1993 തൊട്ട് തുടങ്ങിയതാണ് മേയ് മൂന്നിന് പത്രസ്വാതന്ത്ര്യദിനം കൊണ്ടാടാൻ. അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം മാനവരാശിയുടെ മൗലികാവകാശമാണെന്ന് വിളിച്ചുപറയാനാണത്രെ ലോകവ്യാപകമായ ഈ ആചരണം. യുദ്ധഭൂമിയിൽ മരിച്ചുവീഴുന്ന പത്രപ്രവർത്തകരെക്കുറിച്ചും സ്വേച്ഛാധിപതികളുടെ കൈയാൽ തുറുങ്കലിലടക്കപ്പെട്ട പത്രാധിപന്മാരെക്കുറിച്ചുമൊക്കെ അശ്രുപൊഴിക്കാനുള്ള നല്ലൊരു ദിവസം. ജീവൻ പണയം വെച്ച് വാർത്ത ശേഖരിച്ച് മാധ്യമപ്രവർത്തനത്തിെൻറ ത്യാഗമുഖം പ്രദർശിപ്പിക്കുന്നവർക്ക് 1997 തൊട്ട് യുനെസ്കോ ഈ ദിനത്തിൽ വേൾഡ് പ്രസ് ഫ്രീഡം ൈപ്രസ് നൽകുന്ന മാമൂലുമുണ്ട്. നല്ലത്. കാലം മാറുകയും പത്രപ്രവർത്തനം കുഴമേൽ മറിച്ചിലുകൾ പലതും കാണുകയും ചെയ്തതോടെ, ലോക പത്രസ്വാതന്ത്ര്യദിനത്തെ, മായം ചേർക്കാത്ത വാർത്ത ലഭിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന ദിനമായി കൊണ്ടാടേണ്ടിവന്നിരിക്കുന്നു. മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ ജോലി നിർഭയമായി നിർവഹിക്കാൻ എത്ര സ്വാതന്ത്ര്യമുണ്ടോ അത്ര തന്നെ സ്വാതന്ത്ര്യം സത്യസന്ധമായ വാർത്തകൾ ലഭിക്കാൻ ജനങ്ങൾക്കുമുണ്ടെന്ന വസ്തുത ആരും ഉച്ചത്തിൽ പറയുന്നില്ല. യുദ്ധമുഖത്ത് മരിച്ചുവീഴുന്ന പത്രക്കാരനോടുള്ള അതേ അനുകമ്പ, പത്രത്തിെൻറ /ചാനലിെൻറ പൂമുഖത്ത് മരിച്ചുവീഴുന്ന സത്യേത്താട് ഈ രംഗത്തുള്ളവർക്ക് ഇല്ലെങ്കിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉരിയാടാൻ എന്താണവകാശം? മാധ്യമങ്ങളുടെ താളുകളിൽ, ചാനലിെൻറ ന്യൂസ്റൂമിൽ ഓരോ നിമിഷവും സത്യം മരിച്ചുകൊണ്ടിരിക്കയാണ്. പ്രചാരണങ്ങളും ‘ബദൽ വസ്തുതകളും’ (‘alternative facts’) ആണ് വാർത്തയായി അവതരിപ്പിക്കപ്പെടുന്നത്. ‘ഫിക്ഷനും’ ‘ഫാക്ടും’ തമ്മിലുള്ള അതിർരേഖ മാഞ്ഞുമാഞ്ഞുപോവുന്നു. ടി.െജ.എസ്. ജോർജ് ഇതിനിടെ ചൂണ്ടിക്കാട്ടിയതുപോലെ, വാർത്തകൾ സത്യസന്ധമാണെങ്കിൽ അത് വാർത്ത അല്ലാതാവുന്നു. നുണയാണെങ്കിലോ സത്യമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ‘Fake News’ –വ്യാജവാർത്ത വ്യാവസായികാടിസ്ഥാനത്തിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഭരണകൂടവും തൽപരകക്ഷികളുമാണ് അതിെൻറ നിർമാതാക്കൾ. വ്യാജവാർത്ത എന്ന പ്രയോഗത്തിലെ വൈരുധ്യമൊന്ന് പരിശോധിച്ചുനോക്കൂ. വ്യാജമാണെങ്കിൽ പിന്നെ എങ്ങനെ അത് വാർത്തയാവും? അപ്പോൾ മീഡിയബസാറിൽ പലതരം വാർത്തകൾ വിൽപനക്ക് വെച്ചിട്ടുണ്ടെന്ന് ചുരുക്കം.
