ര​ണ്ട് ടീ​മു​ക​ൾ ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ നി​യ​മ​ങ്ങ​ളും കാ​യി​ക മ​ര്യാ​ദ​ക​ളും പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട റ​ഫ​റി ഒ​രു ടീ​മി​നു​വേ​ണ്ടി ഇ​റ​ങ്ങി​ക്ക​ളി​ക്കു​ക​യെ​ന്ന​ത് എ​ത്ര മ​ര്യാ​ദ​കേ​ടാ​ണ്. അ​തി​നു​മ​പ്പു​റം അ​ദ്ദേ​ഹം ഇ​ഷ്ട ടീം ​അം​ഗ​ങ്ങ​ളെ ഫൗ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ഇ​ഷ്ട​മി​ല്ലാ​ത്ത ടീ​മി​ലെ അം​ഗ​ങ്ങ​ളെ ഇ​ടം​കാ​ല് വെ​ച്ച് വീ​ഴ്ത്താ​ൻ നേ​രി​ട്ടി​റ​ങ്ങു​ക കൂ​ടി ചെ​യ്താ​ലോ? ഏ​റ്റ​വും മോ​ശ​ക്കാ​ർ എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന റ​ഫ​റി​മാ​ർ പോ​ലും ക​ളി​ക്ക​ള​ങ്ങ​ളി​ൽ ചെ​യ്യാ​ന​റ​യ്ക്കു​ന്ന ഇ​ത്ത​രം ചെ​യ്തി​ക​ൾ ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ൽ അ​ര​ങ്ങേ​റി​യാ​ൽ അ​ന്നാ​ടി​ന്റെ ഗ​തി​യെ​ന്താ​വും? ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ പാ​ർ​ല​മെ​ന്റി​ന്റെ ഉ​പ​രി​സ​ഭ​യി​ൽ, അ​ധ്യ​ക്ഷ​ന്റെ സ​മ്മ​ത​ത്തോ​ടെ ന​ട​ക്കു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​തി​ലേ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

പ​ക്ഷ​പാ​ത​ത്തോ​ടെ​യും പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​യും പ്ര​വ​ർ​ത്തി​ച്ച് രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ന് ക്ഷ​തം വ​രു​ത്തു​ന്നെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ഉ​പ​രാ​ഷ്ട്ര​പ​തി കൂ​ടി​യാ​യ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​നി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ. അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ രാ​ജ്യ​ത്ത് പു​തു​മ​യേ​തു​മി​ല്ലാ​ത്ത സം​ഗ​തി​യാ​ണെ​ങ്കി​ലും രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ​തി​രെ ഇ​ത്ത​ര​മൊ​ന്ന് സ്വ​ത​ന്ത്ര ഇ​ന്ത്യാ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​ണ്. 2022 ആ​ഗ​സ്റ്റി​ൽ ഈ ​പ​ദ​വി​യി​ൽ എ​ത്തി​യ​ത് മു​ത​ൽ ജ​ഗ്ദീ​പ് ധ​ൻ​ക​ർ സ്വീ​ക​രി​ച്ചു​പോ​രു​ന്ന നി​ല​പാ​ടു​ക​ൾ അ​തീ​വ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​റു​പ​തോ​ളം പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച് സ​മ​ർ​പ്പി​ച്ച നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ്ര​തി​പ​ക്ഷ എം.​പി​മാ​ർ സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴെ​ല്ലാം നി​ര​ന്ത​രം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ധ​ൻ​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഭ​ര​ണ​ക​ക്ഷി​യു​ടെ സ​ഭാ നേ​താ​വ് ജെ.​പി. ന​ഡ്ഡ​യും ന​ട​ത്തി​യ വ്യാ​ജ പ്ര​സ്താ​വ​ന​ക​ളു​ടെ നി​ജ​സ്ഥി​തി അ​റി​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​യം ചോ​ദി​ച്ചി​ട്ട് അ​തു​പോ​ലും അ​നു​വ​ദി​ച്ചി​ല്ല.

സം​ഘ്പ​രി​വാ​ർ ക​ണ്ണ​ട​യി​ലൂ​ടെ​യ​ല്ലാ​തെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം വീ​ക്ഷി​ക്കു​ന്ന ആ​രും​ത​ന്നെ നി​ഷേ​ധി​ക്കാ​നി​ട​യി​ല്ലാ​ത്ത​താ​ണ് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ. അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും അ​ഭി​പ്രാ​യ ഐ​ക്യം ഇ​ല്ലാ​ഞ്ഞി​ട്ടും ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ വി​വി​ധ ക​ക്ഷി​പ്ര​തി​നി​ധി​ക​ൾ അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു വെ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ​തി​നും കാ​ര​ണം മ​റ്റൊ​ന്ന​ല്ല. 14 ദി​വ​സം മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​ല്ല എ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് പ്ര​മേ​യം നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പാ​ർ​ല​മെ​ൻ​റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​വ​ഗാ​ഹ​മു​ള്ള വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ഈ ​സ​മ്മേ​ള​ന​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ വ​രും​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു ച​ർ​ച്ച​ക്കെ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​വി​ശ്വാ​സ പ്ര​മേ​യ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​പോ​യാ​ൽ​ത​ന്നെ ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ രാ​ജ്യ​സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​തു വി​ജ​യി​ക്കാ​ൻ സാ​ധ്യ​ത​യേ​തു​മി​ല്ല. എ​ന്നി​രി​ക്കി​ലും പ്ര​തീ​കാ​ത്മ​ക​മാ​യി ഈ ​പ്ര​തി​ഷേ​ധം രാ​ജ്യ​ത്തെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു പി​ന്നി​ലെ പ്ര​തി​പ​ക്ഷ​ത​ന്ത്രം.

