പൗരജനങ്ങൾക്ക് ഒട്ടും ആശ്വാസം നൽകാത്ത ഏറെ ആശങ്കകൾ നിറഞ്ഞ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. സർക്കാറിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും വായ മൂടിക്കെട്ടുന്ന അത്യന്ത്യം പ്രതിസന്ധി നിർഭരമായ ഇന്ത്യനവസ്ഥയിലാണ് നമ്മൾ.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ പുതിയ ജനാധിപത്യ സൂചികയിൽ പത്ത് പോയന്റ് കുത്തനെ ഇടിഞ്ഞ് 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നവ ഇന്ത്യ. രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണ് സൂചികയിൽ ഇന്ത്യ പിന്നാക്കം പോകാൻ കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫ്രീഡം ഹൗസിെൻറ റിപ്പോർട്ടാകട്ടെ, നരേന്ദ്ര മോദി ഭരണത്തിനു കീഴിൽ ഒരു സ്വതന്ത്രരാജ്യം എന്ന പദവിയിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി ഇന്ത്യ മാറി എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആദ്യ മോദി സർക്കാർ ഭരണത്തിലേറിയപ്പോൾ തന്നെ ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും അപകടാവസ്ഥയിലായി, രണ്ടാമൂഴത്തിൽ പൗരസ്വാതന്ത്ര്യം പൂർണമായും അടിച്ചമർത്തപ്പെടുന്ന സാഹചര്യത്തിലെത്തി നിൽക്കുന്നു രാജ്യം.
ഭരണകൂടവും കോർപറേറ്റ് താൽപര്യങ്ങളും പരസ്പരം കൈകോർത്ത് മനുഷ്യാവകാശങ്ങൾക്ക് തടയിടുന്ന ഏറ്റവും ഭീകരമായ സാഹചര്യം. വസ്ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവും കശ്മീരിലെ രാഷ്ട്രീയ നടപടികളും അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം ചേർന്ന് ജനാധിപത്യെത്ത മാരകമാംവിധം ഞെരിച്ചുകൊണ്ടിരിക്കുന്നു.
ആത്മ വിമർശനത്തിെൻറ വലിയ തലങ്ങൾ ഉൾക്കൊണ്ട രാജ്യമായിരുന്നു നമ്മുടേത്. 'ദി മോഡേൺ റിവ്യൂ' മാഗസിനിൽ ചാണക്യ എന്ന പേരിൽ കടുത്ത ഭാഷയിൽ സ്വയം വിമർശനമെഴുതിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയിൽ നിന്ന് എത്രയോ പിറകിലാണ് പുതിയ ഇന്ത്യ. രാജ്യത്തെ ബഹുസ്വരതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾക്കെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് പൊരുതി നമുക്ക് ഇന്ത്യയെ വീണ്ടെടുത്തേ മതിയാവൂ. ഈ വീണ്ടെടുപ്പിന്‍റെ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കാൻ 'ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം' എന്ന പേരിൽ മുസ്ലിം യൂത്ത്ലീഗ് ഇന്ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.