സമൂഹമാധ്യമങ്ങളുടെ ഇരച്ചുകയറ്റേത്താടെ പരമ്പരാഗത മാധ്യമ ബിസിനസ് മാതൃക കടപുഴകി വീഴുന്നുവെന്നത് അനിഷേധ്യസത്യം. അതോടെ വാർത്തകളുടെ രൂപവും ഭാവവും നിറവും മണവും മാറുക സ്വാഭാവികം. പക്ഷേ, ഇപ്പോൾ സംഭവിക്കുന്നത് അത് മാത്രമല്ല. സ്വതന്ത്രമായി മാധ്യമജോലി നിറവേറ്റാനുള്ള അവസരം തടസ്സപ്പെടുത്താൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗീർവാണം മുഴക്കുന്നവർ തന്നെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. നേരം വെളുക്കാത്ത ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തെ അനുഭവമല്ല ഇത്. ലോകത്തിലെ ഏറ്റവും മുന്തിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ അവസ്ഥ എന്താണ്? നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിൽ അഭിപ്രായം കുറിച്ചിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സമൻസ് അയച്ച അസം ഹൈകോടതി ജഡ്ജിയുടെ സ്വാതന്ത്ര്യബോധത്തെ ഏത് മാപിനി കൊണ്ടാണ് അളക്കേണ്ടത്? വിരലില്ലെണ്ണാവുന്ന ഗൗൺധാരികളുടെ ദുശ്ശാഠ്യത്തിന് മുന്നിൽ തല കുനിച്ച് കേരള ഹൈകോടതിയിലെ ‘മീഡിയ റൂം’ അടച്ചിട്ടിട്ട് പത്ത് മാസമായില്ലേ? ഒരിറ്റ് കണ്ണീർ ആരെങ്കിലും പൊഴിച്ചോ? പ്രബുദ്ധമാണത്രെ കേരളം! പത്രക്കാരെ മുഴുവൻ നീതിപീഠത്തിെൻറ തിരുമുറ്റത്തുനിന്ന് ആട്ടിപ്പുറത്താക്കിയിട്ടും സർക്കാറിനോ രാഷ്ട്രീയപാർട്ടികൾക്കോ സാംസ്കാരിക നായകർക്കോ ബുദ്ധിജീവികൾേക്കാ ചാനൽ ചർച്ചാ താപ്പാനകൾക്കോ അണുമണിത്തൂക്കം കുണ്ഠിതം തോന്നിയില്ല. കാരണം, അവർക്ക് ആവശ്യമുള്ള വാർത്ത കിട്ടുന്നുണ്ട്. ആ വാർത്തകൾ എത്രമാത്രം മായം കലർന്നതാണെന്ന് ആരും ചിന്തിക്കുന്നില്ല. വെള്ളം പോലെ, ഹോട്ടൽ ഭക്ഷണം പോലെ, പാക്കറ്റ് കറി മസാല പോലെ, തമിഴ്നാട്ടിൽനിന്നെത്തുന്ന പച്ചക്കറി പോലെ, പലതരം മായം കലർന്ന വാർത്തകളാണ് ഇന്ന് ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. ഡോണൾഡ് ട്രംപ് മാത്രമല്ല, ഓരോ നാട്ടിലെയും നാനാതരം ട്രംപ്മാർ വ്യാജവാർത്താ നിർമാണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നു. കോർപറേറ്റ് ഭീമന്മാർക്ക് വേണ്ടത് ശുദ്ധവാർത്തയല്ല, നുണയിൽ കുതിർത്ത ആൾട്ടർനേറ്റീവ് ഫാക്ടറുകളാണ്. എന്നാലേ അവരുടെ താൽപര്യങ്ങൾ യഥാവിധി സംരക്ഷിക്കപ്പെടുകയുള്ളൂ. അറിവ് അധികാരമാണെന്ന് ഏത് കങ്കാണിക്കും അറിയാവുന്നതാണല്ലോ. ഇൻറർനെറ്റിെൻറ വ്യാപനവും സോഷ്യൽ മീഡിയയുടെ സ്വാധീനവും മീഡിയ ഇതുവരെ കെട്ടിപ്പൊക്കിയ സർവ ധർമേഗാപുരങ്ങളും തകർത്തു. ആ ധൂമപടങ്ങൾക്കിടയിൽ ‘ഒബ്ജക്ടിവിറ്റി’ പൂർണമായും അപ്രത്യക്ഷമായി. സൈബർലോകം മതി എന്ന് ന്യൂജനറേഷൻ മാത്രമല്ല, കാലഹരണപ്പെടാതിരിക്കാൻ കൊതിക്കുന്നവർ ഒന്നങ്കം വിളിച്ചുപറഞ്ഞു.
