പാഠ്യപദ്ധതിക്കും പാഠപുസ്തകങ്ങൾക്കും ഒരു സൂക്ഷ്മരാഷ്ട്രീയമുണ്ട്. അതൊരിക്കല ും പ്രകടമായ കക്ഷിരാഷ്ട്രീയമല്ല. എന്നാൽ, ജനാധിപത്യക്രമത്തിലും സമഗ്രാധിപത്യത്ത ിന് ഒരു മുറിയുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നേ തൃത്വത്തിൽ പാഠപുസ്തകത്തിലെ തിരുത്തിയെഴുതലുകൾ നടക്കുന്നത്. 2017-18 കാലയളവിൽ ആറാം തരം മുതൽ പത്താംതരം വരെയുള്ള 182 പാഠപുസ്തകങ്ങളിലായി 1334 മാറ്റങ്ങളാണ് വരുത്തിയിരിക ്കുന്നത്. ശാസ്ത്രപുസ്തകങ്ങളിൽ 573, സാമൂഹികശാസ്ത്ര പുസ്തകങ്ങളിൽ 316, സംസ്കൃത പു സ്തകങ്ങളിൽ 163 എന്നിങ്ങനെയാണ് തിരുത്തലുകളുടെ കണക്ക്.
ഇതിൽനിന്ന് ശാസ്ത്ര–സാ മൂഹികശാസ്ത്ര പുസ്തകങ്ങളെയാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നു. പാ ഠ്യപദ്ധതിയോ പുസ്തകങ്ങളോ മാറ്റാതെതന്നെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും സ്വഭാ വവും മാറ്റിമറിക്കുകയെന്ന തന്ത്രപൂർവമായ നീക്കമാണിത്. എൻ.എസ്. മാധവെൻറ പ്രശസ്ത മായ ‘തിരുത്തി’നെ അനുസ്മരിപ്പിക്കുന്നവിധം പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻ സിലെ ഗുജറാത്തിലെ മുസ്ലിംവിരുദ്ധ കലാപം എന്ന പ്രയോഗം ഗുജറാത്ത് കലാപം എന്ന് തിരുത്ത ി.
അക്കാദമിക്കുകളും അധ്യാപകരും മനഃശാസ്ത്രജ്ഞരും വ്യത്യസ്ത മേഖലകളിലെ വിദഗ് ധരുമുൾപ്പെട്ട സമിതിയാണ് എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ തയാ റാക്കുന്നത്. എൻ.സി.ഇ.ആർ.ടിയും പാഠപുസ്തക രചയിതാക്കളും തമ്മിലുണ്ടാക്കുന്ന കരാർ പ്രകാരം എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ പുസ്തകങ്ങൾ ഭേദഗതിചെയ്യാൻ പാടില്ല. പുസ്തകത്തിെൻറ പകർപ്പവകാശം നിയമാനുസൃതം വാങ്ങുന്ന സംസ്ഥാനങ്ങൾക്കും തിരുത്തിന് അധികാരമില്ല എന്ന് എൻ.സി.ഇ.ആർ.ടി വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് പലപ്പോഴും തിരുത്തലുകൾ നടക്കുന്നത്. അതാകട്ടെ, അക്കാദമികമോ വിദ്യാഭ്യാസപരമോ ആയ താൽപര്യങ്ങൾക്കുപരി രാഷ്ട്രീയകാരണങ്ങളുടെ അടിസ്ഥാനത്തി ലാണ് നടക്കാറുള്ളതും. ഇത്തരത്തിൽ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ശങ്കറിെൻറ നെഹ്റു–അംബേദ്കർ കാർട്ടൂൺ വിവാദത്തിൽ പ്രതിഷേധിച്ചാണ് യു.പി.എ ഗവൺമെൻറിെൻറ കാലത്ത് പാഠപുസ്തക സമിതി ഉപദേശകരായിരുന്ന സുഭാഷ് പൽഷിക്കറും യോഗേന്ദ്ര യാദവും രാജിവെച്ചത്.
