ആദിവാസിഭാഷകളുടെ സംരക്ഷണമാണ് ഈ വർഷത്തെ ലോക ആദിവാസിദിന പ്രമേയം. ലോകം അതിവേഗത്തിൽ വെട്ടിക്കളഞ്ഞുകൊണ്ടിരിക് കുന്ന സമൂഹമാണ് ആദിവാസികൾ. അവരുടെ സംസ്കാരവും ഭാഷകളും അവരെക്കാൾ വേഗം അപ്രത്യക്ഷമാവുന്നു. ഏറ്റവും കൂടുതൽ ആദിവാ സികൾ അധിവസിക്കുന്ന ഇന്ത്യ എന്തുകൊണ്ട് ഇതുവരെ ലോക ആദിവാസി ദിനം ആചരിച്ചില്ല? ജനാധിപത്യ മൂല്യങ്ങളുടെ കാര്യത് തിൽ ഉയർന്ന നിലയുണ്ടെന്ന് കരുതുന്ന കേരളത്തിന് എന്തുകൊണ്ട് ഈ ദിനം പരിഗണനാവിഷയമായില്ല?
1994 ഡിസംബർ 23നാണ് ഈ ദിനാ ചരണം പ്രഖ്യാപിച്ചത്. 1993ൽ നടന്ന രണ്ടാം ലോക മനുഷ്യവകാശസമ്മേളനത്തിൽ പങ്കെടുത്ത കറുത്തവർഗക്കാർ ഉന്നയിച്ച ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു. ആദിവാസികളുടെ അസ്തിത്വം, സംസ്കാരം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവ സംരക്ഷ ിക്കാൻ ഈ ദിനാചരണങ്ങൾ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു. ലോക ജനസംഖ്യയിൽ 40 കോടിയോളം ആദിവാസിക ളുണ്ടെന്നാണ് കണക്ക്. 90 രാജ്യങ്ങളിൽ 5000 വ്യത്യസ്തവിഭാഗങ്ങളായി അവർ അധിവസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുത ൽ. അടുത്ത സ്ഥാനം ഇന്ത്യക്കാണ്. ഒരു രാജ്യമെന്നനിലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്നത് ഇന്ത്യയിലാണ്. 2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 10.42 കോടിയോളം ആദിവാസികളുണ്ട്.
കൊളംബസും കോളനീകരണവും ആഗസ്റ്റ് മാസം ഒമ്പതിന് ലോക ആദിവാസി ദിനം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കോളനീകരണത്തിെൻറ ഇരകൾ അതിന് തുടക്കം കുറിച്ചിരുന്നു. 1992ൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് കൊളംബസിെൻറ 500ാം ജന്മവാർഷികം ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിരോധത്തിെൻറ 500 വർഷങ്ങൾ എന്ന പേരിൽ അമേരിക്കനിന്ത്യക്കാർ ആചരിക്കാൻ തീരുമാനിച്ചിരുന്നു. അമേരിക്കയിലെ ടേർട്ടിൽ ഉപദ്വീപിൽ കൊളംബസ് കാലുകുത്തിയ ഒക്ടോബർ 12 (1492) ആണ് അതിനായി അവർ തെരഞ്ഞെടുത്തത്. തദ്ദേശസമൂഹങ്ങളെ സംബന്ധിച്ച് പാതകത്തിെൻറ നൂറ്റാണ്ടുകൾക്കാണ് ആ ദിനം ആരംഭം കുറിച്ചത്. കേരളത്തിൽ അത് ആരംഭിച്ചത് 1498ലാണ്. ആ വർഷമാണ് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്കോ ഡി ഗാമ കപ്പലിറങ്ങിയത്.
ഇന്ത്യയിലെ സ്വർണനിക്ഷേപങ്ങളെപ്പറ്റി കേട്ടറിഞ്ഞാണ് കൊളംബസ് സ്പെയിനിൽ നിന്ന് യാത്രയാരംഭിച്ചത്. കടലിൽ ദിശ തെറ്റി, അവർ സാൻസാൽവദോറിനടുത്തുള്ള ടേർട്ടിൽ ഉപദ്വീപിൽ എത്തിപ്പെട്ടു. തദ്ദേശവാസികളായ ടെയ്നോ ഗോത്രം സ്നേഹപൂർവം അതിഥികളെ സ്വീകരിച്ചു. സ്പെയിൻ അതിന് നൽകിയ പ്രത്യുപകാരം അടിമച്ചന്തകളിൽ വിറ്റഴിച്ചും ടെയ്നോകളെ വംശനാശത്തോളമെത്തിച്ചു എന്നതാണ്. കൊളംബസ് കപ്പലിറങ്ങുമ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 25 വർഷങ്ങൾകൊണ്ട് അവർ 12,000മായി ചുരുങ്ങി. ടെയ്നോകൾ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. മത്സ്യത്തിെൻറ എല്ലുകൾ പോർമുനകളാക്കിയ അമ്പുകൾക്ക് നിറതോക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പിന്നീട് യൂറോപ്പ് അമേരിക്കയിലേക്ക് ഒഴുകുകയായിരുന്നു.
