ആശുപത്രിയിലെ തീവ്രപരിചരണമുറിയിൽ കിടക്കുന്ന രോഗിയുടെ അവസ്ഥ പ്രവചനാതീതമാണ്. ‘വെൻറിലേറ്ററി’െൻറ സഹായത്തോടെയാണ് അയാൾ ശ്വസിക്കുന്നത്. ജീവിക്കാം, മരിക്കാം^രണ്ടിനും സാധ്യതയുണ്ട്. ഇതുതന്നെയാണ് 2015ൽ ഒപ്പുവെച്ച ഇറാനും അമേരിക്കയും ഉൾപ്പെടുന്ന ആണവ കരാറിെൻറയും (JCPOA) സ്ഥിതി. കരാറിൽനിന്ന് പിൻവാങ്ങുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും 55 ശതമാനം ജീവൻ ബാക്കിയിരിപ്പുണ്ടെന്നാണ് നിരീക്ഷണ മതം. കോൺഗ്രസിനോട് (ജനപ്രതിനിധിസഭ) ഇറാനെതിരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇറാനെ ആണവചർച്ചകൾ പുനരാരംഭിക്കാൻ നിർബന്ധിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഫ്രാൻസും ബ്രിട്ടനും ജർമനിയും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അതിനാൽ, കരാറിെൻറ ഭാവി ഒരു നേർത്ത നൂലിൽ തൂങ്ങുകയാണെന്നു പറയാം!
ഒാരോ മൂന്നുമാസത്തിലും പരിശോധനക്കുശേഷമാണ് ആണവകരാർ സ്ഥിരീകരിക്കുന്നത്. ഇക്കുറി കരാർ തുടർന്നുപോകാൻ അനുമതി നൽകുന്നതിനുപകരം, ഇറാനുമേൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ അടിച്ചേൽപിക്കാനാണ് പ്രസിഡൻറ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നല്ലോ അത്. സൈനിക സേവനരംഗത്തോ ഭരണരംഗത്തോ ഒരു മുൻപരിചയവുമില്ലാത്ത ട്രംപിനെ വൈറ്റ്ഹൗസിലെത്തിച്ചത് ഒരുതരം ‘തുറന്നുപറച്ചിലാ’യിരുന്നല്ലോ. അതുകൊണ്ടുതന്നെ, സ്വരച്ചേർച്ചയോടെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കാൾ ജനങ്ങളോടുള്ള പ്രതികരണങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നു തോന്നുന്നു.
കോൺഗ്രസിെൻറ തീരുമാനങ്ങൾ തനിക്കനുകൂലമല്ലെങ്കിൽ ആണവകരാർ പൂർണമായും റദ്ദുചെയ്യുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. ഇതിൽ പല അപായ സാധ്യതകളുമുണ്ട്. അതുകൊണ്ടാണ് എല്ലാഭാഗത്തുനിന്നും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ആണവ ചർച്ചക്ക് നേതൃത്വം നൽകി റിച്ചാർഡ് നെവ്യൂ പ്രസ്താവിച്ചത്, ‘ഒരു വിദേശരാജ്യം എങ്ങനെ പെരുമാറണമെന്ന് നമുക്ക് നിയമമുണ്ടാക്കാവുന്നതല്ല.
നമുക്ക്, ഒരുവേള, ഇറാനുമായി വിഷയം വീണ്ടും ചർച്ചചെയ്യാൻ സാധിച്ചേക്കാമെന്നാണ്. കരാർ കൈയൊഴിയാനുള്ള കാരണങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ ബോധ്യപ്പെടുത്താനോ അവരെ അതിൽ പങ്കാളികളാകാൻ നിർബന്ധിക്കാനോ സാധിക്കുമെന്നു തോന്നുന്നില്ല. ഇത് അമേരിക്കയുടെ മുഖം വികലമാക്കാനും അവരുടെ അന്താരാഷ്ട്ര സ്വാധീനം ക്ഷയിപ്പിക്കാനും കാരണമാകും. െഎക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സമിതിയിൽനിന്ന് (UNESCO) അമേരിക്ക പുറത്തുവന്നിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ആണവ കരാറിൽനിന്നുകൂടി അമേരിക്ക പുറത്തുവന്നാൽ അന്താരാഷ്ട്ര സമിതികളിലുള്ള അവരുടെ സാന്നിധ്യം വിശ്വാസയോഗ്യമല്ലെന്ന് കരുതപ്പെടും. ഉപരോധം പുനരാരംഭിക്കുന്നത് യൂറോപ്യൻ രാഷ്ട്രങ്ങളും ഇറാനും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ തകർക്കുന്നതാണ്. മാത്രമല്ല, കരാർ റദ്ദുചെയ്യുന്നതോടെ, നിയന്ത്രണങ്ങളിൽനിന്ന് മുക്തമായാൽ ഇറാൻ ആണവപരീക്ഷണങ്ങൾ യഥേഷ്ടം തുടരുന്നതുമാണ്.
