‘ജനങ്ങളുടെ മൗനമാണ് യഥാർഥ ഘാതകർ; ബുള്ളറ്റുകളല്ല’ - ഒരുകാലത്ത് ഖാർത്തൂമിെൻറ തെ രുവുകളിൽ അലയടിച്ച ആ പോരാട്ട കവിത വർഷങ്ങൾക്കിപ്പുറം സുഡാനിലൊന്നാകെ ആവർത്ത ിക്കപ്പെട്ടപ്പോൾ ലോകം അതിെന ‘പുതുവിപ്ലവം’ എന്നുവിളിച്ചു. അലാ സലാഹ് എന്നാണ് ആ 22കാ രിയുടെ പേര്. ഖാർത്തൂമിെല സൈനികാസ്ഥാനത്തിനു പുറത്ത് തടിച്ചുകൂടിയ പെൺപടക്കു നട ുവിൽ, ഒരു വാനിെൻറ മുകളിലേറി ഇൗ ഗാനമാലപിക്കുേമ്പാൾ അവളെ ആരും തിരിച്ചറിഞ്ഞിരുന് നില്ല. ബി.സി എട്ടാം ശതകത്തിൽ നൈലിെൻറ അധിപന്മാരായിരുന്ന ന്യൂബിയൻ സാമ്രാജ്യത്തിലെ രാ ജ്ഞിമാർ അനശ്വരമാക്കിയ വെളുത്ത നീളൻ കുപ്പായത്തിൽ നൃത്തച്ചുവടുകളോടെ അവൾ ഉച്ചത്തിൽ പാടിയപ്പോൾ ഭേദിക്കപ്പെട്ടത് മൂന്നു പതിറ്റാണ്ടുകാലത്തെ ഒരു ജനതയുടെ മൗനമായിരുന്നു. അവർ അത് ഏറ്റുപാടിയപ്പോൾ പിന്നെ ഉമർ അൽ ബഷീർ എന്ന ഏകാധിപതിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല; പടിയിറങ്ങുക തന്നെ. ആലോചനകൾ ആ വഴിയിലേക്ക് നീങ്ങുേമ്പാഴേക്കും സൈന്യം പഴയ ബ്രിഗേഡിയറെ പിടിച്ച് പുറത്താക്കി. അേപ്പാഴും അലാ സലാഹ് പാട്ട് നിർത്തിയില്ല. പുതിയൊരു സ്വപ്നരാജ്യത്തിലേക്കുള്ള വഴികളൊരുങ്ങുംവരെ പാട്ടുതുടരാൻ തന്നെയാണ് ‘ലേഡി ലിബർട്ടി’യുടെ തീരുമാനം.
പെൺപടയാണ് ഉമർ അൽ ബഷീറിെന കെട്ടുകെട്ടിച്ചത്. അഞ്ചുവർഷം മുമ്പ് അറബ് വസന്തത്തിെൻറ അനുരണനങ്ങളേറ്റ സുഡാനികൾ പ്രസിഡൻറിനെതിരെ തിരിഞ്ഞതായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അവിടെയാണ് വെറും നാലുമാസംകൊണ്ട് അലാ സലാഹിനും കൂട്ടർക്കും മുമ്പിൽ മുട്ടു മടക്കേണ്ടിവന്നത്. പഴയ സുഡാനല്ല ഇപ്പോൾ. രാജ്യത്തിെൻറ ഒരു ഭാഗം (ദക്ഷിണ സുഡാൻ) ഇന്ന് വേറൊരു രാഷ്ട്രമാണ്. എണ്ണപ്പണ കിണറുകളൊക്കെയും അവിടെയാണ്. അതിെൻറ കാര്യത്തിലൊന്നും ഇപ്പോഴും തീരുമാനമായിട്ടില്ല. പിന്നെ ആഭ്യന്തര യുദ്ധവും അഭയാർഥികളുമൊക്കെയായി നൂറുകൂട്ടം പ്രശ്നങ്ങൾ വേറെയുമുണ്ട്. ഇതിനിടയിൽ പ്രജകൾ പട്ടിണിയിലായത് ഉമർ ബഷീർ ശ്രദ്ധിച്ചില്ല. റേഷനായി കിട്ടിയിരുന്ന റൊട്ടിക്ക് കഴിഞ്ഞ ഡിസംബറിൽ മൂന്നുമടങ്ങാണ് വില വർധിച്ചത്. അന്നം മുടങ്ങുന്ന അവസ്ഥയോളം കാര്യങ്ങളെത്തിയപ്പോഴാണ് ഇനിയും മിണ്ടാതിരിക്കാനാവില്ലെന്ന് സുഡാനിലെ പെണ്ണുങ്ങൾ തീരുമാനിച്ചത്. അങ്ങനെ തുടങ്ങിയ ചെറിയ സമരമാണ് സുഡാനിലാകെ പടർന്നത്. അലാ സലാഹ് ആ സമരത്തിെൻറ പ്രതീകം മാത്രം. ബശീറിനെ പുറത്താക്കി തൽക്കാലം പ്രശ്നം പരിഹരിക്കാമെന്നാണ് സൈന്യം വിചാരിച്ചത്. പേക്ഷ, ജനകീയ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുംവരെ ഇനി തങ്ങൾക്ക് വിശ്രമമില്ലെന്നാണ് ഇൗ വീട്ടമ്മമാർ പറയുന്നത്. ആ പുതുവിപ്ലവ സ്വപ്നം എത്രകണ്ട് യാഥാർഥ്യമാകുമെന്ന് കണ്ടറിയുകതന്നെ വേണം.
