പല കാര്യങ്ങളിലും അതെ. ഉദാഹരണത്തിന്, ഇപ്പോൾ നടക്കുന്ന പത്രമാരണവും സാമൂഹിക പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലിടുന്നതും പറഞ്ഞ് മോദി സർക്കാറിനെ നിങ്ങൾ വിമർശിക്കുേമ്പാൾ ഇക്കാര്യങ്ങൾ അതിവഷളായി ഇന്ദിര ഗാന്ധി ചെയ്തുവെച്ചത് നമുക്ക് മുന്നിലുണ്ട്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അടിയന്തരാവസ്ഥയെപ്പറ്റി ഒരിക്കൽപോലും പശ്ചാത്തപിച്ചിട്ടില്ല. ഇന്ദിര എന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം അവർക്ക് നല്ല കാര്യങ്ങളാണ്.
ലഡാക്കിൽ സംഭവിക്കുന്നതും ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാനാവാത്തതും സംബന്ധിച്ച് ചോദ്യമുയർത്തുേമ്പാൾ 1962ൽ ജവഹർലാൽ നെഹ്റു നയിച്ച യുദ്ധമായിരിക്കും ചർച്ചയിൽ വരുക. കശ്മീരിെൻറ കാര്യമെടുക്കാം. 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീർ പ്രശ്നത്തിെൻറ സമാധാനപൂർണമായ പരിഹാരം കൂടുതൽ ദുർഘടമായി. അപ്പോഴും പറയും ഇതെല്ലാം നെഹ്റു തുടങ്ങിവെച്ചതാണെന്നും പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്ക് സമയം വേണമെന്നും. പ്രതിപക്ഷ നേതൃപദവിയിൽ ഒരു ഗുപ്തയോ അഹ്മദ് പട്ടേലോ ഗോഖലെയോ നായിഡുവോ ആണെങ്കിൽ ഇത്തരം ന്യായങ്ങൾ പറയാനാവില്ല. ഇപ്പോഴത്തെ സർക്കാർ ന്യായവാദങ്ങൾ നിരത്തുന്നത് കോൺഗ്രസിനെ നയിക്കുന്നത് രാജീവിെൻറ പുത്രനും ഇന്ദിരയുടെ പൗത്രനും നെഹ്റുവിെൻറ പ്രപൗത്രനുമായ രാഹുൽ ഗാന്ധിയാണ് എന്ന ഒരൊറ്റ ബലത്തിലാണ്. അതുകൊണ്ടാണ് മോദി -ഷാമാരുടെ സ്വേച്ഛാധിപത്യഭരണത്തിന് സഹായങ്ങളൊരുക്കുകയാണ് അവരെന്ന് പറയേണ്ടിവരുന്നത്.
ഉണ്ട്. നമ്മൾ പിന്നീട് കൂടുതൽ ജനാധിപത്യപരമായ സമൂഹമായി മാറി. പിന്തുടർച്ചാധികാരവും കുടുംബ പശ്ചാത്തലവുമൊന്നും നമ്മുടെ നേട്ടങ്ങളേക്കാൾ പ്രാധാന്യമുള്ളവയല്ലാതായി. സംരംഭകത്വ മേഖലയിലേക്ക് നോക്കിയാലറിയാം, ഞങ്ങളുടെ നഗരത്തിലെ ഏറ്റവും ശ്രദ്ധേയരായ കിരൺ ഷാ, നന്ദൻ നിലേകണി പോലുള്ളവരൊന്നും പാരമ്പര്യ വ്യവസായത്തിൽനിന്ന് കെട്ടിപ്പൊക്കിയവരല്ല, സ്വന്തം നിർമിച്ചെടുത്തതാണ്. കായിക മേഖലയിൽ നോക്കൂ. കോഹ്ലിയെയും ധോണിയെയും പോലുള്ളവരൊക്കെ സ്വയം ഉയർന്നുവന്നവരാണ്. ഗവാസ്കർമാരെയും ദ്രാവിഡുമാരെയും പോലെ ഉന്നതകുടുംബങ്ങളിൽനിന്ന് വന്നു കയറിയവരല്ല. ഇന്ത്യൻ സമൂഹത്തിെൻറ അടിത്തട്ടിൽ വലിയൊരു കടഞ്ഞെടുക്കൽ നടക്കുന്നതായി കാണാം. ഗാന്ധി കുടുംബത്തിെൻറ വക്താക്കൾ ഇടക്കു പറയുന്നതു കേൾക്കാം, മറ്റു പാർട്ടികളിലും പിന്തുടർച്ചസമ്പ്രദായം ഉണ്ടെന്ന്. ബി.ജെ.പിയുടെ കാര്യത്തിൽ അതു ശരിയല്ല. 1990 മുതലുള്ള ബി.ജെ.പിയെ നോക്കിയാൽ രണ്ടോ മൂന്നോ വർഷം ഇടവിട്ട് അവരുടെ ഉന്നത നേതൃനിരയിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് കാണാനാവും.
