അന്ന് ശബരിമലയെ അശാന്തമാക്കിയതാര്?

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവല്ലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞത് ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ലെന്നും കാര്യങ്ങൾ ശാന്തമായി നടക്കുന്നുവെന്നുമാണ്​. സുപ്രീംകോടതി വിശാല െബഞ്ചിെൻറ വിധി വരുേമ്പാൾ, നടപ്പാക്കുന്ന​ത് എല്ലാവരുമായും ചർച്ച ചെയ്യുമെന്നും സത്യവാങ്മൂലം തിരുത്തുന്നതൊക്കെ കേസ് വരുേമ്പാൾ ആലോചിക്കാമെന്നുകൂടി അദ്ദേഹം പറഞ്ഞു. കോടതിവിധി വന്ന​േപ്പാൾ കൂടിയാലോചനകൾക്ക് സർക്കാർ തയാറായിരുന്നുെവങ്കിൽ ഭംഗിയായി നടപ്പാക്കാമായിരുന്ന സ്ത്രീ പ്രവേശനം ഏറ്റുമുട്ടലിലെത്തിച്ചത് മുഖ്യമന്ത്രിയടക്കം പുലർത്തിയ പിടിവാശിയാണ് എന്ന്​ അന്നേ പന്തളം കൊട്ടാരം പറഞ്ഞിരുന്നു. അന്ന് പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. എന്നാൽ, അതിനു മുമ്പ് വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. വിധി നടപ്പാക്കുന്നത് ചർച്ച ചെയ്യാനില്ലെന്നു പറഞ്ഞാണ് അവർ ക്ഷണം നിരസിച്ചത്. ഇ​േപ്പാൾ മുഖ്യമ​ന്ത്രിയുടെ പ്രസ്​താവനയിൽ തെളിയുന്നത് മനംമാറ്റമാണ്​. നവോത്ഥാന നായകനാകാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ശബരിമലയെ യുദ്ധക്കളമാക്കിയതെന്ന് കരുതുന്നവരുണ്ട്.

ഓർമയില്ലേ ആ ദിനങ്ങൾ?

സർക്കാറിെൻറ നവോത്ഥാനനയവും അതിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തിയ ഗറില്ലാപോരുമാണ് അന്ന് ശബരിമലയെ അശാന്തമാക്കിയതെന്ന് ഇടതുപക്ഷക്കാരും സംഘ്പരിവാറുകാരും ഒഴികെ എല്ലാവരും സമ്മതിക്കും.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് 2018 സെപ്​റ്റംബർ 28നാണ്​ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ​െബഞ്ചിെൻറ വിധിവന്നത്. ആർ.എസ്.എസ് ദേശീയ അധ്യക്ഷൻ മോഹൻ ഭാഗവതടക്കം ഒട്ടുമിക്ക സംഘടനകളും നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. വലിയൊരു വിഭാഗത്തിന് ശബരിമലയിൽ യുവതികൾ കയറുന്നത് ഉൾക്കൊള്ളാനാകാത്ത മാനസികാവസ്ഥയുണ്ടായിരുന്നു. 2018 ഒക്ടോബർ രണ്ടിന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് ശശികുമാർ വർമ 'മാധ്യമ'ത്തോട് പറഞ്ഞത് 'കോടതി വിധിയായതിനാൽ ഒന്നും ചെയ്യാനില്ല. ഇനിയും ഹരജി നൽകാനും കേസ് നടത്താനും കൊട്ടാരത്തിന് സാമ്പത്തികവുമില്ല. ആചാരം സംരക്ഷിക്കപ്പെടണമെന്നുണ്ട്. വൈകീട്ട് ചെറിയൊരു നാമജപ ഘോഷയാത്ര ഞങ്ങൾ ഇവിടെ നടത്തുന്നുണ്ട്. അത്രയൊെക്കയേ ഞങ്ങൾക്ക് കഴിയൂ' എന്നായിരുന്നു.

അന്ന് വൈകീട്ട് നടന്ന നാമജപഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. തുടർന്ന് നാടെങ്ങും നാമജപഘോഷയാത്ര നടന്നു. എൻ.എസ്.എസ് പ്രവർത്തകരാണ് അതിൽ കൂട്ടത്തോടെ പങ്കെടുത്തത്. അതിനിടെ വിധി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധിക്കുകീഴിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന വിധത്തിലുള്ള സമന്വയം ഉണ്ടാക്കണമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു.

