വിളയിൽ ഫസീലയും മറ്റു കലാ പ്രവത്തകരും വി.എം. കുട്ടിയെ ആദരിക്കുന്ന ചടങ്ങിൽ

മരണമില്ലാത്ത ഇശലുകൾ

മാപ്പിളപ്പാട്ടി​െൻറ ചക്രവർത്തി​െയന്ന്​ വിളിക്കപ്പെടാൻ അർഹതയുള്ള കലാകാരനാണ്​ വി.എം. കുട്ടി​. മാപ്പിളപ്പാട്ടിനെ വലിയ ജനകീയ പ്രസ്​ഥാനമാക്കി വളർത്തിക്കൊണ്ടുവന്ന ഈ മഹാരഥൻ​ എനിക്ക്​ ഗുരുവും പ്രചോദകനും വഴികാട്ടിയുമായിരുന്നു.

1966ൽ വിദ്യാർഥിയായിരിക്കെ മലപ്പുറം സ്കൂൾ കലോത്സവത്തിനി​ടെയാണ്​ അദ്ദേഹത്തെ ആദ്യമായി കാണുന്നത്​. കലോത്സവത്തിൽ ഞാൻ അഭിനയിച്ച നാടകം കണ്ട അദ്ദേഹം നാടകം കഴിയും വരെ കാത്തുനിന്ന്​ വന്ന്​ പരിചയപ്പെടുകയായിരുന്നു. കൂടെ എം.കെ. നാലകത്ത് എന്ന് പേരുള്ള എഴുത്തുകാരനുമുണ്ടായിരുന്നു. മാഷ് എന്നെ പുളിക്കൽ ബാലകലാസമിതിയിലേക്ക് ക്ഷണിച്ചു. അക്കാലത്ത് ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പുളിക്കൽ ബാല കലാസമിതിയുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. അതിൽ നടനായും പാട്ടുകാരനായുമൊക്കെ ഞാനും പ​ങ്കെടുത്തു. നാടകമായിരുന്നു എനിക്കു പ്രധാനം. എല്ലാം മാഷ് സംവിധാനം ചെയ്തു.

വിളയിൽ വത്സലയും (ഇന്നത്തെ വിളയിൽ ഫസീല) മറ്റ്​ കുട്ടികളും അന്ന് സമിതിയിലെ മികച്ച ഗായകർ ആയിരുന്നു. പുളിക്കൽ ബാലകലാസമിതി ഒരിക്കൽ വസന്തോത്സവം എന്ന കാവ്യസമാഹാരം അവതരിപ്പിച്ചു. അതെനിക്കിഷ്​ടമായി. രചയിതാവിനെ കാണാൻ ആഗ്രഹിച്ചു. മാഷ് എന്നെ അതിനായി കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിലേക്ക് കൊണ്ടുപോയി. നവജീവൻ പത്ര​േമാഫിസിലെ ആളൂർ പ്രഭാകരനെ പരിചയപ്പെടുത്തി. അതുവരെ വെറും വിദ്യാർഥി മാത്രമായിരുന്ന എനിക്ക്​ രാഷ്​ട്രീയം അറിയില്ലായിരുന്നു. ഇടതു ചിന്താഗതിയുള്ള പത്രപ്രവർത്തകനെ ബന്ധപ്പെടുത്തിയ മാഷ് അറിയാതെ രാഷ്​ട്രീയ കളരിയിലേക്ക് എന്നെ കൈപിടിച്ചു കൊടുക്കുകയായിരുന്നു. ഇന്നുവരെയുള്ള ആ യാത്രക്ക് നിമിത്തമായത് വി.എം. കുട്ടി മാഷാണെന്നു കരുതുന്നു. ആളൂർ പ്രഭാകരൻ രൂപവത്​കരിച്ച നാടകവേദിയിലൂടെ എത്രയോ നാടകങ്ങൾ അരങ്ങേറി. പിന്നീട് പാർട്ടി വേദികളിലും അഭിനയിച്ചു. അറിഞ്ഞോ അറിയാതെയൊ കമ്യൂണിസ്​റ്റായി. 17 വർഷം കഴിഞ്ഞ്​ മുസ്​ലിം ലീഗായി.

എല്ലാത്തിനും കാരണം മാഷാണ്. പിന്നെ ഞങ്ങൾ ഒരുമിച്ചു, വൈദ്യർ സ്മാരകത്തി​െൻറ പ്രവർത്തനങ്ങളിലൂടെ. കലാസപര്യയിൽ അവസാന നിമിഷം വരെ ചെലവഴിച്ച്​,എണ്ണമറ്റ സദസ്സുകൾ പിന്നിലാക്കി അദ്ദേഹം കടന്നുപോയിരിക്കുന്നു. മാപ്പിളപ്പാട്ട് എന്ന പേരിൽ അലിഞ്ഞു ചേർന്ന നാമമാണ് വി.എം. കുട്ടി. മരണമില്ലാത്ത ഇശലുകളായി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കും.

Tags:    
News Summary - vm kutty death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.