സം​ഘ്പ​രി​വാ​റി​ന്റെ പ​രി​ലാ​ള​ന​യു​ള്ള ഉ​പ​രാ​ഷ്ട്ര​പ​തി​പ​ദ മോ​ഹി​ക​ൾ ഒ​രു​പാ​ടു​ണ്ടാ​യി​ട്ടും അ​വ​രെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടി​യാ​ണ് രാ​ജ്യ​ത്തി​ന്റെ 14ാം ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി ധ​ൻ​ക​ർ എ​ത്തു​ന്ന​ത്. തൊ​ണ്ണൂ​റു​ക​ളു​ടെ മ​ധ്യ​ത്തി​ൽ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ ആ​ർ.​എ​സ്.​എ​സി​ന്റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് സം​സാ​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് സാ​മാ​ജി​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് രാ​മ​ജ​ന്മ​ഭൂ​മി പ്ര​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കും ഭീ​ക​ര​വാ​ദ​ക്കേ​സു​ക​ളി​ൽ​പ്പെ​ട്ട സം​ഘ്പ​രി​വാ​റു​കാ​ർ​ക്കും നി​യ​മോ​പ​ദേ​ശം ന​ൽ​കി കാ​വി​പ്പാ​ള​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ ആ​ളാ​ണ്. ഈ ​സ​മ്മോ​ഹ​ന പ​ദ​വി സ​മ്മാ​നി​ച്ച, ഇ​തി​നും മു​ക​ളി​ലെ​ത്താ​ൻ സ​ഹാ​യി​ച്ചേ​ക്കാ​വു​ന്ന സം​ഘ​ട​ന​യോ​ട് കൂ​റ് കാ​ണി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ അ​ദ്ദേ​ഹം ച​വി​ട്ടി​മെ​തി​ക്കു​ന്ന​ത് രാ​ജ്യ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. മു​ൻ​ഗാ​മി​യും ക​റ​ക​ള​ഞ്ഞ സ്വ​യം​സേ​വ​ക​നു​മാ​യി​രു​ന്ന എം. ​വെ​ങ്ക​യ്യ നാ​യി​ഡു​പോ​ലും ഇ​തു പോ​ലെ ആ​ർ.​എ​സ്.​എ​സി​നെ പു​ക​ഴ്ത്താ​നും മോ​ദി സ​ർ​ക്കാ​റി​ന്റെ മ​ഹ​ത്ത്വം വാ​ഴ്ത്തി​പ്പാ​ടാ​നും കി​ട്ടു​ന്ന വേ​ദി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടാ​വി​ല്ല.

2014ന് ​ശേ​ഷ​മാ​ണ് ഇ​ന്ത്യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ​ത് എ​ന്ന് വി​ശ്വ​സി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും മോ​ദി ഭ​ക്ത​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്, അ​തി​ൽ ത​രി​മ്പ് സ​ത്യ​മി​ല്ലെ​ങ്കി​ൽ​പോ​ലും. പ​ക്ഷേ, ബ​ഹു​മാ​ന​പ്പെ​ട്ട ഉ​പ​രാ​ഷ്ട്ര പ​തി​ക്ക് അ​തു ഭൂ​ഷ​ണ​മ​ല്ല. സ​മ​യം​പോ​ലെ അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്റ് ലൈ​ബ്ര​റി​യി​ൽ ചെ​ന്ന് ത​ന്റെ മു​ൻ​ഗാ​മി​ക​ൾ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ രേ​ഖ​ക​ൾ ഒ​ന്നു മ​റി​ച്ചു നോ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഡോ.​കെ.​ആ​ർ. നാ​രാ​യ​ണ​നും ഡോ. ​ഹാ​മി​ദ് അ​ൻ​സാ​രി​യും സ​ഭ നി​യ​ന്ത്രി​ച്ച​തി​ന്റെ വി​ഡി​യോ ഫു​ട്ടേ​ജു​ക​ൾ ഒ​ന്നു ക​ണ്ടു​നോ​ക്ക​ണം.

ഭ​ര​ണ​ക​ക്ഷി​ക്ക് ലോ​ക്സ​ഭ​യി​ൽ കൊ​ടി​യ​ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ​പോ​ലും ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തി​ൽ ബി​ല്ലു​ക​ളും നി​യ​മ​ങ്ങ​ളും പാ​സാ​ക്കി​യെ​ടു​ക്ക​ൽ എ​ളു​പ്പ​മാ​വാ​തി​രു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത മൂ​ല​മാ​ണ്. ഓ​രോ ബി​ല്ലും അ​തി​ലെ വ്യ​വ​സ്ഥ​ക​ളും ഇ​ഴ​കീ​റി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ ഏ​താ​ണ്ടെ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ശ​ബ്ദം പാ​ർ​ല​മെ​ന്റി​ൽ മു​ഴ​ങ്ങി. സ​ഭ​യു​ടെ​യും പ​ദ​വി​യു​ടെ​യും അ​ന്ത​സ്സു​യ​ർ​ത്തി​പ്പി​ടി​ച്ച് കാ​ലാ​കാ​ല​ങ്ങ​ളി​ൽ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​ർ സ്വീ​ക​രി​ച്ച പ​ക്വ​ത​യാ​ർ​ന്ന നി​ല​പാ​ടു​ക​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ആ ​പ്ര​ക്രി​യ​ക്ക് ക​രു​ത്തേ​കി​പ്പോ​ന്ന​ത്. പാ​ർ​ല​മെ​ന്റ് കെ​ട്ടി​ട​ത്തി​ന്റെ വ​ലു​പ്പ​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഗ​രി​മ നി​ർ​ണ​യി​ക്കു​ന്ന​തെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യേ​നെ.

Tags:    
News Summary - Madhyamam Editorial 2024 Dec 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.