?.??. ????, ?. ???????????

കേരളത്തിനൊരു റവന്യൂ മന്ത്രിയുണ്ടോ?

മുൻ സർക്കാറിൻെറ കാലത്ത് നെല്ലിയാമ്പതിയിലെ കരുണ എസ്​റ്റേറ്റിൻെറ കരം സ്വീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച് ചു. എൽ.ഡി.എഫ് നേതാക്കൾ അതിനെതിരെ പ്രതിഷേധിച്ചു. കരം അടച്ചതുകൊണ്ട് ഭൂവുടമസ്ഥത ഉറപ്പിക്കാനാവില്ലെന്ന് റവന്യൂ മ ന്ത്രി അടൂർ പ്രകാശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ സർക്കാറിന് തീര ുമാനത്തിൽനിന്ന്​ പിൻവാങ്ങേണ്ടിവന്നു. അന്നു പ്രതിഷേധത്തിന് മുന്നിൽ നിന്നത് ഇന്നത്തെ മന്ത്രി എ.കെ. ബാലനാണ്. കാല ം മാറിയപ്പോൾ കഥയും മാറി. റവന്യൂ വകുപ്പിൽ എന്തു നടക്കുന്നുവെന്ന് മന്ത്രി അറിയാത്ത നിലയായി. അതിന് ഉദാഹരണമാണ് തെന ്മലയിൽ ഹാരിസൺസ്​ വിറ്റ റിയ റിസോർട്ടിൻെറ ഭൂമിക്ക് കരം അടച്ചത്. കേരളത്തിൽ സമാന്തരമാ​െയാരു ഭരണസംവിധാനം പ്രവർത്ത ിക്കുന്നുണ്ടോ? സർക്കാർ ഉത്തരവ് പുറത്തുവരുന്നതിനു മുമ്പ് കരം അടക്കാൻ അവർക്ക് കഴിഞ്ഞത് നിസ്സാര കാര്യമാണോ?

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി സംസ്ഥാനത്തെ വിവാദ വിഷയമാണ് ഹാരിസൺസ് ഭൂമി. മുൻ സർക്കാറിൻെറ കാലത്ത് ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ ഹാരിസൺസ് കേസിൽ ഗുരുതര വീഴ്ചയുണ്ടായി. കേസ് മുന്നോട്ടുകൊണ്ടുപോയ ഗവ. പ്ലീഡർ സുശീല ആർ. ഭട്ടിനെ മാറ്റി. പകരം അഡീഷനൽ അഡ്വക്കറ്റ്​ ജനറൽ രഞ്​ജിത് തമ്പാനെ ഏൽപിച്ചു. അദ്ദേഹം മുൻ സർക്കാറിൻെറ കാലത്ത് ഹാരിസൺസ് കേസിൽ ഹാജരായിട്ടുണ്ടെന്ന ആക്ഷേപം ഉയർന്നപ്പോൾ സോഹന് കൈമാറി. പിന്നീട് സോഹനെതിരെയും അതേ ആരോപണമുണ്ടായി. ഒടുവിൽ പല കൈമറിഞ്ഞ് ഗവ. പ്ലീഡർ പ്രേമചന്ദ്രപ്രഭുവിനെ ഏൽപിച്ചു. അദ്ദേഹം കേസിൽ വിജയിക്കില്ലെന്ന മുൻവിധിയോടെയാണ് ഹൈകോടതിയുടെ പടികൾ കയറിയത്. ഹൈകോടതി ഡിവിഷൻ ​െബഞ്ച്, സ്പെഷൽ ഓഫിസർ രാജമാണിക്യത്തിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് അധികാരമില്ലെന്ന് ഉത്തരവിട്ടു. അതേസമയം, സർക്കാറിന് പുതുവഴികൾ തുറന്നിട്ടാണ് വിധി പ്രസ്താവിച്ചത്. ഭൂവുടമസ്ഥത സ്ഥാപിക്കുന്നതിന് സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാം. അതുപോലെ ഭൂവുടമസ്ഥത സംബന്ധിച്ച് തീരുമാനിക്കാൻ അധികാരമുള്ള സ്ഥാപനങ്ങൾക്ക് തുടർനടപടി സ്വീകരിക്കാം. റവന്യൂ വകുപ്പ് നിയമസെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥിനോടും അഡ്വക്കറ്റ്​ ജനറലിനോടും നിയമോപദേശം തേടി.

