യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി 30ന് കോട്ടയത്ത് സോണിയഗാന്ധി ചര്‍ച്ച നടത്തും

കോട്ടയം: യു.ഡി.എഫ് ഘടകകക്ഷിനേതാക്കളുമായി 30ന് കോട്ടയത്ത് സോണിയഗാന്ധി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടകം ഗെസ്റ്റ്ഹൗസില്‍ ഉച്ചക്ക് 12നും രണ്ടിനും ഇടയിലുള്ള സമയത്ത് ഘടകകക്ഷികളുടെ പ്രധാന നേതാക്കളുമായി പ്രത്യേകം ചര്‍ച്ചനടത്തും. യു.ഡി.എഫ് സംവിധാനം ഉണ്ടായ കാലം മുതല്‍ എ.ഐ.സി.സി പ്രസിഡന്‍റിന്‍െറയും കോണ്‍ഗ്രസിന്‍െറ പ്രധാനമന്ത്രിയുടെയും കേരള സന്ദര്‍ശനവേളയില്‍ ഘടകകക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണ്. കോട്ടയത്തുവെച്ച് നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചിട്ടില്ല.

യു.ഡി.എഫ് നേതാക്കളെയാണ് കാണുക. കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കും. ആന്‍റണിയും രമേശ് ചെന്നിത്തലയും വിദേശത്ത് പോയസാഹചര്യത്തിലാണ് ചര്‍ച്ച മാറ്റിവെച്ചത്. പിന്നീട് ഡല്‍ഹിയില്‍ തന്നെ ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാധാരണ യോഗമാണെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോഴും കലങ്ങിമറിയുന്ന യു.ഡി.എഫ് രാഷ്ട്രീയവും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികളെ പ്രത്യേകമായാണ് സോണിയഗാന്ധി കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ആരുനയിക്കുമെന്നതടക്കമുള്ള കാര്യത്തിലും ഘടകക്ഷിനേതാക്കളുടെ മനസ്സറിയാനാണ് നേതാക്കളെ പ്രത്യേകമായി കാണുന്നതെന്നും സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.