30 വർഷം മുമ്പാണ്. സുഡാെൻറ പാരച്യൂട്ട് ബ്രിഗേഡിെൻറ കമാൻഡറായിരുന്നു അക്കാലത്ത് ഉമർ അൽ ബഷീർ. സുഡാനിലെ പേരെടുത്ത സൈനികൻ. ഇൗജിപ്തിനുവേണ്ടി 73ലെ ഇസ്രായേലിനെതിരായ യുദ്ധത്തിെൻറ മുന്നണിപ്പോരാളികളിൽ ഒരാൾ എന്ന ഖ്യാതി വേറെയുമുണ്ട്. അത്തരമൊരാൾക്ക് സൈന്യത്തിന് നിർണായക സ്വാധീനമുള്ള ഒരു ഭരണകൂടത്തിെൻറ ഭാഗമാകാനുള്ള താൽപര്യം സ്വാഭാവികം മാത്രം. അങ്ങനെയാണ് 1989 ജൂൺ 30ന് പ്രധാനമന്ത്രി സാദിഖ് അൽ മഹ്ദിയെ കസേരയിൽനിന്ന് വലിച്ചിറക്കിയത്. ദോഷം പറയരുതേല്ലാ, ആ സൈനിക അട്ടിമറിയിൽ ബഷീർ അധികാരം പിടിച്ചെടുത്തുവെന്നെതാഴിച്ചാൽ ആരുടെയും തല പോയിട്ടുണ്ടായിരുന്നില്ല. രക്തരഹിത അട്ടിമറി. അന്ന് ഹസൻ തുറാബിയെപ്പോലുള്ളവരുടെ പിന്തുണയും ബഷീറിനുണ്ടായിരുന്നു. പിന്നെയാണ് കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞത്. പ്രധാന രാഷ്ട്രീയ പാർട്ടികളെയും ട്രേഡ്യൂനിയനുകളെയും പിരിച്ചുവിട്ടു. താരതമ്യേന ആളുകൾ വായിക്കുന്ന പത്രങ്ങളോടെല്ലാം അച്ചടി നിർത്താൻ ആവശ്യപ്പെട്ടു. പോകെപ്പോകെ, സുഡാൻ എന്നാൽ ഉമർ അൽ ബഷീർ എന്നു മാത്രമായി. ഒരൊറ്റ പാർട്ടി, ഒെരാറ്റ നേതാവ്. ഇൗ നേതാവിനു മാത്രമായിരിക്കും പ്രസിഡൻറ് സ്ഥാനത്തിരിക്കാൻ യോഗ്യത. അല്ലാത്തവരെയെല്ലാം പിടിച്ചു പുറത്താക്കി.
’96ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലെമൻറ് സ്പീക്കർ പദവി അലങ്കരിച്ചിരുന്ന ഹസൻ തുറാബിയോടും ദയ കാണിച്ചില്ല. തുറാബിയെ പുറത്താക്കാൻ പാർലമെൻറിലേക്ക് സൈന്യത്തെ വരെ അയച്ചു. 2000ത്തിലും തെരഞ്ഞെടുപ്പിൽ ‘വിജയിച്ച്’ എതിരാളികളില്ലാതെ രാജ്യത്ത് വിരാജിക്കുേമ്പാഴാണ് ദാർഫുർ കേന്ദ്രമാക്കി ദക്ഷിണ സുഡാനിലെ വിമതർ പടയൊരുക്കം ശക്തമാക്കിയത്. അതൊരു ആഭ്യന്തരയുദ്ധമായി മാറി. ലക്ഷക്കണക്കിന് ആളുകളെ ബഷീറിെൻറ സൈന്യം കൊന്നൊടുക്കിയെന്നു റിപ്പോർട്ടുകൾ. കൂട്ടക്കൊലക്ക് നേതൃത്വംനൽകിയതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ബഷീറിെൻറ ‘ജനപ്രീതി’ക്ക് കുറവൊന്നും സംഭവിച്ചില്ല. 2010ലെ തെരഞ്ഞെടുപ്പിലും റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചു. തെരഞ്ഞെടുപ്പിൽ തിരിമറി കാണിച്ചുവെന്നൊക്കെ ‘അസൂയാലുക്കൾ’ പറഞ്ഞുപരത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. രസകരമായ കാര്യം, ആ തെരഞ്ഞെടുപ്പിൽ ബഷീറിെൻറ നാഷനൽ കോൺഗ്രസ് പാർട്ടി മാത്രമല്ല മത്സരിച്ചത് എന്നാണ്. വേറെയും പാർട്ടികളുണ്ടായിരുന്നു. എന്നിട്ടും, ബഷീർ വിജയിച്ചുവെങ്കിൽ അദ്ദേഹത്തിെൻറ ജനപ്രീതി വേറെ തന്നെ പഠിക്കണം.
