ചൂ​ടുപി​ടി​ച്ച അ​തി​ർ​ത്തി​യും മ​ഞ്ഞു​രു​കാ​ത്ത താ​ഴ്വ​ര​യും

ഇ​ന്ത്യ-പാ​ക് ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് അ​തി​ർ​ത്തി​യി​ൽ പു​തി​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​മ്പോ​ൾ, സ​ത്വ​ര​ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​യ ക​ശ്മീ​ർ താ​ഴ്വ​ര​യി​ൽ​നി​ന്ന് രാ​ജ്യ​ത്തിെ​ൻ​റ മൊ​ത്തം ശ്ര​ദ്ധ വ്യ​തി​ച​ലി​ക്കു​ന്ന​ത് പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന​സ്സി​ലാ​ക്കാ​തെ പോ​വു​ക​യാ​ണ്. നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി​യ പാ​ക് പ​ട്ടാ​ളം ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി, ത​ല​യ​റു​ത്ത് മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യെ​ന്ന ഇ​ന്ത്യ​യു​ടെ ആ​രോ​പ​ണം പാ​കി​സ്​​താ​ൻ നി​ഷേ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​ഭ​വം അ​തി​ർ​ത്തി വീ​ണ്ടും ചൂ​ടു​പി​ടി​പ്പി​ച്ചു​നി​ർത്തു​ക​യാ​ണ്. പാ​ക്സൈ​ന്യ​ത്തിെ​ൻ​റ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ നി​ഷ്ഠുര​ത​ക്ക് പ​ക​രംവീ​ട്ടു​മെ​ന്നും ഇ​വ്വി​ഷ​യ​ക​മാ​യി പാ​കി​സ്​​താെ​ൻ​റ ഭാ​ഷ്യം തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ പ​റ​യു​മ്പോ​ൾ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ കൂ​ടു​ത​ൽ വി​ഘ്ന​ങ്ങ​ൾ കൊ​ണ്ടി​ടു​ക​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും.  മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ വെ​ച്ചു​നോ​ക്കു​മ്പോ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ‘മി​ന്ന​ലാ​ക്ര​മ​ണ’​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. അ​ങ്ങ​നെ ഉ​ണ്ടാ​കണ​മെ​ന്ന ശാ​ഠ്യ​വു​മാ​യി വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ൾ ഇ​തി​ന​കം രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞി​ട്ടു​ണ്ടു​താ​നും. പാ​കി​സ്​​താ​നു​മാ​യു​ള്ള അ​യ​ൽ​പ​ക്ക​ബ​ന്ധം ഒ​രു​കാ​ല​ത്തും ഉൗഷ്മ​ള​മാ​വ​രു​തെ​ന്ന് നി​ർ​ബ​ന്ധ​മു​ള്ള ഒ​രു രാ​ഷ്​​ട്രീയ ചി​ന്താ​ധാ​ര​ക്ക് മേ​ൽ​ക്കോ​യ്മ​യു​ള്ള ഇ​ക്കാ​ല​ത്ത് സ​മാ​ധാ​ന പു​ന$​സ്​​ഥാ​പ​ന​ത്തി​നാ​യി വാ​ദി​ക്കു​ന്ന​വ​ർ ഇ​രു​ഭാ​ഗ​ത്തും കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം സ​മാ​ധാ​ന​കാം​ക്ഷി​ക​ളെ ആ​കു​ല​പ്പെ​ടു​ത്താ​തി​രി​ക്കി​ല്ല.

ഉ​റി സം​ഭ​വ​ത്തി​നുശേ​ഷം ഉ​ട​ലെ​ടു​ത്ത യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം മെ​ല്ലെ മെ​ല്ലെ സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ര​ണ്ട്​ ആ​ണ​വ​ശ​ക്​തി​ക​ൾ ത​മ്മി​ൽ തു​ട​രു​ന്ന ശ​ത്രു​താ​സ​മീ​പ​ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെക്കു​റി​ച്ച് ആ​ഗോ​ള​സ​മൂ​ഹം ആ​ശ​ങ്കാ​കു​ല​രാ​ണെ​ങ്കി​ലും ന​മ്മു​ടെ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും പോ​യ​ത​ല​മു​റ​യി​ൽ​നി​ന്ന് പൈ​തൃ​ക​മാ​യി കൈ​ക്കൊ​ണ്ട സ​ങ്കു​ചി​ത​മാ​യ ന​യ​നി​ല​പാ​ട് ആ​സ്​​പ​ദ​മാ​ക്കി​യാ​ണെ​ന്ന ദൗ​ർ​ബ​ല്യം മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ വ​ല്ലാ​തെ കു​ടു​ക്കി​വ​ലി​ക്കു​ന്നു​ണ്ട്. 

