കേരസമൃദ്ധി വീണ്ടെടുക്കും

ലോകത്ത് ഏറ്റവും അധികം നാളികേരം ഉൽപാദിപ്പിക്കുന്നതിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കൂടിയ ഉൽപാദനമുള്ള സംസ ്ഥാനം കേരളമാണ്. നമ്മുടെ നാളികേരത്തിന് രുചിയും ഗുണവും വളരെ കൂടുതലാണ്. കുറ്റ്യാടി, കോമാടന്‍, ചേറ്റുവ തുടങ്ങിയവ വ ളരെ വിശേഷപ്പെട്ട ഇനങ്ങളാണ്. ഇക്കണോമിക്സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്സ് വിഭാഗത്തി​​െൻറ കണക്കുകള്‍ പ്രകാരം 2006-07 കാലഘട്ടത്തില്‍ 6054 ദശലക്ഷം ആയിരുന്നു ഉൽപാദനം. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമേണ ഉൽപാദനം കുറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ സ്വീകരിച്ച ജനപക്ഷ-പരിസ്ഥിതി സൗഹൃദ വ ികസനസമീപനങ്ങളുടെ ഫലമായി 2016-17 വര്‍ഷമായപ്പോള്‍ ഉൽപാദനം 7464.25 ദശലക്ഷം ആയി വർധിച്ചു. ആ വർധന തുടര്‍ന്നുകൊണ്ടിരിക്കുന് നു. ഇടതു സര്‍ക്കാര്‍ പ്രധാനപ്പെട്ട ഇടപെടല്‍ കേരകൃഷിയുടെ കാര്യത്തിൽ നടത്തി. 1193 ചിങ്ങം ഒന്നുമുതല്‍ അടുത്ത ചിങ്ങം ഒന്നുവരെ ‘കേരവര്‍ഷ’മായി ആചരിച്ചായിരുന്നു തുടക്കം. സംസ്ഥാനത്തെ കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തി​​െൻറ ഉല്‍പ ാദനം, ഉല്‍പാദനക്ഷമത എന്നിവ വർധിപ്പിക്കുക, സംയോജിത വിളപരിപാലന മുറകള്‍ സ്വീകരിച്ച് നാളികേര കൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യമിട്ട് 2019 മുതല്‍ 2029 വരെ നീളുന്ന 10 വര്‍ഷത്തെ വികസന കാഴ്ചപ്പാടോടുകൂടി കൃഷി മന്ത്രി ചെയര്‍മാനായി ‘നാളികേര വികസന കൗണ്‍സില്‍’ രൂപവത്​കരിച്ചത്​ ഇൗ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്.

മിഷന്‍ മാതൃകയിലുള്ള പ്രവര്‍ത്തനരീതിയിലൂടെ ഉൽപാദന-ഉൽപാദന ക്ഷമത വർധന, മൂല്യവർധന, കര്‍ഷകര്‍ക്ക് മികച്ച വരുമാനം, യന്ത്രവത്കരണം, ഗവേഷണം, വിജ്ഞാനവ്യാപനം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകമായ വിധത്തില്‍ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നാളികേര വികസന കൗണ്‍സില്‍ ഏകോപിപ്പിക്കും. ഈ മിഷനിലൂടെ 1.44 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് അധികമായി തെങ്ങുകൃഷി വ്യാപിപ്പിക്കും. മൂന്നു ലക്ഷം ഹെക്ടറില്‍ പുനര്‍കൃഷി നടത്തും. തെങ്ങി​​െൻറ ഉൽപാദനക്ഷമത ഹെക്ടറിന് 6889 നാളികേരത്തില്‍നിന്നു 8500 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

പുതുതായി നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍തൈകളുടെ 10 കൊല്ലത്തെ പരിപാലന പ്രോട്ടോകോള്‍ ഉടനെ പുറത്തിറക്കും. അടുത്ത വര്‍ഷം മുതല്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനികളെ കൂടി ഉൽപാദന പ്രക്രിയയില്‍ പങ്കാളികളാക്കും.
അത്യുൽപാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീയ കൃഷി പ്രാത്സാഹിപ്പിക്കാനായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 50 സ​െൻറ്​ വീതമുള്ള 1723 മാതൃകാ പ്രദര്‍ശനതോട്ടങ്ങൾ കൃഷിയിടങ്ങളിലും 90 മാതൃകാ പ്രദര്‍ശനതോട്ടങ്ങള്‍ കൃഷി വകുപ്പി​​െൻറ ഉടമസ്ഥതയിലുള്ള ഫാമുകളിലും സ്ഥാപിച്ചു.