ഇരുകൂട്ടരും ഹാരിസൺസിനെ സഹായിക്കുന്ന തരത്തിലാണ് നിയമോപദേശം നൽകിയത്. അതേസമയം, രാജമാണിക്യം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണമടക്കം പലവഴികൾ ചൂണ്ടിക്കാണിച്ചു. സർക്കാർ നടപടി വൈകിയപ്പോൾ ഹാരിസൺസും റിയയും അടക്കമുള്ളവർ നികുതിയടക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഇതിൽ റിയ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമാണ്. സ്പെഷൽ ഓഫിസർ രാജമാണിക്യം 2015 ഫെബ്രുവരി 14ന് ഈ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയാണ് അവർക്ക് നോട്ടീസ് നൽകിയത്. കൊല്ലം സബ്കലക്ടർ, പുനലൂർ തഹസിൽദാർ, തെന്മല - ആര്യങ്കാവ് വില്ലേജ് ഓഫിസർ, സർവേ ഓഫിസർ, ആര്യങ്കാവ് ഡി.എഫ്.ഒ, കമ്പനിയുടെ പവർ ഓഫ് അറ്റോണിയായ ജോയ് ജോസഫ്, മാനേജിങ് ഡയറക്ടർ ജോർജ് മാണിയത്ത് ജോൺ (ജി.എം.ജെ. തമ്പി) തുടങ്ങിയവരും സന്ദർശനവേളയിൽ പങ്കെടുത്തിരുന്നു.

പ്രമാണരേഖകൾ പരിശോധിച്ചതിൽ 2005 ജൂൺ 23നാണ് ഹാരിസൺസ് 206 ഏക്കർ ഭൂമി വിറ്റത്. ഹാരിസൺസ് ഹാജരാക്കുന്ന 1923ലെ പ്രമാണ രേഖയനുസരിച്ച് തെന്മല എസ്റ്റേറ്റിൻെറ ഭാഗമാണ് ഈ ഭൂമി. സെറ്റിൽമ​െൻറ് രജിസ്​റ്റർ പരിശോധിച്ചപ്പോൾ ‘പണ്ടാരപ്പാട്ട ഭൂമി’യാണ്. ‘ഇവർട്ട്’ സായിപ്പിൻെറ ഇംഗ്ലീഷ് കുടിക്കമ്പനിക്ക് തിരുവിതാംകൂർ രാജാവാണ് ഭൂമി നൽകിയത്. കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം പകുതിയിൽ 10 സ്​ക്വയർ മൈൽ സ്ഥലമാണ് രാജാവ് നൽകിയത്. ഇക്കാര്യം തിരുവിതാംകൂർ സ്​റ്റേറ്റ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിജിലൻസ് അന്വേഷണത്തിൽ ഹാരിസൺസ് ഹാജരാക്കിയ 1923ലെ ഇംഗ്ലീഷ് പ്രമാണരേഖ വ്യാജമാണെന്നു തെളിഞ്ഞു. മലയാളത്തിലുള്ള യഥാർഥ പ്രമാണം കൊല്ലം താലൂക്ക് ഓഫിസിൽനിന്ന് മുൻ റവന്യൂ സെക്രട്ടറി നിവേദിത പി. ഹരൻ കണ്ടെത്തിയിരുന്നു. സ്പെഷൽ ഓഫിസർ നടത്തിയ അന്വേഷണത്തിൽ ​െതന്മല, ഇടപ്പാളയം കുടിൽ പുരയിടത്തിൽ ജോയ് ജോസഫിനാണ് ഹാരിസൺസ് ഭൂമി കൈമാറിയതെന്നു കണ്ടെത്തി. പുനലൂർ സബ്​ രജിസ്​​ട്രാർ ഓഫിസിലെ 2005ലെ പ്രമാണരേഖയാണ് ഇവർ ഹാജരാക്കിയത്. ഹാരിസൺസ് പ്രതിനിധി വി. വേണുഗോപാലും ജി.എം.ജെ. തമ്പിയും തമ്മിലാണ് കച്ചവടം നടത്തിയത്. സബ് രജിസ്​​ട്രാർ ജി. വിജയകുമാറാണ് പ്രമാണം രജിസ്​റ്റർ ചെയ്തത്. 1923ലെ ഇംഗ്ലീഷിലുള്ള പ്രമാണരേഖയാണ്​ തന്നെ കാണിച്ചതെന്ന് രജിസ്​​ട്രാർ മൊഴി നൽകി. പ്രമാണരേഖ തയാറാക്കിയത് തിരുവനന്തപുരം മള്ളൂർ റോഡിൽ ബാലകൃഷ്ണ ബിൽഡിങ്ങിൽ അഡ്വ. കൃഷ്ണൻ നായരാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ തയാറാക്കി ഭൂമി വിറ്റതിനെതിരെ ഹാരിസൺസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്തു. തെന്മല പൊലീസ് സ്​റ്റേഷൻ പ്രവർത്തിക്കുന്നത് ഈ ഭൂമിയിലാണ്. അവർ വാദിച്ചത് അടിസ്ഥാന ഭൂനികുതി അടക്കുന്ന ഭൂമിയെന്നാണ്. അതിനാൽ ഇത് സർക്കാർ പുറമ്പോക്ക് അല്ലെന്നും.