ഭൂമിയോ പ്രകൃതിവിഭവങ്ങളോ ആരുടേയും സ്വന്തമല്ലെന്ന് വിശ്വസിച്ച അമേരിക്കൻ ഗോത്രസമൂഹങ്ങൾക്ക് അവയെല്ലാം അതിവേഗം നഷ്ടപ്പെട്ടു. കൈയേറ്റങ്ങൾക്ക് കൈയേറ്റക്കാർതന്നെ നിയമങ്ങളുണ്ടാക്കി. 1625 ൽ മസാചുസറ്റ്സിൽ തദ്ദേശവാസികളുടെ ഭൂമി വെള്ളക്കാർക്ക് പതിച്ചുകൊടുത്തുകൊണ്ടുള്ള ആദ്യത്തെ പട്ടയം നിർമിച്ചു. 12,000 ഏക്കർ ഭൂമി പതിച്ചു നൽകിയെന്ന ഒരു പ്രമാണം വെള്ളക്കാർ ഉണ്ടാക്കി അതിൽ അവിടത്തെ ആദിവാസിമുഖ്യനായ സാമൊസെറ്റിനെക്കൊണ്ട് വിരലടയാളം ചാർത്തിച്ചു. ആകാശം പോലെ ഭൂമിയും ദൈവത്തിൽനിന്ന് വരുന്നതാണ്. അതിൽ എങ്ങനെ മനുഷ്യന് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ കഴിയും? ആദിവാസി മുഖ്യെൻറ ഈ വാക്കുകൾ വെള്ളക്കാർ പുച്ഛിച്ചുതള്ളി.
ചെറുത്തുനിന്നിടത്തെല്ലാം കനത്തനഷ്ടം തദ്ദേശവാസികൾ നേരിട്ടു. വലിയ ആൾ നാശമായിരുന്നു മുഖ്യശിക്ഷ. മറ്റൊരു തന്ത്രം മതംമാറ്റമായിരുന്നു. അമേരിക്കയിലെ വളോവ താഴ്വരയിൽ വെള്ളക്കാർ ഒരു സ്കൂൾ സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ അക്കാര്യത്തിൽ എടുത്തുപറയാവുന്നതാണ്. യൂറോപ്യൻ കമീഷണർ ഗോത്രത്തലവനെ സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി സമീപിച്ചു. ഞങ്ങൾക്ക് സ്കൂൾ ആവശ്യമില്ലെന്ന് ഗോത്രത്തലവൻ അറിയിച്ചു. എന്തുകൊണ്ട്? കമീഷണർ ചോദിച്ചു. അവർ ഞങ്ങളെ ചർച്ചുകളെപ്പറ്റി പഠിപ്പിക്കും-ഗോത്രത്തലവെൻറ മറുപടി. നിങ്ങൾക്ക് ചർച്ചുകൾ ആവശ്യമില്ലേ? ഇല്ല. എന്തുകൊണ്ട്? ഗോത്രത്തലവൻ പറഞ്ഞു: ‘‘അവർ അതുവഴി ദൈവത്തെപ്പറ്റി കലഹിക്കാനാണ് ഞങ്ങളെ പഠിപ്പിക്കുക. അതുകൊണ്ട് ഞങ്ങളത് പഠിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളും കലഹിക്കാറുണ്ട്. അതു ഭൂമിയിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. അല്ലാതെ ദൈവത്തെ പ്രതിയല്ല’’.
ഈ സംഭാഷണം കഴിഞ്ഞ് കമീഷണർ മടങ്ങിപ്പോയി. അധികം കഴിയും മുമ്പ് വെള്ളക്കാർ ഗോത്രസമൂഹത്തിെൻറ കുതിരകളെയും പശുക്കളെയും വ്യാപകമായി മോഷ്ടിച്ച് അവരുടെ ഉടമസ്ഥത കാണിക്കുന്ന അടയാളങ്ങൾ മുദ്രണം ചെയ്തു. മാത്രമല്ല, വാഷിങ്ടണിൽ ചെന്ന് അവർ സർക്കാറിന് പരാതിയും നൽകി. ആദിവാസികൾ തങ്ങളുടെ വളർത്തുമൃഗങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുെന്നന്നും ജീവനും സ്വത്തിനും ഭീഷണിയായെന്നും. ആധുനികമെന്ന് നാം കരുതുന്ന ഈ ലോകത്തിന് ഇങ്ങനെ അതിനിന്ദ്യവും ഹിംസാത്മകവുമായ ഒരു ഭൂതകാലമുണ്ടെന്ന് ഈ ലോകആദിവാസിദിനം ഓർമിപ്പിക്കുന്നു.