എന്തുകൊണ്ടാവും കോൺഗ്രസിെൻറ ചില ഉശിരൻ നേതാക്കൾ പാർട്ടിവിട്ട് ബി.ജെ.പിയിൽ പോയത്? അവരുടെ രാഷ്ട്രീയ വളർച്ചക്കുള്ള വഴിയിൽ രാഹുൽ ഗാന്ധി പ്രതിബന്ധമായി നിൽക്കുന്നു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്. രാജാധികാരം, ഫ്യൂഡൽ പ്രഭുത്വം, പിന്തുടർച്ചാവകാശം എന്നിവയോടുള്ള ബഹുമാനമൊക്കെ അസ്തമിച്ചുവരുകയാണ്. അത് ഇന്ത്യൻ ജനാധിപത്യത്തിെൻറ വിപുലനത്തിെൻറ അടയാളവുമാണ്. ഗാന്ധിമാരും അവരുടെ സിൽബന്തികളും തിരിച്ചറിയാതെപോകുന്നതും അതാണ്.
തെൻറ കുടുംബതട്ടകമായ അമേത്തി സീറ്റ് പോലും നിലനിർത്താൻ കഴിയാത്ത ഒരാളെക്കുറിച്ച് ഡൽഹിയിൽ ഇരുന്ന് ഇപ്പോഴും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുേമ്പാൾ അതിന് ഉത്തരം വേണോ? കോൺഗ്രസ് എന്തു ചെയ്യണമെന്നത് ഞാൻ മുെമ്പാരു ലേഖനത്തിൽ എഴുതിയിരുന്നു. അടർന്നുപോയ കഷണങ്ങളെയെല്ലാം തിരിച്ചെത്തിക്കുക. ജഗൻ റെഡ്ഡി ഒരു കോൺഗ്രസുകാരനാണ്. മമത ബാനർജി കോൺഗ്രസുകാരിയാണ്. ശരദ് പവാർ കോൺഗ്രസുകാരനാണ്.
അവർക്ക് ഇതൊരു കുടുംബ സംരംഭമായി കൊണ്ടുനടക്കാനും അധികാരത്തിൽ അള്ളിപ്പിടിച്ചു നിൽക്കാനുമാണ് താൽപര്യമെങ്കിൽ ആയിക്കോട്ടെ. മുഗളരെപ്പോലെ ഭരിക്കാനുള്ള ദൈവികാധികാരം തങ്ങൾക്കുണ്ടെന്നും ഷേർ ഷാ സൂരിയെപ്പോലെ നുഴഞ്ഞുകയറിവന്ന മോദിയിൽനിന്ന് ഡൽഹിയുടെ സിംഹാസനം തങ്ങളിലേക്ക് തിരിച്ചെത്തുമെന്നും മറ്റുമുള്ള ഭ്രമകൽപന സോണിയക്കുണ്ടെങ്കിൽ അവർക്ക് നല്ല നമസ്കാരം. എന്നാൽ, ആർ.എസ്.എസും ബി.ജെ.പിയും കാണിക്കുന്ന അധികാരപ്രയോഗം ഈ പരമാധികാര റിപ്പബ്ലിക്കിനെ ഇരുളിലേക്ക് തള്ളുന്ന കാര്യം മറക്കരുത്.
നിലവിലെ കോൺഗ്രസ് പ്രസിഡൻറിനെ എനിക്ക് ഇഷ്ടമല്ല; പക്ഷേ, ബി.ജെ.പിയോട് എനിക്ക് കടുത്ത െവറുപ്പാണുള്ളത്. എന്തെന്നാൽ, എെൻറ രാഷ്ട്രം എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതിനെയെല്ലാം നിരാകരിക്കുകയാണവർ. സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെും കുറിച്ച് പഠിക്കാനാണ് ഞാൻ ജീവിതം മുഴുവൻ ചെലവിട്ടത്. നമ്മൾ എങ്ങനെയാണ് ഒരു ബഹുസ്വര ജനാധിപത്യത്തെ കെട്ടിപ്പടുത്തതെന്നും നിരക്ഷരതയെയും കൊടും പട്ടിണിയെയും മറികടന്നതെന്നും അതു പറഞ്ഞുതരുന്നു. ബഹുസ്വരതയുടെയും ജനാധിപത്യത്തിെൻറയും സാമ്പത്തിക വളർച്ചയുടെയും അന്താരാഷ്ട്ര പ്രതീകവും എല്ലാ അർഥത്തിലും ചൈനയുടെ ബദലുമായിരുന്നു നമ്മൾ. മോദിയുടെയും ഷായുടെയും ഭരണത്തിനു കീഴിൽ അതെല്ലാം വലിച്ചെറിയപ്പെട്ടിരിക്കുന്നു.