ഇ​ന്ത്യ–​പാ​ക് അ​തി​ർ​ത്തി​യി​ലെ ഏ​ത് അ​സ്വാ​സ്​​ഥ്യ​ത്തിെ​ൻ​റ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ലൊ​ന്ന് ജ​മ്മു–​കശ്മീ​രി​നെ അ​രാ​ജ​ക​ത്വ​ത്തി​ൽ അ​ക​പ്പെ​ടു​ത്തി​യ ഇ​ന്ന​ത്തെ വി​ഷ​മസ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​ത് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ്. സ്വാ​ത​ന്ത്ര്യ​ല​ബ്​ധി​ക്കുശേ​ഷം താ​ഴ്വ​ര​യി​ൽ ഇ​മ്മ​ട്ടി​ൽ അ​ന്യ​താ​ബോ​ധം പ​ട​ർ​ന്നു​പി​ടി​ച്ച ഒ​രു കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്  സ​ർ​ക്കാ​റും മാ​ധ്യ​മ​ങ്ങ​ളും നി​ഷ്പ​ക്ഷ നി​രീ​ക്ഷ​ക​രും ഒ​രു​പോ​ലെ സ​മ്മ​തി​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ല​ശ്​ക​റെ ത്വ​യ്യി​ബ, ജ​യ്ശെ മു​ഹ​മ്മ​ദ് ഭീ​ക​ര​വാ​ദി​ക​ളെ​യും ആ​ഭ്യ​ന്ത​ര തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യ ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീനെ​യുംകു​റി​ച്ചൊ​ക്കെ​യു​മാ​ണ് നാം ​പ​രി​ഭ​വം പ​ങ്കി​ടാ​റ്. ഇ​ന്ന് സ്​​ഥി​തി​യാ​കെ മാ​റി. രാഷ്​​ട്രീയ​വ്യ​വ​സ്​​ഥി​തി​യി​ൽ വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട പു​തു​ത​ല​മു​റ, വി​ശി​ഷ്യ കാ​മ്പ​സ്​ വി​ട്ടി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ സൈ​ന്യ​ത്തോ​ടും പൊ​ലീസ്​ സേ​ന​യോ​ടും ഏ​റ്റു​മു​ട്ടാ​ൻ ത​യാ​റാ​യി തെ​രു​വ് കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്​​ഥി​തി​ഗ​തി​ക​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് കേ​ന്ദ്ര–​സം​സ്​​ഥാ​ന ഭ​ര​ണ​കൂ​ടങ്ങൾ. അ​ടു​ത്തി​ടെ ന​ട​ന്ന ശ്രീ​ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഹ​സ​ന​മാ​യി പ​ര്യ​വ​സാ​നി​ച്ച​തും അ​ന​ന്ത്നാ​ഗ് മ​ണ്ഡ​ല​ത്തി​ൽ ഇ​ല​ക്​ഷ​ൻ ത​ന്നെ വേ​ണ്ടെ​ന്നുവെ​ക്കു​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ കൊ​ണ്ടെ​ത്തി​ച്ച​തും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് തു​റ​പ്പി​ക്കേ​ണ്ട​താ​ണ്.