ഇപ്പോൾ നടന്നിരിക്കുന്ന ഒഴിവാക്കലുകൾക്കും സൈദ്ധാന്തികമോ രീതിശാസ്ത്രപരമോ ആയ സാധൂകരണങ്ങളില്ല. കൂട്ടിച്ചേർക്കുന്നതിെൻറയും ഒഴിവാക്കുന്നതിെൻറയും അക്കാദമിക സാഹചര്യവും ആവശ്യകതയും എന്തെന്ന് വ്യക്തമാക്കപ്പെടുന്നതേയില്ല. ഇനി വിവാദങ്ങളാണ് കാരണമായി പറയുന്നതെങ്കിൽ നിലവിലുള്ള പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ട് പത്തു വർഷത്തിലധികമായി എന്നോർക്കണം. സിലബസ് ലഘൂകരണത്തിെൻറ ഭാഗമായി ചരിത്രപാഠങ്ങൾ ഒഴിവാക്കിയെന്നാണ് മാനവവിഭവശേഷി മന്ത്രാലയം പറയുന്നത്. എന്നാൽ, ഇത് വസ്തുതാപരമല്ല. ഒമ്പതാം ക്ലാസിലെ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നീ നാലു പുസ്തകങ്ങളിലെ 24 അധ്യായങ്ങളിൽനിന്ന് ചരിത്രപുസ്തകത്തിലെ മൂന്ന് അധ്യായങ്ങൾമാത്രം ഒഴിവാക്കിയതിൽ അക്കാദമികതക്കുപരി കക്ഷിരാഷ്ട്രീയ താൽപര്യമാണ് പ്രകടമാകുന്നത്.
ചരിത്രപുസ്തകത്തിലെ 20 ഉള്ളടക്കം തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതിലൂടെ ചരിത്രത്തോടും ചരിത്രപാഠങ്ങളോടുമുള്ള സംഘ്പരിവാർ അസഹിഷ്ണുതയാണ് വെളിവാക്കപ്പെട്ടത്. ശാസ്ത്രവും ഗണിതവുമുൾപ്പെടെ ലഘൂകരണ പ്രക്രിയക്ക് വിധേയമായെങ്കിലും ചരിത്രമാണ് ഏറ്റവുമധികം ആഘാതം ഏറ്റുവാങ്ങുന്നത്. ഒഴിവാക്കപ്പെടുന്ന ഉള്ളടക്കത്തിനുപകരം യോഗയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഉൾപ്പെടുത്തുമെന്നാണ് മന്ത്രാലയം പറയുന്നത്. ചില പ്രത്യേക ഉള്ളടക്കം കുറക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത് ജ്ഞാനപോഷണമല്ല, അതിെൻറ പരിമിതപ്പെടുത്തലാണ്. അതിന് ചരിത്രത്തെ തെരഞ്ഞെടുക്കുന്നത് ചരിത്രപുസ്തകങ്ങൾ കുട്ടികളുടെ അന്വേഷണ വഴികളേയും വിമർശനാത്മക ചിന്തയേയും പ്രചോദിപ്പിക്കുമെന്നതിനാലാവാം.
ഒഴിവാക്കിയതിലെന്ത്?
സാമ്രാജ്യത്വം കോളനികളിലെ കാർഷിക മേഖലയിൽ നടത്തിയ യന്ത്രവത്കരണവും സാമ്പത്തിക ചൂഷണവും തദ്ദേശീയ കാർഷിക ജനവിഭാഗങ്ങളെയും തൊഴിലാളികളെയും ബാധിച്ചതെങ്ങനെയെന്നതിനൊപ്പം അവരുടെ ദൈന്യം നിറഞ്ഞ ജീവിതാവസ്ഥയും ദാരിദ്യ്രവും ചർച്ചചെയ്യുന്ന ആറാം അധ്യായമാണ് ഒഴിവാക്കിയതിലൊന്ന്. ക്രിക്കറ്റിെൻറ ചരിത്രവും വ്യാപനവും പുതിയ മാറ്റങ്ങളും വാണിജ്യവത്കരണവും ദൃശ്യമാധ്യമ സ്വാധീനവും വ്യക്തമാക്കുന്ന ഏഴാം അധ്യായവും ഒഴിവാക്കിയിട്ടുണ്ട്.
വസ്ത്രം എങ്ങനെ ചൂഷണത്തിെൻറയും ചൂഷണത്തിനെതിരായ ചെറുത്തുനിൽപിെൻറയും സമരായുധമായി മാറിയെന്നതാണ് ഒഴിവാക്കപ്പെട്ട ഏഴാം അധ്യായത്തിലുള്ളത്. മാറുമറയ്ക്കാനുള്ള അവകാശത്തിന് തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരവും അതേത്തുടർന്ന് താഴ്ന്ന ജാതിക്കാർക്കും ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ലഭിച്ച സംഭവവും ഒഴിവാക്കപ്പെട്ടവയിൽ പെടുന്നു. സി. കേശവെൻറ ആത്മകഥയായ ‘ജീവിതസമര’ത്തിൽനിന്നുള്ള ഭാഗവും ഇതിലുൾപ്പെടും.