വെബുകൾ ‘മീഡിയ ഔട്ട്ലെറ്റു’കളായി മാറിയതോടെ, സത്യവും മിഥ്യയും കള്ളവും തമ്മിൽ വേർതിരിയാൻ സാധിക്കാത്ത അവസ്ഥ വന്നുപെട്ടു. അതോടെ ഇരുളടയുന്നത് മാധ്യമവ്യവസായത്തിെൻറ ഭാവിയാണ്. ഇനി ഓരോരുത്തർക്കും അവർ ഇഷ്ടപ്പെടുന്ന വാർത്ത ഉൽപാദിപ്പിക്കാം. ഇൻറർനെറ്റ് കണക്ഷനും സോഷ്യൽമീഡിയ അക്കൗണ്ടും ഉണ്ടെങ്കിൽ യഥേഷ്ടം വാർത്തകളും അവലോകനങ്ങളുമൊക്കെ നിർമിച്ച് ലോക മാർക്കറ്റിൽ വിപണനം നടത്താം. ‘അപ്പോയ്ൻറ്മെൻറ് ടെലിവിഷൻ’ മരിച്ചു കഴിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളിൽ പരസ്യത്തിനായി ചെലവഴിക്കുന്ന ഓരോ ഡോളറിലും 90 സെൻറ് നേരെ പോകുന്നത് ഗൂഗിളിെൻറയും ഫേസ്ബുക്കിെൻറയും അക്കൗണ്ടിലേക്കാണത്രെ. വാർത്തയും പരസ്യവും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്തവിധം ഇടകലരുന്ന അവസ്ഥ തന്നെ ഫലം. വാർത്തയെ കുറിച്ചുള്ള സകല സങ്കൽപങ്ങളും അതോടെ തിരുത്തപ്പെടുന്നു. 1936ൽ ചരിത്രം നിലച്ചു, ഇനി പ്രചാരണം മാത്രം എന്ന് മുന്നറിയിപ്പ് നൽകിയ ജോർജ് ഓർവെലിെൻറ വാക്കുകൾ പ്രസക്തമാവുന്നത് ഇവിടെയാണ്. നാസിസവും ഫാഷിസവും പ്രചരിച്ചതും അധികാരം പിടിച്ചടക്കിയതും ജന്മശത്രുക്കളെ കൊന്നൊടുക്കിയതും ആയുധം കൊണ്ടായിരുന്നില്ല; മറിച്ച് വെള്ളം ചേർക്കാത്ത കള്ളം ചാലിട്ടൊഴുക്കിയായിരുന്നു. നമ്മുടെ രാജ്യത്തും ഇന്ന് സത്യസന്ധമായ വാർത്തക്കല്ല, വർഗീയമസാല ചേർത്ത െപ്രാപ്പഗണ്ടക്കാണ് മാർക്കറ്റ്. ചിന്താപരമായ ഏകത കൈവരിക്കാനായിരുന്നു ജോസഫ് ഗീബൽസ് റേഡിയോയും സിനിമയും ഹോർഡിങ്സുകളും വഴി കള്ളങ്ങൾ പ്രചരിപ്പിച്ചത്. ‘മഹാത്മ െപ്രാപ്പഗാന്ധി’ എന്നുവരെ ചിലർ അയാളെ കളിയാക്കി. ജ്ഞാനനിക്ഷേപങ്ങളായ ലൈബ്രറികളെ ‘ധൈഷണിക വേശ്യാലയം’ എന്ന് വിളിച്ച് കുട്ടികളെ അവിടെനിന്ന് ആട്ടിയോടിച്ച ഗീബൽസ്, ഹിറ്റ്ലർ സ്തുതിപാഠകരായി പുതുതലമുറയെ പരുവപ്പെടുത്തി എടുക്കുകയായിരുന്നു. ജർമനിയുടെ സ്ഥാനത്ത് ഇന്ന് ഇന്ത്യയാണ്. മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മോദി ‘അമാനുഷിക പ്രതിഭാസ’ത്തിന് മുന്നിൽ തല കുനിച്ചുനിൽക്കുകയാണ് രാഷ്ട്രം. പ്രപഞ്ചത്തിലെ ഏറ്റവും കേമനായ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു എന്നൊരു വാർത്ത പ്രചരിപ്പിക്കപ്പെട്ടപ്പോൾ രാജ്യം ഒന്നടങ്കം അണ്ണാക്ക് തൊടാതെ വിഴുങ്ങി. മോദി നടപ്പാക്കിയ 2000 രൂപയുടെ പുതിയ കറൻസിയാണ് ലോകത്തിലെ ഏറ്റവും മികച്ച കറൻസി എന്ന് കേട്ടപ്പോൾ ആർക്കും അത് അവിശ്വസിക്കണമെന്ന് തോന്നിയില്ല. കാരണം, ഇവിടെ സത്യവും നുണയും തമ്മിൽ അന്തരമില്ലാതായിരിക്കുന്നു. അങ്ങനെയാണ് രണ്ടുമാസം തുടർച്ചയായി ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ പൊരിവെയിലത്ത് ക്യൂനിന്ന അതേ ഹതഭാഗ്യർ ഒരവസരം കൈവന്നപ്പോൾ തങ്ങളെ ജീവിതപ്പെരുവഴിയിൽ വലിച്ചെറിഞ്ഞ അതേ മനുഷ്യെൻറ പാർട്ടിയെ യു.പിയിൽ വൻഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിട്ടത്. വാർത്ത മരിക്കുമ്പോൾ, സത്യം തോറ്റ് പിൻവാങ്ങുമ്പോൾ ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.