സ്വാ​ത​ന്ത്ര്യ​ല​ബ്​ധി​യു​ടെ ഏ​ഴു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ത​ന്നെ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന അ​നു​ഭ​വം അ​ത്യ​പൂ​ർ​വ​മാ​ണ്. ക​ശ്മീ​രി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ കോ​ൺ​ഗ്ര​സും നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സും ചെ​യ്യു​ന്ന​തുപോ​ലെ ഇ​ല​ക്​ഷ​ൻ ക​മീ​ഷ​െ​ൻ​റ കാ​ര്യ​പ്രാ​പ്തി​യെ ചോ​ദ്യംചെ​യ്തി​ട്ട് ഫ​ല​മി​ല്ല. മൊ​ത്തം വ്യ​വ​സ്​​ഥ ത​ക​ർ​ന്നു​വെ​ന്ന് സ​മ്മ​തി​ക്ക​ലാ​ണ് സ​ത്യ​സ​ന്ധ​ത. ജ​ന​ങ്ങ​ളി​ൽ ഒ​രു​ത​രത്തി​ലു​ള്ള ആത്​മ​വി​ശ്വാ​സ​വും അ​ങ്കു​രി​പ്പി​ക്കാ​ൻ ത്രാ​ണി​യി​ല്ലാത്ത സർക്കാറാണ്​  മ​ഹ​്​ബൂ​ബ മു​ഫ്തി​യു​ടേത്​. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഹി​ന്ദു​ത്വ​ശ​ക്​തി​ക​ളു​മാ​യി ചേ​ർ​ന്ന് എ​ങ്ങ​നെ​യെ​ങ്കി​ലും അ​ധി​കാ​രം പ​ങ്കി​ടു​ക എന്ന ഏ​ക അ​ജ​ണ്ട​ക്ക​പ്പു​റം അ​വ​ർ​ക്ക് ഒ​രു ല​ക്ഷ്യ​വു​മി​ല്ലെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞ​താ​ണ്.  ഇ​ട​ക്കി​ടെ ഡ​ൽ​ഹി​യി​ൽ​ ചെ​ന്ന് മോ​ദി​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തുപോ​ലും അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള ചെ​പ്പ​ടി​വി​ദ്യ​യു​ടെ ഭാ​ഗ​മാ​യേ കാ​ണേ​ണ്ട​തു​ള്ളൂ.​ ന​ഷ്​​ട​പ്പെ​ട്ട ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നോ അ​നു​ദി​നം വ​ഷ​ളാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന ക്ര​മ​സ​മ​ാധാ​ന​നി​ല പു​ന$​സ്​​ഥാ​പി​ക്കു​ന്ന​തി​നോ ഫ​ല​പ്ര​ദ​മാ​യ ഒ​രു നീ​ക്ക​വും കേ​ന്ദ്ര–​സം​സ്​​ഥാ​ന സ​ർ​ക്കാ​റുക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്നി​ല്ല. 

ഇ​ന്ത്യ–​പാ​ക് ബ​ന്ധം മോ​ശ​മാ​വു​ന്ന​തും കാ​ത്ത് അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടേ​താ​യ അ​ജ​ണ്ട​ക​ളു​മാ​യി ചു​റ്റു​വ​ട്ട​ത്തു​ണ്ട് എ​ന്ന സ​ത്യം നി​ഷേ​ധി​ച്ചി​ട്ട് ഫ​ല​മി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി, ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ സ​ത്വ​ര ശ്ര​ദ്ധ അ​ർ​ഹി​ക്കു​ന്ന​താ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​രപ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് ചൈ​ന​യു​ടെ ന​യ​മ​ല്ലെ​ങ്കി​ലും പാ​ക്ക​ധീ​ന ക​ശ്മീ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 50 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പ​മു​ള്ള ചൈ​ന–​പാ​കി​സ്​​താ​ൻ ഇ​ക്കണോ​മി​ക് കോ​റി​ഡോ​റിെ​ൻ​റ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ങ്ങ​ൾ​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രു​മെ​ന്ന ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ് പാ​ർ​ട്ടി  പ​ത്ര​മാ​യ ‘ഗ്ലോ​ബ​ൽ ടൈം​സ്​’ മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് നി​സ്സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. അ​തി​ർ​ത്തി ചൂ​ടുപി​ടി​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തും ക​ശ്മീ​രി​ൽ സം​ഘ​ർ​ഷ​ത്തിെ​ൻ​റ മ​ഞ്ഞ് ഉ​രു​കാ​തെ നി​ല​നി​ർ​ത്തു​ന്ന​തും ആ​ർ​ക്കാ​ണ് ഗു​ണം ചെ​യ്യു​ക എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്ക​യാ​ണെ​ന്ന് ചു​രു​ക്കം.

Tags:    
News Summary - india pak border issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT