അ​പ​ക​ട​ത്തി​നു ശേ​ഷ​മ​ല്ല, മു​മ്പാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്

ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി ഗൗ​ര​വ​ത്തി​ൽ ആ​ലോ​ചി​ച്ചു​തു​ട​ങ്ങാ​ൻ അ​തി​നു​മു​മ്പ് അ​പ​ക​ടം ന​ട​ക്കു​ക​യും ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രി​ക്ക​ണം എ​ന്ന​താ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ അ​വ​സ്ഥ. ഇ​ത് ട്രാ​ഫി​ക് പൊ​ലീ​സി​നും സ​ർ​ക്കാ​റി​നും മാ​ത്ര​മ​ല്ല, വ​ണ്ടി ഓ​ടി​ക്കു​ന്ന​വ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ് എ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്ക​ണം. പാ​ല​ക്കാ​ട് പ​ന​യം​പാ​ടം വ​ള​വി​ൽ സ്കൂ​ൾ വി​ട്ട് വ​രു​ക​യാ​യി​രു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ത​ൽ​ക്ഷ​ണം മ​രി​ച്ചി​ട്ട് ദി​വ​സം നാ​ലാ​യി. അ​തി​നു​ശേ​ഷ​വും അ​പ​ക​ട​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ​ക്ക് കു​റ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട്ട് സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചു; പൊ​ന്നാ​നി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ൽ ട്രാ​വ​ല​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​തി​ൽ പ​ല​തും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന അ​പ​ക​ട​ങ്ങ​ളാ​ണ്.

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഓ​രോ കേ​സി​ലും സം​ഭ​വ ശേ​ഷം ജ​ന​ങ്ങ​ളും അ​ധി​കാ​രി​ക​ളും പ​രി​ത​പി​ക്കു​ക​യും പ​രി​ഹാ​ര​ത്തെ​പ്പ​റ്റി ആ​ലോ​ചി​ച്ചു​തു​ട​ങ്ങു​ക​യും ത​ൽ​ക്കാ​ല​ത്തേ​ക്ക് ചി​ല ന​ട​പ​ടി​ക​ളെ​ടു​ത്തു എ​ന്ന് വ​രു​ത്തി അ​ടു​ത്ത ദു​ര​ന്തം വ​രെ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ചു​രു​ക്ക​ത്തി​ൽ, ന​ട​ന്നു​ക​ഴി​ഞ്ഞ അ​ത്യാ​ഹി​ത​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളി​ലേ​ക്ക​ല്ലാ​തെ, ന​ട​ക്കാ​നി​രി​ക്കു​ന്ന​വ ത​ട​യാ​നു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ന​മു​ക്കാ​വു​ന്നി​ല്ല. വ​ല്ല​തും ചെ​യ്യു​ന്നു​വെ​ങ്കി​ൽ​ത​ന്നെ അ​ത് കാ​ലാ​കാ​ലം പ​രി​ശോ​ധി​ച്ച് ഫ​ല​പ്രാ​പ്തി ഉ​റ​പ്പു​വ​രു​ത്താ​നു​മാ​വു​ന്നി​ല്ല. 232 കോ​ടി രൂ​പ മു​ട​ക്കി റോ​ഡ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ട്, ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു​പോ​ലും ഉ​റ​പ്പു​വ​രു​ത്താ​നാ​യി​ല്ല. കാ​മ​റ​ക​ൾ​കൊ​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ല എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

