പുതുവർഷപ്പുലരിയിൽ രാഷ്ട്രതലസ്ഥാനങ്ങളിൽ ആഘോഷങ്ങൾ പൊടിപൊടിക്കുേമ്പാൾ ഇറാനിലെ നഗരങ്ങൾ പ്രക്ഷുബ്ധങ്ങളായിരുന്നു. സാമ്പത്തിക പരാധീനതകൾക്കും ഭരണകൂടത്തിെൻറ തെറ്റായ നയങ്ങൾക്കും തൊഴിലില്ലായ്മക്കുമെതിരായ മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങിക്കേട്ടത്. എന്നാൽ, പ്രക്ഷോഭത്തിനെതിരെ അടിച്ചമർത്തലിനുപകരം എതിർ പ്രകടനങ്ങളുമുണ്ടായി. ഭരണകൂടത്തിന്അനുകൂലമായ പ്രകടനങ്ങളിലാണ് കൂടുതൽ ആളുകൾ പെങ്കടുത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏതായാലും 2018 ഇറാന് വെല്ലുവിളികളുടെ വർഷമാകുന്ന സൂചനകളാണ് ഇവ നൽകുന്നത്.
ഇറാെൻറ പ്രഥമ വൈസ് പ്രസിഡൻറായിരുന്ന ഇസ്ഹാഖ് ജഫാംഗിരി പറയുന്നത്: ‘‘പ്രക്ഷോഭകാരികളിൽ ഒരുവിഭാഗം വിലവർധനക്കെതിരെ പ്രതികരിക്കുന്നവരായിരുന്നു. എന്നാൽ, മെറ്റാരു വിഭാഗം എങ്ങനെയെങ്കിലും ഭരണകൂടത്തെ താഴെയിറക്കണമെന്ന ഉദ്ദേശ്യമുള്ളവരാണെന്നാണ്.’’ അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ, പൊതുവെ രാജ്യെത്ത സാമ്പത്തികനില മെച്ചപ്പെട്ടുവരുകയാണത്രെ. ധനകാര്യ സൂചികകളെല്ലാം അങ്ങനെയാണ് വ്യക്തമാക്കുന്നത്. പക്ഷേ, മൂന്നു പതിറ്റാണ്ടോളം കാലം അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാഷ്ട്രങ്ങൾ അടിച്ചേൽപിച്ച സാമ്പത്തിക ഉപരോധത്തിൽനിന്ന് രാജ്യം മുക്തമായി വരുന്നതേയുള്ളൂ. എണ്ണ കയറ്റുമതി പൂർണരൂപത്തിൽ പുനഃരാരംഭിച്ചത് അടുത്തകാലത്ത് മാത്രമാണ്. സ്വാഭാവികമായും ഇതിെൻറയൊക്കെ പ്രതിഫലനങ്ങൾ അനുഭവവേദ്യമാണെന്ന് ജഹാംഗിരി വിലയിരുത്തുന്നു.
മെഹർ വാർത്താമാധ്യമം പ്രക്ഷോഭത്തിെൻറ പിന്നിൽ വിദേശകരങ്ങളാണെന്നാണ് ആരോപിക്കുന്നത്. തെഹ്റാനിലും മശ്ഹദിലും പ്രതിേഷധ പ്രക്ഷോഭങ്ങൾ നടക്കുേമ്പാൾ അതിനെ അനുകൂലിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും ജർമനിയുടെ ചില ഭാഗങ്ങളിലും പ്രകടനങ്ങൾ നടക്കുകയുണ്ടായി. ലോക നേതാക്കളിൽ പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് ‘ട്വീറ്റ്’ ചെയ്തത് ഡോണൾഡ് ട്രംപ് തന്നെയാണ്. ‘‘അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്ക് ഏറെക്കാലം പിടിച്ചുനിൽക്കാനാവില്ല’’ എന്നാണ് അദ്ദേഹം കുറിച്ചത്. 2015ൽ െഎക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളുമായും ജർമനിയുമായും ആണവകരാറിൽ ഒപ്പിട്ടശേഷം, അമേരിക്കയുമായി വൈദേശിക ബന്ധങ്ങളിൽ ഇറാൻ തന്ത്രപരമായി അകൽച്ചപാലിക്കുകയായിരുന്നു.
സിറിയയിലെയും യമനിലെയും യുദ്ധങ്ങളാണ് ഇതിന് നിമിത്തമായത്. ഇൗ രണ്ടു സ്ഥലങ്ങളിൽനിന്നും അമേരിക്കക്ക് ജാള്യതയോടെ പിൻവാങ്ങേണ്ടിവന്നത് ഇറാെൻറയും റഷ്യയുടെയും ൈസനികസാന്നിധ്യം കൊണ്ടാണ്. ഇത് ട്രംപിന് നാണക്കേടായിട്ടുണ്ട്. ഇറാനും റഷ്യക്കും ഒപ്പം തുർക്കിക്കും ഇൗ യുദ്ധങ്ങൾ മിഡ്ലീസ്റ്റിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കാൻ അവസരം നൽകിയിരിക്കുകയാണ്.
