ഹ​മാ​സി​െൻറ പു​തി​യ രാ​ഷ്​​ട്രീ​യ രേ​ഖ

1988ൽ ​സ്​​ഥാ​പി​ത​മാ​യ ഹ​മാ​സ്​ പ​ല​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ഒ​രു ഫ​ല​സ്​​തീ​ൻ പ്ര​സ്​​ഥാ​ന​മാ​ണ്. സൈ​നി​ക, സൈ​നി​കേ​ത​ര രം​ഗ​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ഇ​സ്രാ​യേ​ൽ, വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന അ​തി​ക്രൂ​ര​മാ​യ അ​ധി​നി​വേ​ശ​ത്തെ ദൃ​ഢ​നി​ശ്ച​യ​ത്തിെൻറ ക​രു​ത്തു​കൊ​ണ്ട് പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന​താ​ണ് ആ ​പ്ര​സ്​​ഥാ​ന​ത്തിെൻറ പ്ര​സ​ക്​​തി. ആ​ത്​​മ​ബോ​ധ​വും സ്വാ​ത​ന്ത്ര്യ​ബോ​ധ​വു​മു​ള്ള മ​നു​ഷ്യ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഹ​മാ​സ്​ വി​സ്​​മ​യ​വും ആ​വേ​ശ​വു​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ഫ​ല​സ്​​തീ​നി​ക​ളെ ആ​ട്ടി​പ്പാ​യി​ച്ച് അ​വ​രു​ടെ മ​ണ്ണി​ൽ സ്​​ഥാ​പി​ത​മാ​യ ഇ​സ്രാ​യേ​ലി​നെ ത​ക​ർ​ത്ത് സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ  രൂ​പ​വ​ത്​​ക​രി​ക്കു​ക​യെ​ന്ന​താ​ണ് ഹ​മാ​സിെൻറ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സാ​യു​ധ​വ​ഴി​യാ​ണ് ഹ​മാ​സ്​ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് സ്വ​ന്ത​മാ​യ സൈ​നി​ക വി​ങ്​ ഉ​ണ്ട്. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ഹ​മാ​സി​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യാ​ണ് കാ​ണു​ന്ന​ത്. പ​ല അ​റ​ബ് നാ​ടു​ക​ളി​ലും ഹ​മാ​സി​ന് വ​ലി​യ പി​ന്തു​ണ​യി​ല്ല.

2007ലെ ​ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഹ​മാ​സി​ന് ശ​ത്രു​ക്ക​ളും വ​ർ​ധി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് പ​ഠ​ന ക്ലാ​സ്​ എ​ടു​ക്കു​ന്ന​വ​രാ​ണ് പ​ടി​ഞ്ഞാ​റ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളെ​ങ്കി​ലും ഫ​ല​സ്​​തീ​ൻ ജ​ന​ത ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ഹ​മാ​സി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​പ്പോ​ൾ അ​വ​ർ ജ​നാ​ധി​പ​ത്യ പാ​ഠ​ങ്ങ​ൾ മ​റ​ന്നു. ഹ​മാ​സ്​ സ​ർ​ക്കാ​റി​നെ ത​ക​ർ​ക്കാ​നു​ള്ള സ​ർ​വ ശ്ര​മ​ങ്ങ​ളും ന​ട​ത്തി. അ​വ​ർ​ക്ക് പ്രാ​മു​ഖ്യ​മു​ള്ള, 20 ല​ക്ഷം ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഗ​സ്സ​ക്ക് മേ​ൽ ക​ടു​ത്ത ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ക​ര, ക​ട​ൽ, വ്യോ​മ മാ​ർ​ഗ​മു​ള്ള ഉ​പ​രോ​ധ​ത്തി​ന് കീ​ഴി​ലാ​ണ് 2007 മു​ത​ൽ ഗ​സ്സ. ഗ​സ്സ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ​ജി​പ്തും ഉ​പ​രോ​ധം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ൽ ഇ​സ്രാ​യേ​ലി​നെ സ​ർ​വാ​ത്​​മ​നാ പി​ന്തു​ണ​ച്ചു. അ​ങ്ങ​നെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തു​റ​ന്ന ജ​യി​ൽ എ​ന്ന നി​ല​യി​ലാ​യി ഗ​സ്സ. ഉ​പ​രോ​ധ​ത്തി​ൽ ക​ഴി​യു​ന്ന ആ ​ജ​ന​ങ്ങ​ൾ​ക്കു മേ​ൽ ഇ​സ്രാ​യേ​ൽ അ​തി​നി​ഷ്ഠു​ര​മാ​യ മൂ​ന്നു യു​ദ്ധ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ച്ചു. ഇ​ങ്ങ​നെ​യൊ​െ​ക്ക​യാ​യി​ട്ടും ഹ​മാ​സ്​ പി​ടി​ച്ചു​നി​ൽ​ക്കു​ക​യും അ​തിെൻറ ശ​ക്​​തി വ​ർ​ധി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കി​ട​യി​ൽ അ​വ​ർ​ക്ക് ഇ​പ്പോ​ഴും വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ട്.