ഹൈകോടതി ഡിവിഷൻ ​െബഞ്ചിൻെറ വിധിയിൽ ഹാരിസൺസ് അടക്കമുള്ളവർക്ക് ഭൂമിയിൽ ഉടമസ്ഥതയുണ്ടെന്ന് വിധിച്ചിട്ടില്ല. എന്നിട്ടും ഡിവിഷൻ ​െബഞ്ചിൻെറ ഉത്തരവ് വന്നതോടെ ഈ കേസിൽ മറ്റു പോംവഴികളില്ല എന്ന ഉപദേശമാണ് ഗവ. പ്ലീഡർ പ്രേമചന്ദ്രപ്രഭു നൽകിയത്. അതോടൊപ്പം നിയമസെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥ് കരം അടക്കാൻ അനുമതി നൽകാമെന്നും നിയമോപദേശം നൽകി. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും നിയമസെക്രട്ടറിയുടെ നിലപാടിനെ പിന്താങ്ങി. 2018 ഒക്​ടോബർ 23ന് തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തൊഴിൽ വകുപ്പ് നടത്തിയ യോഗത്തിൽ ‘തോട്ടങ്ങളുടെ ഉടമാവകാശത്തെ സംബന്ധിച്ചുള്ള തർക്കങ്ങൾ ഉന്നയിച്ച് ഭൂനികുതി സ്വീകരിക്കാതിരിക്കുന്ന നടപടി നിയമപരമല്ലെന്നും കരം അടച്ചതുകൊണ്ടു മാത്രം ഉടമാവകാശം ലഭിക്കില്ലെന്നും അതിനാൽ കരം അടക്കുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു. ഇക്കാര്യം മുന്നോട്ടുവെച്ചത് നിയമസെക്രട്ടറിയാണ്. യോഗത്തിൽ റവന്യൂ മന്ത്രി കഥയറിയാതെ ആട്ടം കണ്ടു പിരിഞ്ഞു. പി.എച്ച്. കുര്യനും ചീഫ് സെക്രട്ടറി ടോം ജോസും നിയമ സെക്രട്ടറിയും ഗാനരചയിതാവായ മുൻ ചീഫ് സെക്രട്ടറിയും മകനും (ചീഫ് സെക്രട്ടറിയായിരിക്കെ അദ്ദേഹം മകനെ ഹാരിസൺസിൻെറ മാനേജറാക്കി) ചേർന്നു കരുക്കൾ നീക്കി. അങ്ങനെയാണ് ഉപാധികളില്ലാതെ ഹാരിസൺസ്​ അടക്കമുള്ളവർ ഭൂനികുതി അടക്കാനുള്ള ഉത്തരവിൻെറ കരട് റവന്യൂ മന്ത്രിയുടെ മേശപ്പുറത്ത് എത്തിയത്. റവന്യൂ മന്ത്രി അതിൽ ഒപ്പുവെക്കാഞ്ഞതിനാൽ മന്ത്രിസഭ യോഗത്തിൽ എത്തിയില്ല.