വിലയിരുത്തൽ അതേപടി തുടരുന്നു. അദ്ദേഹം സദുദ്ദേശിയായ ഒരു ലളിതകലാപ്രിയനെപ്പോലെ നടിക്കുന്നു. കഠിനാധ്വാനത്തിനോ നേരായ രീതിയിൽ ചിന്തിക്കുന്നതിനോ കെൽപില്ല. ഏഴര വർഷം മുമ്പ് നമ്മൾ സംസാരിക്കുേമ്പാൾ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം പോലും വെളിപ്പെടുത്തിയിരുന്നില്ല. പാർട്ടിയിലെ മിക്കയാളുകളും കരുതിയിരുന്നത് സുഷമ സ്വരാജോ ശിവ്രാജ് സിങ് ചൗഹാനോ തലപ്പത്തെത്തുമെന്നായിരുന്നു.
ഞാൻ നേരത്തേ പറഞ്ഞല്ലോ, സ്വേച്ഛാധിപത്യം, പക്ഷപാതം, കഴിവില്ലായ്മ എന്നിവയാണ് മോദി -ഷാ ഭരണത്തിെൻറ മൂന്ന് ഘടകങ്ങൾ. ഇപ്പോൾ നടക്കുന്നതു നോക്കൂ, ഡൽഹിയുടെ അതിർത്തിയിൽ വലിയ പ്രക്ഷോഭം തുടരുകയാണ്. മോദിക്ക് ആ കർഷകരെ കാണാനാവില്ല, പകരം അദ്ദേഹം ഗുജറാത്തിൽ പോയി അവിടെ കച്ച് മേഖലയിലെ നൂറ് സിഖ് കർഷരെ സംബോധന ചെയ്യും. അദ്ദേഹത്തിന് കർഷകരെ നേരിടാൻ കഴിയില്ലതന്നെ. പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക ത്രാണിയും പ്രാപ്തിയുമില്ല.
സി.എ.എയെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ബന്ധത്തെ ഏതുവിധത്തിലാക്കി എന്നു നോക്കൂ. ഒരു വാദത്തിനു വേണ്ടി അദ്ദേഹത്തെ ഇന്ത്യയുടെ ഡെങ് സിയാവോ പിങ്ങോ ലീ കുവാൻ യീയോ ആയി സങ്കൽപിക്കുക -അവർ ഏകാധിപതികളായിരുന്നെങ്കിലും എങ്ങനെ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യണം എന്നറിയുമായിരുന്നു, വളർച്ച ത്വരിതപ്പെടുത്തിയിരുന്നു, തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു, സാമൂഹിക സുസ്ഥിരത ഉറപ്പാക്കിയിരുന്നു, ന്യൂനപക്ഷങ്ങളെ താറടിച്ചിരുന്നില്ല, സ്ത്രീ അവകാശങ്ങളെ അംഗീകരിച്ചിരുന്നു. എന്നാൽ, ഈ കക്ഷികൾ തീർത്തും കഴിവുകെട്ടവരാണ്.
അക്ഷരംപ്രതി ശരിയാണ്, ഗാന്ധിമാരെ മാറ്റുന്നതുകൊണ്ട് കോൺഗ്രസ് നേരെ അധികാരത്തിൽ തിരിച്ചെത്തണമെന്നില്ല. ഗാന്ധിമാരെ ഇന്ന് നീക്കംചെയ്താൽ അടുത്ത പൊതു തെരഞ്ഞെടുപ്പാകുേമ്പാൾ ഇന്നത്തെ 54ൽനിന്ന് 154 സീറ്റിലേക്ക് ഉയരാനാവും. അതിനേക്കാളുപരി, ഗാന്ധിയെ മാറ്റുന്നതോടെ കൂടുതൽ വിശ്വസ്തരായ പ്രതിപക്ഷ നേതാവിനുള്ള ഇടം ലഭ്യമാവും. അത്കോൺഗ്രസിൽനിന്നുതന്നെ വേണമെന്നില്ല, കക്ഷിരാഷ്ട്രീയത്തിൽ ഉള്ള ഒരാൾ പോലുമാവണമെന്നില്ല, മോദിക്ക് വെല്ലുവിളി ഉയർത്തി വരാൻ കഴിയുന്ന ഒരാൾ.