ഹ​മാ​സ്​ ഇ​പ്പോ​ൾ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​ൻ കാ​ര​ണ​മു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ദോ​ഹ​യി​ൽ ഹ​മാ​സ്​ അ​ധ്യ​ക്ഷ​ൻ ഖാ​ലി​ദ് മി​ശ്അ​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​നം സാ​ർ​വ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഹ​മാ​സിെൻറ പു​തി​യ രാ​ഷ്​​ട്രീ​യ രേ​ഖ ആ ​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​വെ​ച്ചാ​ണ് മി​ശ്അ​ൽ പ്ര​കാ​ശ​നം ചെ​യ്ത​ത്. 1988ൽ ​എ​ഴു​തി​ത്ത​യാ​റാ​ക്കി​യ ഹ​മാ​സ്​ ചാ​ർ​ട്ട​ർ ആ​ണ് ഹ​മാ​സിെൻറ അ​ടി​സ്​​ഥാ​ന രേ​ഖ​യാ​യി ഇ​ക്കാ​ല​മ​ത്ര​യും  പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു​പോ​ന്നി​രു​ന്ന​ത്. ഫ​ല​സ്​​തീ​ൻ ഭൂ​മി​യു​ടെ ഓ​രോ ഇ​ഞ്ചും തി​രി​ച്ചു​പി​ടി​ച്ച് സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ സ്​​ഥാ​പി​ക്കു​ക​യെ​ന്ന​താ​ണ് ഹ​മാ​സിെൻറ ല​ക്ഷ്യ​മാ​യി ആ ​ചാ​ർ​ട്ട​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഗ​സ്സ​യും വെ​സ്​​റ്റ്​​ബാ​ങ്കും ഉ​ൾ​പ്പെ​ടു​ന്ന 1967ലെ ​അ​തി​ർ​ത്തി​പ്ര​കാ​ര​മു​ള്ള ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​മെ​ന്ന​താ​ണ് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം. 1967ലെ ​അ​തി​ർ​ത്തി അം​ഗീ​ക​രി​ച്ച്, ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യി​ക്കൊ​ണ്ടു​ള്ള ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം എ​ന്ന ത​ത്ത്വം ഹ​മാ​സ്​ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ദോ​ഹ​യി​ൽ പ്ര​കാ​ശ​നം ചെ​യ്ത രാ​ഷ്​​ട്രീ​യ രേ​ഖ​യി​ലെ ഏ​റ്റ​വും പ്ര​സ​ക്​​ത​മാ​യ ഭാ​ഗം.