ആൾക്കൂട്ടം കണ്ട് നിലപാടുമാറ്റം

നാമജപ ഘോഷയാത്രകളിലെ ജനബാഹുല്യം കണ്ടതോടെ വിധിയെ സ്വാഗതം ചെയ്ത കക്ഷികൾ നിലപാട് മാറ്റാൻ തുടങ്ങി. ഘോഷയാത്ര സംഘാടനം സംഘ്പരിവാർ ഏറ്റെടുത്തു . വിധി നടപ്പാക്കുമെന്ന് സർക്കാർ പലതവണ ആവർത്തിച്ചു. അതിനെതിരെ ബി.െജ.പി പരസ്യമായി രംഗ​െത്തത്തി. വിശ്വാസത്തെ അടിച്ചമർത്താനാണ്​ നീക്കമെങ്കിൽ വിശ്വാസികളോടൊപ്പം നിൽക്കുമെന്ന നിലപാടുമായി ബി.ജെ.പി അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള രംഗത്തെത്തി. കോടതിവിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹരജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യമുയർത്തി.

ഒക്ടോബർ എട്ടിന്, ഉത്തരവ് പുനഃപരിേശാധിക്കാനാവശ്യപ്പെട്ട് എൻ.എസ്.എസ്, ദേശീയ അയ്യപ്പ ഭക്തജന വനിത കൂട്ടായ്മ എന്നിവർ സുപ്രീംകോടതിയിൽ ഹരജി നൽകി. പിന്നാലെ പന്തളം കൊട്ടാരവും ഒട്ടേറെ സംഘടനകളും സമാന ഹരജികൾ നൽകി. എൻ.എസ്.എസും സർക്കാറും തമ്മിലെ പോരും അവിെട തുടങ്ങി. ശബരിമലസമരത്തെ എസ്.എൻ.ഡി.പി യോഗം പിന്തുണക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി സമരത്തിൽ പങ്കെടുക്കാമെന്ന്​ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയ അടിയാണ് ഇപ്പോഴത്തെ സമരമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നടതുറന്നു, സംഘർഷങ്ങളിലേക്ക്​

വിധി വന്ന ശേഷം ഒക്ടോബർ 17ന് തുലാമാസ പൂജക്കായാണ് ശബരിമലയിൽ ആദ്യമായി നടതുറന്നത്. നടതുറക്കുമ്പോൾ സന്നിധാനത്ത്​ വനിത ജീവനക്കാരെയും പൊലീസിനെയും നിയോഗിക്കാനും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചു വഴി വനിത ജീവനക്കാരെ നിയോഗിക്കാനും ദേവസ്വം കമീഷണർ എൻ. വാസു സർക്കുലർ ഇറക്കി. ഇതോടെ സർക്കാറും ദേവസ്വം ബോർഡും യുവതീപ്രവേശനത്തെ എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങി.

നടതുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് നിലക്കലിൽ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ 50 കിലോമീറ്റർ വനമേഖലയിൽ പൊലീസ് 144 പ്രഖ്യാപിച്ചു. യുവതികളെത്തിയാൽ തടയുന്നതിന് ആർ.എസ്.എസ് അടക്കം ഒരു ഡസനോളം ഹൈന്ദവ സംഘടനകൾ റിക്രൂട്ട് ചെയ്ത നൂറുകണക്കിന് പ്രവർത്തകർ ചാവേറുകളെ പോലെ നിലക്കലും പമ്പ മുതൽ സന്നിധാനം വരെയും നിലയുറപ്പിച്ചു. അവർ വാഹന പരിശോധന തുടങ്ങി. യുവതികളെന്ന് കണ്ടവരെ മർദിച്ചു. അതോടെ സമരം സംഘർഷത്തിലേക്ക് ചുവടു​െവച്ചു.

