വ്യസനകരമാണ് ചില വാര്‍ത്തകള്‍. ബഹളമയമായ സംഭവങ്ങളുടെ തിരതള്ളലില്‍ പ്രാദേശികമായി അവ മുങ്ങിപ്പോകുമ്പോഴും നമ്മുടെ ജീവിതപരിസരത്ത് നിലനില്‍ക്കുന്ന അസമത്വത്തിന്‍െറ ഭീകരത അവയെ ആവര്‍ത്തിച്ച് കരക്കത്തെിച്ചിട്ടുണ്ടാകും. കടുത്ത വേദന മാത്രം സമ്മാനിച്ച, ദാരിദ്ര്യവും സ്വന്തമായി വീടില്ലാത്തതും കുടുംബാംഗങ്ങളുടെ രോഗാവസ്ഥകളും മടുപ്പിച്ച ജീവിതത്തെ ഇല്ലാതാക്കിയ ചെറുതനയിലെ അനശ്വര മരണത്തിലേക്ക് ആണ്ടുപോയത് നമ്മുടെ അയല്‍പക്കങ്ങളില്‍ അദൃശ്യമായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തെ പുറത്തുകൊണ്ടുവന്നുതന്നെയാണ്. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ താങ്ങും തണലുമാകാന്‍ തങ്ങള്‍ തയാറായിരുന്നുവല്ളോ എന്ന് ഓരോരുത്തരെയും ആ മരണം ചിന്തിപ്പിക്കുന്നുണ്ട്. അതിനാലാണ്് മൃതദേഹം സംസ്കരിക്കാന്‍ സി.പി.എം പ്രാദേശിക കമ്മിറ്റി വക സ്ഥലത്ത് ചിതയൊരുക്കിയത്. അനശ്വരയുടെ കുടുംബത്തിന് വീടും സ്ഥലവും ഒരുക്കാന്‍ ജില്ല കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നു. അവര്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ തയാറാണെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മനുഷ്യത്വപരമായ ചെയ്തികളെയും വിലമതിച്ചുകൊണ്ടുതന്നെ, എന്തുകൊണ്ടാണ് മനുഷ്യപ്പറ്റിന്‍െറ കരങ്ങളും അധികാരികളുടെ കണ്ണുകളും അനശ്വരയുടെ വീട്ടിലേക്കത്തൊന്‍ അച്ചന്‍കോവിലാറിലെ അവളുടെ നിമജ്ജനം വരെ കാത്തിരിക്കേണ്ടിവന്നതെന്ന് ഉറക്കത്തെന്നെ ചോദിക്കേണ്ടതുണ്ട്. കൂട്ടുകാരികളുള്ള, അധ്യാപകരും അയല്‍വാസികളുമുള്ള, രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘങ്ങളും സജീവമായ, വാര്‍ഡ്തലം മുതല്‍ കേന്ദ്രതലം വരെ ഒൗദ്യോഗികമായിതന്നെ സാമൂഹികക്ഷേമത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരൊക്കെയുണ്ടായിട്ടും ദാരിദ്ര്യത്തിന്‍െറ ആഘാതമായി സംഭവിക്കുന്ന ആത്മാഹുതികള്‍ക്ക് മുമ്പ് അവരുടെ സംരക്ഷകരാകാന്‍ കഴിയാതെ പോകുന്നതിന്‍െറ കാരണങ്ങള്‍ തിരിച്ചറിയാന്‍ ഈ അന്വേഷണം സഹായിച്ചേക്കും.
ദരിദ്രരുടെ എണ്ണം കുറവാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍. അതനുസരിച്ച് കേരളത്തില്‍ പട്ടിണിയോ ആരോഗ്യപരിരക്ഷയുടെ അഭാവമോ മൂലമുള്ള മരണമോ സംഭവിക്കരുത്. കൂലിത്തൊഴിലിന്് പ്രതിദിനം ചുരുങ്ങിയത് 600 രൂപ കിട്ടുന്ന സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ദരിദ്രര്‍തന്നെയുണ്ടാകാന്‍ പാടില്ല. കാരണം, ദിനേന പൊതുവിപണിയില്‍നിന്ന് രണ്ടു കിലോ അരി വാങ്ങാന്‍ ശേഷിയുള്ളവനെപ്പോലും ദാരിദ്ര്യരേഖക്ക് പുറത്താക്കുന്നതാണല്ളോ നിയമങ്ങള്‍. സാമൂഹിക പരിരക്ഷ പദ്ധതിയില്‍ പരമാവധി പൗരന്മാരെ ഉള്‍പ്പെടുത്തുന്നതിനു പകരം പുറത്താക്കാനുള്ള സര്‍ക്കാറുകളുടെ ഉത്സുകതയില്‍നിന്ന് തുടങ്ങുന്നു, യഥാര്‍ഥത്തില്‍ അനശ്വരമാരുടെ ജനനം. ദരിദ്രരെ കണ്ടത്തൊനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പുന$പരിശോധിക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്യാതെ ശരിയാംവിധം ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമല്ല. സംസ്ഥാനങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്ന പ്രതിദിന വരുമാനവും പ്രതിശീര്‍ഷ ചെലവുകളുംകൂടി പരിഗണിച്ചുകൊണ്ടുമാത്രമേ ദരിദ്ര-ധനിക അന്തരം തിട്ടപ്പെടുത്താനാകൂ. കേരളത്തത്തെന്നെ ഉദാഹരണമായെടുക്കുക. പാര്‍പ്പിടത്തിനുവേണ്ടി ഭൂമി ലഭ്യമാക്കല്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കുവേണ്ടി ചെലവഴിക്കേണ്ട തുക ഇതര സംസ്ഥാനങ്ങളേക്കാള്‍ അധികമാണ്. കുറഞ്ഞ വരുമാനവും രോഗാതുരമായ കുടുംബാന്തരീക്ഷവും പെട്ടെന്നുതന്നെ ദരിദ്രരാക്കുന്നതാണ് സാമൂഹിക സാഹചര്യം. ഗ്രാമീണ മേഖലയിലെ ശരാശരി കടബാധ്യത19,000ത്തിലധികം രൂപയാണ്. ഭൂരഹിതര്‍ മൂന്നു ലക്ഷത്തിലധികമുണ്ട്. വീടില്ലാത്തവര്‍ 11 ലക്ഷത്തിനടുത്തും. എന്നാല്‍, ഇവരില്‍ ഭൂരിഭാഗത്തിനും സാമൂഹിക സുരക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ പേരില്‍ നിഷേധിക്കപ്പെടുന്നു. വീടിനുവേണ്ടി നിരന്തരം സര്‍ക്കാര്‍ ആലയങ്ങളില്‍ അലഞ്ഞലഞ്ഞ് ഹതാശരായവരാണ് അനശ്വരയുടെ കുടുംബം. ഇനി രക്ഷയുടെ ഒരു മാര്‍ഗവുമില്ളെന്ന് ധരിച്ച ആ പെണ്‍കുട്ടി മരണത്തെ പുല്‍കിയപ്പോള്‍ അധികാരികളും സമൂഹവും ഉണരുകയും സഹായത്തിന്‍െറ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.
താല്‍ക്കാലികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന വൈകാരികമായ സാന്ത്വനം ദു$ഖാകുലമായ കുടുംബത്തിന് ആശ്വാസംതന്നെ. എന്നാല്‍, രാഷ്ട്രീയമായി അശരണര്‍ക്ക് അത്താണിയാകുന്ന പദ്ധതികള്‍ വികസിപ്പിക്കുകയും ശാശ്വതമായി ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്ക് മുന്നേറുകയും ചെയ്താല്‍ മാത്രമേ പുതിയ അനശ്വരമാര്‍ പിറക്കാതിരിക്കൂ. ദാരിദ്ര്യമെന്നത് ആകസ്മികമായി ഉണ്ടാകുന്നതല്ല. അത് അടിമത്തവും വംശീയതയുംപോലെ മനുഷ്യനിര്‍മിതമാണ്. മനുഷ്യരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അതിനെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കൂവെന്ന മണ്ടേലയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ദാരിദ്ര്യം കുറ്റമല്ളെന്നും ദരിദ്രാവസ്ഥ കൂട്ടുകാരോട് പങ്കുവെക്കുന്നതും കൂട്ടായ്മകളിലൂടെ അവ പരിഹരിക്കേണ്ടതും അപമാനകരമല്ളെന്നുമുള്ള വീക്ഷണം ദരിദ്രരും ധനികരും ഒരുപോലെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അഭിമാനകരമായ ജീവിതത്തിലേക്ക് ഇല്ലാത്തവനെ കൈപിടിച്ച് നയിക്കുകയെന്നത് ഉള്ളവന്‍െറകൂടി ബാധ്യതയാണെന്ന ബോധം സാമൂഹികമായിതന്നെ വളര്‍ത്തപ്പെടേണ്ടതുണ്ട്. സഹജീവികളുടെ നിഷ്ക്രിയത്വവും അപര്യാപ്തമായ സാമൂഹിക സുരക്ഷ പദ്ധതികളും കുടുംബത്തെ പട്ടിണിയില്‍നിന്ന് മുക്തമാക്കാനാകില്ളെന്നും ആത്മഹത്യ ഒരുപക്ഷേ, സമൂഹത്തിന്‍െറയും ഭരണകൂടത്തിന്‍െറയും കരുണയെ ഉണര്‍ത്തി ഭാവിയില്‍ കുടുംബത്തിന് താങ്ങായേക്കുമെന്നും കരുതി ആത്മഹത്യ വഴിയായി സ്വീകരിക്കുന്നത് സാമൂഹികദുരന്തത്തിന്‍െറ സന്ദേശമാണ് പുതുതലമുറക്ക് കൈമാറുന്നത്. മരണങ്ങള്‍കൊണ്ട് മാത്രം ഉണരുന്ന താല്‍ക്കാലിക സഹാനുഭൂതികള്‍ക്ക് ഇത്തരം ദുരന്തങ്ങളെ ശാശ്വതമായി പ്രതിരോധിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.