ഗാന്ധിയുടെ ജീവിതവഴികളിലെ പ്രധാനസംഭവങ്ങളും സ്വന്തം വസ്ത്രധാരണത്തിലൂടെ അദ്ദേഹം മുന്നോട്ടുെവച്ച ജീവിതനിലപാടുകളും സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും പിന്നീടും കൾട്ടായി മാറിയ ഗാന്ധിത്തൊപ്പി വന്ന വഴികളും ഇനി കുട്ടികൾ പഠിക്കേണ്ടതില്ല എന്ന് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ഗാന്ധിയുടെ കസ്തൂർബക്കൊപ്പമുള്ള ചിത്രവും വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴുള്ള അപൂർവ ആർക്കൈവൽ ചിത്രങ്ങളും ഒഴിവാക്കിയ അധ്യായത്തിലുണ്ട്. ഗാന്ധി–കസ്തൂർബ 150 ാം ജന്മവാർഷികാഘോഷ പരിപാടികൾ നടക്കുന്ന സമയത്തുതന്നെയാണ് ചരിത്രപുസ്തകത്തിൽനിന്ന് ഗാന്ധി ബഹിഷ്കൃതനാവുന്ന ദുരന്തം സംഭവിച്ചിരിക്കുന്നത്. പുതിയ തലമുറയുടെ വരികൾക്കിടയിലുള്ള ചരിത്രവായനയെ ഭരണകൂടം ഭയക്കുന്നുവെന്നാണോ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്?
സിലബസ് ലഘൂകരണം എന്തിന്?
കുട്ടികളുടെ പ്രായം, പ്രകൃതം, മനഃശാസ്ത്രതലം, പഠനസമീപനം എന്നിവയെല്ലാം പരിഗണിച്ചാണ് അധ്യാപകരുൾപ്പെട്ട വിദഗ്ധസംഘം സിലബസ് രൂപപ്പെടുത്തുന്നത്. ഓരോ വികാസഘട്ടത്തിനും പര്യാപ്തമായ ഉള്ളടക്കമാണ് പുസ്തകങ്ങളിൽ ഉണ്ടാവാറുള്ളത്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും വർഷങ്ങൾ നീണ്ടുനിൽക്കുന്ന പഠനങ്ങൾക്കും ൈട്രഔട്ടിനും ശേഷമാണ് പുസ്തകങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കാറുള്ളത്. പൊതുസമൂഹത്തിൽനിന്നുള്ള സമ്മർദത്തിെൻറ ഫലമായാണ് സിലബസ് കുറക്കുന്നതെന്നാണ് പഴയ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകർ പറഞ്ഞത്.
എൻ.സി.എഫ് 2005 നിർദേശിച്ച സിലബസ് ലഘൂകരണത്തേയും ഭാരമില്ലാത്ത പഠനം എന്ന ആശയത്തെയും വിമർശിച്ച് പ്രഫ. ഇർഫാൻ ഹബീബ് പാഠപുസ്തകങ്ങളുടെ ഉള്ളടക്കം കുറക്കണമെന്നും കുട്ടി സ്വയം അറിവ് ഉൽപാദിപ്പിക്കാൻ സജ്ജനാണെന്നുമുള്ള വാദങ്ങളെ നിരാകരിച്ചിരുന്നു. കുട്ടികൾക്ക് സ്വന്തമായി അറിവു നിർമിക്കണമെങ്കിൽ അവരുടെ അറിവിെൻറ അടിത്തറ ശക്തമായിരിക്കുമെന്നും ലഭിക്കുന്ന അറിവ് കുറഞ്ഞിരുന്നാൽ അറിവ് സൃഷ്ടിക്കുന്നതിനുള്ള ശേഷിയും കുറഞ്ഞുവരുമെന്നുമുള്ള ഇർഫാൻ ഹബീബിെൻറ നിരീക്ഷണം പാഠപുസ്തകങ്ങളിലെ ഉള്ളടക്കം കുറക്കുന്നതിനെതിരായ ശക്തമായ താക്കീതാണ്.