‘ദേ​ശീ​യ സ​മ​വാ​യ’​ത്തിെൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ടി​ലേ​ക്ക് ത​ങ്ങ​ൾ എ​ത്തു​ന്ന​തെ​ന്നും രേ​ഖ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. മ​ഹ്​​മൂ​ദ് അ​ബ്ബാ​സിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​ത​ഹ് ഈ ​ത​ത്ത്വം അം​ഗീ​ക​രി​ക്കു​ന്ന​വ​രും അ​ത്​ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​മാ​ണ്. ഹ​മാ​സ്​ -ഫ​ത​ഹ് ഭി​ന്ന​ത ഫ​ല​സ്​​തീ​നി​ക​ളു​ടെ രാ​ഷ്​​ട്രീ​യ ഭാ​വി​യെ ഹ​നി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​മാ​സ്​ ഈ ​ത​ത്ത്വം അം​ഗീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട ഫ​ല​സ്​​തീ​നി​ക​ളു​ടെ യ​ഥാ​ർ​ഥ മ​ണ്ണി​ലേ​ക്കു മ​ട​ങ്ങി​വ​രാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ഹ​മാ​സിെൻറ പു​തി​യ രേ​ഖ​യും സ​ന്ന​ദ്ധ​മാ​വു​ന്നി​ല്ല. 
1988ലെ ​ചാ​ർ​ട്ട​ർ, ജൂ​ത -ഇ​സ്​​ലാം മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം എ​ന്ന നി​ല​യി​ലാ​ണ് ഫ​ല​സ്​​തീ​ൻ പ്ര​ശ്ന​ത്തെ സ​മീ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ രാ​ഷ്​​ട്രീ​യ രേ​ഖ ആ ​നി​ല​പാ​ടി​നെ ത​ള്ളി​ക്ക​ള​യു​ന്നു​ണ്ട്. ഫ​ല​സ്​​തീ​നി​ലേ​ത് രാ​ഷ്​​ട്രീ​യ പ്ര​ശ്ന​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന രേ​ഖ, ജൂ​ത​രോ​ട് ഹ​മാ​സി​ന്​ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും അ​ധി​നി​വേ​ശ​ക​രാ​യ സ​യ​ണി​സ്​​റ്റു​ക​ളോ​ട് മാ​ത്ര​മാ​ണ് ഹ​മാ​സിെൻറ എ​തി​ർ​പ്പ് എ​ന്നും വ്യ​ക്​​ത​മാ​ക്കു​ന്നു. ഹ​മാ​സിെൻറ സ​മ​ര​ത്തെ ദേ​ശീ​യ സ്വാ​ത​ന്ത്ര്യ സ​മ​രം എ​ന്ന നി​ല​ക്കാ​ണ് പു​തി​യ രേ​ഖ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം സി.​എ​ൻ.​എ​ൻ ടെ​ലി​വി​ഷ​ന് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ മി​ശ്അ​ൽ പ​റ​യു​ന്ന ഒ​രു കാ​ര്യ​മി​താ​ണ്: ‘‘ഏ​ത് പ്ര​സ്​​ഥാ​ന​ത്തെ​യും പ്ര​സ​ക്​​ത​മാ​ക്കു​ന്ന​തും നി​ല​നി​ർ​ത്തു​ന്ന​തും സ്വ​യം പ​രി​ണ​മി​ക്കാ​നു​ള്ള അ​തിെൻറ ശേ​ഷി​യാ​ണ്.’’ ആ ​നി​ല​ക്ക്, കു​റ​ഞ്ഞ കാ​ല​ത്തി​നി​ട​യി​ൽ വ​ലി​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന ഒ​രു പ്ര​സ്​​ഥാ​ന​ത്തി​ന് വ​ന്ന സ്വാ​ഭാ​വി​ക​മാ​യ പ​രി​ണാ​മം എ​ന്ന നി​ല​ക്കാ​ണ് ഹ​മാ​സിെൻറ പു​തി​യ രേ​ഖ​യെ കാ​ണേ​ണ്ട​ത്. ഫ​ല​സ്​​തീ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും ഹ​മാ​സിെൻറ പു​തി​യ രാ​ഷ്​​ട്രീ​യ രേ​ഖ​യെ ഗൗ​ര​വ​ത്തി​ൽ സ​മീ​പി​ക്ക​ണം. തീ​വ്ര​വാ​ദ ചാ​പ്പ​കു​ത്തി ഒ​രു ജ​ന​കീ​യ പ്ര​സ്​​ഥാ​ന​ത്തെ മാ​റ്റി നി​ർ​ത്തു​ന്ന​തു​കൊ​ണ്ട് താ​ൽ​ക്കാ​ലി​ക ആ​ത്​​മ​സു​ഖം കി​ട്ടു​െ​മ​ന്ന​ല്ലാ​തെ, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ത് ഗു​ണം​ചെ​യ്യി​ല്ല. ഹ​മാ​സി​നെ മാ​റ്റി​നി​ർ​ത്തി ഫ​ല​സ്​​തീ​ൻ പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ല. ഫ​ല​സ്​​തീ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ലോ​ക​സ​മാ​ധാ​ന​വും സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ, ലോ​ക​സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ ഹ​മാ​സിെൻറ പു​തി​യ രേ​ഖ​യെ ഗൗ​ര​വ​ത്തി​ൽ കാ​ണ​ണം.

Tags:    
News Summary - hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT