കോഴിക്കോട്: കാസര്‍കോട്ടുനിന്ന് തുടങ്ങുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തലസ്ഥാനം പിടിക്കാനുള്ള യാത്രകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേരളയാത്രകളാല്‍ ‘സമ്പന്ന’മായിരിക്കും ജനുവരി, ഫെബ്രുവരി മാസങ്ങള്‍.
എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പ്രധാന ഘടക കക്ഷികളുള്‍പ്പെടെ അഞ്ചു രാഷ്ട്രീയപാര്‍ട്ടികളാണ് ഇതിനകം സംസ്ഥാനതലത്തില്‍ ജാഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ചില പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ വരുംദിവസങ്ങളില്‍ ചേരുന്നുണ്ട്. അതുകഴിയുന്നതോടെ യാത്രകളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന കോണ്‍ഗ്രസ് ജാഥയാണ് ആദ്യം തുടങ്ങുന്നത്. ജനരക്ഷായാത്രയെന്ന് പേരിട്ട ജാഥ ജനുവരി നാലിന് കാസര്‍കോട്ടുനിന്ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും.
തൊട്ടുപിന്നാലെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന സി.പി.എം ജാഥ നടക്കും. ജനുവരി 15ന് കാസര്‍കോട്ടുനിന്ന് തുടങ്ങി ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയുടെ പേരിട്ടിട്ടില്ല. എല്‍.ഡി.എഫിന്‍െറ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ ജാഥ ജനുവരി 27നാണ് തുടങ്ങുന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ക്യാപ്റ്റനായ ജാഥയുടെ വിശദാംശങ്ങള്‍ തീരുമാനിച്ചില്ല. യു.ഡി.എഫിലെ രണ്ടാംകക്ഷിയായ മുസ്ലിം ലീഗും സംസ്ഥാനജാഥ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നായകന്‍. എല്‍.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍ ആണ് സംസ്ഥാനജാഥ തീരുമാനിച്ച മറ്റൊരു പാര്‍ട്ടി.
ബി.ജെ.പി ഇതുവരെ ജാഥയുടെ കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. എന്നാല്‍, അവരുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഉദ്ഘാടനം ഈ മാസം 14ന് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
അതുകഴിഞ്ഞ് സംസ്ഥാന അടിസ്ഥാനത്തിലോ മേഖലാതലത്തിലോ ജാഥ നടത്താനുള്ള സാധ്യതയുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.