ധർമസമരമെന്ന പേരിൽ തുടങ്ങിയ നാമജപയജ്ഞം എല്ലാ പരിധികളും വിട്ട് അക്രമാസക്തമാകുന്നതാണ് കണ്ടത്. പരിപാവനമായ പൂങ്കാവനം ആചാര സംരക്ഷണത്തിെൻറ പേരിൽ സമരം നടത്തുന്നവർതന്നെ രക്ത​ച്ചൊരിച്ചിലിന് കളമൊരുക്കി. രാവിലെ നിലയ്ക്കലായിരുന്നു സംഘർഷം. വൈകീട്ട് നടതുറക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ പമ്പയിലും സംഘർഷവും ലാത്തിച്ചാർജും നടന്നു. തുലാമാസ പൂജയുടെ അഞ്ചു ദിവസവും നിരന്തരം ലാത്തിച്ചാർജും അക്രമവും അരങ്ങേറി. മലചവിട്ടാനെത്തിയ ആദ്യ യുവതി ആന്ധ്ര സ്വദേശിനി മാധവിയും കുടുംബവും പ്രതിഷേധത്തെ തുടർന്ന് മടങ്ങി. പിന്നീെടത്തിയ ആക്ടിവിസ്​റ്റ്​ രഹ്​ന ഫാത്തിമയെ ഹെൽമറ്റ് ധരിപ്പിച്ച് ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ വൻ പൊലീസ്​ സംഘം സന്നിധാനത്ത് നടപ്പന്തൽവരെയെത്തിച്ചു. യുവതിയെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി നിലപാെടടുത്തതോടെ പൊലീസ് അവരെ മടക്കിക്കൊണ്ടുപോയി. അഞ്ചു ദിവസത്തിനകം മലകയറാനെത്തിയത് രണ്ട് ഡസനിലേറെ യുവതികളായിരുന്നു. അന്ന് സന്നിധാനത്ത് സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനായിരുന്നു. തുലാമാസ പൂജ കഴിഞ്ഞ് നടതുറന്ന ചിത്തിര ആട്ടവിശേഷ ദിവസമായ നവംബർ ആറിനാണ് ഏറ്റവും ദാരുണസംഭവങ്ങൾ സന്നിധാനത്ത് അരങ്ങേറിയത്​. ഭക്തർ ഏറ്റവും പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും കൂട്ടരും ഇരുമുടിക്കെട്ടില്ലാതെ കയറി മൂട് തിരിഞ്ഞു നിന്നു.

തൃശൂർ സ്വദേശിനിയായ 57കാരിയെ സന്നിധാനത്ത് തടഞ്ഞ സമരക്കാർ നെയ്ത്തേങ്ങകൊണ്ട് സ്ത്രീയുടെ മുതുകത്തിടിച്ചു. ആചാര സംരക്ഷണത്തിനായി സമരം ചെയ്യുന്നവർ ഏറ്റവും കടുത്ത ആചാര ലംഘനം നടത്തുന്നതിനാണ് അന്ന് സന്നിധാനം സാക്ഷിയായത്. രഹസ്യമായും പരസ്യമായും യുവതികളെ മലകയറ്റാൻ പൊലീസ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പൊലീസിലെ സംഘ്​പരിവാർ അനുഭാവികൾ പൊലീസ് നീക്കങ്ങളെല്ലാം പൊളിച്ചു. അവർ സമരക്കാർക്ക് വിവരം ചോർത്തിനൽകിക്കൊണ്ടിരുന്നു. തുലാമാസ പൂജ പൂർത്തിയാക്കി നടയടച്ച് രണ്ടാംദിവസം നിലക്കലിനടുത്ത് വനത്തിൽ ഒരാളുടെ മൃതദേഹം ക​െണ്ടത്തി. പൊലീസ് കൊല​െപ്പടുത്തിയതാെണന്ന് ആരോപണമുയർന്നു. പത്തനംതിട്ടയിൽ ഹർത്താൽ നടന്നു. പിന്നീട് സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അയാൾ മരിച്ചതെന്ന് വ്യക്തമായി.