പേക്ഷ, ഇതിനിടയിൽ രാജ്യം രണ്ടായി പിളർന്നു. ദക്ഷിണ മേഖലക്കാരുമായുണ്ടാക്കിയ സമാധാന കരാറിെൻറ ഭാഗമായി നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം രാഷ്ട്രവിഭജനം ആഗ്രഹിച്ചു. അങ്ങനെയാണ് 2011ൽ ദക്ഷിണ സുഡാൻ പിറവികൊണ്ടത്. സമാധാനത്തിനുവേണ്ടി രൂപംകൊണ്ട ആ രാജ്യത്ത് ഇപ്പോൾ വലിയ ‘സമാധാന’മാണ്. റീക്ക് മാച്ചർ, സൽവാ കീർ എന്നീ രണ്ട് പഴയ സുഹൃത്തുക്കൾ തമ്മിലുള്ള മൂപ്പിളമ തർക്കത്തിൽ പതിനായിരങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. യു.എൻ പോലും പരാജയപ്പെട്ട കേസാണിത്. ‘ഇൗ പ്രശ്നം എങ്ങനെയെങ്കിലുമൊന്ന് അവസാനിപ്പിക്കൂ’ എന്നുപറഞ്ഞ് സാക്ഷാൽ മാർപാപ്പ ഇരുവരുടെയും കാലുപിടിച്ചിരിക്കുകയാണിപ്പോൾ. ബഷീറിെൻറ സുഡാനും ഒട്ടും മോശമാക്കിയില്ല. അഞ്ചുവർഷം മുമ്പ് നടന്ന ജനകീയ പ്രക്ഷോഭങ്ങളെയൊക്കെ സുന്ദരമായി അടിച്ചൊതുക്കി. പെട്രോളിയം ഇന്ധനങ്ങൾക്കുണ്ടായിരുന്ന സബ്സിഡി എടുത്തുകളഞ്ഞതോടെ, വിലക്കയറ്റം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു അന്ന് ജനങ്ങൾ തെരുവിലിറങ്ങിയത്. ജനമിറങ്ങിയപ്പോൾ ബഷീർ സൈന്യത്തെ ഇറക്കി. 200 സിവിലിയന്മാർ ആ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ആംനസ്റ്റി പറയുന്നത്. ഇതിനെല്ലാം പുറമെ, ഇസ്ലാമിക ഭീകരവാദികളെ പിന്തുണക്കുന്നയാൾ എന്ന പേരുദോഷം വേറെയുമുണ്ട്്. ബിൻലാദിൻ അടക്കമുള്ളവർക്ക് അഭയം നൽകിയതിെൻറപേരിൽ രാജ്യം 20 വർഷമാണ് യു.എസ് ഉപരോധത്തിനു കീഴിൽ കഴിഞ്ഞത്. 2018ൽ ആ ഉപരോധം ട്രംപ് പിൻവലിച്ചു. സർവ പ്രതിഷേധങ്ങളെയും കെട്ടുകെട്ടിച്ച് പ്രസിഡൻറ് പദവിയുടെ 30ാം വർഷം കെേങ്കമമായി ആഘോഷിക്കാനിരിക്കയായിരുന്നു. അതിനിടയിലാണ് അലാ സലാഹും വേറെ കുറെ പെണ്ണുങ്ങളും വഴി മുടക്കിയത്.
1944 ജനുവരി ഒന്നിന് ഖാർത്തൂമിലെ ഹോഷ് ബനാഗയിൽ ജനനം. അൽബിദൈരിയ അൽ ദഹ്മാശിയ എന്ന അറബ് ആഫ്രിക്കൻ ഗോത്ര വിഭാഗത്തിൽപെട്ടയാളാണ്. സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം നേരെ സൈന്യത്തിൽ ചേരുകയായിരുന്നു. 1960ലായിരുന്നു അത്. ആറുവർഷത്തിനുശേഷം സുഡാനിലെ മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടി. ഇൗജിപ്ത് മിലിട്ടറി അക്കാദമിയിലും പഠിച്ചിട്ടുണ്ട്. ബാല്യകാല സഖിയും ബന്ധുവുമായ ഫാത്തിമ ഖാലിദ് ആണ് ആദ്യ ഭാര്യ. 1989ലെ അട്ടിമറിയിൽ തന്നോടൊപ്പമുണ്ടായിരുന്ന സൈനിക ജനറൽ ഇബ്രാഹീം ശംസുദ്ദീൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിെൻറ വിധവ വിദാദിനെയും പിന്നീട് വിവാഹം ചെയ്തു. മക്കളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.