ഭൂവുടമസ്ഥത സ്ഥാപിച്ചെടുക്കാൻ സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാമെന്നും സിവിൽ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായി കരം സ്വീകരിക്കാമെന്നും ജസ്​റ്റിസ്​ അനു ശിവരാമൻ ഉത്തരവിട്ടിരുന്നു. അതേസമയം, റിയ നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിച്ചത് ജസ്​റ്റിസ് വിനോദ് ചന്ദ്രൻെറ മുന്നിലാണ്. കരം സ്വീകരിക്കാമെന്നാണ് വിനോദ് ചന്ദ്രൻ ഉത്തരവിട്ടത്. ഇതേ ജസ്​റ്റിസ് തന്നെയാണ് ആദ്യവിധിയിൽ സർക്കാർ സിവിൽ കോടതിയെ സമീപിക്കാൻ ഉത്തരവിട്ടത്. നികുതി അടക്കാൻ അനുമതി നൽകിയാൽ സിവിൽ കോടതിയിൽ ഉടമസ്ഥത തെളിയിച്ച് ഭൂമി തിരിച്ചുപിടിക്കാമെന്ന സർക്കാറിൻെറ നീക്കത്തിന് കനത്ത തിരിച്ചടിയാവും. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സർക്കാർ സിവിൽ കോടതിയെ സമീപിക്കണമെന്ന ഉത്തരവിനുള്ള ഫയൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലിരിക്കെയാണ്​ റിയ നികുതി അടച്ചത്. സർക്കാർ തീരുമാനത്തെ വെല്ലുവിളിക്കാൻ കരുത്തുള്ളവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. രാഷ്​​ട്രീയ കേന്ദ്രങ്ങളുടെ സഹായവും റിയക്ക് ലഭിച്ചിട്ടുണ്ട്.

വില്ലേജ് ഓഫിസിലെ റവന്യൂ രേഖകളിൽ പേരുചേർത്ത് നികുതി സ്വീകരിച്ചതോടെ കേരള ഭൂസംരക്ഷണ നിയമപ്രകാരം അത് സർക്കാർ ഭൂമിയുടെ നിർവചനത്തിൽ വരില്ല. അതിനാൽ റിയക്ക് ഭൂനികുതി അടച്ച രസീത് നൽകിയത് സിവിൽ കോടതിയിൽ അവർക്ക് ഉടമസ്ഥത സ്ഥാപിച്ചെടുക്കാൻ വഴിയൊരുക്കി. നിലവിൽ അവർക്ക് ഭൂമിയിൽ ഉടമസ്ഥതയില്ലായിരുന്നു. കലക്ടർ അവർക്ക് അടിസ്ഥാന രേഖയുണ്ടാക്കിക്കൊടുക്കുകയാണ് ഭൂനികുതി അടച്ചതിലൂടെ ചെയ്തത്. ഹാരിസൺസ് കേസ് നടത്തുന്നതിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു ഉന്നതതല യോഗംപോലും വിളിക്കാത്ത, നിയമനിർണത്തിന് നടപടി സ്വീകരിക്കാത്ത റവന്യൂ മന്ത്രി ഹാരിസൺസിനൊപ്പമാണോ? മന്ത്രിയറിയാതെ വില്ലേജ് ഓഫിസർക്ക് നികുതി അടക്കാൻ കഴിയുന്നത്ര നിസ്സാരമാണോ ഹാരിസൺസ് കേസ്? അഡ്വക്കറ്റ്​ ജനറലിൻെറ ഓഫിസിനും നിയമ -റവന്യൂ സെക്രട്ടറിമാർ അടക്കമുള്ളവർക്കും കൂറ് ആരോടാണ്​?

Tags:    
News Summary - Is There A Revenue minister to Kerala ? - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.