ഒക്ടോബർ 13ന് സുപ്രീംകോടതി വിധിക്കെതിരായ എല്ലാ ഹരജികളും നവംബർ 13ന് തീർപ്പാക്കുമെന്ന് ചീഫ് ജസ്​​റ്റിസ് രഞ്​ജൻ ഗൊഗോയ് അധ്യക്ഷനായ ​െബഞ്ച് വ്യക്തമാക്കി. 13ന് കേസ് പരിഗണിച്ച കോടതി ജനുവരി 22ന് വാദം കേൾക്കാൻ മാറ്റി. എന്നാൽ, യുവതീപ്രവേശനം അനുവദിച്ച ഉത്തരവ് സ്​റ്റേ ചെയ്തതുമില്ല. ഈ സമയത്ത് അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം നടപ്പാക്കുന്നതിന് കാത്തുനിൽക്കാൻ സർക്കാറിന് അവസരമുണ്ടായിരുന്നു. അതിന് മുഖ്യമന്ത്രി തയാറായില്ല.

സംഘർഷ നടുവിൽ മണ്ഡലകാലം

നവംബർ 17ന് മണ്ഡലകാലത്തിനായി നടതുറന്നപ്പോൾ എത്തിയ കെ.പി. ശശികല, കെ. സുരേന്ദ്രൻ എന്നിവർ അറസ്​റ്റിലായി. സുരേന്ദ്രൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യ​െപ്പട്ടു. ഡൽഹിയിൽനിെന്നത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദർശനം ലക്ഷ്യമിട്ട് കൊച്ചിയിൽ വിമാനമിറങ്ങി. പ്രതിഷേധം നിമിത്തം വിമാനത്താവളത്തിനു പുറത്തേക്ക് കടക്കാൻ അവർക്ക് കഴിഞ്ഞില്ല. ബി.ജെ.പി, ആർ.എസ്.എസ് സംഘടന പ്രവർത്തകർ നടത്തുന്ന അക്രമസമരങ്ങൾ ഭക്തരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുവെന്ന് വന്നതോടെ നവംബർ 29 മുതൽ ബി.ജെ.പിയുടെ സമരം സെക്ര​േട്ടറിയറ്റ് പടിക്കലേക്ക് മാറ്റി. അതോടെ പമ്പയും സന്നിധാനവും ഏറക്കുറെ ശാന്തമായി.

ജനുവരി രണ്ടിന് ശബരിമലയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന സംഭവമുണ്ടായി. ബിന്ദുവും കനകദുർഗയും പുലർച്ച 3.45ന് ദർശനം നടത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അത് ഭക്തരിലേൽപിച്ച ആഘാതം വലുതായിരുന്നു. തന്ത്രി ക്ഷേത്രം അടച്ചിട്ട് ശുദ്ധികലശം നടത്തി. അന്ന് സംസ്ഥാന വ്യാപക ഹർത്താൽ നടന്നു. നാട്ടിലെമ്പാടും അക്രമങ്ങൾ അരങ്ങേറി. പന്തളത്ത് സമരക്കാരും സർക്കാർ അനുകൂലികളും തമ്മിൽ നടന്ന കല്ലേറിൽ സമരക്കാരിൽ ഒരാൾ കൊല്ല​െപ്പട്ടു.

അതിനുശേഷം സർക്കാർ അയഞ്ഞു. ക്ഷേത്രദർശനത്തിന് എത്തുന്ന യുവതികൾക്ക് സംരക്ഷണം ഒരുക്കി മലകയറ്റുന്ന നടപടി നിർത്തി​െവച്ചു. അതോടെ സമരക്കാരും തണുത്തു. വലിയൊരു സാമൂഹിക പരിഷ്കരണം നടപ്പാക്കിയെന്ന പെരുമ നേടാൻ നടത്തിയ ശ്രമങ്ങൾ തീർത്തും ഒറ്റപ്പെടുന്നതിലേക്കാണ് സർക്കാറിനെ എത്തിച്ചത്. അതോടെ ക്ഷേത്രത്തിലേക്ക് എത്തുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകിെല്ലന്ന നിലപാടിലായി സർക്കാർ. അതോടെ തീർഥാടനം ശാന്തമായി നടന്നുതുടങ്ങി. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് അന്നുണ്ടായിരുന്നുവെങ്കിൽ ശബരിമല വിവാദമാകുമായിരുന്നില്ല. 

Tags:    
News Summary - Who disturbed Sabarimala then?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.