ആണവകരാർ റദ്ദുചെയ്യുന്നതിൽ കരഘോഷം മുഴക്കിയ ഒരേയൊരു രാഷ്ട്രം ഇസ്രായേലാണ്. ഏറ്റവും ശത്രുതാപരവും പ്രകോപനപരവുമായിരുന്നു വൈറ്റ്ഹൗസിലെ ഡിപ്ലോമാറ്റിക് റിസപ്ഷൻ റൂമിൽ ട്രംപ് നടത്തിയ പ്രസംഗം. യുദ്ധക്കൊതിയനായിരുന്ന ജോർജ് ബുഷ് 2002ൽ ഇറാനെ തിന്മയുടെ അച്ചുതണ്ട് എന്നാക്ഷേപിച്ച് നടത്തിയ പ്രസംഗം ഇൗ സ്വഭാവത്തിലുള്ളതായിരുന്നുവെന്ന് പറയാം. ഇറാനെ ‘െതമ്മാടി ഭരണകൂടം’ എന്ന് ട്രംപ് ആവർത്തിച്ച് വിശേഷിപ്പിക്കുകയുണ്ടായി. ഇത് കേൾക്കേണ്ട താമസം, തെൽഅവീവിലെ തെരുവുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യപ്പെട്ടു. അവർ നൃത്തമാടി. പ്രസംഗത്തെ നെതന്യാഹു ആവേശകരമെന്നും ഉജ്ജ്വലമെന്നും വിശേഷിപ്പിച്ചു.
ആണവ കരാർ വിഡ്ഢിത്തമാണെന്ന് പറയുന്ന ട്രംപ് ഒരിക്കൽപോലും അതിെൻറ ഗുണദോഷങ്ങൾ അവധാനതയോടെ വിലയിരുത്തിയിട്ടില്ല. ജൂതനും നെതന്യാഹുവിെൻറ സുഹൃത്തുമായ ട്രംപിെൻറ മരുമകൻ ജാരിദ് കുശ്നറും കൂട്ടുകാരുമായിരുന്നല്ലോ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചത്. രാഷ്ട്രീയത്തിലെന്നപോലെ ഭരണകാര്യങ്ങളിലും തികച്ചും നവാഗതനായ ട്രംപിനെ ഇപ്പോഴും ശല്യംചെയ്യുന്നത് ഇതേ ലോബിയാണ്. അവർ സ്വൈരംകെടുത്തുേമ്പാൾ, പ്രകോപിതനാകുന്ന ട്രംപ് പൊട്ടിത്തെറിക്കുകയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വരുംവരായ്കകളെക്കുറിച്ചുള്ള ചിന്തകളൊന്നും ട്രംപിനെ സ്വാധീനിക്കുന്നില്ലെന്നാണ് അദ്ദേഹത്തിെൻറ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്സനും പ്രതിരോധ സെക്രട്ടറി ജോൺ മാറ്റിസും അഭിപ്രായപ്പെടുന്നത്. ഇരുവരും കരാറിന് സ്ഥിരീകരണം നൽകണമെന്ന പക്ഷക്കാരാണ്. അമേരിക്കയുടെ നടപടി മേഖലയിൽ അസ്ഥിരതയും അസന്തുലിതത്വവും സൃഷ്ടിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഇതുതന്നെയാണ് റഷ്യൻ വിദേശകാര്യ വകുപ്പിലെ ഡയറക്ടർ ജോർജി ബോറിസൻകോവും പ്രസ്താവിച്ചത്.