കഴിഞ്ഞവര്‍ഷം മാത്രം 871 പ്രദര്‍ശനത്തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. കാസർകോട്​ കേന്ദ്രതോട്ടവിള കേന്ദ്രവുമായി സഹകരിച്ച് നാളികേരവികസനത്തിനായി 269.2426 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി നടപ്പാക്കിവരുന്നു. ‘കേരകേരളം സമൃദ്ധകേരളം’ പദ്ധതി പ്രകാരം 10 വര്‍ഷംകൊണ്ട് രണ്ടു കോടി മികച്ചയിനം തെങ്ങിന്‍തൈ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതി​​െൻറ ഭാഗമായി, ആദ്യഘട്ടത്തില്‍ 2019-20 വര്‍ഷം വരെ കേരഗ്രാമമായി തെരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലെയും, കേരഗ്രാമ പദ്ധതി നടപ്പാക്കാത്ത 200 പഞ്ചായത്തുകളിലെയും അടക്കം 500 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും 75 തെങ്ങിന്‍തൈകള്‍ വീതം 50 ശതമാനം സബ്സിഡിയോ​െട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നു. അതിനു പുറമേ, പാടശേഖരങ്ങളുടെ പുറംബണ്ടുകളില്‍ ഓരോ പ്രദേശത്തിനും യോജിച്ച തെങ്ങിന്‍തൈകള്‍ വ്യാപകമായി ​െവച്ചുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കിയിട്ടുമുണ്ട്.

നെല്‍കൃഷി രംഗത്ത് പാടശേഖരസമിതികള്‍ വഴി നടപ്പാക്കുന്ന കൂട്ടുകൃഷി സമ്പ്രദായം തെങ്ങുകൃഷി രംഗത്തും നടപ്പാക്കും. കേരകര്‍ഷകരെ ക്ലസ്​റ്റര്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള നടപടി കൃഷി വകുപ്പ് സ്വീകരിച്ചുവരുന്നു. തെങ്ങുകളെ ബാധിക്കുന്ന കീടരോഗങ്ങള്‍ക്കെതിരെ പ്രതിരോധമാർഗങ്ങള്‍ കാമ്പയിന്‍ അടിസ്ഥാനത്തില്‍ കൊണ്ടുനടത്താനായി ഇതുവരെ 2694 ഹെക്ടര്‍ സ്ഥലത്ത് സംയോജിത കീടരോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പ്രധാന തെങ്ങു കൃഷി മേഖലകളില്‍ കാര്‍ഷിക കർമസേന, അഗ്രോ സർവിസ് സ​െൻറര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ കീടനിയന്ത്രണം നടപ്പാക്കും.

കേരകര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും എന്നത് പ്രകടനപത്രികയിലെ ഉറപ്പായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെങ്ങുകയറ്റ പരിശീലനവും തെങ്ങുകയറ്റ യന്ത്രസാമഗ്രികളും വിതരണം ചെയ്തു. കേരള കാര്‍ഷിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷംതന്നെ തെങ്ങു കയറ്റ തൊഴിലാളികളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഇൻഷുറന്‍സ് പരിരക്ഷയോടെ കേര കർമസേനകള്‍ രൂപവത്​കരിക്കും. യന്ത്രവത്കരണം ഉള്‍പ്പെടെ വ്യാപിപ്പിക്കും. ഈ ദിശയിലുള്ള ഫലപ്രദമായ മറ്റൊരു ഇടപെടലാണ് പുതുതായി വികസിപ്പിച്ചെടുത്ത മോട്ടോറൈസ്ഡ് തെങ്ങുകയറ്റയന്ത്രം.

ക്ലസ്​റ്റര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരകര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കേരോൽപന്ന മൂല്യവർധന, വൈവിധ്യവത്കരണ സംരംഭങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും നാളികേര ഉൽപാദക ഫെഡറേഷനുകളുടെയും ​പ്രൊഡ്യൂസർ കമ്പനികളുടെയും ആഭിമുഖ്യത്തില്‍ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കും. നീരയും വെളിച്ചെണ്ണയും മാത്രമല്ല, അവയില്‍ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഈ പാര്‍ക്കുകളില്‍ ഉൽപാദിപ്പിക്കും. ഉൽപാദന ചെലവുമായി ബന്ധപ്പെടുത്തി സംഭരണവില കാലോചിതമായി പരിഷ്കരിക്കും.

നാളികേരാധിഷ്ഠിത അഗ്രോപാര്‍ക്കുകള്‍ കോഴിക്കോട് ജില്ലയിലെ കൂത്താളിയിലും വേങ്ങേരിയിലും ആരംഭിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി രൂപവത്​കരിച്ച് രജിസ്​റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നീര വിപണിയിലെത്തിക്കുന്നതിനു നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. വാര്‍ഡ്തല/ പഞ്ചായത്ത്തല കേരസമിതികളുടെ നേതൃത്വത്തില്‍ വികേന്ദ്രീകൃത തെങ്ങിന്‍തൈ ഉൽപാദന കേന്ദ്രങ്ങള്‍, വിള പരിപാലനം ഉള്‍പ്പെടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നാളികേരമേഖലയില്‍ പുതിയ സ്​റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും.

നാളികേര വില താഴ്ന്ന സാഹചര്യത്തില്‍ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി കിലോക്ക്​ 27 രൂപ എന്ന വർധിപ്പിച്ച നിരക്കില്‍ കേരഫെഡി​​െൻറ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ മുഖേന സ്ഥിരമായി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി പുനരാരംഭിക്കും. കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും കേരളത്തി​​െൻറ നാളികേരമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ‘കേരകേരളം സമൃദ്ധകേരളം’ എന്ന പദ്ധതിയിലൂടെ കേരളത്തി​​െൻറ നഷ്​ടപ്പെട്ട കേരസമൃദ്ധി വീണ്ടെടുക്കുകതന്നെ ചെയ്യും.

Tags:    
News Summary - VS Sunilkumar's Article on Coconut-Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.