ഒരു നിയമസഭാ സീറ്റു നിർണയത്തി​െൻറ ഒാർമയും ചെറിയാൻ ഫിലിപ്പും

2001 നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നൊരുക്കങ്ങൾ നടക്കുന്ന കാലം. രാഷ്​ട്രീയവികാസങ്ങൾ സംഭവിക്കു​േമ്പാൾ അരമന രഹസ്യങ്ങളും ഉപശാലാ വർത്തമാനങ്ങളും അറിയാൻ മാധ്യമ​പ്രവർത്തകർ ഒറ്റയ്​ക്കും കൂട്ടായും വിവിധ കക്ഷിനേതാക്കളെ ഇടക്കിടെ സന്ദർശിക്കാറുണ്ട്​. വാർത്തക്കു വേണ്ടിയാണതെങ്കിലും ചിലപ്പോൾ അത്​ ചില രാഷ്​ട്രീയ മാറ്റങ്ങൾക്ക്​ ഇടവരുത്താറുമുണ്ട്​. അത്തരമൊരു ഒാർമയാണിത്​.

പ്രതിപക്ഷ നേതാവായിരുന്ന എ.കെ ആൻറണിയുമായി ക​േൻറാൺമെൻറ്​ ഹൗസിലെ അദ്ദേഹത്തി​െൻറ ഒാഫീസിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ്​, അന്നത്തെ യു.ഡി.എഫ്​ കൺവീനറായ ഉമൻചാണ്ടിയും സഹപ്രവർത്തകരും കടന്നുവന്നത്​. ആര്യാടൻ മുഹമ്മദും തിരുവഞ്ചൂരും കെ.സി ജോസഫുമാണ്​ കൂടെ ഉണ്ടായിരുന്നതെന്നാണ്​ എ​െൻറ ഒാർമ്മ. അവർ വന്നപാടെ എ​െൻറ സാന്നിദ്ധ്യം കാര്യമാക്കാതെ ലീഡറായ ആൻറണിയുമായി സംസാരത്തിലേക്ക്​ കടന്നു. എ​േന്നാടുള്ള വിശ്വാസം കൊണ്ടാകാം, അവർ എന്നിൽ നിന്ന്​ ഒന്നും ഒളിക്കാതെ അങ്ങനെയൊരു ചർച്ചയിലേക്കു കടന്നത്​. 21 വർഷത്തിനു ശേഷമാണ്​ ഞാനിത്​ പുറത്തു പറയുന്നത്​.

തിരിവനന്തപുരം വെസ്​റ്റ്​ മണ്ഡലം (ഇന്നത്തെ തിരു:സിറ്റി മണ്ഡലം) എം.വി രാഘവനു നൽകണം എന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. 'അതെങ്ങനെ കൊടുക്കാനാകും? ചെറിയാൻ ഫിലിപ്പ്​ അവിടെ വർക്ക്​ തുടങ്ങിയില്ലേ?' -ആൻറണിയുടെ പ്രതികരണം. ആ തീരുമാനം മാറ്റണമെന്നായി ഉമ്മൻചാണ്ടി. 'അല്ലെങ്കിൽ എം.വി.ആർ പിണങ്ങും. മുന്നണിയല്ലേ? അഡ്​ജസ്​റ്റുമെൻറുകൾക്ക്​ വഴങ്ങേണ്ടിവരില്ലേ? ചെറിയാന്​, നോർത്ത്​ (ഇന്നത്തെ വട്ടിയൂർക്കാവ്​) നോർത്ത്​ കൊടുക്കാം' -​ഉമമൻചാണ്ടി. ചർച്ച മുറുകും എന്നു കണ്ടപ്പോൾ ഒൗചിത്യ​േമാർത്ത്​ ഞാൻ പുറത്തിറങ്ങി.

ചെറിയാന്​ വെസ്​റ്റ്​ നഷ്​ടമാകുമെന്ന്​ എനിക്കുറപ്പായി. ഞാൻ അവിടെനിന്ന്​ തിരിച്ച്​ പാളയം പള്ളിയുടെ വഴിയിലേക്കു തിരിയവേ ഒരു നിമിത്തമെന്നപോലെ ചെറിയാൻ ഫിലിപ്പ്​ മുന്നി​േലക്ക്​ നടന്നു വരുന്നു. ഞാൻ വാഹനം നിർത്തി. ചെറിയാന്​ വെസ്​റ്റ്​ കിട്ടില്ലെന്നും നോർത്താനാണ്​ സാദ്ധ്യതയെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത്​ നിസാരമാക്കി. വെസ്​റ്റ്​ ആൻറണി ഉറപ്പാക്കിയതാണെന്നെതിനാൽ അതിൽ മാറ്റം വരില്ലെന്നായി ചെറിയാൻ. വിശ്വാസം രക്ഷിക്ക​േട്ട എന്ന്​ ഞാനും. എന്തായാലും എത്രയും വേഗം ക​േൻറാൺ​െമൻറ്​ ഹൗസി​ലേക്കു പോകാനും നേതാക്കളെ കണ്ട് ​നിജസ്ഥിതി അറിയാനും ഞാൻ നി​ർദ്ദേശിച്ചു. അടുത്തുവന്ന ഒാ​േട്ടാറിക്ഷയിൽ ചെറിയാൻ കയറവേ ഞാൻ എ​െൻറ ഒാഫീസിലേക്കും തിരിച്ചു.