പ​ന​യം​പാ​ടം വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​പ്പോ​ൾ റോ​ഡി​ന് വീ​തി​കൂ​ട്ടി. പ​ക്ഷേ, റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ​മാ​യ ച​രി​വ് കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞി​ല്ല. ഇ​തി​നെ​പ്പ​റ്റി നാ​ട്ടു​കാ​ർ പ​ല​കു​റി പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ആ ​അ​ശ്ര​ദ്ധ​യു​ടെ വി​ല​യാ​യി നാ​ല് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ഡി​വൈ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​​നെ​പ്പ​റ്റി​യും ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നെ​പ്പ​റ്റി​യും മ​ന്ത്രി സം​സാ​രി​ക്കു​ന്നു. റോ​ഡി​ന്റെ ന്യൂ​ന​ത പ​രി​ഹ​രി​ക്കാ​ൻ വ​ഴി ക​ണ്ടെ​ത്തു​മ​ത്രെ. മൂ​ന്നു വ​ർ​ഷം മു​മ്പ് എം.​എ​ൽ.​എ സ​മ​ർ​പ്പി​ച്ച പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ന​ട​പ്പാ​യി​ല്ലെ​ന്ന് പ​രി​ശോ​ധി​ക്കു​മ​ത്രെ. ഡ്രൈ​വ​ർ​മാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ അ​​ശ്ര​ദ്ധ, അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​ങ്ങി, അ​പ​ക​ട​സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 2023ൽ 48,091 ​റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്; അ​വ​യി​ൽ 3884 പേ​ർ മ​രി​ച്ചു.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ 36,561 റോ​ഡ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. മ​രി​ച്ച​ത് 2843 പേ​ർ. ബാ​ക്കി​യു​ള്ള മൂ​ന്നു​മാ​സ​ത്തെ ക​ഥ​ക​ളാ​ണ് ഇ​പ്പോ​ൾ നാം ​കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടേ​തു​പോ​ലു​ള്ള ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. തൃ​ശൂ​ർ നാ​ട്ടി​ക​യി​ൽ ദേ​ശീ​യ​പാ​താ ബൈ​പാ​സി​ന്റെ ഓ​ര​ത്ത്, വ​ണ്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്തി​ട​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി​ക​ളി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​​ർ മ​രി​ച്ച ദു​ര​ന്തം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച​യാ​കു​ന്നു. വ​ണ്ടി ഓ​ടി​ച്ച ക്ലീ​ന​റും വ​ണ്ടി​യു​ടെ ഡ്രൈ​വ​റും മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ല​പ്പു​ഴ ക​ള​ർ​കോ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ പി​ന്നീ​ടും മ​രി​ച്ചു. വാ​ഹ​ന​ത്തി​ൽ അ​ധി​ക​മാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തും അ​മി​ത​വേ​ഗ​വും പ​രി​ച​യ​ക്കു​റ​വു​മ​ട​ക്കം അ​നേ​കം കാ​ര​ണ​ങ്ങ​ൾ അ​പ​ക​ട​ത്തി​നു പി​ന്നി​ലു​ണ്ടെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന​ത് എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ് എ​ല്ലാം.

ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ, കേ​സും ശി​ക്ഷ​യും, പി​ഴ ഈ​ടാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണോ ന​മ്മു​ടെ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​രോ ദു​ര​ന്ത​ത്തി​നു ശേ​ഷ​വും അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ൾ അ​റി​ഞ്ഞി​ട്ടു​പോ​ലും അ​വ അ​നു​നി​മി​ഷം ലം​ഘി​ക്ക​പ്പെ​ടു​ന്ന റോ​ഡു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പു​ക​ളും ​പ​രി​ശോ​ധ​ന​ക​ളും ധാ​രാ​ളം ആ​വ​ശ്യ​മാ​ണ്. അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ഞ്ചു മി​നി​റ്റി​ന​കം ഡ​സ​ൻ ക​ണ​ക്കി​ന് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. വ​ള​വു​ക​ളി​ലും ക​വ​ല​ക​ളി​ലും ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ലു​മൊ​​ക്കെ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന ഓ​ട്ട​ത്തി​ലാ​ണ് അ​ധി​കം​പേ​രും.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​തി​​രെ വ​രു​ന്ന​വ​ർ​ക്ക് ഹെ​ഡ് ലൈ​റ്റ് താ​ഴ്ത്തി​ക്കൊ​ടു​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​രും, കാ​ൽ​ന​ട​ക്കാ​രെ പ​രി​ഗ​ണി​ക്കാ​ത്ത വ​ണ്ടി​ക​ളും, റോ​ഡ് നി​യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ത്ത കാ​ൽ​ന​ട​ക്കാ​രു​മൊ​ക്കെ ഈ ​വ​ലി​യ നി​യ​മ​ര​ഹി​ത സാ​മ്രാ​ജ്യ​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളാ​ണ്. നി​യ​മ​ലം​ഘ​ന​ത്തെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കു​മി​ല്ല താ​ൽ​പ​ര്യം. മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ കൊ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ ല​ഹ​രി പ​രി​ശോ​ധ​ന സൗ​ക​ര്യ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തും ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡി​ന് ഇ​ള​വ് എ​ന്ന കൗ​ശ​ലം പ്ര​യോ​ഗി​ച്ച​തും നി​യ​മ​പാ​ല​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ല​ല്ല​ല്ലോ. പ​റ​ഞ്ഞു​വ​രു​ന്ന​ത്, റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ തീ​ർ​ത്തും, റോ​ഡ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യും അ​പ​ക​ട​ങ്ങ​ൾ വ​രാ​തെ​നോ​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത് എ​ന്നാ​ണ്. ന​ട​ന്ന ശേ​ഷ​മു​ള്ള കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ പ്ര​ഹ​സ​ന​മേ ആ​കൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.