തിരുത്തലുകൾ കേരളത്തിലും
പുതിയ അക്കാദമിക വർഷം കേന്ദ്രത്തിലേതുപോലെ തിരുത്തിയ പാഠപുസ്തകങ്ങളാണ് ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കെത്തുന്നത്. തിരുത്തലിെൻറ അക്കാദമിക, മനഃശാസ്ത്ര കാരണങ്ങൾ വ്യക്തമാക്കപ്പെടുന്നില്ല. മാറ്റങ്ങൾക്ക് കരിക്കുലം കമ്മിറ്റിയുടെ മുൻകൂർ അംഗീകാരമുണ്ടോയെന്നതും വ്യക്തമല്ല. സെക്കൻഡറി ക്ലാസുകളിലെ മലയാളം, സാമൂഹിക ശാസ്ത്രം, ജീവശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങളിലാണ് വ്യാപകമായ തിരുത്തലുകൾ. മലയാളത്തിൽ ചില പാഠഭാഗങ്ങൾ ഒഴിവാക്കി മറ്റു ചിലത് ഉൾപ്പെടുത്തി.
പത്താം ക്ലാസിലെ സാമൂഹികശാസ്ത്രത്തിൽ ഫ്രഞ്ചുവിപ്ലവവുമായി ബന്ധപ്പെട്ട ഭാഗം, ലാറ്റിനമേരിക്കൻ വിപ്ലവനായകരായ സിമോൺ ദി ബുവെ, ജോസെഡി–സാൻമാർട്ടിൻ എന്നിവരെ സംബന്ധിക്കുന്ന ബോക്സ്, ബ്രിട്ടീഷ്കാലത്തെ തൊഴിലാളി ചൂഷണത്തിെൻറ തീവ്രത വെളിവാക്കുന്ന ബ്രിട്ടീഷ് ഓഫിസർ വില്യം ബോൾട്ടിെൻറ റിപ്പോർട്ട്, ടി.ജി. ടെണ്ടുൽകറുടെ നീലം ചൂഷണത്തെ സംബന്ധിക്കുന്ന ഉദ്ധരണി എന്നിവ ഒഴിവാക്കപ്പെട്ടു. ബ്രിട്ടീഷ് നികുതി സമ്പ്രദായങ്ങളുടെ താരതമ്യം, സാമ്രാജ്യത്വചൂഷണത്തിെൻറ തീവ്രത വെളിവാക്കുന്ന ഡാറ്റകളും വിശകലനങ്ങളുമെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
പഠനനേട്ടങ്ങൾ ഒഴിവാക്കിയതെന്തിന്?
ഗുണമേന്മയുള്ള പഠനം ഉറപ്പുവരുത്തുന്നതിനായി ദേശീയ വിദ്യാഭ്യാസാവകാശ നിയമം നിർദേശിച്ച പഠനനേട്ടങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. ഓരോ ക്ലാസിലും ഘട്ടത്തിലും കുട്ടി എന്തു പഠിച്ചുവെന്നതിെൻറയും എന്തെല്ലാം നൈപുണികളും മനോഭാവങ്ങളും രൂപപ്പെട്ടുവെന്നതിെൻറയും പ്രത്യക്ഷ സൂചനകളാണ് പഠനനേട്ടങ്ങൾ. വിദ്യാഭ്യാസപ്രക്രിയയിലെ ശാസ്ത്രീയ വിലയിരുത്തലിനും അക്കാദമിക–സാമൂഹിക ഓഡിറ്റിങ്ങിനും പഠനനേട്ടങ്ങളിലൂന്നിയ സമീപനം ആവശ്യമാണെന്ന് കേന്ദ്രനിയമം പറയുന്നു.
എൻ.സി.ഇ.ആർ.ടി. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ േക്രാഡീകരിച്ച് പുറത്തിറക്കുമ്പോഴാണ് കേരളത്തിൽ അത് ഒഴിവാക്കപ്പെടുന്നത്. നാഷനൽ അച്ചീവ്മെൻറ് സർവേ, നാഷനൽ ടാലൻറ് സേർച്ച്, നാഷനൽ മീൻസ് കം മെറിറ്റ് പരീക്ഷകൾ എന്നിങ്ങനെ ദേശീയ സർവേകളിലും മത്സരപ്പരീക്ഷകളിലും പങ്കെടുക്കുന്ന കുട്ടികളെ പഠനനേട്ടങ്ങളുടെ ഒഴിവാക്കൽ ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.