മോദി ഇന്ന് ബി.ജെ.പിയുടെ മുഖമാണ്. അതിനെതിരെ വിശ്വാസയോഗ്യമായ ഒരു നേതാവ് ഉയർന്നുവരണം. ഇന്ദിര ഗാന്ധിക്ക് തടയിടാൻ ജയ്പ്രകാശ് നാരായൺ ഉണ്ടായതുപോലെ. അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസിനെതിരെ പാർട്ടികളുടെ ബഹുവർണക്കൂട്ടായ്മയാണ് ഉയർന്നുവന്നത്. അത്തരം സംവിധാനം ഇപ്പോഴും സാധ്യമാണ്. ടി.എം.സി, എൻ.സി.പി, ആംആദ്മി എന്നിവക്കെല്ലാം ഒരു വേദിയിൽ ഒന്നിച്ചണിനിരക്കാം. പക്ഷേ, അവരെ ഒരുമിച്ചുചേർത്തുപിടിക്കാൻ ഒരു നേതാവ് വേണം. അന്ന് ജയ്പ്രകാശ് നാരായൺ ഉണ്ടായതുപോലെ. അതുകൊണ്ട് ഗാന്ധിമാരെ മാറ്റൽ മാത്രമല്ല കോൺഗ്രസിെൻറ നവീകരണത്തിനുള്ള ഏക ഫോർമുല. നമ്മുടെ റിപ്പബ്ലിക്കിനെ മോദി -ഷാമാരിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള യജ്ഞത്തിെൻറ നാന്ദിയാണത്.
ഈ നിമിഷം തീർച്ചയായും ഇല്ല, എനിക്ക് ഏതെങ്കിലുമൊരാളെ തെരഞ്ഞെടുത്ത് കാണിക്കാനുമാവില്ല. പക്ഷേ, സ്വേച്ഛാധിപതികളുടെ അനുഭവം വിലയിരുത്തിയാൽ കാണാം, അവർ കരുതും സർവകാലവും നിലനിൽക്കുന്നവരാണെന്ന്. മോദി തനിക്കായി ഒരു പടുകൂറ്റൻ വസതി പണിയാൻ പോവുകയാണ് ഡൽഹിയിൽ. ഒരു കാര്യമോർക്കണം. ബ്രിട്ടീഷുകാർ ല്യുട്ടൻസ് ഡൽഹി പണിയാൻ തുടങ്ങിയത് 1911ലാണ്. 1929ൽ അത് അവസാനിച്ചു. 18 വർഷത്തിനകം അവരുടെ ഇന്ത്യയിലെ ഭരണത്തിനും അന്ത്യമായി. ഹിറ്റ്ലർ ധരിച്ചുവെച്ചു അയാൾ ആയിരം കൊല്ലം അധിപനായി വാഴുമെന്ന്, ശരിയല്ലേ? പക്ഷേ, അയാൾ നീക്കംചെയ്യപ്പെട്ടു. സമ്പദ്വ്യവസ്ഥയെ മാനേജ് ചെയ്യാൻ കഴിയാതെവന്നപ്പോഴാണ് അവർ വീണുപോയത്. അവർ അനിഷ്ടവും സൃഷ്ടിക്കുന്നു. മോദിയും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 1972 -73 കാലത്ത് ഇന്ദിര ഗാന്ധിയും കരുതിയത് അവർ അജയ്യയാണെന്നാണ്. ഒന്നോ രണ്ടോ വർഷത്തിനകം അവർക്ക് അടിപതറി.
ആർ.എസ്.എസിെൻറ അജണ്ട മുസ്ലിംകൾക്കു മേൽ കളങ്കം ചാർത്തലാണ്, അതുതന്നെയാണ് മോദിയുടെ അജണ്ടയും. ആദ്യ ഭരണകാലത്ത് അവർ പലതും ഒളിച്ചാണ് ചെയ്തിരുന്നത്. രണ്ടാം അവസരം ലഭിച്ചതോടെ സി.എ.എ, ക്ഷേത്ര നിർമാണം എന്നിങ്ങനെ പുറത്തുവരുന്നു. ചുരുക്കത്തിൽ, നമ്മൾ ഒരു ഹിന്ദു പാകിസ്താനായി മാറിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.