ഒരു മണിക്കൂറിനുള്ളിൽ ചെറിയാ​െൻറ ​േഫാൺ വന്നു. താൻ ​േക​ാൺഗ്രസ്​ വിടാൻ ആലോചിക്കുന്നതായാണ്​ ആദ്യമേ പറഞ്ഞത്​. സീറ്റുമാറ്റിയെന്ന എ​െൻറ അറിയിപ്പ്​ ശരിയാണെന്ന്​ ബോധ്യമായതിനാലാണ്​ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അടുത്ത നീക്കം ഉടനെ തീരുമാനിക്കു​െമന്നും പറഞ്ഞു. എടുത്തുചാടരു​െതന്നായിരുന്നു എ​െൻറ പ്രതികരണം. സാവകാശമേ തീരുമാനത്തിലെത്താവൂ എന്നും വൈകാരികമായി പ്രതികരിക്കരുതെന്നും ഞാൻ പറഞ്ഞപ്പോൾ, ത​ാൻ വഞ്ചിക്കപ്പെട്ടു എന്ന വികാരമാണ്​ ചെറിയാൻ പ്രകടിപ്പിച്ചത്​.

കുറച്ചു കഴിഞ്ഞ്​ വീണ്ടും ചെറിയാ​െൻറ ഫോൺ: 'ഞാൻ പിണറായി വിജ​യനെ കാണാൻ എ.കെ.ജി സെൻററിലേക്ക്​ പോകുന്നു. ഇനി കോൺഗ്രസിൽ നിൽക്കാനാവില്ല.' എടുത്തുചാട്ടം ​േവണ്ടെന്നായി ഞാൻ. 'ഒരു ദിവസം ആലോചിച്ചിട്ട്​ തീരുമാനം എടുക്കൂ, വൈകാരിക തീരുമാനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും' എ​െന്നാക്കെ ഞാൻ പറഞ്ഞു എന്നാണ്​ ഒാർമ്മ. പക്ഷേ, ഒരു മണിക്കൂറിനുശേഷം വീണ്ടും ചെറിയാ​െൻറ വിളി വന്നു. ഇടതുമുന്നണിയുമായി സഹകരിക്കുമെന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചുവെന്നും പിണറായി വിജയ​െൻറ രക്ഷാകർതൃത്വം തന്നെ ഏറ്റെടുത്തു കഴിഞ്ഞുവെന്നും ചെറിയാൻ പറഞ്ഞപ്പോൾ, 'ആൾ ദ ബെസ്​റ്റ്​' എന്ന ആശംസയോടെ ഞാൻ ഫോൺ വച്ചു. ചെറിയാൻ അങ്ങനെ ഇടതു സഹയാത്രികനായി. ​െചറിയാൻ കോൺഗ്രസിലേക്കു തിരിച്ചുവരു​േമ്പാൾ പഴയ സംഭവങ്ങൾ ഒാർത്തുപോയി...

വികാരജീവിയായ ചെറിയാ​െൻറ ആത്മാർത്ഥതയിൽ എനിക്ക്​ അശേഷം സംശയമില്ല. കൂടെ നിൽക്കു​ന്ന പ്രസ്ഥാനത്തോട്​ നൂറുശതമാനം കൂറുപുലർത്തുന്ന സ്വഭാവം ആൻറണിയുടെ നിർദ്ദേശപ്രകാരം കരുണാകര​െൻറ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ പോയപ്പോൾ കണ്ടറിഞ്ഞതാണ്​. അതുവരെ കരുണാകര​െൻറ ഏറ്റവും വലിയ വിമർശകനായിരുന്ന ചെറിയാൻ പിന്നീട്​ അദ്ദേഹത്തി​െൻറ കുടുംബാംഗം പോലെയായി. അപ്പോഴും ആൻറണിയോടുള്ള അടുപ്പത്തിന്​ ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതും അനുഭവം. പിന്നീട്​ ഇടതുസഹയാത്രികനായ ശേഷം, സി.പി.എമ്മി​െൻറ ശക്തമായ ശബ്ദമായി മാറി. അപ്പോഴും പാർട്ടിയിൽ പിണറായിയോടു മാത്രമായിരുന്നു, ചെറിയാ​െൻറ ആഭിമുഖ്യം എന്നതും സംസാരത്തിലൂടെ അറിയാൻ കഴിഞ്ഞിരുന്നു.

സി.പി.എം നൽകുന്ന രാജ്യസഭാ സീറ്റ്​ എന്നും ചെറിയാ​െൻറ സ്വപ്​നങ്ങളിൽ ഉണ്ടായിരുന്നു. രണ്ടുമൂന്നു സന്ദർഭങ്ങളിൽ വാഗ്​ദാന ലംഘനമുണ്ടായപ്പോൾ താൻ അവിടെയും ചതിക്കപ്പെടുന്നു എന്ന്​ തോന്നിയിരിക്കാം. ഇപ്പോൾ ഇടതുപക്ഷത്തുനിന്നു പുറത്തുപോകു​ന്ന വേളയിലും ആദ്യ പ്രതികരണങ്ങളിൽ ചെറിയാൻ പിണറായി വിജയനെ തള്ളിപ്പറയുന്നില്ല എന്നതാണ് ഞാൻ ശ്രദ്ധിച്ച കാര്യം.

ഭാവിയിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ചെറിയാൻ വിമർശിച്ചേക്കാം. എന്നാൽ പിണറായി വിജയനെതിരെ ചെറിയാൻ തിരിയുമോ? കരുത്തനായ നേതാവായും ത​െൻറ രക്ഷകർത്താവായും ഇതുവരെ ചെറിയാൻ കണ്ടിരുന്ന പിണറായി വിജയനിലുള്ള വിശ്വാസം നിലനിൽക്കുന്നുണ്ടോ? അൽപം ആകാംക്ഷയുള്ള ഒരു കാര്യമാണത്​. കാത്തിരുന്നു കാണാം....

Tags:    
News Summary - Will Cherian Philip turn against Pinarayi Vijayan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.