ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ-നയതന്ത്ര സമവാക്യങ്ങളിൽ പ്രധാന മാറ്റങ്ങൾക്ക് ഇടവരുത്തിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരിക്കുകയാണ് ട്രംപ്-മോദി കൂടിക്കാഴ്ച. പാകിസ്താനുമായും ചൈനയുമായും അതിർത്തികളിലും നയതന്ത്രവേദികളിലും സംഘർഷം കനത്തുനിൽക്കുന്ന സമയത്തുതന്നെ ചൈനക്കും പാകിസ്താനുമെതിരെ ശക്തമായ ഭാഷയിൽ സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിൽ ഇന്ത്യ വിജയിച്ചിരിക്കുന്നു. 2016ലെ മോദി-ഒബാമ സംയുക്ത പ്രസ്താവനയിൽനിന്ന് ഭിന്നമായി പാകിസ്താനെ പേരെടുത്ത് വിമർശിക്കുന്നതിലും ഏഷ്യ-പസഫിക് മേഖലയിൽ അമേരിക്കയും ഇന്ത്യയും ഒന്നിച്ചുപ്രവർത്തിക്കണമെന്ന തീരുമാനവും ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത ചങ്ങാതി ഇന്ത്യയായിരിക്കുമെന്നതിെൻറ കൃത്യമായ സൂചനയാണ്. അതേസമയം, അമേരിക്കയുമായുള്ള നയതന്ത്രത്തിൽ നേടിയ ഈ വിജയം നമ്മുടെ അയൽപക്കബന്ധങ്ങളിലെ സംഘർഷങ്ങൾ വർധിക്കുന്നതിന് കാരണമായേക്കുമെന്ന ആശങ്കയുണർത്തുന്നതാണ് ചൈനയുടെയും പാകിസ്താെൻറയും പുതിയ രാഷ്ട്രീയ സൈനിക നീക്കങ്ങൾ.
ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത് നീതീകരിക്കാനാവില്ലെന്ന് പാകിസ്താൻ നിലപാടെടുത്തിരിക്കുന്നു. അമേരിക്ക ഇന്ത്യയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്നാണ് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാർ പ്രതികരിച്ചത്. സിക്കിം അതിർത്തിയിൽ സംഘർഷം കനപ്പിച്ചുകൊണ്ടാണ് ചൈന അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. പാകിസ്താനെ ഭീകരവിരുദ്ധ മുന്നണിയിൽനിന്ന് ഒറ്റപ്പെടുത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും ചൈന വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ സ്വാധീനം വർധിപ്പിക്കാൻ വേണ്ടി ജിബൂതിയിൽ നാവികകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്ന് പെൻറഗൺ നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യാ മഹാസമുദ്രത്തിലെ ൈചനയുടെ സ്വാധീനം ഇന്ത്യയെ മുൻനിർത്തി തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള ചൈനയുടെ വിശകലനം. ഏകദേശം അഞ്ച് ട്രില്യണ്‍ യു.എസ് ഡോളറിെൻറ വ്യാപാരം നടക്കുന്ന തെക്കൻ ചൈനാ കടലിൽ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കരുതെന്ന സംയുക്ത പ്രസ്താവനയിലെ ഭാഗം പ്രകോപനപരമായാണ് ചൈന എടുത്തിരിക്കുന്നത്. ഇന്ത്യയുടെ നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലുകളേക്കാൾ പതിന്മടങ്ങ് കരുത്തും മിസൈല്‍ വാഹക ശേഷിയുമുള്ള പൂര്‍ണമായും ചൈന നിർമിതവും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ കഴിഞ്ഞ ദിവസം നീറ്റിലിറക്കിയാണ് ചൈന അതിനോട് പ്രതികരിച്ചിരിക്കുന്നത്. ജപ്പാനെയും ദക്ഷിണ കൊറിയയേയുമല്ല തെക്കന്‍ ചൈന കടലിെൻറ അധികാര തര്‍ക്കവുമായി ബന്ധിപ്പിച്ച് അമേരിക്കയേയും ഇന്ത്യയേയും വിറപ്പിക്കാനാണ് കപ്പലിെൻറ ഉദ്ദേശ്യമെന്നും ചൈനാ കടലിലായിരിക്കുമതിെൻറ സ്ഥാനമെന്നുമാണ് ചൈനയുടെ വക്താവ് നിലപാട് വിശദീകരിച്ചത്.
