2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി നവംബർ 19ന് പരിഗണിക്കുകയാണ്. വംശഹത്യയുടെ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ വാദത്തിനെതിരെ, വംശഹത്യക്കിടെ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് ഹരജി സമർപ്പിച്ചത്. സകിയയോടൊപ്പം ഒരു പൊതുപരിപാടിയിൽ സംബന്ധിച്ചതും തുടർന്ന് അവരുമായി അഭിമുഖം തയാറാക്കിയതും ഒാർമവരുകയാണ്. അഹ്മദാബാദിലെ ഗുൽബർഗ് സൊ സൈറ്റിയിൽ ഇഹ്സാൻ ജാഫരിയെ അക്രമികൾ ജീവനോടെ ചുെട്ടരിച്ചതിന് സാക്ഷിയായത് അവർ നടുക്കത്തോടെയാണ് പങ്കുവെച്ചത്.
2013 മേയ് ഏഴിന് സകിയ നിരവധി ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയ നേതാക്കൾക്കുമൊപ്പം വേദിയിലിരുന്നപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. അവരുടെ ശബ്ദത്തിനാകെട്ട വല്ലാത്ത ഇടർച്ചയും. ‘അസ്സലാമു അലൈക്കും’ എന്ന അഭിവാദനത്തോടെയാണ് സകിയ പ്രസംഗം തുടങ്ങിയത്. തെൻറ കണ്ണിനു മുന്നിൽ ജനക്കൂട്ടം വീടിനു തീവെച്ച സംഭവം അവർ വിവരിച്ചു. ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഇത് തടയാൻ ബി.ജെ.പി ഗോധ്ര സംഭവം ആയുധമാക്കുമെന്നും ഇഹ്സാൻ ജാഫരി മുൻകൂട്ടിക്കണ്ടിരുന്നുവെന്നാണ് സകിയ പറഞ്ഞത്. 2002 ഫെബ്രുവരി 27ന് അദ്ദേഹം ഇക്കാര്യം എന്നോട് വെളിപ്പെടുത്തിയിരുന്നു. പിറ്റേന്ന് രാവിലെ അയൽവാസികൾ ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറി ഭർത്താവിനെ തിരക്കി. അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് സമാധാനമായി. എന്നാൽ, ഒമ്പത് മണിയായപ്പോഴേക്കും ഞങ്ങളുടെ പ്രദേശത്ത് അഴിഞ്ഞാട്ടം തുടങ്ങി.
ആദ്യം കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഞങ്ങളുടെ വീട്ടിൽ അഭയംതേടിയ ഒരു കുട്ടിയെ അവർ ഇതിനകം കൊലപ്പെടുത്തിയിരുന്നു. അക്രമം പടരുന്ന ഗുൽബർഗ് സൊസൈറ്റി പാർപ്പിട കേന്ദ്രങ്ങളിലേക്ക് പൊലീസ് കമീഷണേറാ സംഘമോ എത്തിയതേയില്ല. റോഡിലേക്കിറങ്ങിയ ഭർത്താവ് കമീഷണറെ നേരിട്ട് കണ്ട് സഹായം അഭ്യർഥിച്ചുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ആ ഒരു ദിവസം 69 പേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്.
വംശഹത്യയിൽ പൊലീസിെൻറ പങ്ക് അവർ ഇങ്ങനെയാണ് വിവരിക്കുന്നത്: ‘‘വൈകുന്നേരം വരെ ഗുൽബർഗ് സൊസൈറ്റിയിലോ സമീപപ്രദേശങ്ങളിലോ പൊലീസ് എത്തിയതേ ഇല്ല. അപ്പോഴേക്കും മുഴുവൻ കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. സ്ഥലവാസികളിൽ പലരും ജീവനോടെ ചുട്ടുകരിക്കപ്പെട്ടിരുന്നു.
ഇൗ രംഗങ്ങൾ മരണംവരെ മറക്കാനേ കഴിയില്ല. സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്തശേഷം അവരെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. രാത്രിയോടെ പൊലീസ് എത്തുേമ്പാഴേക്കും കൂട്ടക്കൊല പൂർത്തിയായിക്കഴിഞ്ഞിരുന്നു. രക്ഷപ്പെട്ടവരെ പത്താൻ, ഖുറൈശി എന്നീ പൊലീസുകാർ ചേർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഒഴികെ ഗുൽബർഗ്് സൊസൈറ്റിയിൽ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ഇതിനിടയിലും രണ്ട് പൊലീസുകാരുടെ ചെയ്തികൾ അതിഭീകരമായിരുന്നു. തെളിവുകൾ നശിപ്പിച്ച ഇൗ പൊലീസ് ഒാഫിസർമാർക്കെതിരെ ഞങ്ങൾ കോടതിയിൽ ഹരജി നൽകി.’’
ജാഫരി കുടുംബത്തെ നേരത്തേയും വേട്ടയാടിയത് സകിയ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. 1969ലെ വർഗീയ കലാപത്തിൽ അഹ്മദാബാദിലെ ഭർത്താവിെൻറ കുടുംബംവക വീട് കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതാണ് അതിലൊന്ന്. അന്ന് സകിയയും ഭർത്താവും താമസിച്ചിരുന്നത് ഗുൽബർഗ് സൊസൈറ്റിക്ക് പിറകിലുള്ള ഡോ. ഗാന്ധി ലൈനിലായിരുന്നു. അവർക്കുനേരെയും ആക്രമണം നടന്നു. വീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഉർദു പ്രസിദ്ധീകരണങ്ങളിൽ വന്ന ഇഹ്സാൻ ജാഫരിയുടെ കവിതകളുടെ പ്രതികളും മറ്റു പുസ്തകങ്ങളും ഫോേട്ടാകളും വിലപിടിച്ച രേഖകളുമെല്ലാം ചുട്ടുകരിച്ചു. നാലുമാസത്തോളം ഒരു കമ്യൂണിറ്റി െഗസ്റ്റ്ഹൗസിലാണ് അവർ കഴിഞ്ഞത്. പിന്നീടാണ് ഗുൽബർഗ് സൊസൈറ്റിയിൽ പാർപ്പ് തുടങ്ങിയതെന്നും സകിയ വെളിപ്പെടുത്തി. സാമ്പത്തിക നഷ്ടം ഒരുപാടുണ്ടായി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി.
വർഷങ്ങളായി ഗുജറാത്തിൽ ആർ.എസ്. എസും ബി.ജെ.പിയും നേതൃതലത്തിൽതന്നെ മുസ്ലിംകളെ ലക്ഷ്യമിട്ടിരുന്നതായി സകിയ എന്നോട് പറഞ്ഞിട്ടുണ്ട്. മുസ്ലിംകൾക്ക് വീട് വാങ്ങാനോ വാടകക്ക് എടുക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. സാമ്പത്തിക ബഹിഷ്കരണവും തൊഴിലിടങ്ങളിലെ പീഡനങ്ങളും തുടർക്കഥയാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിേട്ടയില്ല.സകിയ ജാഫരി ധൈര്യശാലിയും സത്യസന്ധയുമാണ്. കൺമുന്നിൽവെച്ച് ഭർത്താവിനെ ചുട്ടുകരിക്കുകയും വസ്തുവകകൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും അവർ അതിജീവനത്തിെൻറ പാതയിലാണ്. ചില രാഷ്ട്രീയക്കാരും അവരുടെ ശിങ്കിടികളും കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ അവർ എണ്ണിപ്പറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.