13 വർഷം നീണ്ടുനിന്ന നയതന്ത്ര ശ്രമങ്ങളുടെ വിജയമെന്നാണ് ബ്രിട്ടനും ഫ്രാൻസും ജർമനിയും കരാറിനെ വിശേഷിപ്പിക്കുന്നത്. ഇവരോടൊപ്പം അമേരിക്കയെ കൂടാതെ ചൈനയും റഷ്യയും കരാറിൽ പങ്കാളികളാണ്. 2015 ജൂലൈയിലാണ് കരാർ ഒപ്പുവെക്കുന്നത്. തുടർന്ന്, 2016 ജനുവരിയിൽ അത് പ്രാബല്യത്തിൽവന്നു. കരാറനുസരിച്ചുള്ള നിബന്ധനകൾ പൂർത്തിയാക്കുന്നതിനനുസരിച്ച് ഇറാെൻറ മേൽ ചുമത്തപ്പെട്ട സാമ്പത്തികവും നയതന്ത്രപരവുമായ ഉപരോധങ്ങൾ ക്രമേണ എടുത്തുകളയാനും തീരുമാനിച്ചു.
അന്താരാഷ്ട്ര ആണവ ഏജൻസിയുടെ ഡയറക്ടർ യൂകിയ അമാനോ പറയുന്നത് ‘ഇറാെൻറ ആണവ കേന്ദ്രങ്ങൾ നിരീക്ഷണം നടത്തുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ നിരീക്ഷണ ഏജൻസിയാണെ’ന്നാണ്. ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്നങ്ങളും കുറ്റമറ്റനിലയിലും വസ്തുനിഷ്ഠമായും അവർ വിലയിരുത്തുന്നുണ്ട്. കരാറനുസരിച്ചുള്ള എല്ലാ ബാധ്യതകളും ഇറാൻ നിറവേറ്റിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പ്രസ്താവിക്കുന്നു. യൂറോപ്യൻ യൂനിയെൻറ വിദേശ വിഭാഗം മേധാവി ഫെഡറികാ മൊഗേറിനിയും ഇറാനെ ന്യായീകരിക്കുന്നു: ‘ഇറാൻ കരാറുകൾ നടപ്പാക്കുന്നുണ്ടോ എന്ന കാര്യം ആണവ ഏജൻസി എട്ടുതവണ കർക്കശമായ രൂപത്തിൽ പരിശോധിക്കുകയുണ്ടായി.
ഒരുതവണപോലും കരാറനുസരിച്ചുള്ള നിബന്ധനകളിൽനിന്ന് അവർ പുറകോട്ടുപോകുന്നതായി കണ്ടിട്ടില്ല.’ എന്നാൽ, വസ്തുതകൾ എന്തുതന്നെയാണെങ്കിലും ഇറാനെ തളച്ചിടുകയെന്ന ലക്ഷ്യസാധ്യത്തിന് സയണിസ്റ്റുകൾ കാണുന്ന വഴി ഇതുതന്നെയാണ്. ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. ഉപരോധംവഴി ഇൗ പരീക്ഷണങ്ങൾക്ക് തടയിടാൻ സാധിക്കുെമന്നാണ് ഇസ്രായേൽ കണക്കുകൂട്ടുന്നത്. ഉപരോധം തുടങ്ങിയാൽ യൂറോപ്യൻ രാഷ്ട്രങ്ങൾ ഇറാെൻറ എതിർചേരിയിലേക്ക് വരുമെന്നും അവർ അനുമാനിക്കുന്നു.
ഇസ്രായേലിന് ഭീഷണിയായ ‘ഹിസ്ബുല്ല’യും ഇറാനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇറാെൻറ ഇസ്ലാമിക വിപ്ലവ ഗാർഡിനെതിരെ (IRG) നടപടികളെടുക്കാൻ ട്രംപ് ട്രഷറിബെഞ്ചുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഇറാെൻറ അന്താരാഷ്ട്ര വാണിജ്യവും നാവിക സ്വാതന്ത്ര്യവും തകർക്കുകയെന്നതും ഇസ്രായേലിെൻറ ആവശ്യമാണ്. ഇങ്ങനെ, ഇസ്രായേലിെൻറ പേടിസ്വപ്നങ്ങളായ ഇറാനെയും ഹിസ്ബുല്ലയെയും തകർത്ത്, ഇറാഖിെൻറ പരുവത്തിലാക്കാനുള്ള തന്ത്രമാണ്, ആണവ കരാർ റദ്ദുചെയ്യാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതിലൂടെ നെതന്യാഹു ലക്ഷ്യംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.