹൗസ് ഓഫിസറെ ഉടനടി സർവിസിൽനിന്ന് നീക്കണമെന്നാണ് ‘മസൂക’ നിർദേശിച്ചത്. സ്​റ്റേഷൻ ഹൗസ് ഓഫിസർ അയാളുടെ അധികാര പരിധിയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകത്തിന് പ്രഥമദൃഷ്​ട്യാ ഉത്തരവാദിയാകണം.

ഈ സാഹചര്യത്തിൽ ശ്രദ്ധേയമായൊരു നിയമനിർമാണം മണിപ്പൂർ പാസാക്കുകയുണ്ടായി. ‘ദ മണിപ്പൂർ പ്രൊട്ടക്​ഷൻ ഫ്രം മോബ് വയലൻസ് ആക്ട് 2018’ എന്നാണ് ഈ ആക്​ടി​​െൻറ പേര്. ഇരയുടെ മരണത്തിലേക്ക് നയിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് ജീവപര്യന്തം ശിക്ഷ ഈ നിയമം വിഭാവനം ചെയ്യുന്നു. ജീവിക്കാനുള്ള അവകാശം സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനവും ഇന്ത്യൻ ഭരണഘടനയും പ്രകാരം ഏറ്റവും മൗലികമായ മനുഷ്യാവകാശമാണ്. ഈ തത്ത്വം ഉൾക്കൊണ്ടാണ് ഈ നിയമം പാസാക്കിയത്. സുപ്രീംകോടതിയുടെ തഹ്‌സീൻ പൂനവാല കേസിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മണിപ്പൂർ മോബ് വയലൻസ് ആക്ട് പാസാക്കിയത്.
മോബ് വയലൻസ് എന്നതിന് സമഗ്രമായ നിർവചനം ആക്ട് നൽകുന്നുണ്ട്. പെ​െട്ടന്ന് ഉടലെടുക്കുന്നതും ആസൂത്രിതമായുണ്ടാകുന്നതും ഈ കുറ്റത്തി​​െൻറ പരിധിയിൽ വരും. ഭക്ഷണരീതികളുടെയും ലൈംഗികതയുടെയും അടിസ്ഥാനത്തിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ നിയമം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഓരോ ജില്ലയിലും നോഡൽ ഓഫിസർമാരെ നിയമിക്കണം. ഈ ഓഫിസർമാർ ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ആവശ്യമായ രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ക്രമസമാധാനപാലന പ്രവർത്തനങ്ങളും നടത്താൻ ബാധ്യസ്ഥരാണ്.

ആൾക്കൂട്ട കൊലപാതകം തടയുന്നതിൽ പരാജയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രിമിനൽ ബാധ്യത ആക്ട് വിഭാവനം ചെയ്യുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു വർഷം മുതൽ മൂന്നുവർഷം വ​രെ തടവുശിക്ഷ നൽകണമെന്ന് നിയമം അനുശാസിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ശിക്ഷ ചുമത്തുന്നു. ആക്രമണങ്ങൾക്ക് ഇരയാവുന്നവർക്കും കുടുംബങ്ങൾക്കും സംരക്ഷണവും നഷ്​ടപരിഹാരവും നിയമം വിഭാവനം ചെയ്യുന്നുണ്ട്. തഹ്‌സീൻ പൂനവാല കേസിലെ സുപ്രീം കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിലും മണിപ്പൂർ പ്രൊട്ടക്​ഷൻ ഫ്രം മോബ് വയലൻസ് ആക്​ടി​​െൻറ മാതൃകയിലും ആൾക്കൂട്ട കൊലപാതകങ്ങളെ പ്രത്യേക കുറ്റമാക്കിക്കൊണ്ടും അതിന്​ കനത്ത ശിക്ഷ ഏർപ്പെടുത്തിയും ഇത്തരം കേസുകളിൽ പ്രത്യേക കോടതികൾ വഴി വേഗത്തിലുള്ള നീതി ഉറപ്പാക്കിയും ഇരകൾക്ക് സംരക്ഷണവും നഷ്​ടപരിഹാരം നൽകിയും സമഗ്രമായ ഒരു നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണം.

Tags:    
News Summary - Thabris Death-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.