യൂറോപ്യൻ മാധ്യമപ്രവർത്തകർ നൽകുന്ന വിശേഷങ്ങളും നിഗമനങ്ങളുമാണ് അഫ്ഗാനിസ്താെൻറ വർത്തമാനങ്ങളായി ലോകം കേൾക്കുന്നത്. അവിടത്തെ ജനങ്ങളുടെ വീക്ഷണവും പ്രതീക്ഷകളും മുൻവിധികളും പക്ഷംചേരാതെ പറയുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ഘട്ടത്തിൽ മേഖലയുടെ മനസ്സറിയുന്ന മാധ്യമപ്രവർത്തകരുടെ ശബ്ദത്തിന് മുെമ്പന്നത്തേക്കാളേറെ പ്രസക്തിയുണ്ട്. റേഡിയോ ഫ്രീ യൂറോപ്/ റേഡിയോ ലിബർട്ടിയുടെ പഷ്തൂൺ ഭാഷാ വിഭാഗമായ 'റേഡിയോ മശാലി'െൻറ മാനേജിങ് എഡിറ്റർ ദാവൂദ് ഘട്ടക് അഫ്ഗാനിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് 'മാധ്യമ'വുമായി സംസാരിക്കുന്നു. ഭീകരവാദത്തിനെതിരായ അഭിപ്രായ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്ന മാധ്യമമാണ് റേഡിയോ മശാൽ. പാക്, അഫ്ഗാൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഘട്ടക് നൽകിയ അഭിമുഖത്തിെൻറ പ്രധാന ഭാഗങ്ങൾ.
താലിബാെൻറ മുന്നേറ്റം ലോകത്തെ മാത്രമല്ല, അവരെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അധികാരം കൈക്കലാക്കിയെന്നിരിക്കിലും അതിനെ സ്ഥാപിച്ചെടുക്കാനുള്ള പെടാപ്പാടിലാണ് അവരിപ്പോൾ. പുറമേ നിന്നുള്ളതിനേക്കാൾ വെല്ലുവിളികൾ നേരിടാനുള്ളത് താലിബാന് ഉള്ളിൽ നിന്നുതന്നെയാണ്. അധികാരം പങ്കുവെക്കുന്ന കാര്യത്തിൽ അവർ എങ്ങനെ തീർപ്പിലെത്തുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും.
കരുത്ത് തെളിയിക്കുന്നതിൽ തന്നെയാവും അവർ ശ്രദ്ധയൂന്നുക. യുദ്ധകാല അനുനയവും അച്ചടക്കവും തുടർന്നാൽ പുറംശക്തികൾക്കൊന്നുംതന്നെ അവരെ പുറന്തള്ളാൻ കഴിയില്ല. ഇത് അവരുടെ യഥാർഥ പരീക്ഷണ ഘട്ടമാണ്. അവർക്കു പിന്നിൽ ആരുമില്ല. നിങ്ങൾ പാകിസ്താനെയാണ് ഉദ്ദേശിച്ചതെങ്കിൽ എന്തെങ്കിലും തരത്തിലെ സൈനിക സഹായം പാകിസ്താൻ നൽകുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ (ഐ.എസ്-കെ)യുടെ സാന്നിധ്യം രാജ്യത്തുണ്ടെന്നതിനാൽ ഇത്തരം അരക്ഷിതാവസ്ഥയും അതിക്രമങ്ങളും വരുംനാളുകളിലും തുടരാനാണ് സാധ്യത. ഹാമിദ് കർസായി, അബ്ദുല്ല അബ്ദുല്ല തുടങ്ങിയ കുറച്ച് നേതാക്കളെ സർക്കാറിൽ ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്. എന്നുവെച്ച് പ്രധാന സ്ഥാനങ്ങളൊന്നുമായിരിക്കില്ല, നാമമാത്ര പദവികളാണ് അവർക്ക് നൽകപ്പെടുക.
മാറ്റങ്ങളില്ലാതില്ല. അവരിപ്പോൾ സ്ത്രീകളെ തല്ലുന്നില്ല. പുരുഷൻമാരെ പ്രാർഥന നിർവഹിക്കാനും നീണ്ട താടി വെക്കുവാനും നിർബന്ധിക്കുന്നുമില്ല. സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. പക്ഷേ, അധികാരം പൂർണമായി സ്ഥാപിച്ചശേഷവും ഇതൊക്കെ തുടരുമോ എന്നതാണ് വലിയ ചോദ്യം. എനിക്ക് അക്കാര്യത്തിൽ പ്രത്യാശയില്ല.
അവർ ഒരൽപം സമാധാനത്തിനു വേണ്ടി എന്തുമാത്രം ആഗ്രഹിക്കുന്നുവെന്നറിയാമോ? നാലു പതിറ്റാണ്ടായി തുടരുന്ന യുദ്ധങ്ങൾക്കിടയിലാണ് അവരുടെ ജീവിതം. ജോലി, സുരക്ഷ, സമാധാനത്തോടെയുള്ള ജീവിതം... ശരാശരി അഫ്ഗാനികളുടെ മനസ്സിൽ അതു മാത്രമാണ്. മറ്റെന്തിനേക്കാളും അവർ പ്രാധാന്യം നൽകുന്നത് അതിനെല്ലാമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.