റൂഹാനി അറിയപ്പെടുന്നത് മിതവാദിയെന്നാണ്. അദ്ദേഹത്തിെൻറ അനുനയ സമീപനമാണ് ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇറാനെ സഹായിച്ചത്. ഇതിനെ എതിർക്കുന്ന തീവ്രവാദികളാണത്രെ മശ്ഹദിൽ പ്രക്ഷോഭത്തിന് തുടക്കംകുറിച്ചത്. എന്നാൽ, പ്രതിേഷധം രാജ്യവ്യാപകമാകുേമ്പാൾ അതിന് കടിഞ്ഞാണില്ലാതെ വന്നേക്കുമോ എന്ന് ‘ഇറാൻ വയറി’െൻറ പത്രാധിപർ മസിയർ ബഹാരി സംശയിക്കുന്നു. അമേരിക്കയും ചില പാശ്ചാത്യരാഷ്ട്രങ്ങളും ഇസ്രായേൽ പ്രത്യേകമായും ഇറാനിലെ കുഴപ്പങ്ങളിൽ ആഹ്ലാദിക്കുകയാണ്. യമനിലെ ഹൂതികൾക്കും ലബനാനിലെ ഹിസ്ബുല്ലക്കും സിറിയയിൽ ബശ്ശാർ അൽഅസദിനും ഫലസ്തീനും ഹമാസിനും ഇറാൻ നൽകുന്ന സൈനിക സഹായമാണ് ഇവരെ അങ്കലാപ്പിലാക്കുന്നത്.
അതുകൊണ്ടാണ് ഡോണൾഡ് ട്രംപിനെ മുന്നിൽനിർത്തി ഇറാനെതിരെ പുതിയൊരു യുദ്ധമുഖം തുറക്കാൻ ഇവരെല്ലാവരും തത്രപ്പെടുന്നത്. ഒന്നാംകിട ആയുധങ്ങളൊക്കെ അമേരിക്കയുടെ ൈകവശമാണെന്നാണല്ലോ വെപ്പ്. എന്നാൽ, ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തടയുന്നതിൽ അമേരിക്കയുെട പാട്രിയറ്റ് മിസൈലുകളുടെ പരാജയം മേഖലയെ ചകിതമാക്കിയിരിക്കുന്നു. ഹിസ്ബുല്ല ഇറാെൻറ തണൽപറ്റി വളരുകയാണ്. അവർ ഇസ്രാേയലിെൻറ പ്രഖ്യാപിത ശത്രുവുമാണ്. ഹിസ്ബുല്ല കൈവശം കൂടുതൽ സാേങ്കതികമികവുള്ള ആയുധങ്ങളും മിസൈലുകളുമുള്ളതായി ഇസ്രാേയൽ മനസ്സിലാക്കുന്നു. അവ മുൻകൂട്ടി നശിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് തെനന്യാഹുവും അമേരിക്കയും ആലോചിക്കുകയാണ്. ഇറാെൻറയും ഹിസ്ബുല്ലയുടെയും അത്യാധുനിക മിസൈലുകൾ ‘ഹമാസി’നെ ഉപയോഗപ്പെടുത്തി ഗസ്സയിൽനിന്ന് തൊടുത്തുവിട്ടാൽ ജറൂസലമിൽ ഇസ്രായേൽ നിർമിച്ചുവരുന്ന പാർപ്പിട സമുച്ചയങ്ങൾ നിലംപരിശാകും. ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട പുതിയ സാഹചര്യത്തിൽ ഒരു ‘മൂന്നാം ഇൻതിഫാദ’ക്ക് തുടക്കംകുറിക്കാൻ ഫലസ്തീനികൾ തയാറെടുക്കുന്നതായ സംശയം ബലപ്പെട്ടുവരുകയാണ്. ഇറാനുമായി ഏറ്റുമുട്ടിയാൽ, അത് ഹിസ്ബുല്ലയെയും ഹമാസിനെയും പിഴുതെറിയാനും സഹായകമാകുമെന്ന് അവർ കണക്കുകൂട്ടുന്നു.
ഇസ്രായേലിെൻറ സുരക്ഷ ഉപദേഷ്ടാവായ മെയ്ൻബെൻ ശബാത്തും അമേരിക്കയുടെ സുരക്ഷ ഉപദേശകൻ എച്ച്.ആർ. മെക്മാസ്റ്ററും ഡിസംബർ 12ന് രഹസ്യചർച്ചയിൽ ഏർപ്പെട്ടിരുന്നതായി ഇസ്രായേലിെൻറ പത്താം ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെ അണുവായുധ-മിസൈൽ നിർമാണങ്ങളിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെത്ര അവരുടെ ലക്ഷ്യം. വൈറ്റ്ഹൗസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ഇൗ ചർച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിൽ ഇറാൻ ശക്തിപ്രാപിച്ച്വരുകയാണെന്നും സിറിയയും ഹിസ്ബുല്ലയും കരുത്തുകാട്ടുന്നത് ഇറാെൻറ പിന്തുണകൊണ്ടാണെന്നും അവർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.