കൊളംബസ് അഭിയാനത്തിെൻറ 500 വർഷങ്ങൾ 1998 ഒക്ടോബർ 12ന് അമേരിക്ക ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾതന്നെ ടേർട്ടിൽ ദ്വീപിലെ ബെർക്കിലി സിറ്റി കൗൺസിൽ അത് പീഡാനുഭവദിനമായി ആചരിക്കാൻ തീരിമാനിച്ചു. മാത്രമല്ല, ആനിലയിൽ ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ അവർ സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ, ആ ദിനം ആദിവാസിദിനമായി പ്രഖ്യാപിക്കാൻ യു.എൻ വിസമ്മതിച്ചു. പകരം നിശ്ചയിച്ച തീയതിയാണ് ആഗസ്റ്റ് ഒമ്പത്. ആദിവാസിദിനാചരണവുമായി ബന്ധപ്പെട്ട് എടുത്തു പറയേണ്ട പേരാണ് സ്വദേശി അമേരിക്കൻ സാമൂഹികപ്രവർത്തകയും സിനിമനിർമാതാവുമായ മില്ലി കെച്ചസ് സ്ചുവാനയുടേത്. കൊളംബസ് ദിനം ആഘോഷിക്കാൻ അമേരിക്ക തീരുമാനിച്ചപ്പോൾ അതിനെതിരെ പ്രതിരോധത്തിെൻറ 500 വർഷങ്ങൾ എന്ന പേരിൽ അധിനിവേശത്തിെൻറ ക്രൂരതകൾ തുറന്നുകാണിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്നു അവർ. 2000ത്തിൽ ഒരു കാറപകടത്തെ തുടർന്ന് അവർ മരിച്ചു.
പ്രാഗ്ബോധം ആദിവാസികൾ മറ്റൊരു ലോകം മാത്രമായിരുന്നില്ല, ലോകബോധം കൂടിയായിരുന്നു. സ്വകാര്യസ്വത്തില്ലാത്ത, നാളെയില്ലാത്ത, സ്നേഹത്തിെൻറയും നന്മയുടെയും നിറവുകളുള്ള സമൂഹം. 1854 ൽ അമേരിക്കയിലെ പൂഗെറ്റ്സോണ്ട് ദ്വീപുകളിൽ അധിവസിച്ചിരുന്ന സുസ്കോമിഷ് ആദിവാസിവിഭാഗത്തിെൻറ തലവനായിരുന്ന സിയാറ്റിൽ മൂപ്പൻ അമേരിക്കൻ പ്രസിഡൻറിനയച്ച കത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് എത്ര ഭാസുരമായ ലോകബോധമായിരുന്നു അവരുടേതെന്ന് മനസ്സിലാക്കാൻ സാധിക്കും.
എന്തുകൊണ്ടാണ് ഇന്നും ഗോത്രസമൂഹങ്ങൾ ഇത്രമാത്രം പ്രതിസന്ധികൾ നേരിടുന്നത്? എന്തുകൊണ്ടാണ് ആദിവാസിവികസന പ്രവർത്തനങ്ങളിൽ അധികവും ലക്ഷ്യം കാണാത്തത്? ലോകം മുഴുവൻ ഈ ചോദ്യം ഉയരുന്നുണ്ട്. ദേശീയതലത്തിലും അന്തർദേശീയതലത്തിലും എത്രമാത്രം ചർച്ചകൾ അതിെൻറ പേരിൽ സംഘടിപ്പിക്കുന്നു. അവരുടേതും കൂടിയാണ് ഈ ഭൂമിയും ആകാശവും. എന്നിട്ടും ഗോത്രമേഖലകളിൽ പ്രശ്നങ്ങൾ ഉമിത്തീപോലെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പരിഷ്കൃതൻ ഇന്നും ആദിവാസികളെ ഒന്നുകിൽ കഴിവുകെട്ടവരായി അല്ലെങ്കിൽ സഹതാപം അർഹിക്കുന്നവരായി മാത്രമേ കാണുന്നുള്ളൂ. ആദിവാസികൾ സാമൂഹികമായും സാംസ്കാരികമായും സർഗാത്മകമായും വ്യത്യസ്ത ഗണമാണ് എന്ന കാര്യം പരിഷ്കൃതലോകം മനസ്സിലാക്കുന്നതേയില്ല. ആദിവാസിയെ മുഖ്യധാരയിൽ ലയിപ്പിക്കാൻ തത്രപ്പെടുന്ന സർക്കാറുകളും അവരുടെ സംസ്കാരത്തിെൻറ ഉൗർജശേഷിക്ക് വില കൽപിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.