പാകിസ്താനുമായുള്ള നയതന്ത്രബന്ധം കൂടുതൽ ദൃഢമാക്കുക ഇന്ത്യയുമായുള്ള വിയോജിപ്പ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇപ്പോൾ ചൈന നടത്തിവരുന്നത്. പാകിസ്താനില്‍ ചൈന സൈനിക താവളം സ്ഥാപിച്ചേക്കുമെന്ന പെൻറഗണ്‍ റിപ്പോര്‍ട് ചൈന നിഷേധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന് തുറമുഖനഗരമായ ഗ്വദാറില്‍ (gwadar) ചൈനയുടെ മുതല്‍മുടക്കില്‍ വമ്പിച്ച തുറമുഖ പ്രവൃത്തികളാണ് നടക്കുന്നത്. സൈനിക സഹകരണത്തിനുള്ള നാവിക താവളവും അതിനോടൊപ്പമുണ്ടെന്നാണ് കരുതപ്പെടുന്നത്. മ്യാന്മർ, ശ്രീലങ്ക, േനപ്പാൾ, പാകിസ്താന് എന്നീ രാജ്യങ്ങളെ ചൈനക്കനുകൂലമായി സ്വാധീനിച്ച് ഇന്ത്യക്കെതിരായ അയൽപക്ക വലയം സൃഷ്ടിക്കുന്നതില്‍ ചൈന ശക്തമായ നയതന്ത്ര നീക്കങ്ങളാണ് നടത്തുന്നത്. അതിലൂടെ ഇന്ത്യയെ ആഭ്യന്തരവും അതിർത്തിപരവുമായ സംഘർഷത്തിൽ തളച്ചിടാനാകുമെന്ന് ചൈന കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് രൂക്ഷത പ്രാപിക്കുന്നത്. മാനസസരോവരം തീർഥയാത്ര തടഞ്ഞിരിക്കുന്നു ചൈന. േഡാങ് ലാ മേഖല ഭൂട്ടാെൻറയോ ഇന്ത്യയുടേയോ അല്ല ചൈനയുടേതാെണന്നാണ് വിദേശകാര്യ വക്താവ് ലൂകാങ് പ്രസ്താവിച്ചത്. അവിടേക്കുള്ള റോഡ് നിർമാണം ഇന്ത്യക്കും ഭൂട്ടാനും സുരക്ഷാ ഭീഷണിയാണ്. ലാസ-യദോങ് റോഡും െബയ്ജിങ്ങില്നിന്ന് യദോങ്ങിലേക്കുള്ള അതിവേഗ റെയില്‍വേ നിര്‍മാണവും പൂർത്തിയാകുന്നതോടെ ചൈനയെ അതിർത്തിയിൽ തളക്കുക ക്ഷിപ്രസാധ്യമല്ലാതാകും. ചുരുക്കത്തിൽ ഇന്ത്യയും ട്രംപിെൻറ അമേരിക്കയും തമ്മിലുള്ള പാരസ്പര്യം സാമ്പത്തികമായി ഇന്ത്യക്ക് ഗുണകരമല്ലെന്ന് എല്ലാവരും അംഗീകരിച്ചിരിക്കേ, രാഷ്ട്രീയപരമായി ഇപ്പോൾ ആഘോഷിക്കുന്ന നേട്ടം അയൽരാജ്യങ്ങൾക്കും മേഖലയിലും നേടാനാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.